BREAKING NEWS


Blog

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് നാളെ തുടക്കമാകും
Kerala News

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് നാളെ തുടക്കമാകും

മുഖ്യമന്ത്രി പിണറായി വിജയന്റെ സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയില്ല. അതേസമയം മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 9 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. നാളെ വൈകീട്ടാണ് ​ഗൾഫ് സന്ദർശനത്തിനായി മുഖ്യമന്ത്രി യാത്ര തിരിക്കുന്നത് മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രി സജി ചെറിയാന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ബഹറിനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. 16ന് ബഹറിൻ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയാണ് സന്ദര്‍ശന ലക്ഷ്യം. സൗദിയിലേക്ക് പോകാൻ അനുമതി ഇല്ലാത്തതിനാൽ 22ന് മസ്കറ്റിലെത്തുന്ന മുഖ്...
ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം ; ആറ് ജില്ലകളില്‍ മുന്നറിയിപ്പ്
Weather

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം ; ആറ് ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട്. ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണ് മഴ ശക്തമാകുന്നത്. വ്യാഴാഴ്ച്ച വരെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടിയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം 05.30 മുതൽ 16/10/2025 രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം (ആലപ്പാട്ട്‌ മുതൽ ഇടവ വരെ) തീരങ്ങളിൽ 0.8 മുതൽ 1.1 മീറ്റർ വരെയും; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളി...
മുല്ലപ്പെരിയാർ ഡാമിന് ബോംബ് ഭീഷണി
Kerala News

മുല്ലപ്പെരിയാർ ഡാമിന് ബോംബ് ഭീഷണി

  തൃശൂർ: മുല്ലപ്പെരിയാർ ഡാമിന് ബോംബ് ഭീഷണി. തൃശൂർ സെഷൻ കോടതി മെയിലിലേക്കാണ് ഇ-മെയിൽ മുഖേന സന്ദേശം എത്തിയത്. തമിഴ്നാടിന് ദോഷം വരുന്ന വിധത്തിൽ തീരുമാനം ഉണ്ടായാൽ മുല്ലപ്പെരിയാർ പൊട്ടുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. കോടതിക്ക് ലഭിച്ച ഇ-മെയിൽ ജില്ലാ കളക്ട്രേറ്റിന് കൈമാറി. ഭീഷണി സന്ദേശത്തിൻ്റെ ഉള്ളടക്കവും പരാതിയും ഇടുക്കി കളക്ടർക്കും ജില്ലാ പൊലീസിനും കൈ മാറാൻ ജില്ലാ ഭരണകൂടത്തിന്റെ നീക്കം. അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനും തമിഴ്നാട് സർക്കാരിനും നോട്ടീസ്. മുല്ലപ്പെരിയാർ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടുകളിൽ ഒന്നാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചത്.    ...
ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
Entertainment News

ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ

  ആർച്ചറി പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി നടൻ രാം ചരൺ, ആർച്ചറി പ്രീമിയർ ലീഗ് (എപിഎൽ) ചെയർമാൻ അനിൽ കാമിനേനി, ഇന്ത്യൻ ആർച്ചറി അസോസിയേഷൻ പ്രസിഡന്റ് വീരേന്ദർ സച്ച്‌ദേവ എന്നിവർ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിൽ, എപിഎല്ലിന്റെ നേട്ടങ്ങളെയും ഇന്ത്യയുടെ പുരാതന കായിക ഇനമായ അമ്പെയ്ത്തിനെ ദേശീയ, ആഗോള ശ്രദ്ധയിലേക്ക് തിരികെ കൊണ്ടുവരാനുള്ള അതിന്റെ ദൗത്യത്തെയും അനുസ്മരിപ്പിക്കുന്ന ഒരു പ്രതീകാത്മക വില്ല് പ്രതിനിധി സംഘം അദ്ദേഹത്തിന് സമ്മാനിച്ചു. അനിൽ കാമിനേനിയുടെ നേതൃത്വത്തിൽ ആരംഭിച്ച ആർച്ചറി പ്രീമിയർ ലീഗ്, കഴിവുള്ള ഇന്ത്യൻ ആർച്ചർമാർക്ക് ലോകോത്തര പരിശീലനം, മത്സര വേദികൾ, ആഗോള തലത്തിൽ ശ്രദ്ധ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് രാജ്യത്തുടനീളം ഈ കായിക ഇനത്തെ പുനരുജ്ജീവിപ്പിക്കാനും പ്രോത്സാഹിപ്പിക്കാ...
ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ച; ,നടപടി രണ്ടു വർഷത്തിന് ശേഷം
World

ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ച; ,നടപടി രണ്ടു വർഷത്തിന് ശേഷം

    ടെൽഅവീവ്: ഇസ്രയേല്‍-ഹമാസ് സമാധാന കരാറിന്റെ ഭാഗമായി ആദ്യസംഘ ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഏഴ് പേരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിച്ചത്. ബാക്കിയുള്ള 13 ഇസ്രയേൽ ബന്ദികളുടെ മോചനവും നടക്കും. രണ്ട് വര്‍ഷത്തിനു ശേഷം സ്വതന്ത്രരായ ഇവർ വൈദ്യപരിശോധനയ്ക്കു ശേഷം ബന്ദുക്കള്‍ക്കൊപ്പം ചേരും. സമാധാന കരാറിന്‍റെ ഭാഗമായി 1966 പലസ്തീൻ തടവുകാരെയും ഇസ്രയേൽ വിട്ടയക്കും. ഗാലി ബെര്‍മാന്‍, സിവ് ബെര്‍മന്‍, മതാന്‍ ആംഗ്രെസ്റ്റ്, അലോണ്‍ ഓഹെല്‍, ഒമ്രി മിറാന്‍, ഈറ്റന്‍ മോര്‍, ഗൈ ഗില്‍ബോവ-ദലാല്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിച്ചതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇസ്രയേല്‍ ബന്ദികളാക്കിയ ഉറ്റവര്‍ക്കായുള്ള പലസ്തീന്‍ ജനതയുടെ കാത്തിരിപ്പ് തുടരുകയാണ്. 2000 പലസ്തീനികളാണ് ഇസ്രയേല്‍ തടവില്‍ കഴിയുന്നത്. അതേസമയം ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്ര...
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ ചുറ്റുമതിലിടിഞ്ഞു;ഫയർമാൻ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം
Kerala News

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ ചുറ്റുമതിലിടിഞ്ഞു;ഫയർമാൻ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

  കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞ് ഫയർമാൻ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കൊട്ടാരക്കര ആനക്കോട്ടൂർ മുണ്ടുപാറയിലാണ് സംഭവം. കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി സോണി എസ് കുമാർ(38), മുണ്ടുപാറ വിഷ്ണു വിലാസം വീട്ടിൽ അർച്ചന (33), കൂടെ താമസിച്ചിരുന്ന ആൺസുഹൃത്ത് ശിവകൃഷ്ണൻ(23) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം. അര്‍ച്ചനയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തുമ്പോഴാണ് സോണിയുടെ മേല്‍ചുറ്റുമതില്‍ ഇടിഞ്ഞു വീണത്. കിണര്‍ ഇടിഞ്ഞതോടെ കരയ്ക്ക് നിന്ന ശിവയും കിണറ്റിലേക്ക് വീണു. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്തത്. 50 മീറ്ററിലേറെ താഴ്ചയുള്ള കിണറായിരുന്നുവെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും പൊലീസും പറഞ്ഞത്. രാത്രി അര്‍ച്ചനയും ശിവകൃഷ്ണനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അര്‍ച്ചനയേയും കു...
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന്  ഉത്തരവിട്ട് സുപ്രീം കോടതി
National

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

  ചെന്നൈ: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മുൻ ജഡ്ജി അജയ് റസ്തോഗിക്കാണ് അന്വേഷണ ചുമതല. തമിഴ്നാട് ഐപിഎസ് കേഡറിൽ നിന്നുള്ള, എന്നാൽ തമിഴ്നാട് സ്വദേശികളല്ലാത്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കമ്മിറ്റിയിൽ അംഗമാകാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സിബിഐ നടത്തുന്ന അന്വേഷണം കമ്മിറ്റി നിരീക്ഷിക്കും. അന്വേഷണ പുരോഗതിയെക്കുറിച്ച് സിബിഐ ഉദ്യോഗസ്ഥർ പ്രതിമാസ റിപ്പോർട്ടുകൾ കമ്മിറ്റിക്ക് സമർപ്പിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ക്കാണ് ജീവന്‍ നഷ്മായത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെയും ബിജെപി കൗണ്‍സിലറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സിബിഐ അന്വേഷണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്ന...
വാഹന വില നിർണയിക്കാൻ എ ഐ ഡിജിറ്റൽ പ്ലാറ്റ്‍ഫോം അവതരിപ്പിച്ച് സൗദി അറേബ്യ
Gulf

വാഹന വില നിർണയിക്കാൻ എ ഐ ഡിജിറ്റൽ പ്ലാറ്റ്‍ഫോം അവതരിപ്പിച്ച് സൗദി അറേബ്യ

  റിയാദ്: സൗദിയിൽ വാഹനങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നതിനുമായി പുതിയ പ്ലാറ്റ് ഫോം നിലവിൽ വന്നു. 'മർജിയ' എന്ന പേരിൽ സൗദി അക്രഡിറ്റഡ് വാല്യൂവേഴ്‌സ് അതോറിറ്റിയാണ് പുതിയ പ്ലാറ്റ് ഫോം ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിച്ച് വാഹനങ്ങളുടെ കൃത്യമായ വിലകൾ നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഈ പ്ലാറ്റ്‌ഫോം, വിപണിയിൽ പങ്കാളികൾക്കിടയിൽ നീതിയും സുതാര്യതയും ഉറപ്പാക്കാനും വിലകളിലെ വ്യത്യാസങ്ങൾ കുറയ്ക്കാനും ലക്ഷ്യമിടുന്നു. വാഹനത്തിന്റെ പ്രത്യേകതകളും വിപണി മൂല്യവും സമഗ്രമായി വിശകലനം ചെയ്തുകൊണ്ട് രാജ്യത്തെ കാർ വിലകൾ കണക്കാക്കുന്നതിനുള്ള വിശ്വസനീയമായ ഒരു റഫറൻസായാണ് ഇത് നിലകൊള്ളുന്നതെന്ന് അതോറിറ്റി ഔദ്യോഗിക വക്താവ് സാദ് അൽ ബൈസ് പറഞ്ഞു. കൂടാതെ വാങ്ങൽ, വിൽക്കൽ പ്രക്രിയകളിലെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പ്ലാറ്റ്‌ഫോം എന്നും അദ്ദേ...
ശബരിമല സ്വർണപ്പാളി വിവാദം; 200 പവനിലേറെ സ്വർണം കവർന്നതായി എസ്ഐടി കണ്ടെത്തൽ
Kerala News

ശബരിമല സ്വർണപ്പാളി വിവാദം; 200 പവനിലേറെ സ്വർണം കവർന്നതായി എസ്ഐടി കണ്ടെത്തൽ

പത്തനംതിട്ട: ശബരിമലയിൽ നിന്ന് 200 പവനിലേറെ സ്വർണം കൊള്ളയടിച്ചുവെന്നു എസ്ഐടിയുടെ കണ്ടെത്തൽ രേഖകൾ പ്രകാരം 1999ൽ ഉണ്ടായിരുന്നത് 258 പവൻ സ്വർണം. എന്നാൽ നിലവിൽ 36 പവൻ മാത്രമാണെന്ന് എസ്ഐടി കണ്ടെത്തി. ആന്ധ്രാ പ്രദേശ് കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം. ഉണ്ണിക്കൃഷ്ണൻ പോറ്റി രണ്ട് തവണ കൊണ്ടുപോയതിനു പിന്നാലെയാണ് കുറവ് കാണുന്നത്. അവിടെ വെച്ച് മുഴുവനായോ ചെറിയ പാളികളായോ അയ്യപ്പഭക്തർക്ക് കച്ചവടം നടന്നേക്കാമെന്ന നിഗമനമാണ് നിലവിലുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്ത് അറസ്റ്റിലേയ്ക്ക് നീങ്ങും. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാകും എ. പത്മകുമാർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുക. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ പരിശോധന സന്നിധാനത്ത് ഇന്നും തുടരും. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഇന്ന് സന്നിധാനത്ത് ചേരും. പ്രത്യേക അന്വേഷണ സംഘത്തിലെ ശശിധരൻ ഉൾപ്പെടയുള്ളവർ നിലവിൽ സന്നിധാ...
ഗാസ സമാധാന ഉച്ചകോടി ഈജിപ്തിൽ;  യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്
World

ഗാസ സമാധാന ഉച്ചകോടി ഈജിപ്തിൽ; യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

  കെയ്റോ: ഗാസയ്‌ക്കെതിരായ ഇസ്രയേല്‍ അധിനിവേശത്തില്‍ ഇന്ന് നിര്‍ണായക തീരുമാനം. ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ സമാധാന ഉച്ചകോടി നടക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ സിസിയുടെയും നേതൃത്വത്തിലാണ് ഉച്ചകോടി. ഇന്ത്യയെ വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് പ്രതിനിധീകരിക്കും. ട്രംപിന്റെ 20 ഇനങ്ങളടങ്ങിയ സമാധാന വ്യവസ്ഥകളിലൊന്നായ ബന്ദി കൈമാറ്റത്തിന്റെ ആദ്യഘട്ടം ഉച്ചകോടിക്ക് മുന്നോടിയായി പൂർത്തിയാകും. ഹമാസ് ഇന്ന് 20 ബന്ദികളെ മോചിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ഉച്ചകോടിക്ക് മുൻപ് ഗാസ യുദ്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച ട്രംപ്, വെടിനിർത്തൽ തുടരുമെന്നും ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു. അതേസമയം, ഗാസയിലെ ആഭ്യന്തര സംഘർഷം രൂക്ഷമായിട്ടുണ്ട്. ഹമാസും ഡർമഷ് വിഭാഗവുമായുണ്ടായ ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടതായി റി...