നീറ്റ് ക്രമക്കേട്: പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം
ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ചർച്ച നടത്താൻ കേന്ദ്ര സർക്കാർ സന്നദ്ധത അറിയിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ലോക്സഭാ സ്പീക്കർ ഓം ബിർളയും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും നീറ്റ് വിഷയത്തിൽ എപ്പോൾ വേണമെങ്കിലും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചു. എല്ലാ കക്ഷി നേതാക്കളുമായും കൂടിയാലോചിച്ച് ചർച്ചയുടെ സമയവും ദൈർഘ്യവും തീരുമാനിക്കുമെന്നും റിജിജു വ്യക്തമാക്കി.
രാവിലെ പിരിഞ്ഞ ശേഷം വീണ്ടും ചേർന്ന ലോക്സഭയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സഭാ സമ്മേളനം ആരംഭിച്ചതു മുതൽ തന്നെ ചർച്ചയ്ക്ക് തയ്യാറായിരുന്നുവെന്നും പ്രതിപക്ഷത്തിന്റെ പ്രതിഷേധം മൂലമാണ് ചർച്ച നടക്കാതിരുന്നതെന്നും മന്ത്രി ആരോപിച്ചു.
അതേസമയം, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന നിലപ...








