മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി.ഡി. സതീശന്റെ പുതിയ പുസ്തകം നാളെ പുറത്തിറങ്ങും
എറണാകുളം: മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എഴുതിയ പുതിയ പുസ്തകം നാളെ പുറത്തിറങ്ങും. ‘ആദം നീ എവിടെ ആകുന്നു?’ എന്ന പേരിലുള്ള ബൈബിള്‍ പ്രഭാഷണ പുസ്തകമാണ് പുറത്തിറങ്ങുന്നത്. DC Books ആണ് പ്രസാധകര്‍. പുസ്തകം നാളെ മുതല്‍ വിപണിയിലെത്തും.
ദൈവത്തെക്കുറിച്ചുള്ള ആത്മീയാന്വേഷണ സ്വഭാവമുള്ള കൃതിയായാണ് പുസ്തകം അവതരിപ്പിക്കപ്പെടുന്നത്. ഡോ. സിറിയക് തോമസാണ് അവതാരിക എഴുതിയിരിക്കുന്നത്. ദൈവത്തെ അന്വേഷിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ നിരീക്ഷണങ്ങളിലൂടെ രൂപപ്പെട്ട പുസ്തകമാണിതെന്ന് അവതാരികയില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ബൈബിള്‍ സുവിശേഷ പ്രഭാഷണങ്ങളുടെ സമാഹാരമെന്ന രീതിയിലാണ് പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്.
ബൈബിളുമായി തനിക്ക് ആഴത്തിലുള്ള ആത്മബന്ധമുണ്ടെന്ന് വി.ഡി. സതീശന്‍ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. ദിവസവും ബൈബിളിലെ ഒരു പേജെങ്കിലും വായ...










