BREAKING NEWS


Blog

ശബരിമല സ്വർണക്കൊള്ള; ബെംഗളൂരുവിലും ഹൈദരാബാദിലും അന്വേഷണം
Kerala News

ശബരിമല സ്വർണക്കൊള്ള; ബെംഗളൂരുവിലും ഹൈദരാബാദിലും അന്വേഷണം

തിരുവനന്തപുരം: ശബരിമല സ്വർണ മോഷണത്തിൽ ബംഗളൂരുവിലും ഹൈദരാബാദിലും അന്വേഷണം വ്യാപിപ്പിക്കാൻ പ്രത്യേകസംഘം. അട്ടിമറി നടന്നത് ഹൈദരാബാദിലെന്നാണ് നിഗമനം. സ്വർണപ്പാളികൾ ശബരിമലയിൽ നിന്ന് ആദ്യം കൊണ്ടുപോയ ബംഗളൂരുവിലെ അനന്ത സുബ്രഹ്മണ്യത്തിന്റെ വീട്ടിലും ഹൈദരാബാദിലെ മന്ത്ര എന്ന സ്ഥാപനത്തിലും അന്വേഷണസംഘം പരിശോധന നടത്തും. ഹൈദരാബാദിൽ നിന്നും ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ വൈകിയ 39 ദിവസത്തിനുള്ളിൽ യഥാർത്ഥ പാളികൾക്ക് എന്തു സംഭവിച്ചു എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. പ്രാഥമികമായ തെളിവെടുപ്പിന് ശേഷം ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകി വിളിപ്പിക്കും. തുടർന്ന് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് നീക്കം. ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തിയ പ്രത്യേകസംഘം ദേവസ്വം വിജിലൻസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആസൂത്രിതമായ സ്വർണക്കൊള്ളയാണ് നടന്നതെന്ന് പ്രത്യ...
അതീവ രഹസ്യമായ സര്‍ക്കാര്‍ രേഖകള്‍ നിയമവിരുദ്ധമായി കൈവശം വെച്ചു; ഇന്ത്യന്‍ വംശജനായ പ്രതിരോധ വിദഗ്ധന്‍  യുഎസിൽ അറസ്റ്റിൽ
World

അതീവ രഹസ്യമായ സര്‍ക്കാര്‍ രേഖകള്‍ നിയമവിരുദ്ധമായി കൈവശം വെച്ചു; ഇന്ത്യന്‍ വംശജനായ പ്രതിരോധ വിദഗ്ധന്‍  യുഎസിൽ അറസ്റ്റിൽ

വാഷിങ്ങ്ടൺ: രഹസ്യ വിവരങ്ങള്‍ നിയമവിരുദ്ധമായി സൂക്ഷിച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചതിനും ഇന്ത്യന്‍ വംശജനായ പ്രതിരോധ വിദഗ്ധന്‍ ആഷ്‌‌ലി ജെ ടെല്ലിസിനെ യുഎസ് പോലീസ് അറസ്റ്റു ചെയ്തു. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗമായിരുന്നു ആഷ്‌ലി ജെ ടെല്ലിസ്. രഹസ്യരേഖകള്‍ പ്രിന്റ് എടുക്കുകയും 1,000-ല്‍ അധികം പേജുകളുള്ള അതീവ രഹസ്യമായ സര്‍ക്കാര്‍ രേഖകള്‍ വീട്ടിലെ ഫയലിംഗ് കാബിനറ്റുകളിലും മാലിന്യ സഞ്ചികളിലുമായി സൂക്ഷിക്കുകയും ചെയ്തു എന്നതാണ് ടെല്ലിസിനെതിരെയുള്ള ആരോപണം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ശമ്പളം ലഭിക്കാത്ത ഉപദേഷ്ടാവായും പെന്റഗണ്‍ കോണ്‍ട്രാക്ടറായുമാണ് ടെല്ലിസിനെ എഫ്ബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമർശിക്കുന്നത്....
കെനിയ മുൻപ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു
National

കെനിയ മുൻപ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു

എറണാകുളം: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. ശ്രീധരീയം ആശുപത്രിയിൽ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആറ് ദിവസം മുമ്പാണ് ഒടുങ്കെ മകളുടെയും ബന്ധുക്കളുടെയും ഒപ്പം കൂത്താട്ടുകുളത്ത്‌ എത്തിയത്. മകളുടെ കണ്ണിന്‍റെ ചികിത്സക്ക് വേണ്ടിയാണ് ഇദ്ദേഹം കൂത്താട്ടുകുളത്ത് എത്തിയത്. പലതവണ ഇദ്ദേഹം കൂത്താട്ടുകുളം ശ്രീധരീയം നേത്രചികിത്സ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് എത്തിക്കും...
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി
National

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രിമാരും മന്ത്രിമാരും ഉൾപ്പെട്ട 71 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. പട്ടികയിൽ 9 പേർ വനിതകൾ. ഉപ മുഖ്യമന്ത്രിമാരായ വിജയ് സിൻഹയും സാമ്രാട്ട് ചൗധരിയും ഇടം നേടി. ഉപ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി താരപ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും.മുതിർന്ന പാർട്ടി നേതാവ് രാം കൃപാൽ യാദവ് ദനാപൂരിൽ നിന്നും മുൻ ഉപ മുഖ്യമന്ത്രി തർകിഷോർ പ്രസാദ് കതിഹാറിൽ നിന്നും ജനവിധി തേടും. 200ൽ അധികം സീറ്റുകളിൽ എൻഡിഎ വിജയിക്കുമെന്ന് റോഡ് വികസന മന്ത്രി നിതിൻ നബിൻ പറഞ്ഞു. അതേസമയം സീറ്റ് വിഭജനത്തെ ചൊല്ലി ജെഡിയുവിലും ആര്‍ജെഡിയിലും തര്‍ക്കവും പൊട്ടിത്തെറിയും രൂക്ഷമായി. ഭഗല്‍പൂര് എംപി അജയകുമാര്‍ മണ്ഡല്‍ പ്രതിഷേധ സൂചകമായി ജെഡിയുവില്‍ നിന്ന് രാജിവെച്ചു. സീറ്റു വിഭജനം പൂര്‍ത്തിയായതോടെ മുന്നണികളില്‍ രഹസ്യവും പരസ്യവുമായി അതൃപ്തിയും രോക്ഷവും പുകയുകയാണ്. സീറ്റ് വിഭജനത്തില്‍ ഭരണക...
ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നേരെയുള്ള അക്രമങ്ങൾക്ക് പിന്നിൽ ഗൂഡാലോചന; സർക്കാർ നിഷ്പക്ഷമായി പ്രവർത്തിക്കണം: നാഷണൽ പീപ്പിൾസ് പാർട്ടി
Politics

ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നേരെയുള്ള അക്രമങ്ങൾക്ക് പിന്നിൽ ഗൂഡാലോചന; സർക്കാർ നിഷ്പക്ഷമായി പ്രവർത്തിക്കണം: നാഷണൽ പീപ്പിൾസ് പാർട്ടി

  കൊച്ചി: ക്രിസ്ത്യൻ അടയാളങ്ങൾക്കും സ്ഥാപനങ്ങൾക്കുക്കും നേരെയുള്ള തുടർച്ചയായ അക്രമങ്ങൾക്ക് പിന്നിൽ സംഘടിതമായ ഗൂഡാലോചനയെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി. കഴിഞ്ഞ ദിവസം സെൻ്റ് റീത്താസ് പബ്ലിക് സ്കൂളിൽ ഹിജാബിൻ്റെ പേരിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ഇത്തരത്തിലുള്ള കടന്നു കയറ്റത്തിൻ്റെ ഭാഗമാണെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് കെ.റ്റി. തോമസ് എറണാകുളം പ്രസ്സ് ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്കൂളിലെ ഹിജാബ് വിവാദത്തിൽ യാതോരു ബന്ധവുമില്ലാത്ത കുറെ ആളുകൾ കടന്നു വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്കൂൾ രണ്ടു ദിവസം അടച്ചിടേണ്ടി വന്നതിലും ഗൂഡാലോചന ഒളിഞ്ഞിരിപ്പുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടാതെ കഴിഞ്ഞ മാസം കളമശ്ശേരി സെൻ്റ് തോമസ് ഭവൻ്റെ മതിൽ എഴുപത്തിയഞ്ചോളം ആളുകൾ ചേർന്ന് പൊളിച്ച് കടന്നു കയറി അവിടെ രണ്ടു പ്രീ ഫാബ്രിക്കേറ്റഡ് ' വീടുകൾ സ്ഥാപിച്ചു. ഈ ഭീകരാക്രമണത്തിൽ ഒരന്വേഷണം ന...
ചന്ദര്‍കുഞ്ജ് ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ ഹൈക്കോടതി നിർദേശം; നടപടികൾ ഉടൻ
Kerala News

ചന്ദര്‍കുഞ്ജ് ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ ഹൈക്കോടതി നിർദേശം; നടപടികൾ ഉടൻ

  കൊച്ചി : കൊച്ചിയില്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാൻ ജില്ലാ ഭരണകൂടം. നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് താമസ യോഗ്യമല്ലാതായി മാറിയ കൊച്ചി വൈറ്റിലയിലെ ചന്ദര്‍കുഞ്ജ് ഫ്ളാറ്റ് സമുച്ചയമാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊളിക്കുന്നത്. ഇതു സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ എടുത്തു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഫ്ളാറ്റിലെ മുഴുവന്‍ താമസക്കാര്‍ക്കും പുതിയ ഫ്ളാറ്റിന്‍റെ നിര്‍മാണം പൂര്‍ത്തിയാകും വരെ പ്രതിമാസം 35,000 രൂപ വാടക തുക നല്‍കാനും ധാരണയായിട്ടുണ്ട്. മൂന്ന് ഫ്ളാറ്റുകളിലെ താമസക്കാരൊഴികെ മറ്റെല്ലാ കുടുംബങ്ങളും ചന്ദര്‍കുഞ്ജില്‍ നിന്ന് മാറിക്കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഫെബ്രുവരിയോടെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. നാല് മാസത്തിനകം ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊ...
സ്കൂളിലെ ഹിജാബ് വിവാദം; പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂൾ തുറന്നു,
Kerala News

സ്കൂളിലെ ഹിജാബ് വിവാദം; പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂൾ തുറന്നു,

കൊച്ചി: ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്‍റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു.ഹി ജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരി ഇന്ന് സ്‌കൂളിലെത്തില്ലെന്നാണ് വിവരം. സ്‌കൂള്‍ പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. വിഷയത്തില്‍ ഇന്നലെ എംപിയുടെ നേതൃത്വത്തില്‍ സമവായത്തിലെത്തിയെന്ന വിവരം പിടിഎ പ്രസിഡന്റ് തള്ളി . ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ് പറഞ്ഞു. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആ​ഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹൈബി ഈഡൻ എം പിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു പ്രതികരണം. ബിജെപി ആർ എസ് എസ് ശക്തികൾ ബോധപൂർവം പ്രശ്നം ...
ഇന്ത്യയുടേത് ധീരമായ സാമ്പത്തിക പരിഷ്കാരങ്ങൾ; പ്രശംസിച്ച് ഐഎംഎഫ്
National

ഇന്ത്യയുടേത് ധീരമായ സാമ്പത്തിക പരിഷ്കാരങ്ങൾ; പ്രശംസിച്ച് ഐഎംഎഫ്

  ഡൽഹി; ഇന്ത്യയുടെ 'ധീരമായ സാമ്പത്തിക പരിഷ്കാരങ്ങളെ അഭിനന്ദിച്ച് ഇനന്റർ നാഷണൽ മോണിറ്ററി ഫണ്ട്. ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും അർദ്ധ വാർഷിക സമ്മേളനത്തിലായിരുന്നു ഐഎംഎഫ് ചീഫ് ക്രിസ്റ്റലീന ജോർജിയേവ നികുതി നിയമങ്ങൾ മുതൽ ഡിജിറ്റൽ പേയ്മെന്റുകൾ വരെയുള്ള ഇന്ത്യയുടെ നടപടികളെ പ്രശംസിച്ചത്. സാമ്പത്തിക രംഗത്ത് കാര്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഇന്ത്യകാണിച്ച ധൈര്യത്തെ ഞാൻ ബഹുമാനിക്കുന്നു. ഡിജിറ്റൽ ഐഡന്റിറ്റി വ്യാപകമായി നടപ്പാക്കാൻ പറ്റില്ലെന്ന് നിരവധിപ്പേർ പറയുകയും ഇതേക്കുറിച്ചു മുന്നറിയിപ്പും നൽകി. പക്ഷെ ആ ധാരണ തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥ ഇപ്പോഴും മഹാമാരിയിൽ നിന്ന് കരകയറുന്ന സാഹചര്യത്തിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ അനുമോദിച്ച് പലരും നടത്തിയ വിശേഷണങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് ഐഎംഎഫ് മേധവിയുടെ പ്രതികരണം. "വളർച്ച മന്ദഗതിയിലാണ്, കടം കൂടുതലാണ്,...
കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റും, എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും”; ‘കേരളത്തിൻ്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ അവതരിപ്പിച്ച് മന്ത്രി വീണാ ജോർജ്
Kerala News

കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റും, എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും”; ‘കേരളത്തിൻ്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ അവതരിപ്പിച്ച് മന്ത്രി വീണാ ജോർജ്

  തിരുവനന്തപുരം: 2031 ഓടെ എല്ലാവർക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് 'വിഷൻ 2031' ആരോഗ്യ സെമിനാറിൽ 'കേരളത്തിന്റെ ആരോഗ്യ മേഖല വിഷൻ 2031' നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്പെഷ്യാലിറ്റി ചികിത്സകൾ വികേന്ദ്രീകരിക്കുകയും അടിസ്ഥാന സൗകര്യ വികസനം കൂടുതൽ മെച്ചപ്പെടുത്തുകയും ട്രോമ കെയർ, എമർജൻസി സംവിധാനം എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യും. ആരോഗ്യ സേവനങ്ങളിൽ തുല്യത ഉറപ്പാക്കുക സർക്കാർ പ്രതിബദ്ധമായ ലക്ഷ്യമാണെന്നും മന്ത്രി വ്യക്തമാക്കി. വിവിധ പദ്ധതികളെ ഏകോപിപ്പിച്ചാണ് 'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി' ആവിഷ്‌കരിച്ചത്. ഇതിലൂടെ 42.2 ലക്ഷം കുടുംബങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നു. കൂടാതെ, കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുണ്ട്. ഈ പദ്ധതിയിൽ ഒരു കുടുംബത്തിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ ചികിത്സ...
കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അന്തരിച്ചു
Kerala News

കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അന്തരിച്ചു

  തൃശൂർ:സിപിഐ എം നേതാവും മുൻ കുന്നംകുളം എംഎൽഎ യുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. 67 വയസായിരുന്നു. പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം. 2001-ലും 2006-ലും കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്നുമുള്ള കേരള നിയമസഭയിലെ അംഗമായിരുന്നു ബാബു എം. പാലിശ്ശേരിയുടെ നിര്യാണത്തിൽ സ്പീക്കർ അനുശോചനം രേഖപ്പെടുത്തി. ബാബു എം. പാലിശ്ശേരിയുടെ വിയോഗത്തിൽ കേരള നിയമസഭയുടെ പേരിലും തൻ്റെ പേരിലുമുള്ള അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സ്പീക്കർ പറഞ്ഞു...