BREAKING NEWS


Blog

മുഖ്യമന്ത്രി ചർച്ചയിലെ കാലതാമസം അതൃപ്തിക്ക് കാരണമായി: ബെന്നി ബെഹനാൻ
Kerala News

മുഖ്യമന്ത്രി ചർച്ചയിലെ കാലതാമസം അതൃപ്തിക്ക് കാരണമായി: ബെന്നി ബെഹനാൻ

ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചർച്ച നീണ്ടുപോയത് പാർട്ടിക്കുള്ളിൽ വലിയ അതൃപ്തിക്ക് ഇടയാക്കിയെന്ന് ബെന്നി ബെഹനാൻ എംപി ന്യൂസ് മലയാളത്തോട് പറഞ്ഞു. “കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. മുഖ്യമന്ത്രിയായി ആരെത്തിയാലും അത് സ്വീകാര്യമായിരിക്കും. വെളുത്ത പുക ഉടൻ ഉയരും,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, മുഖ്യമന്ത്രിയെ ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. രാഹുൽ ഗാന്ധിയോട് അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. വിഷയത്തിൽ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് ഡൽഹിയിൽ നിർണായക നീക്കങ്ങൾ ആരംഭിച്ചതെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം ഇനി വൈകിക്കരുതെന്ന് അവർ രാഹുൽ ഗാന്ധിക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇന്നുതന്നെ തീരുമാനം പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് ശ്രമം ശക്തമാക്കിയിരിക്കുകയാണ്....
അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസ്; പ്രതിയുടെ സ്വത്തുകൾ കേന്ദ്രീകരിച്ചും അന്വേഷണം
Kerala News

അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസ്; പ്രതിയുടെ സ്വത്തുകൾ കേന്ദ്രീകരിച്ചും അന്വേഷണം

കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസിലെ മുഖ്യപ്രതി നജീബിന്റെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. അവയവക്കച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് നജീബ് സ്ഥലം വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നജീബിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു. അവയവം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ഇയാൾ മുൻകൂർ തുക കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുള്ള നജീബിന്റെ സഹോദരനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ രാജ്യാന്തര ബന്ധങ്ങളുണ്ടോ എന്നതും പരിശോധിക്കുന്നതായി സൂചനയുണ്ട്. അവയവദാന കച്ചവടത്തിനായി വ്യാജരേഖ നിർമ്മിച്ച കേസിൽ കൊച്ചി സിറ്റി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അമ്പലമേട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ...
കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി;  ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം
Kerala News

കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി; ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം

കോഴിക്കോട്: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്നുമുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നി ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യത. കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി ഉള്ളതിനാലാണ് നിയന്ത്രണം. പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷൻ്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ 220 കെ.വി ബുഷിംഗില്‍‍ തകരാറ് സംഭവിച്ചതിനാല്‍‍ അടിയന്തിര അറ്റകുറ്റപണികള്‍‍ നടത്തുന്നതിനാലാണ് നിയന്ത്രണം. ഇന്നുമുതൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസം നേരിടുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഭാഗിക വൈദ്യുതി തടസം ഏർപ്പെടുന്നതിൽ കെഎസ്ഇബി ഖേദം പ്രകടിപ്പിച്ചു. കാലവർഷത്തിന് മുൻപ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ...
ചോദ്യപേപ്പർ ചോർച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുനഃപരീക്ഷ പിന്നീട്
National

ചോദ്യപേപ്പർ ചോർച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുനഃപരീക്ഷ പിന്നീട്

ഡൽഹി: ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന് നടന്ന പരീക്ഷയാണ് റദ്ദാക്കിയതെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പരീക്ഷാ സംവിധാനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനമെന്ന് എൻടിഎ അറിയിച്ചു. ഇത്തവണ ഏകദേശം 22 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ അന്വേഷണം നടത്തുമെന്നും, പുനഃപരീക്ഷയ്ക്കായി വിദ്യാർഥികൾക്ക് വീണ്ടും രജിസ്റ്റർ ചെയ്യുകയോ ഫീസ് അടയ്ക്കുകയോ വേണ്ടതില്ലെന്നും എൻടിഎ വ്യക്തമാക്കി. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തിൽ രാജസ്ഥാൻ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കേരളത്തിൽ പഠിക്കുന്ന ഒരു രാജസ്ഥാൻ വിദ്യാർഥിയാണ് ചോർച്ചയ്ക്ക് പിന്നിലെന്ന സംശയത്തെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കേസുമായ...
മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് ജയത്തിന്റെ തിളക്കം കുറച്ചു: സണ്ണി ജോസഫ്
Kerala News

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് ജയത്തിന്റെ തിളക്കം കുറച്ചു: സണ്ണി ജോസഫ്

ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് പാർട്ടിയുടെ വമ്പൻ വിജയത്തിന് മങ്ങലേൽപ്പിച്ചെന്ന് സമ്മതിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷമാകും മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് കടക്കുകയെന്നും അദ്ദേഹം പറഞ്ഞു. “വൈകാതെ വെള്ള പുക ഉയരും. തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ,” എന്നാണ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സോണിയ ഗാന്ധിയുടെ വസതിയിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും കേരളത്തിൽ നിന്ന് ക്ഷണിക്കപ്പെട്ട നേതാക്കൾ അവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മല്ലികാർജുൻ ഖാർഗെ ഇന്ന് രാത്രിയോടെ ഡൽഹിയിലെത്തുമെന്നും, അതിന് പിന്നാലെ അന്തിമ തീരുമാനം ഉണ്ടാകാനാണ് സാധ്യതയെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി ചർച്ച നീണ്ടുപോയത് പാർട്ടിക്കുള്ളിൽ അതൃപ്തിക്ക് ഇടയാക്കിയെന്ന് ബെന്നി ബെഹനാൻ എംപിയും പ്രതികരിച്ചു. “കോൺഗ്രസ് ഒരു ജനാധിപത്യ ...
“ജനങ്ങളെ വേര്‍തിരിക്കുന്ന സനാതന ധര്‍മം ഇല്ലാതാക്കണം”; ഉദയനിധി സ്റ്റാലിന്‍
National

“ജനങ്ങളെ വേര്‍തിരിക്കുന്ന സനാതന ധര്‍മം ഇല്ലാതാക്കണം”; ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധർമ്മത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. തമിഴ്നാട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു പ്രതികരണം. “ജനങ്ങളെ വേർതിരിക്കുന്ന ധർമ്മം ഇല്ലാതാക്കണം” എന്നാണ് ഉദയനിധി പറഞ്ഞത്. അതേസമയം, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻയെ വസതിയിലെത്തി സന്ദർശിച്ച മുഖ്യമന്ത്രി വിജയ്യെ ഉദയനിധി അഭിനന്ദിക്കുകയും ചെയ്തു. ഈ രാഷ്ട്രീയ മര്യാദ തുടർന്നുപോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണപക്ഷവും പ്രതിപക്ഷവും സഭയിൽ വ്യത്യസ്ത സ്ഥാനങ്ങളിലായിരുന്നാലും തമിഴ്നാടിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഉദയനിധി പറഞ്ഞു. മുൻ സർക്കാരിന്റെ അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ തങ്ങൾ തയ്യാറാണെന്നും, പ്രതിപക്ഷ നിർദേശങ്ങൾ മുഖ്യമന്ത്രി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിനെ ചൊല്ലി ഉണ്ടായ ...
റെക്കോർഡ് തകർച്ച; ഡോളറിനെതിരെ രൂപയുടെ മൂല്യം 95.55 രൂപയായി
World

റെക്കോർഡ് തകർച്ച; ഡോളറിനെതിരെ രൂപയുടെ മൂല്യം 95.55 രൂപയായി

വാഷിങ്ടൺ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്. വ്യാപാര തുടക്കത്തിൽ തന്നെ രൂപയുടെ മൂല്യം 95.55 എന്ന നിലയിലേക്കാണ് താഴേക്ക് പോയത്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 95.43 എന്ന എക്കാലത്തെയും താഴ്ന്ന റെക്കോർഡാണ് ഇന്ന് രൂപ മറികടന്നത്. പശ്ചിമേഷ്യൻ യുദ്ധവും, യുഎസ്-ഇറാൻ വെടിനിർത്തൽ അനിശ്ചിതത്വവുമാണ് രൂപയുടെ മൂല്യം താഴേക്ക് പോകാൻ കാരണമായി പറയുന്നത്. രൂപയുടെ വില ഇടിവിന് പിന്നാലെ എണ്ണവിലയും ഉയർന്നു.ആഗോള വിപണിയിൽ എണ്ണവില ബാരലിന് 105 ഡോളറിലെത്തി. രൂപയുടെ മൂല്യത്തകർച്ച ഓഹരി വിപണിയെയും ബാധിച്ചിട്ടുണ്ട്....
ജെഫ്രി എപ്സ്റ്റീന്റെ കൊളംബിയൻ സന്ദർശന വിവരങ്ങൾ പുറത്തുവിടാൻ കോടതി ഉത്തരവ്
World

ജെഫ്രി എപ്സ്റ്റീന്റെ കൊളംബിയൻ സന്ദർശന വിവരങ്ങൾ പുറത്തുവിടാൻ കോടതി ഉത്തരവ്

കൊളംബിയ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ രാജ്യത്ത് നടത്തിയ സന്ദർശനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാൻ കൊളംബിയൻ കോടതി ഇമിഗ്രേഷൻ അധികൃതർക്ക് ഉത്തരവിട്ടു. എപ്സ്റ്റീനും സഹായി ഗിസ്ലെയ്ന്‍ മാക്‌സ്‌വെൽയും നടത്തിയ കൊളംബിയൻ യാത്രകളെ കുറിച്ചുള്ള രേഖകളാണ് പുറത്തുവിടേണ്ടത്. 1998 മുതൽ 2002 വരെ കൊളംബിയയുടെ പ്രസിഡന്റായിരുന്ന ആൻഡ്രസ് പാസ്ട്രാനയുടെ പേര് പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളിൽ പലതവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്. പാസ്ട്രാനയ്ക്ക് എപ്സ്റ്റീനുമായും മാക്‌സ്‌വെല്ലുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന സൂചനകൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇ-മെയിൽ രേഖകളും പുറത്തുവന്നിരുന്നു. 2003ൽ എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ പാസ്ട്രാന യാത്ര ചെയ്തതായും റിപ്പോർട്ടുകളുണ്ട്. 2002ൽ കൊളംബിയൻ എയർഫോഴ്‌സ് യൂണിഫോം ധരിച്ച നിലയിൽ പാസ്ട്രാനയും മാക്‌സ്‌വെല്ലും ഒരുമിച്ച് നിൽക്കുന്ന ചിത്രം പുറത്തുവന്നതും വലിയ വ...
ക്രൂഡോയിൽ വിലക്കയറ്റം: പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സാധ്യത
National

ക്രൂഡോയിൽ വിലക്കയറ്റം: പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സാധ്യത

ഡൽഹി: ആഗോളതലത്തിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ എണ്ണക്കമ്പനികൾ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. മെയ് 15ന് മുൻപ് തന്നെ വില വർധനവ് ഉണ്ടായേക്കാമെന്നാണ് സൂചന. ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇന്ധനവില കൂട്ടാനുള്ള നീക്കം ശക്തമായത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് 126 ഡോളർ വരെ ഉയർന്നിട്ടുണ്ട്. ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായിട്ടും ഇന്ത്യ ഇതുവരെ വിലവർധന നടപ്പിലാക്കിയിരുന്നില്ല. ഇന്ധനവിലയിലെ ഒരു വിഹിതം സർക്കാർ വഹിച്ചിരുന്നതിനാലാണ് വലിയ ആഘാതം ഒഴിവാക്കാനായത്. പുതിയ തീരുമാനം വന്നാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 4 മുതൽ 5 രൂപ വരെ ഉയരാൻ സാധ്യതയുണ്ട്. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറിന്...
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധം ശക്തം
Kerala News

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധം ശക്തം

കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഈ തീരുമാനം പൊതു ഗതാഗത മേഖലയെ തന്നെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ആരോപിച്ചു. സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരിൽ ഏകദേശം 70 ശതമാനവും സ്ത്രീകളാണെന്നും, കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചാൽ സ്ത്രീകൾ സ്വകാര്യ ബസുകൾ ഒഴിവാക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതോടെ സ്വകാര്യ ബസ് മേഖല വലിയ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്. സ്ത്രീകൾ സൗജന്യമായി കെഎസ്ആർടിസിയിലേക്ക് മാറിയാൽ വിദ്യാർഥികളെ ആശ്രയിച്ചുള്ള സർവീസുകൾ മാത്രമേ സ്വകാര്യ ബസുകൾക്ക് നടത്താനാകൂവെന്നും, അതോടെ ജീവനക്കാരുടെ ശമ്പള വിതരണത്തിലും പ്രതിസന്ധി ഉണ്ടാകാമെന്നും അവർ പറയുന്നു. കെഎസ്ആർടിസിയിൽ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയോട് സാമ്യമുള്ള സാഹചര്യം സ്വകാര്യ ബസ് മേഖലയിലും ...