BREAKING NEWS


Blog

ബിഹാര്‍ തെരഞ്ഞെടുപ്പ്: ഇന്ത്യ മുന്നണിയെ തേജസ്വി യാദവ് നയിക്കും; മുകേഷ് സാഹ്നി ഉപമുഖ്യമന്ത്രി
National

ബിഹാര്‍ തെരഞ്ഞെടുപ്പ്: ഇന്ത്യ മുന്നണിയെ തേജസ്വി യാദവ് നയിക്കും; മുകേഷ് സാഹ്നി ഉപമുഖ്യമന്ത്രി

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തെ സ്ഥാനാര്‍ഥി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നയിക്കും.  വികാശില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും പ്രഖ്യാപിച്ചു. പട്‌നയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി ( വിഐപി ) നേതാവ് മുകേഷ് സാഹ്നിയാണ്പ്രഖ്യാപനം നടത്തിയത്. രാജ്യം ബിഹാറിലേക്ക് ഉറ്റുനോക്കുകയാണ്. ഇത്തവണ ബിഹാറില്‍ മാറ്റം ഉണ്ടാകും. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഉപമുഖ്യമന്ത്രിമാര്‍ വേണോയെന്നത് പിന്നീട് തീരുമാനിക്കുമെന്നും ഗെഹലോട്ട് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികള്‍ക്ക് തേജസ്വി യാദവ് നന്ദി പറഞ്ഞു. മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും തേജസ്വി പറഞ്ഞു.  മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവ് രാഘവ്പൂര്‍ സീറ്റില്‍ നിന്നാണ് ജനവിധി തേടുന്നത്. ബിഹാറില്‍ നവംബര്‍ 6, 11...
കേരളത്തിൽ മദ്യ നിർമാണം വർധിപ്പിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യും; മന്ത്രി എം ബി രാജേഷ്
Kerala News

കേരളത്തിൽ മദ്യ നിർമാണം വർധിപ്പിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യും; മന്ത്രി എം ബി രാജേഷ്

പാലക്കാട്: കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശീയമായി മദ്യ ഉൽപ്പാദനം വർധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രദേശികമായ എതിർപ്പുകൾ വന്നാൽ, അത് പരി​ഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിൻ്റെ മദ്യനയം 5 വർഷത്തേക്ക് ആക്കുന്നത് സർക്കാറിൻ്റെ പരിഗണനയിലാണ്. നിലവിൽ ഒരോ വർഷത്തിനുമായാണ് മദ്യനയം രൂപീകരിക്കുന്നത്. ഇത് മദ്യ നിർമ്മാണ വ്യവസായത്തെ ബാധിക്കുന്നുണ്ട്. ദീർഘകാല മദ്യനയം ഇല്ലാത്തതിനാൽ വ്യവസായികൾ കേരളത്തിൽ വരാൻ മടിക്കുകയും മദ്യനയം അടുത്ത വർഷം മാറുമോ എന്നതുമാണ് വ്യവസായികളുടെ ആശങ്ക. ഇത് പരിഹരിക്കാനായി ദീർഘകാല മദ്യനയം വേണമെന്നും ഇതു സംബന്ധിച്ച ചർച്ചകൾ നടക്കണമെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. കേരളത്തിൽ 9 ഡിസ്‌ലറികൾ ഉണ്ടായിട്ടും ചില സ്ഥാപിത താൽപ്പര്യക്കരാണ് തദ്ദേശീയമായ മദ്യ ഉൽപാദനത്തെ എതിർക്കുന്നത്. സ്ഥാപിത താൽപര്യങ്...
ക്ഷേമ പെൻഷൻ തുകയായി 812 കോടി രൂപ അനുവദിച്ചു; വിതരണം ഒക്ടോബർ 27 മുതൽ
Kerala News

ക്ഷേമ പെൻഷൻ തുകയായി 812 കോടി രൂപ അനുവദിച്ചു; വിതരണം ഒക്ടോബർ 27 മുതൽ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനു കൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപവീതം 62 ലക്ഷത്തോളം പേർക്കാണ്‌ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിൻ്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രെഡിറ്റ്‌ ചെയ്യേണ്ടത്. ഈ സർക്കാർ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടതെന്നും ധനമന്ത്രി വ്യക്തമാക്കി....
ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ല; തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോ​ഗ്യതയായി ഹൈക്കോടതി അംഗീകരിച്ചു.
Kerala News

ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ല; തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോ​ഗ്യതയായി ഹൈക്കോടതി അംഗീകരിച്ചു.

കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിനായി തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോ​ഗ്യതയായി അം​ഗീകരിച്ച് ഹൈക്കോടതി. ശാന്തി നിയമനത്തിനുള്ള യോഗ്യത നിശ്ചയിക്കാനും ചട്ടങ്ങൾ രൂപീകരിക്കാനുമുള്ള വെെദഗ്ധ്യം റിക്രൂട്ട്മെന്റ് ബോർഡിന് ഇല്ലെന്നും മാനദണ്ഡതീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഖിലകേരള തന്ത്രി സമാജം സമർപ്പിച്ച ഹർജി തള്ളിയാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്‌.ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് അംഗീകാരം നൽകിയത്. നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്നും പാരമ്പര്യ തന്ത്രിമാരുടെ കീഴിൽ പൂജ പഠിച്ചവരെയെ പാർട്ട് ടൈം ശാന്തിമാരായി നിയമിക്കാവൂയെന്ന വാദവും കോടതി നിരാകരിച്ചു.2023–- 24ൽ 75 പാർട്ട്‌ടൈം ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചപ്പോൾ എസ്എസ്എൽസിയും അക്രഡിറ്റഡ് തന്ത്രവിദ്യാലയത്തിലെ സർട്ടിഫിക്കറ്റുമാണ് യോഗ്യത നിശ്ച...
സ്വ‍ർണക്കൊള്ള കേസ്; ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റില്‍
Kerala News

സ്വ‍ർണക്കൊള്ള കേസ്; ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റില്‍

തിരുവനന്തപുരം: സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റില്‍. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി കടത്തിയ കേസിൽ രണ്ടാം പ്രതിയാണ് ഇന്നലെരാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയക്കി അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ മുരാരി ബാബുവിനെ കോടതിയില്‍ ഹാജരാക്കും. 2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണ്.ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥൻ മുരാരി ബാബുവാണ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവില്‍ നിന്നാണ് സ്വര്‍ണം പാളികളില്‍ സ്വര്‍ണം പൊതിഞ്ഞത് എന്നതിന് പകരം ചെമ്പ് പൊതിഞ്ഞത് എന്നാക്കിയത്. വ്യാജ രേഖ ചമച്ചതിന്‍റെ തുടക്കം മുരാരി ബാബുവിന്‍റെ കാലത്താണ് എന്നാണ് റിപ്പോർട്ട്. സ്വർണം പൂശിയിരുന്ന ദ്വാരപാലക ശിൽപങ്ങളിൽ ചെമ്പ് തകിടെന്ന് മഹസറിൽ...
തിരുവസ്ത്രത്തിൽ പാദരക്ഷകളിടാതെ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി സിസ്റ്റർ സബീന; അഭിനന്ദന പ്രവാഹം
Sports

തിരുവസ്ത്രത്തിൽ പാദരക്ഷകളിടാതെ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി സിസ്റ്റർ സബീന; അഭിനന്ദന പ്രവാഹം

കല്‍പ്പറ്റ: സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ സ്വര്‍ണം നേടി സിസ്റ്റര്‍ സബീന. കന്യാസ്ത്രീ വേഷത്തിലെത്തി ഹര്‍ഡില്‍സ് മത്സരത്തില്‍ മുന്‍ കായിക താരമായ സിസ്റ്റര്‍ സബീന നേടിയ വിജയം കാണികളെ അമ്പരിപ്പിച്ചു. സ്പോര്‍ട്സ് വേഷത്തില്‍ മത്സരിച്ചവരെ പിന്തള്ളിക്കൊണ്ടാണ് സിസ്റ്റര്‍ അതിവേഗത്തില്‍ ട്രാക്കിലൂടെ കുതിച്ചത്. ദ്വാരക എയുപി സ്‌കൂളിലെ കായികാധ്യാപികയായ സിസ്റ്റര്‍ സബീന പഴയ കായികതാരമാണെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷമാണ് 55-നു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ചത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹര്‍ഡില്‍സില്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തിട്ടുള്ള സിസ്റ്റര്‍, കോളജ് പഠന കാലത്ത് ഇന്റര്‍വേഴ്സിറ്റി മത്സരങ്ങളിലടക്കം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ അധ്യാപികയായ ശേഷം മത്സരങ്ങളില്‍ പങ്കെടുത്തിരുന്നില്ല. അടുത്ത വര്‍ഷം മാര്‍ച്ചില്‍ കായികാധ്യാപികയുടെ ജോലിയില്‍നിന്ന് വിരമിക്കുകയാണ്. വിരമിക്...
ശബരിമല സ്വർണക്കൊള്ള: ദേവസ്വം  ബോർഡിനെ ചവിട്ടി പുറത്താക്കണമെന്ന് വി.ഡി. സതീശൻ
Kerala News

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഞെട്ടിക്കുന്ന തെളിവുകളാണ് കോടതി കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വർണക്കവർച്ച തന്നെയാണ് നടന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. വിഷയത്തിൽ ഇപ്പോഴത്തെ ദേവസ്വം ബോർഡിന് ബന്ധമില്ല എന്ന് സർക്കാരിന്റെ വാദം കോടതി തള്ളുകയും ദേവസ്വം മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം കോടതി പൂർണമായും അംഗീകരിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു. സ്വർണ കൊള്ള വിഷയത്തിൽ പ്രതിയാകേണ്ട ആളാണ് ദേവസ്വം പ്രസിഡൻ്റ്. കള്ളനാണ് ദേവസം ബോർഡ്‌ പ്രസിഡന്റ്. കട്ടവർ ആരെങ്കിലും താൻ കട്ടുവെന്ന് പറയില്ലല്ലോ. ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം", വി.ഡി. സതീശൻ. കൂട്ടിച്ചേർത്തു. ദ്വാരപാലക ശിൽപ്പം ഉൾപ്പടെ പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ല എന്ന ഹൈക്കോടതി വിധി ഉൾപ്പെടെ ലംഘിക്കപ്പെട്ടു. പ്രതിപക്ഷം കേരളത്തിൽ പറഞ്ഞത് മുഴുവൻ കാര്യങ്ങളും 100% ശരിയാണെന്ന് കോടതി തന്നെ പറഞ്ഞു. ഉദ്യോ​ഗസ്ഥരാണ് കാരണക്കാർ എങ്ക...
ഇന്ത്യ-യുഎസ് ഇറക്കുമതി തീരുവ 15-16% ആയേക്കും;ആസിയാൻ ഉച്ചകോടിയിൽ പ്രഖാപനം
World

ഇന്ത്യ-യുഎസ് ഇറക്കുമതി തീരുവ 15-16% ആയേക്കും;ആസിയാൻ ഉച്ചകോടിയിൽ പ്രഖാപനം

ഇന്ത്യ-യുഎസ് വ്യാപാര യുദ്ധം പുതിയ വഴിത്തിരിവിലേക്ക്.യുഎസ് ഇന്ത്യക്ക് മേൽ ചുമത്തിയ തീരുവ 50 ശതമാനത്തിൽ നിന്ന് 15-16 ശതമാനത്തിലേക്ക് കുറയ്ക്കാൻ നിർണായക നീക്കം നടക്കുന്നതായാണ് റിപ്പോർട്ട്.ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുകയാണെങ്കിൽ, ഇന്ത്യയും യുഎസും തമ്മിൽ ഊർജം, കൃഷി എന്നീ മേഖലകളിൽ നിർണായകമായ വാണിജ്യ കരാറിൽ ഏർപ്പെടുമെന്നാണ്. ഈ മാസം നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ വച്ച് ട്രംപും മോദിയും തമ്മിലുള്ള മീറ്റിങ്ങിന് ശേഷം വ്യാപാര കരാറുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചൊവ്വാഴ്ച ഇക്കാര്യം സംബന്ധിച്ച് ഫോണിൽ സംസാരിച്ചതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഊർജ മേഖലയും ഇക്കൂട്ടത്തിൽ ചർച്ചാ വിഷയമായെന്നും ട്രംപ് കൂട്ടിച്ചേർത്തു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയതിനെ തുടർന്ന് യുഎസ് ഇന്ത്യൻ കയറ്റ...
കൂപ്പുകുത്തി സ്വര്‍ണവില; ഇന്ന് രണ്ടു തവണയായി കുറഞ്ഞത് 3440 രൂപ
Business

കൂപ്പുകുത്തി സ്വര്‍ണവില; ഇന്ന് രണ്ടു തവണയായി കുറഞ്ഞത് 3440 രൂപ

കൊച്ചി: സ്വര്‍ണവിലഒരു ലക്ഷം കടക്കുമെന്ന് സൂചനകൾ ഉയരുന്നതിനിടെ ഇടിവ്. രാവിലെ പവന് 2480 രൂപയാണ് കുറഞ്ഞത്. ഉച്ചയോടെ വീണ്ടും പവന് 960 രൂപയാണ് കുറഞ്ഞു. 92,320 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കുറഞ്ഞത്. 11,540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വർണത്തിന് രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 40,80 രൂപയാണ്. സ്വര്‍ണവിലയില്‍ ഇന്നലെ വില കൂടിയിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ 1520 രൂപ വര്‍ധിച്ച് 97,360 രൂപയായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിലയില്‍ 1600 രൂപയുടെ കുറവുണ്ടായി. ഇതോടെ സ്വര്‍ണവില 95,760 രൂപയിലെത്തിയിരുന്നു. പിന്നാലെയാണ് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. 8 കാരറ്റ് സ്വര്‍ണം ഗ്രാമിന് 260 രൂപ കുറഞ്ഞ് 9590 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7470 രൂപയും 9 കാരറ്റിന് 4820 രൂപയുമാണ് വില....
അതിതീവ്ര മഴയിൽ കേരളത്തിന് നേരിയ ആശ്വാസം; റെഡ് അലർട്ട് പിൻവലിച്ചു
Weather

അതിതീവ്ര മഴയിൽ കേരളത്തിന് നേരിയ ആശ്വാസം; റെഡ് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് ശമനമായതോടെ ഇന്ന് 3 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. എന്നാൽ സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....