BREAKING NEWS


National

ഛത്തീസ്ഗഡിൽ സ്വകാര്യ വിമാനം മരത്തിൽ ഇടിച്ചു തകർന്നു
National

ഛത്തീസ്ഗഡിൽ സ്വകാര്യ വിമാനം മരത്തിൽ ഇടിച്ചു തകർന്നു

ചത്തീസ്ഗഡ്: ജാഷ്പൂർ ജില്ലയിലെ വനമേഖലയിൽ വിമാനം തകർന്ന് വീണതായി റിപ്പോർട്ട്. മരത്തിൽ ഇടിച്ചശേഷം തകർന്ന് വീഴുകയായിരുന്നുവെന്നാണ് വിവരം. ആളപായം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. നാരായൺപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖുരാസഗർഹ ഗ്രാമത്തിനടുത്തുള്ള രത്തൻപഹ്ലി വനത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. വിമാനം ഏകദേശം 30 അടി ഉയരത്തിൽ പറക്കുകയായിരുന്നു.അപ്പോഴാണ് മരത്തിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിന് മുൻപ് വിമാനം അസാധാരണമാംവിധം താഴ്ന്ന് പറക്കുന്ന വിമാനത്തിൻ്റെ ദൃശ്യങ്ങൾ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചു. രക്ഷാസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ...
സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേട്: നടൻ വിജയിക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ്
National

സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേട്: നടൻ വിജയിക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ്

ചെന്നൈ: നാമനിർദേശ പത്രികയിൽ നൽകിയ സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേട് കണ്ടെത്തിയെന്ന ഹർജിയിൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ്ക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും ഇതുസംബന്ധിച്ച് മറുപടി നൽകാനും കോടതി നിർദേശിച്ചു. സത്യവാങ്മൂലത്തിൽ 100 കോടിയോളം രൂപയുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ ആരോപണം. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും സമർപ്പിച്ച സത്യവാങ്മൂലങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒന്നിൽ നൽകിയ ചില സ്വത്ത് വിവരങ്ങൾ മറ്റൊന്നിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് പ്രധാന ആരോപണം. സ്വത്ത് വിവരങ്ങളിൽ ക്രമക്കേട് ഉണ്ടായിരിക്കാമെന്ന് കോടതി പ്രാഥമികമായി നിരീക്ഷിച്ചു. ഇത് വെറും സാങ്കേതിക പിഴവായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്...
കർണാടകയിലെ കൃഷിയിടത്തിൽ അടിമവേല; ഒരു മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി
National

കർണാടകയിലെ കൃഷിയിടത്തിൽ അടിമവേല; ഒരു മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ കൃഷിയിടത്തിൽ അടിമവേല നടത്തിയതായി പരാതി. ഒരു മലയാളിയുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പൊലീസ്, റവന്യൂ വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധനയിൽ രക്ഷപ്പെടുത്തി. പുത്തിഗ സ്വദേശിയായ ഉദയനാണ് രക്ഷപ്പെടുത്തിയ മലയാളി. തൊഴിലാളികളിൽ ഒരാളുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ഒരു വർഷത്തിലേറെയായി ശമ്പളം നൽകാതെ ജോലി ചെയ്യിപ്പിച്ചിരുന്നുവെന്ന് ഉദയൻ പറഞ്ഞു. ചിലർ മൂന്ന് മുതൽ നാല് വർഷം വരെ ഇവിടെ ജോലി ചെയ്തിട്ടും ശമ്പളം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 18 പേരും ഒരേ ഷെഡിലാണ് താമസിച്ചിരുന്നത്. രാവിലെ ഭക്ഷണം നൽകിയാൽ വൈകുന്നേരം മാത്രമേ വീണ്ടും ഭക്ഷണം ലഭിച്ചിരുന്നുള്ളൂ. മൊബൈൽ ഫോണുകൾ പിടിച്ചുവെച്ചതിനാൽ പുറത്തുള്ളവരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു. പ്രതിദിനം രാവിലെ ഷെഡിൽ നിന്ന് തൊഴിലാളികളെ കൂട്ടിക്കൊ...
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തു: ഹരിയാനയിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാർ സസ്പെൻഡ്
National

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തു: ഹരിയാനയിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാർ സസ്പെൻഡ്

  ഹരിയാന: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതിനായി അഞ്ച് കോൺഗ്രസ് എംഎൽഎമാരെ പാർട്ടി സസ്പെൻഡ് ചെയ്തു. ഷെല്ലി ചൗധരി, ജർനെയ്ൽ സിങ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഇസ്രെയ്ൽ, രെനു ബാല എന്നിവർക്കെതിരെയാണ് നടപടി. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായ കരംവീർ സിങ് ബൗധിനെതിരായി വോട്ട് ചെയ്തതിനെ അച്ചടക്ക ലംഘനമായി വിലയിരുത്തിയാണ് നടപടി. സ്റ്റേറ്റ് ഡിസിപ്ലിനറി കമ്മിറ്റിയുടെയും എഐസിസിയുടെയും ശുപാർശ പ്രകാരമാണ് സസ്പെൻഷൻ നടപ്പാക്കിയത്. മുൻപ് ഔദ്യോഗിക സ്ഥാനാർഥിക്ക് വോട്ട് ചെയ്യാത്തതിനെ തുടർന്ന് അഞ്ച് എംഎൽഎമാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ധരംപാൽ മാലിക്കിന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി ഇവരുടെ വിശദീകരണം പരിശോധിച്ചതിന് ശേഷമാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്....
ഇരട്ട പൗരത്വ വിവാദം:രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാൻ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം
National

ഇരട്ട പൗരത്വ വിവാദം:രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാൻ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം

ഡൽഹി: ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട വിവാദത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കുന്നതിനായി അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി നിർദേശിച്ചു. യുപി പൊലീസോ കേന്ദ്ര ഏജൻസിയോ വിഷയത്തിൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കണമെന്നാണ് കോടതി നിർദ്ദേശം. ഭാരതീയ ന്യായ സംഹിത, ഔദ്യോഗിക രഹസ്യ നിയമം, വിദേശി നിയമം, പാസ്‌പോർട്ട് നിയമം എന്നിവയിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. ബിജെപി പ്രവർത്തകനായ എസ്. വിഘ്‌നേഷ് ശിശിറിന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി കീഴ്‌ക്കോടതി നേരത്തെ തള്ളിയിരുന്നു. റായ്ബറേലിയിലെ പ്രത്യേക കോടതിയിലായിരുന്നു ആദ്യം പരാതി നൽകിയിരുന്നത്. തുടർന്ന് കേസ് ലഖ്‌നൗവിലേക്ക് മാറ്റിയ ഹൈക്കോടതി, എഫ്‌ഐആർ രജിസ്റ്റർ ചെ...
വനിതാ സംവരണ ബിൽ; ശക്തമായി എതിർത്ത് പ്രതിപക്ഷം
National

വനിതാ സംവരണ ബിൽ; ശക്തമായി എതിർത്ത് പ്രതിപക്ഷം

ഡൽഹി: വനിതാ സംവരണ ഭേദഗതിയും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകളും അവതരിപ്പിച്ചതിനെ തുടർന്ന് ലോക്സഭയിൽ കടുത്ത പ്രതിഷേധം. ഭരണപക്ഷം ബിൽ അവതരിപ്പിക്കാൻ അനുമതി തേടിയതോടെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർപ്പ് രേഖപ്പെടുത്തി. സഭാ ചട്ടങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ വനിതാ സംവരണ ബിൽ അവതരണത്തിന് അനുമതി ലഭിച്ചു. 207 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 126 പേർ എതിർത്തു. ഇതോടെ ബിൽ സഭയിൽ മുന്നേറി. അന്തരിച്ച ഗായിക ആശാ ഭോസ്‌ലെയ്ക്കും മുൻ അംഗങ്ങൾക്കും ആദരാഞ്ജലി അർപ്പിച്ചാണ് സഭാ നടപടികൾ ആരംഭിച്ചത്. ബില്ലിനെതിരെ കെ.സി. വേണുഗോപാൽ എംപി ശക്തമായി രംഗത്തെത്തി. ഫെഡറൽ തത്വത്തിന് വിരുദ്ധമായ നടപടിയാണെന്നും ഭരണഘടനയെ ബാധിക്കുന്ന നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലീം വനിതകൾക്കും സംവരണം നൽകണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടപ്പോൾ മതാടിസ്ഥാനത്തിലുള്ള സംവര...
ആന്ധ്രാപ്രദേശിൽ വാഹനാപകടം: എട്ട് പേർ മരിച്ചു, 13 പേർക്ക് പരിക്ക്
National

ആന്ധ്രാപ്രദേശിൽ വാഹനാപകടം: എട്ട് പേർ മരിച്ചു, 13 പേർക്ക് പരിക്ക്

കുർണൂൽ: ആന്ധ്രാപ്രദേശിൽ യാത്രാ വാഹനവും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. 21 പേർ സഞ്ചരിച്ച ബൊലേറോ മിനി പിക്കപ്പ് വാഹനമാണ് ടാങ്കർ ലോറിയുമായി ഇടിച്ചത്. കുർണൂൽ ജില്ലയിലെ മന്ത്രാലയ മണ്ഡലത്തിലെ ചിലകലഡോണയ്ക്ക് സമീപമാണ് അപകടം നടന്നത്. ശ്രീ രാഘവേന്ദ്ര സ്വാമി ദേവാലയത്തിലെ ദർശനത്തിനായി മന്ത്രാലയത്തിലേക്ക് പോയിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. മരിച്ചവരിൽ ഭൂരിഭാഗവും കർണാടകയിലെ ചിക്കമഗളൂരു സ്വദേശികളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ചു സ്ത്രീകളും ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും രണ്ട് പുരുഷന്മാരുമാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്. സംഭ...
വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ;ലോക്സഭ സീറ്റുകൾ 816 ആയി ഉയരും
National

വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ;ലോക്സഭ സീറ്റുകൾ 816 ആയി ഉയരും

ഡൽഹി: ഇന്ത്യൻ പാർലമെൻ്റിന്റെ ചരിത്രത്തിൽ നിർണായക നീക്കമായി വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഈ മാസം 16ന് ചേരുന്ന പാർലമെൻ്റ് സമ്മേളനത്തിൽ ബിൽ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.പുതിയ ഭേദഗതിയോടെ ലോക്സഭാ അംഗങ്ങളുടെ എണ്ണം 816 ആയി ഉയരും. നിലവിലുള്ള 543 സീറ്റുകൾക്ക് പുറമെ 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് പ്രധാന നിർദേശം. ഇതോടൊപ്പം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് നിലവിലുള്ള സംവരണ ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.സംസ്ഥാന നിയമസഭകളിലും സീറ്റുകൾ വർധിപ്പിച്ച് വനിതകൾക്ക് ആനുപാതിക സംവരണം നൽകാനുള്ള നടപടികളും ബില്ലിൽ ഉൾപ്പെടുന്നു. മണ്ഡല പുനർനിർണയ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനായുള്ള പ്രത്യേക ബില്ലും സർക്കാർ സഭയിൽ അവതരിപ്പിക്കും.2023 സെപ്റ്റംബറിൽ രാഷ്ട്രപതി അംഗീകാരം നൽകിയ വനിതാ സംവരണ ബില്ലിലാണ് കേന്...
എയര്‍ ഇന്ത്യ ഇന്ധന സര്‍ചാര്‍ജ് ഉയര്‍ത്തി; ടിക്കറ്റ് നിരക്ക് കൂടും
National

എയര്‍ ഇന്ത്യ ഇന്ധന സര്‍ചാര്‍ജ് ഉയര്‍ത്തി; ടിക്കറ്റ് നിരക്ക് കൂടും

ന്യൂഡല്‍ഹി: എയർ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിമാന പാതകളിലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. ഇതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കൂടാനാണ് സാധ്യത. ആഗോള വിമാന ഇന്ധനവില ഇറാൻ സംഘർഷം പശ്ചാത്തലത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം.പുതിയ ചാര്‍ജുകള്‍ ഏപ്രില്‍ 8 മുതല്‍ ആഭ്യന്തര സര്‍വീസുകളില്‍ പ്രാബല്യത്തില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയയിലേക്കുള്ള സര്‍വീസുകളില്‍ പുതുക്കിയ സര്‍ചാര്‍ജ് ഏപ്രില്‍ 10 മുതല്‍ ബാധകമാകും.പെട്രോളിയം മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ചേര്‍ന്ന് ആഭ്യന്തര വിമാന ഇന്ധന വില വര്‍ധന 25 ശതമാനമായി പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ നടപടി. എയർ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളിലും ഈ മാറ്റം പ്രതിഫലിക്കും. അന്താരാഷ്ട്ര യാത്രകളില്‍ നിരക്ക് കുത്തനെ ഉയരാനാണ് സാധ്യത. എന്നാല്‍ ഉയര്‍ത്തിയ നിരക്കിന്റെ മുഴുവന്‍ ഭാഗവും ഇന്ധനച്ചെലവിലേക്കല്ല...
എയര്‍ ഇന്ത്യ സിഇഒ ക്യാംപ്‌ബെല്‍ വില്‍സന്‍ രാജിവെച്ചു
National

എയര്‍ ഇന്ത്യ സിഇഒ ക്യാംപ്‌ബെല്‍ വില്‍സന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ ക്യാംപ്‌ബെല്‍ വില്‍സന്‍ രാജിവെച്ചു. പുതിയ സിഇഒ ചുമതലയേല്‍ക്കുന്നത് വരെ തല്‍സ്ഥാനത്ത് തുടരുമെന്നാണ് വിവരം. അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെ കാലാവധി ശേഷിക്കെയാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.കമ്പനി വലിയ സാമ്പത്തിക നഷ്ടത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് രാജി. 2022 ജൂലൈയിലാണ് വില്‍സണ്‍ എയര്‍ ഇന്ത്യയുടെ ചുമതലയേല്‍ക്കുന്നത്. രാജിക്കാര്യം ബോര്‍ഡിന് മുന്നില്‍ അദ്ദേഹം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.അതേസമയം, രാജിയുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയില്‍ നിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം തന്നെ ടാറ്റ ഗ്രൂപ്പ് പുതിയ സിഇഒയെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും വില്‍സന്റെ കാലാവധി 2027 വരെ നീട്ടിയിരുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ...