“അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്ന് എടുത്തിട്ടുപോലുമില്ല”; ഇമാദ് വസീമിനെതിരെ വെളിപ്പെടുത്തലുകളുമായി മുൻഭാര്യ സാനിയ
ഇസ്‌ലാമാബാദ്: പാക് ക്രിക്കറ്റ് താരം ഇമാദ് വസീം വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ, ദാമ്പത്യ ജീവിതത്തിലുണ്ടായ കയ്പ്പേറിയ അനുഭവങ്ങൾ വിവരിച്ച് മുൻഭാര്യ സാനിയ അഷ്ഫാഖ്. ഗർഭകാലത്ത് താൻ അനുഭവിച്ച മാനസിക പീഡനങ്ങളെക്കുറിച്ചും മൂന്നാമതൊരാളുടെ ഇടപെടൽ എങ്ങനെയാണ് തന്റെ കുടുംബം തകർത്തതെന്നും സാനിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
തനിക്ക് മൂന്ന് കുട്ടികളുണ്ടെന്നും അഞ്ച് മാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞിനെ പിതാവായ ഇമാദ് വസീം ഇതുവരെ കൈകളിൽ എടുത്തിട്ടുപോലും ഇല്ലെന്നും സാനിയ വെളിപ്പെടുത്തി. "എന്റെ കുടുംബം തകർന്നു, കുട്ടികൾക്ക് അച്ഛനില്ലാത്ത അവസ്ഥയായി" എന്ന് അവർ വേദനയോടെ കുറിച്ചു.ദാമ്പത്യത്തിൽ പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും ഒരു ഭാര്യ എന്ന നിലയിൽ അത് നിലനിർത്താൻ താൻ പരമാവധി ശ്രമിച്ചു. എന്നാൽ ഇമാദ് വസീമിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച മറ്റൊരു സ്ത്രീയുടെ കടന്നുവരവാണ് ബന്ധം പൂർണ്ണമായും തകർത്തതെന്ന് സാനിയ ആരോപിക്ക...










