BREAKING NEWS


Blog

Kerala News
മതാതീത ആത്മീയതയുടെ കേന്ദ്രമാണ് ശബരിമല; ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ആഗോള അയ്യപ്പ സം​ഗമം തിരി തെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. മതാതീത ആത്മീയതയുടെ കേന്ദ്രമായ ശബരിമല എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയമാണ്. അതിനാൽ ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് എന്താണോ വേണ്ടത്, അത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി അല്ല ചെയ്യേണ്ടത്. ഭക്തജനങ്ങളെക്കൂടി സഹകരിപ്പിക്കുകയാണ് ലക്ഷ്യം. ഭക്തജന സംഗമം തടയാന്‍ ശ്രമമുണ്ടായി. അത് സുപ്രീംകോടതി വിലക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. .സംഗമം വിലക്കാൻ പലതരത്തിലുള്ള ശ്രമങ്ങളും ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സുപ്രീംകോടതി തന്നെ അതിനെ വിലക്കി. ഭക്തി കേവലമൊരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ട...
എച്ച്1ബി വിസ ഫീസ് കുത്തനെ വർധിപ്പിച്ച് യുഎസ് – ഇന്ത്യൻ ഐടി മേഖലക്ക് തിരിച്ചടി
World

എച്ച്1ബി വിസ ഫീസ് കുത്തനെ വർധിപ്പിച്ച് യുഎസ് – ഇന്ത്യൻ ഐടി മേഖലക്ക് തിരിച്ചടി

  വാഷിങ്ടൺ: ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളെ യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന എച്ച്1ബി വിസയ്ക്ക് വൻ ഫീസ് വർധന. വിസാ ഫീസ് 1 ലക്ഷം യുഎസ് ഡോളർ (ഏകദേശം 83 ലക്ഷം രൂപ) ആക്കി ഉയർത്തുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിച്ച ട്രംപ്, അമേരിക്കൻ തൊഴിലവസരങ്ങൾ സ്വദേശികൾക്കായി സംരക്ഷിക്കാനാണ് പുതിയ നീക്കമെന്ന് വ്യക്തമാക്കി. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന യുഎസ് കമ്പനികൾക്ക്, പ്രത്യേകിച്ച് ടെക്‌നോളജി മേഖലയ്ക്ക്, ഇത് വലിയ വെല്ലുവിളിയാകും. പുതിയ നിയമം സെപ്റ്റംബർ 21 മുതൽ 12 മാസത്തേക്ക് ബാധകമായിരിക്കും. വിസ ഉടമകളിൽ 70%ത്തിലധികവും ഇന്ത്യക്കാരായതിനാൽ, അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1990-ൽ കോൺഗ്രസ് പാസാക്കിയ നിയമപ്രകാരം, ബിരുദം നേടിയ വിദേശ തൊഴിലാളികളെ യുഎസ് കമ്പനികളിൽ സ്പെഷ്യാലിറ്റി ജോലികളിൽ നിയ...
കാൽപന്ത് കളിയുടെ മാന്ത്രികൻ ലയണൽ മെസ്സി കേരളത്തിലേക്ക് കൊച്ചിയിൽ അർജന്റീനയുടെ സൗഹൃദ മത്സരം; ജിസിഡിഎയുമായി ചർച്ചകൾ തുടങ്ങി
Sports

കാൽപന്ത് കളിയുടെ മാന്ത്രികൻ ലയണൽ മെസ്സി കേരളത്തിലേക്ക് കൊച്ചിയിൽ അർജന്റീനയുടെ സൗഹൃദ മത്സരം; ജിസിഡിഎയുമായി ചർച്ചകൾ തുടങ്ങി

    കൊച്ചി: ഫുട്ബോൾ ലോകചാംപ്യന്മാരായ അർജന്റീനയുടെ സൗഹൃദ മത്സരം കൊച്ചിയിൽ നടക്കും. നവംബര്‍ 10 മുതല്‍ 18 വരെ നിശ്ചയിച്ചിരിക്കുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായ രണ്ടു സൗഹൃദ മത്സരങ്ങള്‍ക്ക് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം വേദിയാകും. മത്സരവുമായി ബന്ധപ്പെട്ട് ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റിയുമായി (ജിസിഡിഎ) പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സ്റ്റേഡിയത്തിൽ എത്ര പേർക്ക് പ്രവേശനം അനുവദിക്കാമെന്നും ഒരുക്കങ്ങൾ എങ്ങനെ നടത്താമെന്നുമാണ് ചര്‍ച്ചയുടെ പ്രധാന വിഷയങ്ങൾ. ലയണൽ മെസി അടങ്ങുന്ന അർജന്റീനിയൻ സംഘം കേരളത്തിലെത്തുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. എവിടെ മത്സരം നടത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളാണ് തുടക്കത്തിൽ പരിഗണിച്ചത്. എന്നാൽ അനുബന്ധ സൗകര്യങ്ങൾ ഉൾപ്പെടെ പരിഗണിച്ചപ്പോൾ കൊച്ചിയിലെ വേദിയാണ് ഏറ്റവും അ...
സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ അഫ്ഗാൻ സർവകലാശാലകളിൽ വേണ്ട! 140 പുസ്തകങ്ങൾ താലിബാൻ നിരോധിച്ചു
National

സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ അഫ്ഗാൻ സർവകലാശാലകളിൽ വേണ്ട! 140 പുസ്തകങ്ങൾ താലിബാൻ നിരോധിച്ചു

  സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ സർവകലാശാല പാഠ്യപദ്ധതികളിൽ അഫ്ഘാനിസ്താനിലെ താലിബാൻ ഭരണകൂടം. മനുഷ്യാവകാശം, ലൈംഗിക പീഡനം തുടങ്ങിയവയെക്കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി. 140 പുസ്തകങ്ങളാണ് ആകെ നിരോധിച്ചത്. സ്ത്രീകൾ എഴുതിയെന്ന കാരണത്താൽ മാത്രം 'കെമിക്കൽ ലാബിലെ സുരക്ഷ' എന്നതടക്കം ശാസ്ത്ര പുസ്തകങ്ങളും അഫ്ഘാൻ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. ശരിയാ നിയമത്തിനും താലിബാൻ നയങ്ങൾക്കും വിരുദ്ധമായ 18 വിഷയങ്ങൾ പഠിപ്പിക്കുന്നതിനും വിലക്കുണ്ട്. താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദിന്റെ തീരുമാനപ്രകാരം കഴിഞ്ഞ ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് ദിവസം വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ നിരോധിക്കാന്‍ താലിബാന്‍ ഉത്തരവിട്ടിരുന്നു. നിലവിൽ 10 പ്രവിശ്യകളിലെ ഫൈബർ-ഒപ്റ്റിക് ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ഉത്തരവ് നടപ്പാക്കുമെന്നാണ് അധാർമികത തടയുക എന്നതാണ് താലിബാൻ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു...
Politics

മലബാർ ദേവസ്വം ബോർഡിന്റെ ഉത്തരവ് വിവാദത്തിൽ; സംഗമത്തിൽ പങ്കെടുക്കുന്നവർ തനത് ഫണ്ട് ഉപയോഗിക്കണം.

പത്തനംതിട്ട: മലബാർ ദേവസ്വം ബോർഡ് ആ​ഗോള അയ്യപ്പ സം​ഗമവുമായി ബന്ധപ്പെട്ട പുറത്തിറക്കിയ ഉത്തരവ് വിവാദത്തിൽ  പമ്പയിലെ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് തനത് ഫണ്ട് ഉപയോഗിക്കാമെന്നാണ് ഉത്തരവ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ജീവനക്കാർക്ക് പമ്പയിലേക്ക് പോകാനുള്ള യാത്ര ചെലവടക്കം ക്ഷേത്രങ്ങളുടെ തനത് ഫണ്ടിൽ നിന്ന് വിനിയോഗിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. അതേസമയം, ഉത്തരവ് ഹൈക്കോടതി നിർദേശത്തിന്റെ ലംഘനമാണെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. ആഗോള അയ്യപ്പ സംഗമത്തിലേക്ക് മലബാർ ദേവസ്വം ബോർഡ് പ്രതിനിധികളെ അയക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചിരുന്നു. അതെ തുടർന്നാണ് തനത് ഫണ്ട് വിനയോഗിച്ചു സംഗമത്തിന് പോകാൻ അനുമതി നൽകിയത്. സ്പോൺസർഷിപ്പ് വഴിയാണ് അയ്യപ്പ സം​ഗമമെന്നും ദേവസ്വം ഫണ്ടുകൾ സംഗമത്തിനായി ഉപയോഗിക്കില്ലെന്നും സർക്കാർ കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. ഇത് ലംഘിക്കുന്ന ഉത്തരവാണ് ഇപ്പോൾ ...
സ്രാവ്-തിരണ്ടി സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകൾ: പഠന സമിതി രൂപീകരിക്കും
Kerala News

