BREAKING NEWS


ഛത്തീസ്ഗഡിൽ സ്വകാര്യ വിമാനം മരത്തിൽ ഇടിച്ചു തകർന്നു

By Nagaram Network
download 22

ചത്തീസ്ഗഡ്: ജാഷ്പൂർ ജില്ലയിലെ വനമേഖലയിൽ വിമാനം തകർന്ന് വീണതായി റിപ്പോർട്ട്. മരത്തിൽ ഇടിച്ചശേഷം തകർന്ന് വീഴുകയായിരുന്നുവെന്നാണ് വിവരം. ആളപായം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. നാരായൺപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖുരാസഗർഹ ഗ്രാമത്തിനടുത്തുള്ള രത്തൻപഹ്ലി വനത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. വിമാനം ഏകദേശം 30 അടി ഉയരത്തിൽ പറക്കുകയായിരുന്നു.അപ്പോഴാണ് മരത്തിൽ ഇടിച്ച് അപകടമുണ്ടായത്.

അപകടത്തിന് മുൻപ് വിമാനം അസാധാരണമാംവിധം താഴ്ന്ന് പറക്കുന്ന വിമാനത്തിൻ്റെ ദൃശ്യങ്ങൾ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചു. രക്ഷാസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *