BREAKING NEWS


Blog

“ആക്ഷനും സസ്പെൻസും നിറച്ച് ‘ദൂരം 2’; ഹ്യൂസ്റ്റണിൽ നിന്നുള്ള മലയാളം ഷോർട്ട് മൂവി ട്രെയിലർ പുറത്തിറങ്ങി.”
Cinema

“ആക്ഷനും സസ്പെൻസും നിറച്ച് ‘ദൂരം 2’; ഹ്യൂസ്റ്റണിൽ നിന്നുള്ള മലയാളം ഷോർട്ട് മൂവി ട്രെയിലർ പുറത്തിറങ്ങി.”

വിമല്‍ കുമാര്‍ സംവിധാനം ചെയ്ത പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രമാണ് 'ദൂരം'. സൈന യുട്യൂബ് ചാനലില്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ദൂരം, പണവും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും തനിച്ചാകപ്പെട്ട പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ, ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ദൂരത്തിന്റെ രണ്ടാം ഭാഗമായ ദൂരം 2 ന്റെ ട്രെയിലർ പുറത്ത് വന്നിരിക്കുന്നു. വൈശാഖ്, അജയ് വാസുദേവ് തിരക്കഥാകൃത്തായ ഉദയകൃഷ്ണ, ഷാജി കൈലാസ്, വിഷ്ണു മോഹൻ തുടങ്ങിയ പ്രമുഖരുടെ സോഷ്യൽമീഡിയ പേജ് വഴിയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. വിമല്‍ കുമാര്‍ തന്നെ രചനയും സംവിധാനവും നിർവഹിച്ച ദൂരം 2 ന്റെ സ്റ്റണ്ട് സൂപ്പർവിഷൻ ചെയ്തിരിക്കുന്നത്. കലൈ കിങ്സ്റ്റൺ ആണ് ഹ്യൂസ്റ്റൺ, ടെക്സാസ് (USA) തുടങ്ങിയ വിദേശ ഇടങ്ങളിൽ ഷൂട്ട് ചെയ്ത സിനിമ അവിടുത്തെ ലോക്കൽ കലാകാരന്മാരെ കൂടി ഉൾപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. ആക്ഷനും സ...
ആഷസ് പോരാട്ടം: തകർച്ചയിൽ നിന്ന് ഓസീസിനെ കൈപിടിച്ചുയർത്തി അലക്സ് ക്യാരി; അഡ്‌ലെയ്‌ഡിൽ ആധിപത്യമുറപ്പിച്ച് ആതിഥേയർ
Sports, Cricket

ആഷസ് പോരാട്ടം: തകർച്ചയിൽ നിന്ന് ഓസീസിനെ കൈപിടിച്ചുയർത്തി അലക്സ് ക്യാരി; അഡ്‌ലെയ്‌ഡിൽ ആധിപത്യമുറപ്പിച്ച് ആതിഥേയർ

അഡ്‌ലെയ്‌ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാംദിനം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിൽ. സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് ക്യാരിയുടെയും അർധസെഞ്ചുറി നേടിയ ഉസ്‌മാൻ ഖവാജയുടെയും പ്രകടനമാണ് ഓസീസിന് കരുത്തായത്. ​ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് ഓപ്പണർമാരെ വേഗത്തിൽ നഷ്ടമായി. ട്രാവിസ് ഹെഡ് (10), ജെയ്ക്ക് വെതറാൾഡ് (18) എന്നിവർ നിരാശപ്പെടുത്തി. നാലാമനായി ഇറങ്ങിയ ഉസ്‌മാൻ ഖവാജയാണ് പിന്നീട് ഇന്നിങ്സ് മുന്നോട്ട് നയിച്ചത്. മാർനസ് ലബുഷെയ്ൻ (19), കാമറൂൺ ഗ്രീൻ (0) എന്നിവർ പരാജയപ്പെട്ടതോടെ ഒരു ഘട്ടത്തിൽ ഓസീസ് 94-ന് 4 എന്ന നിലയിലായി. ​അഞ്ചാം വിക്കറ്റിൽ ഖവാജയും അലക്സ് ക്യാരിയും ചേർന്നാണ് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് 91 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 82 റൺസെടുത്ത ഖവാജ പുറത്തായ ശേഷം ജോഷ് ഇംഗ്ലിസ് (32), പാറ്റ് ...
ശബരിമല സ്വർണ മോഷണം: കേസ് ഡയറി കൈമാറുന്നതിൽ വിധി 19-ന്; എതിർപ്പുമായി സർക്കാർ
Kollam, Breaking News

ശബരിമല സ്വർണ മോഷണം: കേസ് ഡയറി കൈമാറുന്നതിൽ വിധി 19-ന്; എതിർപ്പുമായി സർക്കാർ

​കൊല്ലം: ശബരിമല സ്വർണ മോഷണക്കേസിലെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഈ മാസം 19-ന് വിധി പറയും. ഹർജിയിൽ വാദം പൂർത്തിയായതിനെത്തുടർന്നാണ് കോടതി വിധി പറയാൻ മാറ്റിയത്. രേഖകൾ ഇ.ഡിക്ക് കൈമാറുന്നതിനെ സംസ്ഥാന സർക്കാർ രേഖാമൂലം ശക്തമായി എതിർത്തു. രേഖകൾ കൈമാറുന്നത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്.ഐ.ടി) അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും, യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിന് ഇത് തടസ്സമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ആദ്യഘട്ടം മുതൽക്കേ രേഖകൾ കൈമാറുന്നതിനെ സർക്കാർ എതിർത്തിരുന്നു. ​അതേസമയം, കള്ളപ്പണ ഇടപാടിൽ ഹൈക്കോടതിയുടെ അനുമതിയോടെയാണ് തങ്ങൾ അന്വേഷണം നടത്തുന്നതെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. തങ്ങളുടെ അന്വേഷണം എസ്.ഐ.ടിയെ എങ്ങനെ ബാധിക്കുമെന്ന ചോദ്യവും ഇ.ഡിയുടെ അഭിഭാഷകൻ ഉന്നയിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പ്രസ്ത...
ദില്ലിയിലെ വായുമലിനീകരണം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി; ഉത്തരേന്ത്യയിൽ ജനജീവിതം സ്തംഭിച്ചു
National, News

ദില്ലിയിലെ വായുമലിനീകരണം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി; ഉത്തരേന്ത്യയിൽ ജനജീവിതം സ്തംഭിച്ചു

ന്യൂഡൽഹി: വായുമലിനീകരണം നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ സമ്പൂർണ പരാജയമാണെന്ന് സുപ്രീം കോടതി. ദില്ലിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. നിലവിലെ നിയന്ത്രണങ്ങൾ കേവലം താൽക്കാലികമാണെന്നും, മലിനീകരണം തടയാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടതെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. അതിനിടെ, ഉത്തരേന്ത്യയിൽ ശൈത്യത്തിനൊപ്പം പുകമഞ്ഞും (Smog) രൂക്ഷമായത് ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. കനത്ത പുകമഞ്ഞ് മൂലം കാഴ്ചപരിധി (Visibility) കുറഞ്ഞത് ഗതാഗത സംവിധാനങ്ങളെ താറുമാറാക്കി. ദില്ലി-ആഗ്ര എക്സ്പ്രസ് ഹൈവേയിൽ പുകമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റവർ ചികിത്സയിലാണ്. കാഴ്ചപരിധി പൂജ്യത്തിലെത്തിയതോടെ ദില്ലിയിലെ റോഡ്, റെയിൽ, വ്യോമ ഗതാഗതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയില...
വിവാദ പ്രസ്താവനയിൽ ഉറച്ച് പൃഥ്വിരാജ് ചവാൻ; മാപ്പ് പറയില്ലെന്ന് മുൻ മുഖ്യമന്ത്രി
Latest news

വിവാദ പ്രസ്താവനയിൽ ഉറച്ച് പൃഥ്വിരാജ് ചവാൻ; മാപ്പ് പറയില്ലെന്ന് മുൻ മുഖ്യമന്ത്രി

​മുംബൈ: 'ഓപ്പറേഷൻ സിന്ദൂറി'ന്റെ ആദ്യദിനം തന്നെ ഇന്ത്യക്ക് കനത്ത പരാജയം നേരിടേണ്ടി വന്നുവെന്നും ഇന്ത്യൻ വ്യോമസേന പൂർണമായും സ്‌തംഭിച്ചുപോയെന്നുമുള്ള തന്റെ പ്രസ്താവനയിൽ മാപ്പ് പറയില്ലെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ. തന്റെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. ​താൻ തെറ്റായതൊന്നും പറഞ്ഞിട്ടില്ലെന്നും അതിനാൽ ക്ഷമ ചോദിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഞാൻ മാപ്പ് പറയില്ല, അതിന്റെ ആവശ്യവുമില്ല," പൃഥ്വിരാജ് ചവാൻ പറഞ്ഞു. ​ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം പാകിസ്ഥാൻ സൈന്യം ഇന്ത്യൻ വിമാനങ്ങളെ വെടിവെച്ചിട്ടുവെന്നും യുദ്ധത്തിൽ ഇത്തരം നഷ്ടങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സർക്കാർ സത്യം പുറത്തുവരുന്നത് തടയുകയാണെന്നും ചില വസ്തുതകൾ മറച്ചുവെക്കുകയാണെന്...
മഹാരാഷ്ട്രയിൽ ക്രൂരത: കടം വീട്ടാൻ പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് കർഷകന് വൃക്ക വിൽക്കേണ്ടി വന്നു
Business

മഹാരാഷ്ട്രയിൽ ക്രൂരത: കടം വീട്ടാൻ പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് കർഷകന് വൃക്ക വിൽക്കേണ്ടി വന്നു

​മഹാരാഷ്ട്രയിലെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയുടെയും പലിശക്കാരുടെ ക്രൂരതയുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ചന്ദ്രാപൂരിൽ നിന്ന് പുറത്തുവരുന്നത്. കടബാധ്യത തീർക്കാൻ പണമിടപാടുകാരുടെ നിർബന്ധത്തിന് വഴങ്ങി സ്വന്തം വൃക്ക വിൽക്കേണ്ടി വന്ന കർഷകന്റെ അനുഭവം മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. ചന്ദ്രാപൂർ ജില്ലയിലെ നാഗ്‌ഭിഡ് താലൂക്കിലെ മിന്തൂർ ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. കടക്കെണിയിലേക്ക് വീണ വഴി മിന്തൂർ ഗ്രാമത്തിലെ കർഷകനായ റോഷൻ സദാശിവ് കുഡെയാണ് ഈ കൊടും ക്രൂരതയ്ക്ക് ഇരയായത്. ഇദ്ദേഹത്തിന് സ്വന്തമായി നാല് ഏക്കർ കൃഷിഭൂമിയുണ്ടെങ്കിലും, മോശം കാലാവസ്ഥയും മറ്റ് പ്രതികൂല സാഹചര്യങ്ങളും കാരണം കൃഷിയിൽ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. തുടർന്ന് ഉപജീവനത്തിനായി ക്ഷീരവ്യവസായം തുടങ്ങാൻ തീരുമാനിക്കുകയും, ഇതിനായി 2021-ൽ പ്രാദേശിക പണമിടപാടുകാരിൽ നിന്ന് 40 ശതമാനം പലിശയ്ക്ക് ഒരു ലക്ഷം രൂപ വായ്പ എടുക്കുകയും ചെ...
തിരുവനന്തപുരം തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിന് എതിരെ കേസെടുത്തേക്കും.
Business

തിരുവനന്തപുരം തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിന് എതിരെ കേസെടുത്തേക്കും.

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്‌ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതി അദ്ദേഹം എഡിജിപിക്ക് കൈമാറി. കേസെടുക്കാൻ വകുപ്പുണ്ടോയെന്ന് പരിശോധിക്കും. പാട്ടിനെതിരെ സിപിഎമ്മും നടപടി ആവശ്യപ്പെട്ടിരുന്നു.പാട്ട് ദുരുപയോഗം ചെയ്‌തതിൽ നടപടി വേണമെന്നും രാഷ്ട്രീയ ലാഭത്തിനു വേണ്ടി അയ്യപ്പന്റെ പേര് ഉപയോഗിച്ചെന്നും ആണ് പരാതിയിൽ പറയുന്നത്. പാട്ട് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും അയ്യപ്പനെ നിന്ദിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഗാനമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞിരുന്നു."ഏതു മതത്തിന്റെ ഭക്തിഗാനത്തെ സംബന്ധിച്ചും പാരഡികൾ പാടില്ല. അത് മതവികാരം വൃണപ്പെടുത്തും. ശബരിമലയിലെ അയ്യപ്പ സ്വാമിയെ സംബന്ധിച്ച് അത്തരമൊരു പാരഡി ഇറക്കാൻ പാടില്ലായിരുന്നു. അയ്യപ്പനെപ്പറ്റിയുള്ള ശരണമന്ത്ര...
മലയാളി തരാം വിഘ്‌നേഷ് പുത്തൂരിനെ 30 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി രാജസ്ഥാൻ
Breaking News, Cricket, Sports

മലയാളി തരാം വിഘ്‌നേഷ് പുത്തൂരിനെ 30 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി രാജസ്ഥാൻ

ഐപിഎൽ ലേലത്തിൽ മലയാളി യുവതാരം വിഗ്നേഷ് പുത്തൂരിനെ രാജസ്ഥാൻ റോയൽസ് 30 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. അബുദാബിയിലെ എതിഹാദ് അരീനയിൽ നടന്ന ലേലത്തിനിടെയാണ് ഇടങ്കൈ സ്പിന്നറായ വിഗ്നേഷിനെ രാജസ്ഥാൻ ടീം സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് താരത്തെ ടീമിലെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച വിഗ്നേഷ്, വൈറ്റ് ബോൾ മത്സരങ്ങളിലെ മികവിലൂടെയാണ് ഐപിഎൽ ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിൽ നിന്ന് ഒഴിവാക്കിയതിന് ശേഷമാണ് താരത്തിന് വീണ്ടും അവസരം ലഭിച്ചിരിക്കുന്നത്. മുൻപ് മുംബൈ ഇന്ത്യൻസിന്റെ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമാകാൻ പരിക്ക് മൂലം താരത്തിന് കഴിഞ്ഞിരുന്നില്ല. യുവതാരങ്ങൾക്ക് അവസരം നൽകുന്നതിൽ പേരുകേട്ട ഫ്രാഞ്ചൈസിയാണ് രാജസ്ഥാൻ. നേരത്തെ മലയാളി താരം സഞ്ജു സാംസണിനെ ലോക ശ്രദ്ധയിലെത്തിച്ചത് രാജസ്ഥാന...
കാണാതായ പ്രവാസി യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി; അത്ഭുതകരമായ രക്ഷപ്പെടൽ
Accident, Alappuzha, Breaking News

കാണാതായ പ്രവാസി യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി; അത്ഭുതകരമായ രക്ഷപ്പെടൽ

മാന്നാർ: രണ്ടുദിവസം മുൻപ് കാണാതായ യുവാവിനെ ആളൊഴിഞ്ഞ ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻ നായരുടെ മകൻ വിഷ്ണു നായരെ (34) ആണ് എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്തെ പത്തടി താഴ്ചയുള്ള ചതുപ്പിൽ നിന്നും കണ്ടെത്തിയത്. രാത്രി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിഞ്ഞതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ​കഴിഞ്ഞദിവസം ഗൾഫിൽ നിന്നെത്തിയ വിഷ്ണു, ഞായറാഴ്ച‌ വൈകിട്ട് ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാൻ പോയിരുന്നു. അവിടെനിന്നും മടങ്ങി വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മകനെ കാണാനില്ലെന്നു കാട്ടി പിതാവ് രമണൻ നായർ മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണ് വഴിത്തിരിവുണ്ടായത്. ​വിഷ്ണു സഞ്ചരിച്ച വഴിയിലൂടെ നടത്തിയ പരിശോധനയിൽ പൂക്കൈതച്ചിറ ഭാഗത്ത...
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ റീനയുടെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരെ പരാതി
Kozhikode, Latest news

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ റീനയുടെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരെ പരാതി

കോഴിക്കോട് : ചാത്തമംഗലം വെള്ളലശ്ശേരിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ കൊല്ലുമെന്ന് യുഡിഎഫ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പരാതി. ഇൻഫ്ലുവൻസറായ റീനയുടെ വീട്ടിൽ കയറിയാണ് ആഹ്ലാദപ്രകടനം നടത്തിയ സംഘം ഭീഷണി മുഴക്കിയത്. വീടിനുള്ളിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരിയിൽ, യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ ഒരു സംഘം റീനയുടെ വീടിന് നേരെ സ്ഫോടകവസ്തു എറിയുകയായിരുന്നു. ചെറിയ കുട്ടികൾ ഉൾപ്പെടെ വീടിന് പുറത്തുനിൽക്കുമ്പോഴായിരുന്നു ഈ അക്രമം. ആഹ്ലാദപ്രകടനം കഴിഞ്ഞ് മടങ്ങിയ സംഘം വീണ്ടും തിരിച്ചെത്തി സ്ഫോടകവസ്തു എറിയുകയും വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി റീന പറഞ്ഞു. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ബൂത്ത് ഏജന്റായി റീന പ്രവർത്തിച്ചിരുന്നു. എല്ലാ രാഷ്ട്രീയക്കാരുമായും നല്ല ബന്ധമാണ് പുലർത്തുന്നതെന്നും ഭീഷണിക്ക് പി...