BREAKING NEWS


Blog

ലയണൽ മെസിയും അർജന്റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് സ്പോൺസര്‍
Sports

ലയണൽ മെസിയും അർജന്റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് സ്പോൺസര്‍

കൊച്ചി: അര്‍ജന്‍റീന ഫുട്ബോള്‍ ടീമും ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്പോൺസർ അറിയിച്ചു. അടുത്ത വിൻഡോയിൽ കേരളത്തിൽ കളിക്കുമെന്നാണ് അവകാശവാദം. ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ചു നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് സ്‌പോണ്‍സറുടെ വിശദീകരണം. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. നവംബർ 17ന് അർജന്റീന കൊച്ചിയിൽ കളിക്കും എന്നായിരുന്നു സർക്കാരും സ്പോൺസറും പറഞ്ഞത്. മത്സരത്തിനായി കേരളത്തിലെ വേദി സജജമായിട്ടില്ലെന്ന അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് നവംബറിലെ സൗഹൃദപ്പോര് മാറ്റിവയ്ക്കുന്നതെന്നാണ് സൂചനകള്‍. അതേസമയം മാര്‍ച്ചില്‍ മെസിയും അര്‍ജന്റീന ടീമും വരുമെന്നും സ്...
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; കേരളത്തില്‍ നടപടികൾ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്
Election

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; കേരളത്തില്‍ നടപടികൾ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നവംബർ മുതൽ തുടങ്ങുമെന്ന് റിപ്പോർട്ട്. 2002 ലാണ് കേരളത്തില്‍ അവസാനമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടന്നത്. 2002ലെ പട്ടിക അടിസ്ഥാന രേഖയായി കണക്കാക്കിയാണ് പുതിയ പരിഷ്‌കരണം.‌‌കേരളത്തിന് പുറമേ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും എസ്‌ഐആര്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.026ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം എസ്ഐആർ നടപ്പാക്കിത്തുടങ്ങുമെന്ന് നേരത്തേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പട്ടിക പരിഷ്‌കരണത്തിനുള്ള ഷെഡ്യൂള്‍ ഉടൻ തയ്യാറാകും. ബിഹാര്‍ മാതൃകയില്‍ മൂന്ന് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാര്‍ തിരിച്ചറിയല്‍ രേഖ മാത്രമായാണ് പരിഗണിക്കുക. പൗരത്വം തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്...
രാഷ്ട്രപതി സന്ദർശനം, നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം
National

രാഷ്ട്രപതി സന്ദർശനം, നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യു റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക. കോട്ടയം പാലാ സെൻറ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം രാഷ്ട്രപതി ഹെലികോപ്റ്റർ മാർഗം പാലയിൽ എത്തും. തുടർന്ന് ഹെലികോപ്റ്ററിൽ കോട്ടയം പൊലീസ് ഗ്രൗണ്ടിൽ ഇറങ്ങി റോഡ് മാർഗം കുമരകത്തേക്ക് പോകും. നാളെ രാവിലെ കുമകരകത്ത് നിന്ന് റോഡ് മാർഗം കോട്ടയം പൊലീസ് ഗ്രൗണ്ടിൽ എത്തിയ ശേഷം കൊച്ചിയിലേക്ക് പോകും. നാളെ കൊച്ചിയിലാണ് രാഷ്ട്രപതി സംബന്ധിക്കുന്ന പരിപാടികള്‍....
എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവം:  കുറ്റപത്രം സമർപ്പിച്ചു, ഐസി ബാലകൃഷ്ണൻ എംഎൽഎ ഒന്നാംപ്രതി
Kerala News

എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവം:  കുറ്റപത്രം സമർപ്പിച്ചു, ഐസി ബാലകൃഷ്ണൻ എംഎൽഎ ഒന്നാംപ്രതി

വയനാട്: മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനാണ് ഒന്നാംപ്രതി. മുൻ ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരാണ് മറ്റു പ്രതികൾ. കേസില്‍ നേരത്തെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ്ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിൽ കുറ്റപത്രം സമ്മര്‍പ്പിച്ചത്. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അതിനെ തുടർന്നുണ്ടായ ബാധ്യതയും ആണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. കോൾ റെക്കോർഡുകൾ, ഡയറി ഉൾപ്പെടെയുള്ള തെളിവുകളും ബാങ്ക് രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ബത്തേരി കോടതിയിൽ ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞദിവസം വിജിലൻസ് എടുത്ത കേസിലും ഐസ...
രാക്ഷസന് ശേഷം ‘ആര്യനു’മായി വിഷ്ണു വിശാൽ; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
Entertainment

രാക്ഷസന് ശേഷം ‘ആര്യനു’മായി വിഷ്ണു വിശാൽ; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വിഷ്ണു വിശാൽ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രം "ആര്യൻ" കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 നു ആഗോള റിലീസായെത്തും. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. 'രാക്ഷസൻ' എന്ന ഹിറ്റിന് ശേഷം വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തുകയാണ് ഇതിലൂടെ വിഷ്ണു വിശാൽ. 'എ പെർഫെക്റ്റ് ക്രൈം സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ആദ്യാവസാനം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ത്രില്ലർ ആണിതെന്ന സൂചന നൽകിയ ട്രെയ്‌ലർ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് സൃഷ്ടിച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി കഥ പറയുന്ന ചിത്രത്തിൽ പോലീസ് ഓഫീസർ ആ...
സംസ്ഥാനത്ത് മഴ കനക്കും,  മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത: മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്
Weather

സംസ്ഥാനത്ത് മഴ കനക്കും,  മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത: മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്.എല്ലാ ജില്ലകളിലും കാലാവസ്ഥ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടാണ്. തമിഴ്നാട് തീരത്തിന് സമീപം തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർ...
മനസ്സിൽ തൊടുന്ന ഈണവുമായി “കണ്മണി നീ”; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ യിലെ പുതിയ ഗാനം പുറത്ത്
Cinema

മനസ്സിൽ തൊടുന്ന ഈണവുമായി “കണ്മണി നീ”; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ യിലെ പുതിയ ഗാനം പുറത്ത്

ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' യിലെ പുതിയ ഗാനം എത്തി. 'കണ്മണീ നീ' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം രചിച്ചത് ദീപിക കാർത്തിക്ക് കുമാറും ആലപിച്ചത് പ്രദീപ് കുമാറുമാണ്. ഝാനു ചന്റർ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. ശിവം, സെൽമണി സെൽവരാജ് എന്നിവരാണ് ഗാനത്തിൻ്റെ അഡീഷണൽ വരികൾ രചിച്ചത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. ദുൽഖർ സൽമാൻ, നായിക ഭാഗ്യശ്രീ ബോർസെ എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങൾ ആണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള സ്നേഹവും ഇവരുടെ ബന്ധത്തിൻ്റെ ആഴവും ഗാനത്തിൻ...
ലൈംഗികാരോപണക്കേസിൽ ജാമ്യ വ്യവസ്ഥ റദ്ദാക്കണം;  റാപ്പർ വേടന്‍ ഹൈക്കോടതിയിൽ.
Kerala News

ലൈംഗികാരോപണക്കേസിൽ ജാമ്യ വ്യവസ്ഥ റദ്ദാക്കണം; റാപ്പർ വേടന്‍ ഹൈക്കോടതിയിൽ.

കൊച്ചി : ലൈംഗികാരോപണക്കേസിൽ ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റാപ്പർ വേടന്‍ ഹൈക്കോടതിയിൽ. ഗവേഷക വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന കേസിലെ മുന്‍കൂര്‍ ജാമ്യത്തിലാണ് വ്യവസ്ഥ. എറണാകുളം സെഷന്‍സ് കോടതിയുടെ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വേടൻ ഹര്‍ജി സമർപ്പിച്ചത്. ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകണമെന്ന വേടന്റെ ആവശ്യത്തിന് സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നില്ല. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് എറണാകുളം സെൻട്രൽ പൊലീസ് വേടനെതിരെ കേസെടുത്തത്. ഗവേഷക വിദ്യാർഥി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലായിരുന്നു കേസ്. കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി വേടൻ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു പരാതി. കേസിൽ വേടനെ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു അതേ സമയം മൊഴിയെടുക്കാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് കേസിൽ പരാതിക്കാരിയ്ക്ക് അയച്ച നോട്ടീസ് പിൻവലിക്ക...
Entertainment News

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” ടൈറ്റിൽ പോസ്റ്റർ പുറത്ത്

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഫൗസി" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. മെഗാ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. "എ ബറ്റാലിയൻ ഹു വോക്‌സ് എലോൺ" എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ടൈറ്റിലിനൊപ്പം പ്രഭാസിന്റെ ലുക്കും ടൈറ്റിൽ പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ചരിത്രത്താളുകളിൽ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു. 'സീതാ രാമം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന...
അവയവം മാറ്റിവയ്ക്കലിൽ ചരിത്ര നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ് മൂന്നുപേർക്ക് പുതുജീവിതം നൽകി ഓർമയായ അനീഷിന് ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രി വീണാ
Kerala News

അവയവം മാറ്റിവയ്ക്കലിൽ ചരിത്ര നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ് മൂന്നുപേർക്ക് പുതുജീവിതം നൽകി ഓർമയായ അനീഷിന് ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രി വീണാ

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ചരിത്രം കുറിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാകുകയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ആദ്യമായാണ്.  സോഷ്യൽ മീഡിയ പോസ്റ്റ് വഴി മന്ത്രി വീണ ജോർജ് ഇക്കാര്യം അറിയിക്കുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ ആര്‍ അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ അനീഷിന്റെ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറായ എ ആര്‍ അനീഷിന്റെ ഹൃദയം, ശ്വാസകോശം, രണ്ട് വൃക്ക, പാന്‍ക്രിയാസ്,...