BREAKING NEWS


പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കും; 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

By Nagaram Network
download 28

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 1,475 സ്ഥാനാർഥികളാണ് മത്സരരംഗത്ത്.

തുടർച്ചയായ നാലാം തവണയും അധികാരം നിലനിർത്താനാണ് മമത ബാനർജി ലക്ഷ്യമിടുന്നത്. ബിജെപിക്കെതിരെ ശക്തമായ വിമർശനങ്ങളുമായി മമത പ്രചാരണം നയിച്ചു. ഇത്തവണ സ്വന്തം തട്ടകമായ ഭവാനിപൂരിൽ നിന്നാണ് അവർ ജനവിധി തേടുന്നത്.

അതേസമയം, വനിതാ സംവരണ ബിൽ പരാജയം പ്രധാന വിഷയമാക്കി ഭാരതീയ ജനത പാർട്ടി പ്രചാരണം ശക്തമാക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതൃത്വത്തിലുള്ള ഇടത് മുന്നണിയും കോൺഗ്രസും യുവ സ്ഥാനാർഥികളെ മുന്നിൽ നിർത്തിയാണ് പോരാട്ടം.

ആദ്യഘട്ട സ്ഥാനാർഥികളിൽ 23 ശതമാനം പേർ, അഥവാ 294 പേർ, ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നതും ശ്രദ്ധേയമാണ്. ഏകദേശം 3.65 കോടി വോട്ടർമാരാണ് ഈ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. പുതിയതായി അഞ്ച് ലക്ഷം പേരെ കൂടി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ എണ്ണം ഉയർന്നു.

മുർഷിദാബാദ്, മാൽഡ എന്നിവ ഉൾപ്പെടുന്ന മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ നിർണായകമായി കണക്കാക്കപ്പെടുന്നത്. സംസ്ഥാന ഭരണം ആരുടെ കൈകളിലേക്കെന്ന് തീരുമാനിക്കാൻ ഈ ഘട്ടം നിർണായകമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *