BREAKING NEWS


ലഹരി ഇടപാടിൽ സിനിമാ ബന്ധം: കാക്കനാട് MDMA പിടികൂടിയ കേസിൽ നിർണ്ണായക കണ്ടെത്തലുകൾക്ക് സാധ്യത

By Nagaram Network
ll

 

കൊച്ചി: കാക്കനാട് എംഡിഎംഎ പിടികൂടിയ കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്ക്. പ്രതി കല്ല്യാണി സിനിമാ പ്രവർത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നുവെന്നാണ് വിവരം. ആർക്കൊക്കെ ലഹരി കൈമാറിയെന്നതിലാണ് അന്വേഷണം.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും
ഇന്നലെയാണ് 22 ഗ്രാം എംഡിഎംഎയുമായി ഉനൈസും കല്ല്യാണിയും ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽവെച്ച് ഡാൻസാഫ് പിടിയിലാവുന്നത്. ഉനൈസും കല്ല്യാണിയും മുൻപും ലഹരിക്കേസുകളിൽ പ്രതിയാണ്. കല്യാണി മോഡലും സിനിമാ പ്രമോഷൻ മേഖലയിൽ പ്രവർത്തിച്ചുവരികയാണ്. വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് ഫ്ലാറ്റ് എടുത്തായിരുന്നു ലഹരി ഇടപാട്.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം ഇവർ താമസിച്ച ഹോട്ടലിൽ പരിശോധന നടത്തുകയായിരുന്നു. 22 ഗ്രാം എംഡിഎംഎ, ത്രാസ്, ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് പൈപ്പുകൾ എന്നിവ ഇവരുടെ മുറിയിൽ നിന്നും കണ്ടെത്തിയിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *