BREAKING NEWS


Blog

 ഫ്ലക്സ് യുദ്ധം അവസാനിപ്പിക്കാൻ കർശന നിർദേശം
Kerala News

 ഫ്ലക്സ് യുദ്ധം അവസാനിപ്പിക്കാൻ കർശന നിർദേശം

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയും കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്ക് അറുതിയാകുന്നില്ല. പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത മൂലം ഫ്ലക്സ് പ്രചാരണങ്ങളും പരസ്യ പ്രകടനങ്ങളും വർധിച്ചതോടെ നേതൃത്വം കടുത്ത നിലപാട് സ്വീകരിച്ചു. സംസ്ഥാനത്താകെ സ്ഥാപിച്ചിരിക്കുന്ന എല്ലാ ഫ്ലക്സുകളും ഇന്ന് രാത്രി മുൻപ് നീക്കം ചെയ്യണമെന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയതായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. വിഷയത്തിൽ രാഹുൽ ഗാന്ധിയുമായി സംസാരിച്ചതിന് ശേഷമാണ് ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. “വിജയത്തിന്റെ ശോഭ കെടുത്തരുത്” എന്ന സന്ദേശവുമായി ചേരി തിരിഞ്ഞുള്ള പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് പ്രവർത്തകരോട് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, നീണ്ട ചർച്ചകൾക്കൊടുവിലും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. തീരുമാനം ഹൈക്ക...
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ ട്രെയിലർ പുറത്തിറങ്ങി; റിലീസ് മെയ് 21ന്
Entertainment News

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ ട്രെയിലർ പുറത്തിറങ്ങി; റിലീസ് മെയ് 21ന്

മോഹൻലാൽ അഭിനയിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3’യുടെ ട്രെയിലർ പുറത്തിറങ്ങി. 2013-ൽ പുറത്തിറങ്ങിയ ‘ദൃശ്യം’യും 2021-ലെ ‘ദൃശ്യം 2’വും തുടർന്നുള്ള മൂന്നാം ഭാഗമായാണ് ചിത്രം എത്തുന്നത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21ന് തിയേറ്ററുകളിൽ എത്തും. ദൃശ്യം 3 ട്രെയിലറിൽ ജോർജ്കുട്ടി നേരിടുന്ന പുതിയൊരു വലിയ പ്രതിസന്ധിയാണ് പ്രധാനമായും കാണിക്കുന്നത്. കുടുംബത്തെ സംരക്ഷിക്കാനുള്ള അവന്റെ ശ്രമങ്ങൾ വീണ്ടും കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലേക്കാണ് കഥയെ കൊണ്ടുപോകുന്നതെന്ന് സൂചന നൽകുന്നു. ഈ ഭാഗവും ഒരു ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ളതായിരിക്കുമെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. ജോർജ്കുട്ടിയുടെ ഭയവും അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങളും കഥയുടെ കേന്ദ്രമായി മാറുന്നുവെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ട്രെയിലറിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെ സസ്പെൻസ് നിലനിർത്താൻ അണിയറപ...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
Weather

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മന്നാർ ഉൾക്കടലിനും അതിനോട് ചേർന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി രൂപംകൊണ്ടു. ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻ്റെ അറിയിപ്പ്. തെക്കുപടിഞ്ഞാറൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇന്നുമുതൽ ബുധൻ വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു. ...
വയോധികയ്ക്ക് നേരെ അധിക്ഷേപവും വധഭീഷണിയും; യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ പരാതി: പ്രതിഷേധം ശക്തം
Kerala News

വയോധികയ്ക്ക് നേരെ അധിക്ഷേപവും വധഭീഷണിയും; യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ പരാതി: പ്രതിഷേധം ശക്തം

കൊച്ചി : മുളന്തുരുത്തി പുളിക്കമാലിയിൽ ഹൃദ്രോഗിയായ 72 വയസ്സുകാരിയെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുകയും മകനെതിരെ വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകനും യൂണിയൻ തൊഴിലാളിയുമായ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് വയോധികയുടെ കുടുംബം രംഗത്തെത്തി. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ രാത്രികാലങ്ങളിൽ മാരകായുധങ്ങളുമായി വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുന്നതായി പരാതിയിൽ പറയുന്നു. ആരോപണവിധേയന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണം പ്രാദേശിക പോലീസ് നടപടിയെടുക്കുന്നില്ലെന്ന ആശങ്കയും കുടുംബം ഉന്നയിക്കുന്നു. ഇതോടെ കുടുംബം പോലീസ് ഉന്നത അധികാരികൾക്കും വനിതാ കമ്മീഷനും വയോജന കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. മുൻപ് നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്നും അതാണ് വീണ്ടും ഭീഷണിയും അതിക്രമവും ആവർത്തിക്കാൻ കാരണമായതെന്നും മകൻ ആരോപിക്ക...
വി.ഡി. സതീശന്‍ അനുകൂല പ്രകടനം: കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി; 15 നേതാക്കള്‍ക്ക് നോട്ടീസ്
Kerala News

വി.ഡി. സതീശന്‍ അനുകൂല പ്രകടനം: കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി; 15 നേതാക്കള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: വി.ഡി. സതീശന്‍ അനുകൂലമായി നടന്ന പരസ്യ പ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി ആരംഭിച്ചു. കെപിസിസി 15ഓളം നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചെമ്പഴന്തി അനില്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ ഉള്‍പ്പെടെയുള്ളവരാണ് നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നത്. കെപിസിസി അംഗമായ ചെമ്പഴന്തി അനിലിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കൈമനം പ്രഭാകരന്‍, ടി. സനാജ്, ആറ്റിങ്ങല്‍ ഉണ്ണികൃഷ്ണന്‍, അംബിരാജ തുടങ്ങിയ നേതാക്കള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരം നഗരത്തില്‍ നടന്ന ശക്തിപ്രകടനത്തിനെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടി വിലക്ക് ലംഘിച്ച് ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുന്ന തരത്തില്‍ പ്രകടനം നടത്തിയതിന്റെ കാരണം വിശദീകരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. തിരുവനന്തപുരം മാത്രമല്ല, കോഴിക്കോട്, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില...
പാലരുവി എക്സ്‌പ്രസിൽ ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം
Kerala News

പാലരുവി എക്സ്‌പ്രസിൽ ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം

കൊല്ലം: ട്രെയിനിൽ ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. കൊല്ലം സ്വദേശി സാനിഷി (40) നെ പുനലൂർ റെയിൽവെ പൊലീസാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് തീർഥാടന യാത്രയ്ക്ക് എത്തിയ കുട്ടിക്ക് നേരെയാണ് അതികമം നടന്നത്. തെങ്കാശിയിൽ നിന്ന് എടത്വാപള്ളിയിൽ വന്ന് മടങ്ങവെയായിരുന്നു കുട്ടിക്ക് നേരെ അതിക്രമം. കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസിൽ വച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്. ജനറൽ കമ്പാർട്മെന്റിൽ അപ്പൂപ്പനൊപ്പം കിടക്കുകയായിരുന്നു കുട്ടി. ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ആരുമറിയാതെ എടുത്ത് ഇയാൾ സ്വന്തം സീറ്റിൽ കൊണ്ടുപോയി ഉപദ്രവിക്കുകയിരുന്നു....
ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം; ഇറാൻ പതാകയുള്ള എണ്ണക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്
World

ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം; ഇറാൻ പതാകയുള്ള എണ്ണക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പതാകയുള്ള രണ്ട് ടാങ്കറുകള്‍ യുഎസ് യുദ്ധവിമാനങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി റിപ്പോര്‍ട്ട്. ഇറാന്‍ തുറമുഖത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ചതിനാലാണ് ‘സീ സ്റ്റാര്‍ 3’, ‘സെവ്ദ’ എന്നീ കപ്പലുകള്‍ ലക്ഷ്യമാക്കിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ ‘സീ സ്റ്റാര്‍ 3’ എന്ന കപ്പലില്‍നിന്ന് പുക ഉയരുന്നതും ‘സെവ്ദ’യില്‍ തീ ആളിക്കത്തുന്നതും കാണാം. എന്നാല്‍ കപ്പലുകളുടെ ഫണലിനോ പുകക്കുഴലിനോ പുറമെ മറ്റ് ഭാഗങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 500 പൗണ്ട് ലേസര്‍ നിയന്ത്രിത ബോംബുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സൈനിക വിദഗ്ധര്‍ അമേരിക്കന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇറാനിയന്‍ സേനയുമായുണ്ടായ വെടിവയ്പ്പിന് പിന്നാലെയായിരുന്നു യുഎസിന്റെ നടപ...
മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും നീട്ടി
Kerala News

മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും നീട്ടി

കോൺഗ്രസിൻ്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഇന്നും തീരുമാനമായില്ല. മൂന്ന് നേതാക്കളുമായും നടത്തിയ ചർച്ചയിൽ സമവായമാകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രി പ്രഖ്യാപനം നീട്ടിവെച്ചതായി ദീപ ദാസ് മുൻഷി അറിയിച്ചത്. മുഖ്യമന്ത്രി പദവി സംബന്ധിച്ച അവസാന തീരുമാനം മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്നാണെടുക്കുക. ഇതോടെ വീണ്ടും മുഖ്യമന്ത്രി പദവി സംബന്ധിച്ച സസ്പെൻസ് തുടരും. അതേസമയം, മുഖ്യമന്ത്രി പദവി സംബന്ധിച്ച തീരുമാനം അധികം താമസിയാതെ തന്നെ ഹൈക്കമാൻഡ് പുറത്തു വിടുമെന്നും ദീപാ ദാസ് മുൻഷി അറിയിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ വൈകാരിക പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്നും ദീപാ ദാസ് മുൻഷി ആവശ്യപ്പെട്ടു. മൂന്നു നേതാക്കളോടും ഒപ്പമെത്തിയാണ് ദീപാ ദാസ് മുൻഷി തീരുമാനം വൈകുമെന്ന കാര്യം അറിയിച്ചത്. ആർക്കും വേണ്ടി പ്രചരണങ്ങൾ നടത്തുകയോ ആരെയും വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളോ പ്രവർത്തകുടെ ഭാഗത്തു നിന്നുണ്ടാകരുതെന്ന് വി.ഡി.സതീ...
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിർണായക ചർച്ച; സതീശനും ചെന്നിത്തലയും സണ്ണി ജോസഫും ഡൽഹിയിലേക്ക്
Kerala News

പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിർണായക ചർച്ച; സതീശനും ചെന്നിത്തലയും സണ്ണി ജോസഫും ഡൽഹിയിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി V. D. Satheesan, Ramesh Chennithala, Sunny Joseph എന്നിവർ ഡൽഹിയിലേക്ക് തിരിച്ചു. സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ഒരുമിച്ചാണ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചത്. പിന്നാലെ വി.ഡി. സതീശനും ഡൽഹിയിലേക്ക് പുറപ്പെട്ടു. മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു നേതാക്കളുടെ യാത്ര. ഹൈക്കമാൻഡുമായി ചർച്ച നടത്തുന്നതിനായാണ് മൂന്ന് നേതാക്കളെയും വിളിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് K. C. Venugopal, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ചർച്ചകൾ നടക്കുകെന്നാ...
‘മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് സ്കൂൾ അധികൃതരുടെ പീഡനം മൂലം’; ആരോപണവുമായി കുടുംബം
Kerala News

‘മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് സ്കൂൾ അധികൃതരുടെ പീഡനം മൂലം’; ആരോപണവുമായി കുടുംബം

മലപ്പുറം: മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കാൻ കാരണം സ്കൂൾ അധികൃതരുടെ പീഡനമെന്ന് കുടുംബം. പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ തേജസ് ആണ് ജീവനൊടുക്കിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് സ്കൂളിൽ നിന്ന് ടിസി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. പരീക്ഷ എഴുതാതെ ടിസി നൽകില്ലെന്ന് അധ്യാപകർ വാശി പിടിച്ചെന്നും ഇതാണ് മകൻ ജീവനൊടുക്കാൻ കാരണമെന്നും കുടുംബം ആരോപിച്ചു. മോറൽ സയൻസിൽ മാർക്ക് കുറവായതിനാൽ പരീക്ഷ എഴുതിയാലേ ടിസി നൽകൂവെന്ന് അധ്യാപകർ വാശിപിടിച്ചതായാണ് കുടുംബത്തിൻ്റെ ആരോപണം. അധ്യാപകർ കുട്ടിയെ നിരന്തരം പീഡിപ്പിച്ചതിനാലാണ് സ്കൂൾ മാറാൻ ടിസി ആവശ്യപ്പെട്ടതെന്നും രക്ഷിതാക്കൾ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് തേജസിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ...