BREAKING NEWS


Blog

സംസ്ഥാന വ്യാപകമായി മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Weather

സംസ്ഥാന വ്യാപകമായി മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

  തിരുവനന്തപുരം; സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് തുലാവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം....
പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും; കളക്ടർ സ്ഥലം സന്ദർദർശിക്കണമെന്ന് ഹൈക്കോടതി
Kerala News

പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും; കളക്ടർ സ്ഥലം സന്ദർദർശിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദേശീയ പാത അതോറിറ്റിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ വെള്ളിയാഴ്ച ഉത്തരവിറക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കി. നിലവിൽ റോഡിന്റെ അവസ്ഥയെക്കുറിച്ച് ജില്ലാ കലക്ടറോട് കോടതി വിവരം തേടി. 60 കിലോമീറ്റര്‍ ടോള്‍ പിരിക്കുന്ന ദൂരത്തില്‍ മൂന്നോ നാലോ ഇടങ്ങളില്‍ മാത്രമാണ് പ്രശ്‌നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശ്‌നമെന്നും ഈ റോഡിലൂടെ സഞ്ചരിച്ചാല്‍ പ്രശ്‌നങ്ങള്‍ മനസിലാകുമെന്നും എല്ലാവര്‍ക്കും അത് വ്യക്തമായി അറിയാമെന്നും ഹൈക്കോടതി എജിക്ക് കലക്ടര്‍ മറുപടി നല്‍കി. ദേശീയപാത അതോറിറ്റി മനപ്പൂര്‍വം റോഡ് നന്നാക്കാതി...
വെനസ്വേലയിൽ സ്വർണ ഖനി തകർന്ന് 14 പേർ മരിച്ചതായി റിപ്പോർട്ട്
National

വെനസ്വേലയിൽ സ്വർണ ഖനി തകർന്ന് 14 പേർ മരിച്ചതായി റിപ്പോർട്ട്

  എൽ കാലാവോ; റോഷിയോയിലെ എൽ കാലാവോ പട്ടണത്തിൽ കനത്ത മഴയെ തുടർന്ന് തെക്കൻ വെനിസ്വേലയിലെ സ്വർണ്ണ ഖനി തകർന്നു. അപകടത്തിൽ 14 പേർ മരിച്ചതായി റിപ്പോർട്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം ഖനിയിൽ മണ്ണിടിച്ചിലിന് കാരണമായി. മൃതദേഹങ്ങൾ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സൈറ്റിന് സമീപം ഒരു കമാൻഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചുകൊണ്ട് റോസിയോ മേയർ വുഹെൽം ടോറെല്ലസ് ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി....
ജപ്പാനിൽ ഇൻഫ്ലുവൻസ വൈറസ്; 4,030 കേസുകൾ റിപ്പോർട്ട് ചെയ്തു
World

ജപ്പാനിൽ ഇൻഫ്ലുവൻസ വൈറസ്; 4,030 കേസുകൾ റിപ്പോർട്ട് ചെയ്തു

  ടോക്കിയോ: ജപ്പാനിൽ പടർന്നുപിടിച്ച് ഇൻഫ്ലുവൻസ പകർച്ചവ്യാധി. രാജ്യത്തെ ആശുപത്രികളിലായി 4,030 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ജാപ്പനീസ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. ഒക്കിനാവയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൻഫ്ലുവൻസ വൈറസിൻ്റെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും, വൈറസ് കൂടുതൽ തീവ്രമാകാൻ ഇതാണ് കാരണമെന്നും ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടി. ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം, ദേശീയ ശരാശരി പകർച്ചവ്യാധി പരിധി മറികടന്നതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു മെഡിക്കൽ സ്ഥാപനത്തിൽ 1.04 രോഗികളിലാണ് ബാധിച്ചിരിക്കുന്നത്. സാധാരണയായി നവംബർ അവസാനമോ ഡിസംബർ മാസമോ ആണ് ജപ്പാനിൽ ഇൻഫ്ലുവൻസ വൈറസ് പടരുന്നത് എന്നതാണ് മറ്റൊരു കാര്യം. എന്നാൽ ഈ വർഷം, ഏകദേശം അഞ്ച് ആഴ്ച മുമ്പേ പകർച്ചവ്യാധി എത്തി. ഇത് രാജ്യത്തെ പൗരന്മാരിലും ഉദ്യോഗസ്ഥരിലും ആശങ്കയിലാഴ്ത്തുന്നു. ...
നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി
Kerala News

നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി

  പാലക്കാട്: നെന്മാറ സജിത വധകേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട്‌ ആൻഡ് സെഷൻസ് കോടതി വിധിച്ചു. ഈ മാസം 16ന് കേസിൽ ശിക്ഷാവിധി പ്രസ്താവിക്കും. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തൻ്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയിരുന്നു. ജനുവരി 27നാണ് നെന്മാറ പോത്തുണ്ടിയില്‍ സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്....
കരൂരില്‍ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കും; എല്ലാമാസവും 5000 രൂപവീതം: ടിവികെ
National

കരൂരില്‍ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കും; എല്ലാമാസവും 5000 രൂപവീതം: ടിവികെ

    കരൂർ ദുരന്തത്തിൽ മരിച്ച 41പേരുടെ കുടുംബങ്ങളെ ടിവികെഏറ്റെടുക്കും. കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ ധനസഹായം നൽകാൻ പാർട്ടി തീരുമാനിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പാർട്ടി ഏറ്റെടുക്കും. കരൂരിലെ വീടുകള്‍ ടിവികെ സമിതി ഇന്ന് സന്ദർശിക്കും. കുടുംബത്തിന് മെഡിക്കല്‍ ഇൻഷൂറൻസും ഏർപ്പെടുത്തും. കൂടാതെ കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസരിച്ച് തൊഴില്‍ നല്‍കാനും തീരുമാനമായി. നേരത്തെ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മുൻ ജഡ്ജി അജയ് റസ്തോഗിക്കാണ് അന്വേഷണ ചുമതല. തമിഴ്നാട് ഐപിഎസ് കേഡറിൽ നിന്നുള്ള, എന്നാൽ തമിഴ്നാട് സ്വദേശികളല്ലാത്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കമ്മിറ്റിയിൽ അംഗമാകാമെന്നും ഉത്തരവിൽ പറയുന്ന...
ജിഎസ്ടി നിരക്ക് വർധന സംസ്ഥാന ലോട്ടറി മേഖലയെ ബാധിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ
Kerala News

ജിഎസ്ടി നിരക്ക് വർധന സംസ്ഥാന ലോട്ടറി മേഖലയെ ബാധിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ

  തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കിയ ജിഎസ്ടി നിരക്ക് പരിഷ്കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയെ വലിയ തോതിൽ ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഭാഗ്യക്കുറി ടിക്കറ്റുകളിൽ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്തിയതിനെതിരെ സംസ്ഥാന സർക്കാർ പലതവണ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും, കേന്ദ്ര ധനകാര്യ വകുപ്പ് അതിനെ പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിൽ ഞാനും ധനമന്ത്രിയുമായി നേരിട്ടും കത്തുകൾ മുഖേനയും ജിഎസ്‌ടി കൗൺസിലിനോട് നിരക്കിൽ വർധന വരുത്തരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എങ്കിലും കേന്ദ്രസർക്കാർ അവയെല്ലാം നിരാകരിച്ചു. അതാണ് ലോട്ടറി മേഖലയിൽ ഇന്നുണ്ടായ പ്രതിസന്ധിക്ക് കാരണം," എന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, തൊഴിൽ ചെയ്യാൻ കഴിയാത്തവരുടെയും ജീവനോപാധിയായി ലോട്ടറി വ്യാപാരത്തെ ആശ്രയിക്കുന്നവരുടെയും ജീവിതം സംരക്ഷിക്കാൻ സംസ്ഥാന സർക...
ഗാസ സമാധാന കരാർ: മൂവായിരം വർഷത്തിനുശേഷം ചരിത്രനിമിഷം, ട്രംപ് ഒപ്പുവെച്ചു
World

ഗാസ സമാധാന കരാർ: മൂവായിരം വർഷത്തിനുശേഷം ചരിത്രനിമിഷം, ട്രംപ് ഒപ്പുവെച്ചു

  കെയ്റോ: ഗാസ യുദ്ധം അവസാനിപ്പിക്കുന്ന ചരിത്രപരമായ സമാധാന കരാറിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. "മൂവായിരം വർഷത്തിനുശേഷം മനുഷ്യരാശിയുടെ ചരിത്രനിമിഷം” എന്നാണ് കരാറിൽ ഒപ്പുവെച്ച ശേഷം ട്രംപ് പ്രതികരിച്ചത്. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ഈ കരാർ അമേരിക്കയും ഈജിപ്‌തും സംയുക്തമായി നടത്തിയ ഉച്ചകോടിയിലാണ് ഒപ്പുവെച്ചത്. ഈജിപ്ത്, ഖത്തർ, തുർക്കി എന്നിവർ മധ്യസ്ഥരായി കരാറിൽ പങ്കെടുത്തു. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്നതും ചർച്ചയായി. ഉടമ്പടിയുടെ ഭാഗമായി ബന്ദികളായിരുന്നവരുടെ കൈമാറ്റവും പൂർത്തിയായി. 2023 ഒക്ടോബർ 7-ലെ ആക്രമണത്തിനിടെ ഹമാസ് പിടികൂടിയ ഇസ്രയേൽ പൗരന്മാരിൽ ജീവനോടുള്ള 20 പേരെ രണ്ട് ഘട്ടങ്ങളിലായി ഹമാസ് വിട്ടയച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങളും ഇസ്രയേലിന് കൈമാറിയതായി റിപ്പോർട്ടുകൾ പറയുന്നു. അതേ സമയം...
ആക്ഷൻ ഡ്രാമയുമായി വിജയ് ദേവരകൊണ്ടയും കീർത്തി സുരേഷും; SVC59 പാൻ ഇന്ത്യൻ ചിത്രം ആരംഭിച്ചു
Cinema

ആക്ഷൻ ഡ്രാമയുമായി വിജയ് ദേവരകൊണ്ടയും കീർത്തി സുരേഷും; SVC59 പാൻ ഇന്ത്യൻ ചിത്രം ആരംഭിച്ചു

വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന പുതിയ ചിത്രം ഹൈദരാബാദിൽ ആരംഭിച്ചു. 'SVC59' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി കിരൺ കോലയാണ്. മലയാളികളുടെ പ്രിയ താരം കീർത്തി സുരേഷ് ആണ് ൻ ചിത്രത്തിൽ നായികയാവുന്നത്. അഞ്ച് ഭാഷകളിൽ എത്തുന്ന ചിത്രം നിർമിക്കുന്നത് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ്. 'രാജാ വാരു റാണി ഗാരു' എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്ത് ഗംഭീര ചുവടുവയ്‌പ്പ് നടത്തിയ രവി കിരൺ കോലയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം. ഭീഷ്മപർവ്വം, ഹെലൻ, പൂക്കാലം,ബോഗയ്‌വില്ല, ഗോൾഡ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രമുഖനായ ഛായാഗ്രാഹകൻ ആനന്ദ് സി ചന്ദ്രനും, ഭ്രമയുഗം, സൂക്ഷ്മദർശിനി, 18+, ടർബോ,ഡീയസ് ഈറേ എന്നീ ചിത്രങ്ങൾക്ക് ഈണം ഒരുക്കിയ ക്രിസ്റ്റോ സേവ്യറും തെലുങ്കിൽ എത്തുന്ന ചിത്രം കൂടിയാണിത്. വിജയ് കത്തി പിടിച്ച് നിൽക്കുന്ന പോസ്റ്ററിന് ആക്ഷൻ പാക്...
മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയത് നിര്‍മിക്കണം; കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി
Kerala News

മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയത് നിര്‍മിക്കണം; കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്ന ഹര്‍ജിയിൽ കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. കൂടാതെ ദേശീയ ദുരന്ത നിവാരണ മാനേജ്മെന്‍റ് അതോറിറ്റിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തി സേവ് കേരള ബ്രിഗേഡ് സിഡന്റ് റസൽ ജോയി ആണ് സുപ്രീംകോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യുന്നതിനായി അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്ന് ഹർജിയിൽ കൂടൂതൽ ആഴത്തിൽ വാദം കേൾക്കണമെന്ന് കാട്ടിയാണ് കോടതി നോട്ടീസ് അയച്ചത്. കേസ് മുല്ലപ്പെരിയാറിലെ മറ്റു ഹർജികൾക്കൊപ്പം പരിഗണിക്കും. അണക്കെട്ട് സുരക്ഷിതമാ...