അമേരിക്കയുടെ പുതിയ നികുതി നീക്കം; ഇന്ത്യൻ ജനറിക് മരുന്ന് വ്യവസായത്തിന് വെല്ലുവിളിയാകുമോ?
വാഷിംഗ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് (ബ്രാൻഡ് ഇല്ലാത്ത) മരുന്നുകൾക്ക് ഘട്ടംഘട്ടമായി ഉയർന്ന നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയിലെ മരുന്ന് ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം.
ട്രംപിന്റെ പ്രഖ്യാപനപ്രകാരം, 2026 ഓഗസ്റ്റ് 1 മുതൽ അടുത്ത രണ്ട് വർഷത്തേക്ക് ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് നികുതി ചുമത്തില്ല. എന്നാൽ 2028 ഓഗസ്റ്റ് മുതൽ നികുതി 100 ശതമാനമാക്കുകയും തുടർന്ന് 200 ശതമാനമായി ഉയർത്തുകയും ചെയ്യാനാണ് അമേരിക്കയുടെ പദ്ധതി.
അമേരിക്കയിൽ ഉൽപ്പാദന യൂണിറ്റുകളോ നിർമ്മാണ സൗകര്യങ്ങളോ സ്ഥാപിക്കാത്ത കമ്പനികൾക്കെതിരായ നടപടിയായാണ് ഈ ഉയർന്ന നികുതി ഏർപ്പെടുത്തുന്നതെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, പേറ്റന്റുള്ളതും ബ്രാൻഡഡ് ആയതുമായ മരുന്നുകൾക്ക് നിലവിലെ നയം...









