BREAKING NEWS


നെന്മാറ നിയോജകമണ്ഡലത്തിന്റെ മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനം

By Nagaram Network
new project 2026 04 21t090944311

പാലക്കാട്: നെന്മാറ നിയോജകമണ്ഡലത്തിന്റെ മെറ്റീരിയൽ റൂം തുറക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചതിനെ തുടർന്ന് റൂം തുറക്കേണ്ടിവന്നതാണെന്നാണ് വിശദീകരണം.

റൂം തുറക്കുന്നതിനെക്കുറിച്ച് സ്ഥാനാർഥികളെ ഫോൺ വഴി അറിയിച്ചതായും യുഡിഎഫ് സ്ഥാനാർത്ഥി എ. തങ്കപ്പൻ പറഞ്ഞു.

ഇതിന് മുമ്പ് കോഴിക്കോട് പേരാമ്പ്രയിൽ റൂം തുറന്ന സംഭവം വിവാദമായിരുന്നു. എന്നാൽ അത് മെറ്റീരിയൽ റൂമാണെന്നും സ്ട്രോങ്ങ് റൂം അല്ലെന്നും, ഏജന്റുമാരുടെ സാന്നിധ്യത്തിൽ തന്നെയാണ് തുറന്നതെന്നും ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു.

സംഭവം വിവാദമായതോടെ വിവിധ മുന്നണികളും സ്ഥാനാർത്ഥികളും പ്രതികരണവുമായി രംഗത്തെത്തി. അതേസമയം, പേരാമ്പ്രയിലെ സംഭവത്തിൽ യാതൊരു അവ്യക്തതയും ഇല്ലെന്നാണ് എൽഡിഎഫ് പ്രതികരണം. റൂം തുറക്കുന്നത് ചീഫ് ഏജന്റിനെ അറിയിച്ചിരുന്നുവെന്നും എൽഡിഎഫ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *