BREAKING NEWS


Blog

മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം നടത്തണമെന്ന മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി
Kerala News

മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം നടത്തണമെന്ന മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി

ഡൽഹി: മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാസപ്പടി കേസിൽ മാത്യു കുഴൽനാടന് തിരിച്ചടി. കേസിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രാഷ്‌ട്രീയ പോരാട്ടം കോടതിയ്ക്ക് പുറത്ത് മതിയെന്ന് മാത്യു കുഴൽനാടനെ ചീഫ് ജസ്‌റ്റിസ് രൂക്ഷമായി വിമർശിച്ചു. പ്രകൃതിക്ഷോഭത്തിൽ എംഎൽഎ സജീവമായി ഇടപെട്ടു. എന്നാൽ, എല്ലാ കാര്യത്തിലും ഇത്തരം ഇടപെടലിന് ശ്രമിക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു....
മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത് 350.50 കോടി രൂപ: മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധിയിൽ
Health

മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത് 350.50 കോടി രൂപ: മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധിയിൽ

  സർക്കാർ ആശുപത്രികളിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. മരുന്ന് വിതരണം ചെയ്ത വകയിൽ 350.50 കോടി രൂപയാണ് കമ്പനികൾക്ക് നൽകാനുള്ളത്. ഒരു വർഷത്തേക്ക് മരുന്ന് വാങ്ങാൻ 1,000 കോടിക്ക് മുകളിലാണ് ആവശ്യമായി വരുന്നത്. എന്നാൽ സർക്കാർ ബജറ്റ് വിഹിതമായി നൽകുന്നത് വെറും 356.40 കോടി മാത്രമാണ്. അർബുദ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ, സൂപ്പർ സ്പെഷ്യാലിറ്റി മരുന്നുകൾ അങ്ങനെ 853 ഇനം മരുന്നുകളാണ് സർക്കാർ ആശുപത്രികളിലേക്ക് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ടെൻഡർ വഴി വാങ്ങുന്നത്. ഇത്രയും ഇനം മരുന്നുകൾ വാങ്ങാൻ 1077.187 കോടി രൂപയാണ് ചെലവാകുന്നത്. സർക്കാർ വിഹിതം വെറും 356.4 0കോടി മാത്രം. ഇതാണ് കുടിശിക പെരുകാൻ കാരണം. 2023- 24 കാലയളവിൽ വാങ്ങിയ മരുന്നുകൾക്ക് ഇനിയും 31.82 കോടി രൂപ കൊടുത്തു തീർക്കാനുണ്ട്. 2023- 24 കാലയളവിൽ വാങ്ങിയ മരുന്നുകൾക്ക് ഇ...
സ്വര്‍ണപ്പാളി വിവാദത്തിൽ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
Kerala News

സ്വര്‍ണപ്പാളി വിവാദത്തിൽ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

    കൊച്ചി: സ്വര്‍ണപ്പാളി വിവാദത്തില്‍ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ ചുമതല.എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഗുരുതര കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാകത്താനം സിഐ അനീഷ് ജോയ്, കൈപ്പമംഗലം സിഐ ബിജു രാധാകൃഷ്ണന്‍, കൊച്ചി സൈബര്‍ പൊലീസ് സി ഐ സുനില്‍ കുമാര്‍, പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശശിധരന്‍ എന്നിവരാണ് സംഘത്തില്‍. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു....
ശബരിമല സ്വർണപ്പാളി വിവാദം: സഭയില്‍ ബാനറുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു
Politics

ശബരിമല സ്വർണപ്പാളി വിവാദം: സഭയില്‍ ബാനറുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

    തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിഷയം അവതരിപ്പിച്ചെങ്കിലും അതവഗണിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനർ കെട്ടി സഭയിൽ ശരണം വിളിച്ചു കൊണ്ടാണ് പ്രതിഷേധിച്ചത്. സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രിയും പ്രസിഡന്റും രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ കാഴ്ച മറച്ച് ' അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികളെ'ന്ന ബാനര്‍ പ്രതിപക്ഷം ഉയര്‍ത്തി. ബാനര്‍ താഴ്ത്തിപ്പിടിക്കണമെന്നും ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നുമായിരുന്നു...
സംസ്ഥാന ചലച്ചിത്ര അവാർഡ്: പ്രകാശ് രാജ് ജൂറി ചെയർമാൻ; സ്ക്രീനിംഗ് ഇന്ന് മുതൽ
Kerala News

സംസ്ഥാന ചലച്ചിത്ര അവാർഡ്: പ്രകാശ് രാജ് ജൂറി ചെയർമാൻ; സ്ക്രീനിംഗ് ഇന്ന് മുതൽ

    തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനുള്ള ജൂറി ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ചു.നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അഞ്ച് ദേശീയപുരസ്‌കാരങ്ങള്‍ നേടിയ പ്രകാശ് രാജ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന ചിത്രത്തിലൂടെ 2007 ല്‍ നടനുള്ള ദേശീയ അവാര്‍ഡ് നേടി.സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. രഞ്ജന്‍ പ്രമോദ് ചെയര്‍പേഴ്സണ്‍ ആയ പ്രാഥമിക വിധി നിര്‍ണയ സമിതിയില്‍ എം സി രാജനാരായണന്‍, സുബാല്‍ കെ ആര്‍, വിജയരാജ മല്ലിക എന്നിവരാണ് ഉള്ളത്. അതേപോലെ ജിബു ജേക്കബ് ചെയര്‍പേഴ്സണ്‍ ആയ പ്രാഥമിക വിധി നിര്‍ണയ സമിതിയില്‍ വി സി അഭിലാഷ്, രാജേഷ് കെ, ഡോ. ഷംഷാദ് ഹുസൈന്‍ എന്നിവരും അംഗങ്ങളാണ്. രചനാ വിഭാ...
ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ
World

ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ

  കെയ്റോ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ നടക്കും. ഗാസയിലെ നിയന്ത്രണവും അധികാരവും വിട്ടുകൊടുക്കാൻ ഹമാസ് തയ്യാറായില്ലെങ്കിൽ തുടച്ചു നീക്കുമെന്ന അന്ത്യശാസനവുമായി ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം, ആക്രമണം അവസാനിപ്പിക്കാൻ ട്രംപ് ആവശ്യപ്പെട്ടിട്ടും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ബന്ദികളുടെ മോചനം അടക്കമുള്ള ആവശ്യങ്ങളില്‍ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ പ്രകോപനപരമായ പ്രസ്താവനകളാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയത്. ട്രംപിൻ്റെ കരാറിലൂടെയോ ഇസ്രയേലിൻ്റെ സൈനിക നടപടിയിലൂടെയോ ഹമാസിനെ തകര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസയില്‍ നിന്ന് ഇസ്രയേലിൻ്റെ സമ്പൂര്‍ണ പിന്മാറ്റമാറ്റമാണ് ഹമാസിൻ്റെ പ്രധാന ആവശ്യം. എന്നാല്‍ അങ്ങനെയൊരു നടപടി ഉണ്ടാകില്ലെന്ന സൂചനയും നെതന്യാഹു നല്‍കി....
ജയ്പൂരില്‍ ആശുപത്രിയില്‍ തീപിടിത്തം; ആറ് രോഗികൾ മരിച്ചു
National

ജയ്പൂരില്‍ ആശുപത്രിയില്‍ തീപിടിത്തം; ആറ് രോഗികൾ മരിച്ചു

രാജസ്ഥാൻ: ജയ്പൂരിലെ സവായ് മൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിൽ തീപിടുത്തം. ഐസിയുവിലുണ്ടായിരുന്ന ആറ് രോഗികള്‍ മരിച്ചു. ട്രോമ കെയര്‍ ഐസിയുവിലാണ് തീപ്പിടിത്തം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. തിപ്പിടിത്തത്തിന് പിന്നാലെയുണ്ടായ വിഷവാതകം മരണകാരണമായി. അപകടസമയത്ത് ഐസിയുവിലുണ്ടായിരുന്നത് 11 പേരാണ്. തീപിടിത്തത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഓക്സിജൻ സിലിണ്ടറുകളുമായി റോഡിലേക്കിറങ്ങി. സംഭവം ദൗർഭാഗ്യകരമാണെന്നും ചിലർക്ക് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതായും മന്ത്രി ജവഹർ സിംഗ് ബേധാം പറഞ്ഞു. മരണസംഖ്യ എസ്എംഎസ് അഡ്മിനിസ്ട്രേഷൻ പുറത്തുവിടും. 24 പേരിൽ ഭൂരിഭാഗവും രക്ഷപ്പെട്ടു. അവരുടെ പൂർണമായ ചികിത്സയാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
നിയമസഭാ സമ്മേളനം ഇടവേളക്ക് ശേഷം ഇന്ന് പുനരാരംഭിക്കും
Kerala News

നിയമസഭാ സമ്മേളനം ഇടവേളക്ക് ശേഷം ഇന്ന് പുനരാരംഭിക്കും

  തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. ശബരിമല സ്വർണപ്പാളി വിവാദമുൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. സ്വർണം കാണാതായതിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കൂടാതെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ അധികമായി പണം ആവശ്യപ്പെടുന്ന ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും ഈ ദിവസം നടക്കും. കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവത്കരണ) ബിൽ. കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല (ഭേദഗതി) ബിൽ.മലയാളഭാഷാ ബിൽ.കേരള പൊതു സേവനാവകാശ ബിൽ. എന്നീ ബില്ലുകളും ഇന്ന്അ വതരിപ്പിക്കും. സാമ്പത്തിക നടപടികളുടെ തുടർച്ചയായി ഒക്ടോബർ 7, ചൊവ്വാഴ്ച, ധനവിനിയോഗ ബിൽ സഭ പരിഗണിക്കും. സമ്മേളനത്തിന്റെ അവസാന ദിവസമായ ഒക്ടോബർ 10, വെള്ളിയാഴ്ച അനൗദ്യോഗികാംഗങ്ങളുടെ കാര്യം ഒഴിവാക്കി പകരം കരം ഗവ...
സെനറ്റിൽ സമവായമായില്ല: യുഎസിലെ അടച്ചുപൂട്ടൽ നീളും
World

സെനറ്റിൽ സമവായമായില്ല: യുഎസിലെ അടച്ചുപൂട്ടൽ നീളും

  വാഷിങ്ടൺ: അമേരിക്കയിലെ അടച്ചുപൂട്ടൽ പ്രതിസന്ധി തുടർന്നേക്കുമെന്ന സൂചന. ധനകാര്യ ബിൽ വീണ്ടും സെനറ്റിൽ അവതരിപ്പിച്ചെങ്കിലും പാസാകാതെ പോയതോടെ, ഷട്ട്ഡൗൺ അടുത്ത ആഴ്ചയിലേക്കും നീളാനുള്ള സാഹചര്യം നിലനിൽക്കുന്നു. ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് ധനസഹായം നൽകില്ലെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെതിരെ ഡെമോക്രാറ്റുകൾ കടുത്ത പ്രതിരോധം പുലർത്തിയതാണ് ബിൽ തടസ്സപ്പെട്ടതിന് കാരണം. ഫണ്ടിംഗ് നിയമം പാസാകാതിരുന്നതോടെ ഫെഡറൽ സർക്കാർ സേവനങ്ങൾ മൂന്നാം ദിവസവും നിലച്ചു. അടച്ചുപൂട്ടൽ തുടരുകയാണെങ്കിൽ ഏകദേശം ഏഴര ലക്ഷത്തോളം സർക്കാർ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതിനാൽ സാധാരണ ജനജീവിതത്തെയും വിവിധ സർക്കാർ സേവനങ്ങളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. നാസയുടെ പ്രവർത്തനങ്ങളും ഷട്ട്ഡൗൺ മൂലം തടസ്സപ്പെട്ടു. സർക്കാർ ഫണ്ടിംഗ് ഇല്ലാതായതോടെ പല ബഹിരാകാശ ദൗത്യങ്ങളും താൽക്കാലികമായി നിർത്തിവ...
സുപ്രധാന ചുവടുവയ്‌പ്പ്’; ഗാസ വിഷയത്തിൽ ട്രംപിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് മോദി
World

സുപ്രധാന ചുവടുവയ്‌പ്പ്’; ഗാസ വിഷയത്തിൽ ട്രംപിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് മോദി

  ന്യൂഡൽഹി: ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് മേൽനോട്ടം വഹിച്ചതിന് യുഎസ് പ്രസിഡന്റെ ഡൊണാൾട്ട് ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മേദി. ട്രംപിന്റെ സമാധാന നിർദ്ദേശങ്ങളിൽ ചില ഭാഗങ്ങൾ ഹമാസ് അംഗീകരിച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. ബന്ദികളെ മോചിപ്പിക്കാനുള്ള ഹമാസിൻ്റെ തീരുമാനം സൂപ്രധാനമായ മൂന്നേറ്റമാണെന്നും സുസ്ഥിരവും, നീതിയുക്താവുമായുളള സമാധാനം നിലനിർത്തുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ ശക്തമായ പിന്തുണ നൽകുന്നത് തുടരുമെന്നും മോദി എക്സിൽ കുറിച്ചു. ഗാസയിലെ സമാധാന ശ്രമങ്ങൾ നിർണായകമായ പുരോഗതി കൈവരിക്കുന്ന ഈ സാഹചര്യത്തിൽ, ട്രംപിന്റെ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു. കൂടാതെ സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ ശക്തമായ പിന്തുണ നൽകുന്നത് തുടരുമെന്നും നരേന്ദ്രമോദി പറഞ്ഞു. സ്രയേൽ–ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിലെ ചില ഉപാധികൾ ഹമാസ്...