BREAKING NEWS


Blog

അറബിക്കടലിനും ലക്ഷദ്വീപിന് മുകളിലും ചക്രവാതച്ചുഴി;മഴ കനക്കും, പത്ത് ജില്ലകളിൽ മുന്നറിയിപ്പ്
Weather

അറബിക്കടലിനും ലക്ഷദ്വീപിന് മുകളിലും ചക്രവാതച്ചുഴി;മഴ കനക്കും, പത്ത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരും. അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയോടെ ഇത് ലക്ഷദ്വീപിന് മുകളിലായി ന്യൂന മർദമായി ശക്തി പ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറിൽ തീവ്ര ന്യൂനമർദമായി വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത. അടുത്ത 5 ദിവസം ഇടി മിന്നലിനും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. എറണാകുളം ജില്ലയിലെ ഇന്നത്തെ ഓറഞ്ച് അലേർട്ട് പിൻവലിച്ചെങ്കിലും പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്....
അതിർത്തിയിൽ ഇന്ത്യയുടെ വൃത്തികെട്ട കളികൾ; യുദ്ധം ചെയ്യാൻ തയ്യാർ; പാക് പ്രതിരോധമന്ത്രി
National

അതിർത്തിയിൽ ഇന്ത്യയുടെ വൃത്തികെട്ട കളികൾ; യുദ്ധം ചെയ്യാൻ തയ്യാർ; പാക് പ്രതിരോധമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ വിവാദപരാമർശവുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അതിർത്തിയിൽ ഇന്ത്യ എന്ത് വൃത്തികെട്ട കളിയും കളിക്കുമെന്നാണ് പാക് പ്രതിരോധ മന്ത്രി പറഞ്ഞത്.  ഇരു കൂട്ടരോടും യുദ്ധം ചെയ്യാൻ പാകിസ്താൻ തയ്യാറാണ് എന്ന് സമാ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഖവാജ പറഞ്ഞു. അതിർത്തിയിൽ ഇന്ത്യ വൃത്തികെട്ട കളികൾ കളിക്കാൻ ശ്രമിക്കുമോ എന്നത് തള്ളിക്കളയാനാകില്ല. പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ ഇതിനോടകം രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പരസ്യമായി ചർച്ചചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കാബൂളും ഇസ്ലാമാബാദുമായുള്ള സംഘർഷത്തിൽ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതിന് പിന്നാലെ ഇരു രാജ്യവും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ കരാർ നിലവിൽ വന്നിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ...
1 മില്യണും കടന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം ഖലീഫ ഗ്ലിമ്പ്സ്
Entertainment News

1 മില്യണും കടന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം ഖലീഫ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോക്ക് ഗംഭീര സ്വീകരണം. റിലീസ് ചെയ്ത് 24 മണിക്കൂർ പോലും പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ 1 മില്യണിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോ യൂട്യൂബിൽ നിന്ന് നേടിയത്. "ദ ബ്ലഡ് ലൈൻ" എന്ന ടൈറ്റിലോടെ പുറത്ത് വന്ന ഗ്ലിമ്പ്സ് വീഡിയോ പൃഥ്വിരാജ് സുകുമാരൻ്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ. പൃഥ്വിരാജ് സുകുമാരന്റെ ഗംഭീര ആക്ഷൻ രംഗങ്ങളാണ് വീഡിയോയുടെ പ്രധാന ആകർഷണം. ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ, മാസ്സ് ആക്ഷൻ, ഗംഭീര ഡയലോഗുകൾ എന്നിവയുൾപ്പെടുത്തി ഒരുക്കിയ ഗ്ലിമ്പ്സ് ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. ജേക്സ് ബിജോയ് ഒരുക്കിയ സംഗീതം, ജോമോൻ ടി ജോൺ നൽകിയ ദൃശ്യങ്ങൾ എന്നിവയും വീഡിയോയുടെ ഹൈലൈറ്റുകളായി മാറിയ...
പാലിയേക്കരയിൽ  ഉപാധികളോടെ ടോൾ പിരിക്കാം;  കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും
Kerala News

പാലിയേക്കരയിൽ  ഉപാധികളോടെ ടോൾ പിരിക്കാം; കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് ഉപാധികളോടെ പുനരാരംഭിക്കാൻ അനുമതി നൽകി ഹൈക്കോടതി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുശേഷം വിഷയം കോടതി വീണ്ടും പരിഗണിക്കും.ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് രണ്ട് മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. അതേസമയം, ടോൾ പിരിവ് പുനരാരംഭിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാണെന്ന് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി.ടോൾ പിരിവ് പുനസ്ഥാപിക്കുന്ന പശ്ചാത്തലത്തിൽ ടോൾ ബൂത്തിന് പൊലീസ് സുരക്ഷ കൂട്ടിട്ടുണ്ട്. അൻപതോളം വരുന്ന പൊലീസുകാരെ ടോൾ ബൂത്തിൽ വിന്ന്യസിച്ചിട്ടുണ്ടെന്നും ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. എന്നാൽ വിധി നിരാശകരമെന്നും കോടതിവിധി മാനിക്കുന്നുവെന്നും ഹർജിക്കാർ പ്രതികരിച്ചു....
സംസ്ഥാന സ്കൂൾ കായികമേള: കളരിപ്പയറ്റ്, ഫെൻസിങ്, യോഗ എന്നിവ മത്സര ഇനങ്ങളിൽ ഉൾപ്പെടുത്തി സർക്കാർ
Kerala News

സംസ്ഥാന സ്കൂൾ കായികമേള: കളരിപ്പയറ്റ്, ഫെൻസിങ്, യോഗ എന്നിവ മത്സര ഇനങ്ങളിൽ ഉൾപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ്, ഫെൻസിങ്, യോഗ എന്നിവ മത്സര ഇനങ്ങളിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. അണ്ടർ 17, 19 വിഭാഗങ്ങളായാണ് കളരിപ്പയറ്റ്. അണ്ടർ 14,17 വിഭാഗങ്ങളിലാണ് ഫെൻസിങും യോഗയും ഉൾപ്പെടുത്തിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയിലാണ് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാന സ്കൂൾ കായിക മേള 21നു വൈകിട്ട് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ്ഉദ്ഘാടനവും മാർച്ച് പാസ്റ്റും. ഉദ്ഘാടനവും മാർച്ച് പാസ്റ്റും. 12 വേദികളിലായി 40 ഇനങ്ങളിലായാണ് അത്‌ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ ഇത്തവണ നടക്കുന്നത്. 2 ഗെയിംസ് മത്സരങ്ങൾ നടക്കുന്ന സെൻട്രൽ സ്റ്റേഡിയമാണു മുഖ്യവേദി. കായിക മേളയുടെ ബ്രാൻഡ് അംബാസഡറായി രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസണെയും ഗുഡ്‌വിൽ അംബസഡറായി നടി കീർത്തി സുരേഷിനെയും പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഫെയ്‌സ്‌ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 21 മുതൽ 28...
ശബരിമല സ്വര്‍ണക്കൊള്ള:ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ
Kerala News

ശബരിമല സ്വര്‍ണക്കൊള്ള:ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ.മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് പുലർച്ചെ 2.30 ന് പ്രത്യേകസംഘം തിരുവനന്തപുരം ഓഫീസിലെത്തിച്ച് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയത്.  പോറ്റിയിൽ നിന്നും രണ്ട് ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പിന്നാലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് പോറ്റിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കേസിൽ പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയ രണ്ട് എഫ്ഐആറിലും ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റാന്നി കോടതിയിൽ പ്രതിയെ ഹാജരാക്കും. ഏഴ് മണിയോടെയാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോവുക. പോറ്റിയെ ഇന്ന് തന്നെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം അപേക്ഷ നൽകിയേക്കും.ഉണ്ണികൃഷ്ണൻ പോറ്റിയും സ്മാർട്ട് ക്രിയേഷൻും നടത്തിയ ഇടപാടുകളിൽ ദേവസ്വം ബോ‍ർഡിലെ ആരൊക്കെ പങ്കാളികളായി എന്ന...
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ട് കോണ്‍ഗ്രസ്
Kerala News

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ട് കോണ്‍ഗ്രസ്

പാറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ട് കോണ്‍ഗ്രസ്. ലിസ്റ്റില്‍ 48 പേരുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പണം നാളെ അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് തന്നെ രഹസ്യമായി സ്ഥാനാര്‍ത്ഥി പത്രിക പോലും നല്‍കുന്ന സാഹചര്യം പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്നു. ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമിടയില്‍ സീറ്റിനെ ചൊല്ലി വലിയ അവകാശവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം എന്‍ഡിഎ സഖ്യത്തില്‍ 243 സ്ഥാനാര്‍ഥികളുടെയും പേരുകള്‍ പ്രഖ്യാപിച്ചു. ജെഡിയുവില്‍ 44 സ്ഥാനാര്‍ഥികളുടെ പട്ടിക മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ് പ്രഖ്യാപിച്ചത്. ലോക് ജന്‍ശക്തി പാര്‍ട്ടിയില്‍ ഉപേന്ദ്ര കു...
ഹിജാബ് വിവാദം; സ്കൂളിലെ പഠനം ഉപേക്ഷിച്ച് 8ാം ക്ലാസുകാരി: കുട്ടി സ്കൂൾ വിടാന്‍ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്ന് വി ശിവന്‍കുട്ടി
Kerala News

ഹിജാബ് വിവാദം; സ്കൂളിലെ പഠനം ഉപേക്ഷിച്ച് 8ാം ക്ലാസുകാരി: കുട്ടി സ്കൂൾ വിടാന്‍ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്ന് വി ശിവന്‍കുട്ടി

കൊച്ചി: പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിന് പിന്നാലെ പഠനം ഉപേക്ഷിച്ച് 8ാം ക്ലാസുകാരി. സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് പെൺകുട്ടിയുടെ പിതാവ് അറിയിച്ചു. സ്കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നും സ്കൂൾ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു.  ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാൽ വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലായിരുന്നു മാനേജ്മെന്‍റ്. വിദ്യാഭ്യാസ വകുപ്പും പൊതുസമൂഹവും ഒപ്പമുണ്ടായിട്ടും സ്കൂൾ മാനേജ്മെൻ്റ് പിടിവാശി തുടർന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം സ്കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്കൂളിൽ പഠിക്കാനുള്ള എല്ലാ അവകാശവും കുട്ടിയ്ക്ക് ഉണ്ടെന്നും സ്കൂൾ അധികൃതർ കുട്ടിയെ വിളിച്ച് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു. കുട്ടി അനുഭവിക്കുന്ന...
ദുൽഖറിന് നിബന്ധനകളോടെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കാന്‍ കസ്റ്റംസ്
Kerala News

ദുൽഖറിന് നിബന്ധനകളോടെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കാന്‍ കസ്റ്റംസ്

കൊച്ചി : ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കാന്‍ കസ്റ്റംസ്. ബാങ്ക് ഗ്യാരണ്ടിയിലാണ് വിട്ടുനല്‍കുക.ന്വേഷണ പരിധിയിലുള്ള വാഹനമായതിനാൽ നിബന്ധനകൾ ഏർപ്പെടുത്തും. കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയാണ് തീരുമാനം. ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെയാണ് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു ദുല്‍ഖര്‍ കോടതിയെ സമീപിച്ചത്.പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ തിരികെ വേണമെന്ന് ദുൽഖർ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ദുൽഖറിൻ്റെ ലാൻ്റ് റോവർ ഡിസ്കവറി വിട്ടുനൽകുന്നത് പരിഗണിക്കണമെന്നായിരുന്നു കോടതി നിർദേശം. കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ ക...
പാലക്കാട് ഒൻപതാംക്ലാസ് വിദ്യാർത്ഥിയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
Kerala News

പാലക്കാട് ഒൻപതാംക്ലാസ് വിദ്യാർത്ഥിയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ അർജുൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ അന്വേഷണ വിധേയമായി നടപടികൾ സ്വീകരിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി. സ്‌കൂളിൽ വിദ്യാർഥി പ്രതിഷേധം കടുത്തതോടെ പ്രധാന അധ്യാപിക ലിസി, ക്ലാസ് ടീച്ചർ ആശ എന്നിവരെ മാനേജ്മെൻ്റ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സസ്പെൻഷൻ നടപടി അംഗീകരിക്കില്ലെന്നാണ് വിദ്യർഥികളുടെ തീരുമാനം. അർജുൻ്റെ മരണത്തിന് പിന്നിൽ ക്ലാസ് ടീച്ചറാണെന്നും ഇവർ രാജിവയ്ക്കണമെന്നുമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്....