സ്രാവ്-തിരണ്ടി സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകൾ: പഠന സമിതി രൂപീകരിക്കും

കൊച്ചി: സ്രാവ് പിടിത്തവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠന സമിതി രൂപീകരിക്കുമെന്ന് അറിയിച്ചു. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതികൾക്ക് പിന്നാലെ വിവിധയിനം സ്രാവ്-തിരണ്ടികളിലെ മത്സ്യബന്ധനം, വ്യാപാരം, കയറ്റുമതി തുടങ്ങിയ മേഖലകളിൽ നിയന്ത്രണം വന്നിരുന്നു. പലപ്പോഴും മീൻപിടുത്ത വലകളിൽ അനായാസം കുടുങ്ങുന്ന സാഹചര്യമാണ് മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. അവരുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിനും പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുന്നതിനുമായി സമിതി പഠനം നടത്തും. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക നാലിൽ ഉൾപ്പെട്ട സ്രാവ് പിടിച്ചതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പം മത്സ്യത്തൊഴിലാളികളും നിയമം നടപ്പാക്കുന്ന ഏജൻസികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വെളിപ്പെടുത്തി. ഇവയുടെ ...
“അഭിനയം രാഷ്ട്രീയം ആക്കുന്നവർക്ക് ഇത് പ്രശ്നമല്ല “; രാഹുലിനെ പിന്തുണച്ച രമേഷ് പിഷാരടിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
Politics

“അഭിനയം രാഷ്ട്രീയം ആക്കുന്നവർക്ക് ഇത് പ്രശ്നമല്ല “; രാഹുലിനെ പിന്തുണച്ച രമേഷ് പിഷാരടിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതുവരെ പരാതികളൊന്നും വന്നിട്ടില്ലെന്നും ആരോപണങ്ങള്‍ മാത്രമാണ് ഉള്ളതെന്നുമുള്ള നടന്‍ രമേശ് പിഷാരടിയുടെ പ്രതികരണത്തിനെതിരെ വനിതാ നേതാവ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചത്.രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് തല ഉയര്‍ത്തി നടക്കാമായിരുന്നു. ഇപ്പോള്‍ ആത്മാഭിമാനമുള്ള ഒരു വനിതാ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൊതുസമൂഹത്തിന് മുന്നില്‍ തല ഉയർത്തി നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അഭിനയം രാഷ്ട്രീയമാക്കുന്നവർക്ക് ഒന്നും പ്രശ്നമല്ല. രാഷ്ട്രീയം സേവനമാക്കുന്നവർക്ക് പൊതുസമൂഹത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് നീതു വിജയന്‍ പോസ്റ്റിൽ പറയുന്നത്. സിനിമ മേഖലയില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ എല്ലാവരെയും ബാധിക്കുന്നത് പോലെ തന്നെയാണ് പൊതുപ്രവര്‍ത്തന ...
പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം 18 വർഷങ്ങൾ പിന്നിടുമ്പോൾ
Kerala News

പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം 18 വർഷങ്ങൾ പിന്നിടുമ്പോൾ

പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം 18 വർഷങ്ങൾ പിന്നിടുമ്പോൾ 2007 സെപ്റ്റംബറിൽ കേരളത്തെ നടുക്കിയ പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം പതിനെട്ട് വർഷം പിന്നിടുകയാണ്. എട്ട് കെഎസ്ഇബി ജീവനക്കാരുടെ ജീവൻ കവർന്ന ആ സംഭവം ഇന്നും മറക്കാനാവാത്ത ദുഃഖസ്മൃതിയായി തുടരുകയാണ്. പന്നിയാർ വാൽവ് ഹൗസിൽ നിന്ന് പവർ ഹൗസിലേക്ക് വെള്ളം എത്തിച്ചിരുന്ന വലിയ പെൻസ്റ്റോക്ക് പൈപ്പുകളിൽ ഒന്ന് പൊട്ടി. പൊട്ടലിനു പിന്നാലെ ഭീമമായ വെള്ളപ്പാച്ചിൽ ഏക്കറുകളോളം കൃഷിയിടങ്ങളും 12 വീടുകളും റോഡുകളും തകർന്നടിഞ്ഞു. ജീവനക്കാരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പന്നിയാർ, ചെങ്കുളം, നേര്യമംഗലം പവർഹൗസുകളിൽ ജോലി ചെയ്തിരുന്ന എട്ട് പേർക്ക് രക്ഷപ്പെടാനായില്ല. മരിച്ചവരിൽ നരകക്കാനം സ്വദേശിയായ ജയ്സണിന്റെ മൃതദേഹം ഇന്നും കണ്ടെത്തിയിട്ടില്ല. മറ്റു ജീവനക്കാരുടെ മൃതദേഹങ്ങൾ ആഴ്ചകളോളം നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. പെൻസ്റ്റോക്ക് പൊട്ടുന്നതിന് മുൻപ് ചോർച്ച ...
ഉപാധികളോടെ പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ ആരംഭിക്കും
Kerala News

ഉപാധികളോടെ പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ ആരംഭിക്കും

കൊച്ചി: പാലിയേക്കരയിൽ ടോൾ വിലക്ക് തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കും. ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ടോൾ പിരിവ് നിർത്തി വെച്ചിരിക്കുകയായിരുന്നു. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാൻ അനുമതി ലഭിച്ചത്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിച്ചതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു.ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ പുതുക്കിയ ടോൾ ആയിരിക്കുമോ എന്നതിൽ വ്യക്തത വരൂ. ഗതാഗതക്കുരുക്കും പ്രശ്നവും ഭാഗികമായി പരിഹരിച്ചെന്ന്‌ കാണിച്ച്‌ മോണിറ്ററിങ്‌ കമ്മിറ്റിയും തൃശൂർ കളക്ടറും ചൊവ്വാഴ്ച റിപ്പോർട്ട്‌ നൽകിയിരുന്നു. എന്നാൽ ദേശീയപാതയിലെ സർവീസ് റോഡുകൾ മോശമാണെന്നും വെള്ളക്കെട്ടിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട...
ശബരിമലയിലെ നാല് കിലോ സ്വർണം മാറ്റിയതിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല, വാക്ക്ഔട്ട് ചെയ്ത് പ്രതിപക്ഷം
Politics

ശബരിമലയിലെ നാല് കിലോ സ്വർണം മാറ്റിയതിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല, വാക്ക്ഔട്ട് ചെയ്ത് പ്രതിപക്ഷം

ഹൈക്കോടതിയുടെ അനുമതിയില്ലാതെ ശബരിമലയിലെ സ്വർണപ്പാളി അറ്റകുറ്റപണിക്കായി കൊണ്ടുപോയ സംഭവം അടിയന്തര പ്രമേയമായി അവതരിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. തുടർന്ന് സഭയിൽ വാഗ്വോദങ്ങളുണ്ടാവുകയും പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അടിയന്തര പ്രമേയം അംഗീകരിക്കാൻ ആകില്ലെന്ന് സ്പീക്കർ അറിയിച്ചു. എന്നാൽ ഹെക്കോടതി വളരെ കൃത്യമായി ഇക്കാര്യത്തിൽ അഭിപ്രായം പറയുകയും അന്വേഷണത്തിന് ഉത്തരവിടുകയും ഗൗരവത്ഹയോടെ കണ്ട വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഹൈക്കോടതിയുടെയോ ഉദ്യോഗസ്ഥരുടെയോ അറിവില്ലാതെ ശബരിമലയിൽനിന്നും നാല് കിലോ സ്വർണം അടിച്ചു മാറ്റിയത് അയ്യപ്പ ഭക്തരെയും വിശ്വാസി സമൂഹത്തേയും മുഴുവൻ വിഷമത്തിലാക്കി എന്നും ...