BREAKING NEWS


Blog

സംസ്ഥാനത്ത് ഇന്ന് തുലാവര്‍ഷം  എത്തും;  രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Weather

സംസ്ഥാനത്ത് ഇന്ന് തുലാവര്‍ഷം എത്തും;  രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം ഇന്ന് എത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 19- ഓടെ അറബിക്കടലിൽ ന്യൂനമർദം പ്രതീക്ഷിക്കുന്നുണ്ടെന്നും കേരളം-തെക്കൻ കർണാടകതീരത്തിനടുത്താണ് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. അഞ്ച് ദിവസം മഴ തുടരുമെന്നാണ് പ്രവചനം. ഇന്ന് രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,തൃശ്ശൂ‍‌‍ർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ എറണാകുളം ജില്ലയ്ക്കും ഓറഞ്ച് അലേ‍ർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അലേർട്ട് നൽകിയിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതി...
ക്ലാസ് മുറികൾ, ഹോസ്റ്റൽ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല: ഇടുക്കി സർക്കാർ നഴ്സിങ് കോളേജ് വിദ്യാർഥികൾ സമരത്തിൽ
Kerala News

ക്ലാസ് മുറികൾ, ഹോസ്റ്റൽ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല: ഇടുക്കി സർക്കാർ നഴ്സിങ് കോളേജ് വിദ്യാർഥികൾ സമരത്തിൽ

ഇടുക്കി: ഹോസ്റ്റൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരവുമായി  ഇടുക്കി ഗവൺമെന്‍റ് നഴ്‌സിങ് കോളേജിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും.രണ്ടു ബാച്ചുകളിലായി 120 കുട്ടികളാണ് ഇടുക്കി സർക്കാർ നഴ്സിംഗ് കോളജിൽ പഠിക്കുന്നത്. അടുത്ത മാസം പുതിയ ബാച്ച് ആരംഭിക്കുന്നതോടെ, വിദ്യാര്‍ത്ഥികളുടെ എണ്ണം 180 ആവും. എന്നാൽ നഴ്‌സിങ് കോളേജിന് സ്വന്തമായി ഒരു കെട്ടിടമില്ല. ആവശ്യത്തിന് ക്ലാസ് മുറികൾ, ലാബ്, ലൈബ്രറി ഇങ്ങനെ ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ല.  സമരത്തിന് നഴ്സിങ് വിദ്യാർഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2023 ൽ ആരംഭിച്ച ഇടുക്കി നഴ്സിങ് കോളേജിൽ 120 വിദ്യാർത്ഥികൾ ഉണ്ട്. പെൺകുട്ടികളുടെ സ്വകാര്യ ഹോസ്റ്റലിൽ 94 വിദ്യാർത്ഥികളാണ് തിങ്ങി കഴിയുന്നത്. ആൺകുട്ടികൾക്ക് ഹോസ്‌റ്റലുമില്ലാത്തതിനാൽ സമീപ പ്രദേശങ്ങളിലെ വീടുകളിൽ താമസിച്ചാണ് അവരുടെ പഠനം. നിരന്തരമായി പരാതിയും പ്രത...
ചീഫ് ജസ്റ്റിസിന് നേർക്ക് ഷൂ എറിഞ്ഞ സംഭവത്തിൽ പ്രതി രാകേഷ് കിഷോറിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി
National

ചീഫ് ജസ്റ്റിസിന് നേർക്ക് ഷൂ എറിഞ്ഞ സംഭവത്തിൽ പ്രതി രാകേഷ് കിഷോറിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ അഭിഭാഷകൻ രാകേഷ് കിഷോറിന് എതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി. അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണിയാണ് അനുമതി നൽകിയത്. വിഷയം സ്വാഭാവികമായ അന്ത്യത്തിന് വിടുന്നതാണ് നല്ലതെന്നും ദീപാവലിക്ക് ശേഷം കോടതി അലക്ഷ്യ ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയില്‍ അതിക്രമ ശ്രമമുണ്ടായപ്പോള്‍ ‍ഞെട്ടിപ്പോയെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് പ്രതികരിച്ചു. എന്നാൽ തൻ അത് മറന്നുകഴിഞ്ഞ അധ്യായമാണെന്നും maറ്റൊരുകേസിലെ വാദം കേള്‍ക്കലിനിടെ  ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് തമാശയല്ലെന്നും സുപ്രീം കോടതിയെ അവഹേളിക്കലാണെന്നും ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ പ്രതികരിച്ചിരുന്നു. അസോസിയേഷൻ താല്‍ക്കാലിക അംഗമായിരുന്ന രാകേഷ് കിഷോറിനെ സുപ്രീം കോടതി ഇതിനോടകം ബാര്‍ അസോസിയേഷനില്‍നിന്ന് പുറത്താക്കിയിരുന്നു....
അര്‍ജുന്റെ മരണം: ക്ലാസ് ടീച്ചര്‍ക്കും പ്രധാനാധ്യാപികയ്ക്കും സസ്‌പെന്‍ഷന്‍
Kerala News

അര്‍ജുന്റെ മരണം: ക്ലാസ് ടീച്ചര്‍ക്കും പ്രധാനാധ്യാപികയ്ക്കും സസ്‌പെന്‍ഷന്‍

പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ ജീവനൊടുക്കിയതിൽ പ്രധാന അധ്യാപികയെയും ക്ലാസ് ടീച്ചറെയും സസ്പെൻഡ് ചെയ്ത് മാനേജ്മെൻ്റ്. വിദ്യാർഥി പ്രതിഷേധം പിടിവിട്ടതോടെയാണ് മാനേജ്മെൻ്റിൻ്റെ നടപടി. പ്രധാന അധ്യാപിക ലിസി, ക്ലാസ് ടീച്ചർ ആശ എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. എന്നാൽ സസ്പെൻഷൻ അംഗീകരിക്കില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. അന്വേഷണവിധേയമായി പത്ത് ദിവസത്തേക്കാണ് മാറ്റി നിര്‍ത്താനാണ് തീരുമാനം. അധ്യാപികയുടെ മാനസിക പീഡനമാന് മകന്‍ ജീവനൊടുക്കിയതെന്ന രക്ഷിതാക്കളുടെ ആരോപണത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അര്‍ജുന്റെ മരണത്തിനിടയാക്കിയ സംഭവം നടക്കുന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. അര്‍ജുന്‍ ഉള്‍പ്പെടെയുള്ള നാല് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്‌കൂളില്‍ അറിയിക്കുകയുമായിരുന്നു.  തുടര്‍ന്ന് ...
മുഖ്യമന്ത്രി ബഹ്റൈനിൽ; നാളെ പ്രവാസി മലയാളി സം​ഗമത്തിൽ പങ്കെടുക്കും
National

മുഖ്യമന്ത്രി ബഹ്റൈനിൽ; നാളെ പ്രവാസി മലയാളി സം​ഗമത്തിൽ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് തുടക്കമായി. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം.  ബഹറൈന് ശേഷം ഒമാനിലാണ് മുഖ്യമന്ത്രിയുടെ അടുത്ത സന്ദർശനം. മലയാളം മിഷനും ലോകകേരള സഭയും ചേർന്ന് സംഘടിപ്പിക്കുന്ന കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് ബഹറൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്. പ്രവാസികള്‍ക്ക് വേണ്ടി നിരവധി പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷ. അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതില്‍ സൗദി സന്ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. 26 വർഷങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി ഒമാനിൽ എത്തുന്നത്. മുഖ്യമന്ത്രിയുടെ സന്ദർശത്തിൽ പ്രത്യക്ഷ രാഷ്ട്രീയ വിഷയങ്ങളുണ്ടാവില്ലെങ്കിലും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരുക്കമായി സന്ദർശനം മാറും. എന്നാൽ ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.  ബഹറൈനിലെ...
സജിത കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി ശനിയാഴ്ച
Kerala News

സജിത കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി ശനിയാഴ്ച

പാലക്കാട്: പോത്തുണ്ടി സജിത കൊലക്കേസിൽ ചെന്താമരയുടെ ശിക്ഷാ വിധി ശനിയാഴ്ച. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവന മാറ്റിവച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങൾ ചെന്താമര ചെയ്തതായി തെളിഞ്ഞു. ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രൊസിക്യൂഷൻ്റെ വാദം. സാക്ഷികൾ അടക്കമുള്ളവർക്ക് ഭീഷണിയുള്ള പ്രതിയാണ് ചെന്താമരയെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.  പരോൾ പോലും അനുവദിക്കാതെ ശിക്ഷിക്കണമെന്നും പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യമുന്നയിച്ചു. ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം.  2025 ഓഗസ്റ്റ് 4നാണ് കേസിൽ സാക്ഷിവിസ്താരം ആരംഭിച്ചത്. 68 സാക്ഷികളുള്ള കുറ്റപത്രമാണ് 2020ൽ കോടതിയിൽ സമർപ്പിച്ചത്.ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്...
ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ:അധ്യാപിക രാജി വയ്ക്കക്കണം; പ്രതിഷേധവുമായി വിദ്യാർഥികൾ
Kerala News

ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ:അധ്യാപിക രാജി വയ്ക്കക്കണം; പ്രതിഷേധവുമായി വിദ്യാർഥികൾ

പാലക്കാട്:  കണ്ണാടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. സ്കൂൾ മുറ്റത്ത് ഇറങ്ങി നിന്ന് അധ്യാപികയ്ക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധം. ആരോപണ വിധേയയായ അധ്യാപിക രാജിവെക്കണമെന്നും ശേഷം മാത്രമെ ക്ലാസില്‍ കയറുകയുള്ളൂവെന്നുമാണ് ഇവര്‍ പറയുന്നത്. അധ്യാപികയുടെ മാനസിക പീഡനമാന് മകന്‍ ജീവനൊടുക്കിയതെന്ന രക്ഷിതാക്കളുടെ ആരോപണത്തിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അര്‍ജുന്‍ മരിച്ചതല്ല, കൊന്നതാണ്'അര്‍ജുന് നീതി കിട്ടണം. മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്തെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ നടപടി മറ്റുള്ളവര്‍ക്ക് സന്ദേശം അയച്ചെന്ന് കരുതി പരിശോധിക്കുകപോലും ചെയ്യാതെ ഡീആക്ടിവേറ്റ് ചെയ്തു. അധ്യാപികക്കെതിരെ കേസെടുക്കണമെന്നും അധ്യാപിക അടിച്ചതിന്റെ പാട് അവന്റെ കയ്യില്‍...
2030 കോമൺവെൽത്ത് ഗെയിംസിന് വേദിയാകാൻ ഇന്ത്യ
Sports

2030 കോമൺവെൽത്ത് ഗെയിംസിന് വേദിയാകാൻ ഇന്ത്യ

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഇന്ത്യ വേദിയാകും. നവംബര്‍ 26-ന് ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് ജനറല്‍ അസംബ്ലിയില്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ഇവാലുവേഷന്‍ കമ്മിറ്റി മേല്‍നോട്ടം വഹിച്ച വിശദമായ പ്രക്രിയയെ തുടര്‍ന്നാണ് അഹമ്മദാബാദിനെ ശുപാര്‍ശ ചെയ്തത്. അംഗീകാരം ലഭിച്ചാല്‍ ന്യൂഡല്‍ഹിക്ക് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ നഗരമായി അഹമ്മദാബാദ് മാറും. കൂടാതെ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയും 2030 ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.അഹമ്മദാബാദും നൈജീരിയയിലെ അബുജ നഗരവും കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2036 ഒളിമ്പിക്സിന് ആതിഥേയത്വം...
അമൽ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ തുടിക്കും: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ
Kerala News

അമൽ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ തുടിക്കും: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്‌ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ (25) ഹൃദയമാണ് മറ്റൊരു രോഗിക്ക് നല്‍കുക. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുക. അല്‍പ്പസമയം മുന്‍പാണ് അമലിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. പതിനൊന്നുമണിയോടെ ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുമെന്നാണ് വിവരം. ഹൃദയം, കരള്‍, കിഡ്‌നി, പാന്‍ക്രിയാസ് എന്നിവയാണ് ദാനം ചെയ്യുന്നത്. കിംസില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് ഒരു കിഡ്‌നിയും കരളും പാന്‍ക്രിയാസും മാറ്റിവയ്ക്കും. ഒരു കിഡ്‌നി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും നല്‍കും. ശസ്ത്രക്രിയ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മലയിൻകീഴ് സ്വദേശിയാണ് മരിച്ച അമൽ ബാബു. നാല് ദിവസം മുൻപ് വാഹനാപകടത്തിൽ പരുക്കേറ്റാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് അമലിനെ കൊണ്ടുവരുന്ന...
ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ് പുറത്തിറങ്ങി
Entertainment News

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ് പുറത്തിറങ്ങി

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്. "ദ ബ്ലഡ് ലൈൻ" എന്ന ടൈറ്റിലോടെയാണ് ഈ ഗ്ലിമ്പ്സ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ്റെ ജന്മദിനം പ്രമാണിച്ചാണ് വീഡിയോ റിലീസ് ചെയ്തത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ. 'പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ആമിർ അലി എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ഈ കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിമ്പ്സ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറായി ആണ് ചിത്രം ഒരുക്കുന്നത്. ആദം ...