BREAKING NEWS


World

ഇസ്രയേൽ–ലെബനൻ സംഘർഷം: 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്
World

ഇസ്രയേൽ–ലെബനൻ സംഘർഷം: 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

  വാഷിങ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. യുഎസിന്റെ മധ്യസ്ഥതയിൽ വാഷിങ്ടണിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ചർച്ചയിൽ ഇസ്രയേൽ പ്രധാനമന്ത്രിയും ലെബനൻ പ്രസിഡന്റും പങ്കെടുത്തു. ഇരു നേതാക്കളെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായും ട്രംപ് അറിയിച്ചു. തന്റെ നേതൃത്വത്തിൽ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണിതെന്ന അവകാശവാദവും ട്രംപ് ഉന്നയിച്ചു. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ശക്തമായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നതാണ് ലെബനന്റെ പ്രധാന ആവശ്യം. അതേസമയം, ഹിസ്ബുള്ളയുടെ ആക്രമണങ്ങൾക്ക് മറുപടിയായാണ് സൈനിക നടപടി തുടരുന്നതെന്ന് ഇസ്രയേൽ നിലപാട് വ്യക്തമാക്കുന്നു. ഹിസ്ബുള്ളയുടെ വിശദീകരണപ്രകാരം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയത...
താത്കാലിക വെടിനിര്‍ത്തല്‍ നിരസിച്ച് ഇറാന്‍
World

താത്കാലിക വെടിനിര്‍ത്തല്‍ നിരസിച്ച് ഇറാന്‍

ടെഹ്റാന്‍: താത്കാലിക വെടിനിര്‍ത്തല്‍ കരാറുകള്‍ അംഗീകരിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ വിദേശകാര്യ സഹമന്ത്രി സയീദ് ഖത്തീബ്‌സാദെ അൻ്റാലിയ ഡിപ്ലോമസി ഫോറത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. താല്‍ക്കാലിക വെടിനിര്‍ത്തലുകള്‍ സംഘര്‍ഷങ്ങളെ പൂര്‍ണമായി അവസാനിപ്പിക്കില്ലെന്നും, മേഖലയിലുടനീളം യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുന്ന സമ്പൂര്‍ണ കരാറാണ് ഇറാന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ‘ലെബനന്‍ മുതല്‍ ചെങ്കടല്‍ വരെ’ നീളുന്ന എല്ലാ സംഘര്‍ഷ മേഖലകളും ഉള്‍പ്പെടുന്ന സമഗ്ര വെടിനിര്‍ത്തല്‍ കരാറാണ് ആവശ്യപ്പെടുന്നതെന്നും, ഇതാണ് ഇറാന്റെ ‘റെഡ് ലൈന്‍’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെക്കുറിച്ചും ഖത്തീബ്‌സാദെ പ്രതികരിച്ചു. ചരിത്രപരമായി തുറന്ന ജലപാതയായ ഹോര്‍മുസ് കടലിടുക്ക് എല്ലാ രാജ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്നും, മേഖലയിലെ അസ്ഥിരതയ്ക...
യുഎസ്- ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ചകൾ പാകിസ്ഥാനിൽ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
World

യുഎസ്- ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ചകൾ പാകിസ്ഥാനിൽ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾ പാകിസ്ഥാനിൽ നടക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സൂചനകൾക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം. മധ്യസ്ഥ ശ്രമങ്ങൾക്ക് നിലവിൽ പാകിസ്ഥാൻ മാത്രമാണുള്ളതെന്നും അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണെന്നും അമേരിക്കൻ പ്രസ് സെക്രട്ടറി കരൊലൈൻ ലീവിറ്റ് അറിയിച്ചു. ഔദ്യോഗിക കരാറിലെത്തിയിട്ടില്ലെങ്കിലും നയതന്ത്ര ചർച്ചകൾ ഫലപ്രദമാണെന്ന് ലീവിറ്റ് വ്യക്തമാക്കി. വെടിനിർത്തൽ നീട്ടണമെന്ന യുഎസിന്റെ അഭ്യർഥനയെന്ന റിപ്പോർട്ടുകളും അവർ തള്ളിക്കളഞ്ഞു. ഇതിനിടെ ചർച്ചകൾക്ക് മുന്നോടിയായി പാക് സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇറാനിലെത്തി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് പാക് പ്രതിനിധികളെ സ്വീകരിച്ചത്. അതേസമയം, ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലും ഹോർമുസ് കടലിടുക്കിൽ ഇറാൻ നിലപാട് കടുപ്പിച്ചു. ...
റഷ്യ-ഇറാൻ എണ്ണ ഇളവുകൾ നീട്ടില്ല; യുഎസ് തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടി
World

റഷ്യ-ഇറാൻ എണ്ണ ഇളവുകൾ നീട്ടില്ല; യുഎസ് തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടി

വാഷിങ്ടൺ: ഇറാനും റഷ്യയും നിന്നുള്ള അസംസ്‌കൃത എണ്ണ വാങ്ങുന്നതിനായി വിവിധ രാജ്യങ്ങൾക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിനായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രിൽ 11-ന് അവസാനിച്ചെന്നും ഇറാനിയൻ എണ്ണയ്ക്കുള്ള ഇളവ് ഏപ്രിൽ 19-ഓടെ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിൽ ഒരാളായ ഇന്ത്യയ്ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയായേക്കും. ആഗോള എണ്ണവില നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുൻപ് യുഎസ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ പ്രത്യേക അനുമതി നൽകിയിരുന്നത്. എന്നാൽ ഈ ഇളവ് നീട്ടണമെന്ന ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ ആവശ്യം യുഎസ് നിരസിച്ചു. മാർച്ച് 5 മുതൽ 30 ദിവസത്തേക്ക് റഷ്യൻ അസംസ്‌കൃത എണ്ണയും പെട്രോളിയം ഉൽപ്പന്ന...
യുഎസ്-ഇറാന്‍ മധ്യസ്ഥ ചര്‍ച്ച ഇസ്ലാമാബാദില്‍; വെള്ളിയാഴ്ച ആരംഭിക്കും
World

യുഎസ്-ഇറാന്‍ മധ്യസ്ഥ ചര്‍ച്ച ഇസ്ലാമാബാദില്‍; വെള്ളിയാഴ്ച ആരംഭിക്കും

ഇസ്ലാമാബാദ്: ഇറാൻ–യുഎസ് മധ്യസ്ഥ ചര്‍ച്ചകള്‍ വെള്ളിയാഴ്ച ഇസ്ലാമാബാദില്‍ ആരംഭിക്കുമെന്ന് ഇറാന്‍ അറിയിച്ചു. രണ്ടാഴ്ചത്തെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.ഇറാന്‍ മുന്നോട്ടുവെച്ച പത്ത് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാറിന് ഇറാന്‍ അംഗീകരിച്ചത്. യുഎസ് ഭാഗത്ത് നിന്ന് പതിനഞ്ച് നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.പാകിസ്ഥാന്‍ മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും താത്കാലിക വെടിനിര്‍ത്തല്‍ കരാറിലെത്തിയത്. ഇതിന് പിന്നാലെ ഭാഗികമായി അടച്ചിരുന്ന ഹോർമുസ് കടലിടുക്ക് ഇറാന്‍ വീണ്ടും തുറന്നതും ശ്രദ്ധേയമായി. ചര്‍ച്ചകള്‍ ആരംഭിക്കുന്ന വിവരം ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സിലാണ് അറിയിച്ചത്.അതേസമയം, ഇറാനെ ഇല്ലാതാക്കുമെന്ന കടുത്ത മുന്നറിയിപ്പ് ട്രംപ് കഴിഞ്ഞ ദിവസം നല്...
ഇറാനെ ഒരു രാത്രിക്കകം ഇല്ലാതാക്കാമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
World

ഇറാനെ ഒരു രാത്രിക്കകം ഇല്ലാതാക്കാമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തന്നെ അത്തരമൊരു നീക്കം സംഭവിക്കാമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. യുഎസ് നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ഇറാനിലെ ഊര്‍ജ നിലയങ്ങളും പാലങ്ങളും ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. എഫ്-15 യുദ്ധവിമാനം തകര്‍ന്നതിനെ തുടര്‍ന്ന് ഇറാനില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്. അതേസമയം, യുഎസ് മുന്നോട്ട് വെച്ച ഉപാധികള്‍ ഇറാന്‍ തള്ളിയിരിക്കുകയാണ്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ വേണ്ടെന്ന നിലപാട് തുടരുന്ന ഇറാന്‍, സ്ഥിരപരിഹാരവും യുദ്ധത്തിന്റെ പൂര്‍ണാവസാനവുമാണ് ആവശ്യപ്പെടുന്നത്. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ അനുവദിച്ച 10 ദിവസത്തെ അന്ത്യശാസന കാലാവധി അവസാനിക്കാനിരിക്ക...
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് വീണ്ടും എണ്ണ വാങ്ങി ഇന്ത്യ
World

ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് വീണ്ടും എണ്ണ വാങ്ങി ഇന്ത്യ

ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ ഇന്ത്യ ഇറാനിൽ നിന്ന് വീണ്ടും എണ്ണ വാങ്ങി. ഏഴ് വർഷത്തിന് ശേഷമാണ് ഇറാനിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്.യുഎസ് സമ്മർദ്ദത്തെ തുടർന്ന് 2019 മുതൽ ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ മധ്യേഷ്യയിലെ വിതരണ പ്രതിസന്ധി മറികടക്കുന്നതിനായി ഇന്ത്യൻ ശുദ്ധീകരണ ശാലകൾ ഇറാനിൽ നിന്നുൾപ്പെടെ അസംസ്കൃത എണ്ണ ആവശ്യപ്പെട്ടതായി അധികൃതർ അറിയിച്ചു.എണ്ണ ഇറക്കുമതിക്കുള്ള പണമടക്കത്തിൽ യാതൊരു തടസ്സവും നേരിടുന്നില്ലെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ യുഎസ് പിൻവലിച്ചതും ഇതിന് വഴിയൊരുക്കി.വരും മാസങ്ങളിൽ ആവശ്യമായ മുഴുവൻ എണ്ണയും രാജ്യത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത...
ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ ഒമ്പതാമത് ചരക്ക് കപ്പൽ; സംഘർഷത്തിനിടയിലും ഗതാഗതം തുടരുന്നു
World

ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ ഒമ്പതാമത് ചരക്ക് കപ്പൽ; സംഘർഷത്തിനിടയിലും ഗതാഗതം തുടരുന്നു

ഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യയുടെ ഒമ്പതാമത് ചരക്ക് കപ്പൽ ‘ഗ്രീൻ ആശ’ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. കപ്പലിൽ എൽപിജി വഹിച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. യുഎസ്–ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി 28 മുതൽ ഇറാൻ ഹോർമുസിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഉപരോധം നിലവിൽ വന്നതിന് ശേഷം ‘ഗ്രീൻ ആശ’ ഉൾപ്പെടെ എട്ട് ഇന്ത്യൻ കപ്പലുകൾ ഇതിനകം ഹോർമുസ് വഴി കടന്നുപോയിട്ടുണ്ട്. ഇതിൽ എൽപിജി വഹിച്ച രണ്ട് കപ്പലുകളും ഉൾപ്പെടുന്നു. മാർച്ച് 26 മുതൽ 28 വരെ 92,612 ടൺ എൽപിജി വഹിച്ച നാല് ഇന്ത്യൻ കപ്പലുകൾ കടലിടുക്ക് കടന്നിരുന്നു. ശിവാലിക്, നന്ദ ദേവി, ജഗ് ലാഡ്കി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ഗ്രീൻ സാൻവി എന്നീ കപ്പലുകളും ഇതിനകം ഹോർമുസ് വഴി സഞ്ചരിച്ചു. സംഘർഷാവസ്ഥയ്ക്കിടയിലും സമുദ്ര ഗതാഗതം നിലനിർത്താൻ ഇന്ത്യ ഇറാനിയൻ അധികൃതരുമായി ചർച്ച തുടരുകയാണ്. ശത്രുക്കളല്ലാത്ത കപ്പലുകൾക്ക് കടന്നുപോ...
ഇറാനില്‍ യുഎസ് യുദ്ധ വിമാനം തകര്‍ന്നുവീണു
World

ഇറാനില്‍ യുഎസ് യുദ്ധ വിമാനം തകര്‍ന്നുവീണു

ടെഹ്‌റാന്‍: യുഎസ് യുദ്ധവിമാനത്തിന്റെ പൈലറ്റ് വിമാനത്തില്‍ നിന്നും സ്വയം എജക്ട് ചെയ്ത് ചാടിയതായി റിപ്പോര്‍ട്ട്. ഇറാനിലെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുനിന്നാണ് പൈലറ്റ് ചാടിയതെന്നാണ് സൂചന. യുദ്ധം തുടങ്ങിയ ശേഷം ഇറാനിനകത്ത് നിന്ന് തകരുന്ന ആദ്യ യുഎസ് യുദ്ധവിമാനമാണിത്. യുഎസിന്റെ എഫ് 35 വിമാനമാണ് ഇറാന്‍ തകര്‍ത്തതെന്നാണ് വിവരം.പൈലറ്റിനായി സൈന്യം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൈലറ്റിനെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. അതേസമയം പൈലറ്റിനെ കണ്ടുകിട്ടിയാല്‍ ഉപദ്രവിക്കാതെ സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണ് ഇറാന്‍ ജനതയ്ക്ക് കിട്ടിയ നിര്‍ദേശം.ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വിമാന അവശിഷ്ടങ്ങളുടെ ചിത്രം എഫ് 15 ഇ വിമാനത്തിന്റേതാണെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഇറാനിലെ പ്രാദേശിക മാധ്യമമായ ഐആര്‍...
ഇറാനെ പൂർണമായും തകർത്തു; യുദ്ധത്തിൽ യുഎസിന് വിജയമെന്ന് ട്രംപ്
World

ഇറാനെ പൂർണമായും തകർത്തു; യുദ്ധത്തിൽ യുഎസിന് വിജയമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്ക് സമ്പൂർണ വിജയമെന്ന് അവകാശവാദവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ ഇറാൻ തകർന്നടിഞ്ഞുവെന്നും രാജ്യത്തിന്റെ മിസൈൽ ശേഖരവും നാവിക-വ്യോമ സേനാ വിഭാഗങ്ങളും തകർത്തുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാനിൽ ലക്ഷ്യത്തിനരികിലെത്തി വിജയിച്ച സാഹചര്യത്തിൽ ആഘോഷങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിൽ പങ്കെടുത്ത അമേരിക്കൻ സൈനികരെ ട്രംപ് അഭിനന്ദിക്കുകയും, യുദ്ധം എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞു. യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെനിസ്വേലയിൽ സൈനിക നീക്കങ്ങളിൽ പങ്കെടുത്ത സേനാംഗങ്ങൾക്കും ട്രംപ് പ്രശംസ അറിയിച്ചു. കൂടാതെ, ആർട്ടെമിസ്-2 ദൗത്യവുമായി ബന്ധപ്പെട്ട് നാസയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ...