BREAKING NEWS


എയര്‍ ഇന്ത്യ സിഇഒ ക്യാംപ്‌ബെല്‍ വില്‍സന്‍ രാജിവെച്ചു

By Nagaram Network
ZPL3RUYEVFLM5MLAYHTYL2E3VI

ന്യൂഡല്‍ഹി: എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ ക്യാംപ്‌ബെല്‍ വില്‍സന്‍ രാജിവെച്ചു. പുതിയ സിഇഒ ചുമതലയേല്‍ക്കുന്നത് വരെ തല്‍സ്ഥാനത്ത് തുടരുമെന്നാണ് വിവരം. അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെ കാലാവധി ശേഷിക്കെയാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.
കമ്പനി വലിയ സാമ്പത്തിക നഷ്ടത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് രാജി. 2022 ജൂലൈയിലാണ് വില്‍സണ്‍ എയര്‍ ഇന്ത്യയുടെ ചുമതലയേല്‍ക്കുന്നത്. രാജിക്കാര്യം ബോര്‍ഡിന് മുന്നില്‍ അദ്ദേഹം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
അതേസമയം, രാജിയുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയില്‍ നിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം തന്നെ ടാറ്റ ഗ്രൂപ്പ് പുതിയ സിഇഒയെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും വില്‍സന്റെ കാലാവധി 2027 വരെ നീട്ടിയിരുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *