BREAKING NEWS


മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം നടത്തണമെന്ന മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി

By Nagaram Network
mathew kuzhalnadan assembly

ഡൽഹി: മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാസപ്പടി കേസിൽ മാത്യു കുഴൽനാടന് തിരിച്ചടി. കേസിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

രാഷ്‌ട്രീയ പോരാട്ടം കോടതിയ്ക്ക് പുറത്ത് മതിയെന്ന് മാത്യു കുഴൽനാടനെ ചീഫ് ജസ്‌റ്റിസ് രൂക്ഷമായി വിമർശിച്ചു. പ്രകൃതിക്ഷോഭത്തിൽ എംഎൽഎ സജീവമായി ഇടപെട്ടു. എന്നാൽ, എല്ലാ കാര്യത്തിലും ഇത്തരം ഇടപെടലിന് ശ്രമിക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *