BREAKING NEWS


World

ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാറിജാനീ കൊല്ലപ്പെട്ടു? അവകാശവാദവുമായി ഇസ്രയേൽ
World

ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാറിജാനീ കൊല്ലപ്പെട്ടു? അവകാശവാദവുമായി ഇസ്രയേൽ

ഇറാന്റെ പരമോന്നത സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാറിജാനിയും ഐആർജിസിയുടെ അർധസൈനിക വിഭാഗമായ ബസീജ് ഫോഴ്സ് മേധാവി ഗൊലാംറിസ സൊലൈമാനിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അവകാശപ്പെട്ടു. ഇന്നലെ രാത്രി നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ ഈ റിപ്പോർട്ടുകളോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്റാനിൽ നടന്ന റാലിയിലാണ് ലാറിജാനി അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഈ മരണം സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിക്ക് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അലി ലാറിജാനി. അലി ലാറിജാനി ഉൾപ്പെടെയുള്ള പ്രമുഖ ഇറാനിയൻ ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക 10 മില്യൺ ഡോളർ വരെ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ ഇറാൻ ഭരണകൂടത്തിലെ ഏറ്റവും സ്വ...
അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം: ആശുപത്രി തകർന്നു 400 മരണം
World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം: ആശുപത്രി തകർന്നു 400 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നർകോട്ടിക്സ് (ലഹരിവിമുക്ത) ആശുപത്രിക്ക് നേരെയുണ്ടായ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ വീണ്ടും അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ചതായും ആക്രമണത്തിൽ 250-ഓളം പേർക്ക് പരിക്കേറ്റതായും താലിബാൻ വക്താവ് അറിയിച്ചു. ലഹരിവിമുക്ത ആശുപത്രിയെ ലക്ഷ്യം വച്ചു നടന്ന ഈ ആക്രമണം ചികിത്സയിലായിരുന്ന നിരവധി പേരുടെ ദാരുണാന്ത്യത്തിന് കാരണമായെന്ന് താലിബാൻ കുറ്റപ്പെടുത്തി. എന്നാൽ തങ്ങൾ അഫ്ഗാനിസ്ഥാനിലെ സൈനിക താവളങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് പാകിസ്ഥാന്റെ ഔദ്യോഗിക നിലപാട്. നൻഗഹാർ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങൾക്കാണ് തങ്ങൾ പ്രഹരമേൽപ്പിച്ചതെന്നും ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പാകിസ്ഥാൻ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ അതി...
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം
World

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് വിമാനത്താവള പരിസരത്ത് വൻ തീപിടിത്തമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധന സംഭരണ ടാങ്കിനാണ് തീപിടിച്ചതെന്നാണ് വിവരം. തീ നിയന്ത്രണവിധേയമാക്കാൻ രക്ഷാപ്രവർത്തകർ ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു. ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലേക്കുള്ള ആക്രമണങ്ങളും ശക്തമാകുകയാണ്. കഴിഞ്ഞ രാത്രി സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ആക്രമണ ശ്രമം പ്രതിരോധ സേന തടഞ്ഞതായി റിപ്പോർട്ടുണ്ട്. യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ കിരീടാവകാശിയും യു.എ.ഇ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം ഇരുവരും വിലയിരുത്തിയതായും അറിയുന്നു. അതേസമയം ലക്ഷ്യം കൈവരിക്കുന്നതു വരെ ഇറാനെതിരെ ...
ജപ്പാൻ കടലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ദക്ഷിണ കൊറിയ
World

ജപ്പാൻ കടലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ദക്ഷിണ കൊറിയ

ടോക്യോ: സൗത്ത് കൊറിയ കിഴക്കൻ കടലിന് അഭിമുഖമായി പത്ത് ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. ദക്ഷിണ കൊറിയയും യുഎസും തമ്മിൽ നടക്കുന്ന സംയുക്ത സൈനിക പ്രകടനത്തിൻ്റെ ഭാഗമായാണ് മിസൈലുകൾ പരീക്ഷിച്ചത്. പ്യോങ്യാങ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സുനാനിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. മിസൈലുകൾ ഏകദേശം 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിച്ചതായും റിപ്പോർട്ടുണ്ട്. മിസൈലുകൾ സുപ്രധാന സാമ്പത്തിക മേഖലയ്ക്ക് പുറത്താണ് പതിച്ചതെന്ന് ജപ്പാൻ പ്രതിരോധമന്ത്രി ഷിഞ്ജിരോ കൊയ്സുമി അറിയിച്ചു. സംഭവത്തിൽ വിമാനങ്ങൾക്കോ കപ്പലുകൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം മൂന്നാം തവണയാണ് ദക്ഷിണ കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തുന്നത്. മധ്യേഷ്യയിൽ സംഘർഷം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷണം നടന്നത്....
ഇറാഖിലെ യുഎസ് എംബസി ഹെലിപാഡിനു നേരെ ഇറാൻ്റെ മിസൈൽ ആക്രമണം
World

ഇറാഖിലെ യുഎസ് എംബസി ഹെലിപാഡിനു നേരെ ഇറാൻ്റെ മിസൈൽ ആക്രമണം

ബാഗ്ദാദ്: ഇറാഖിലെ യുഎസ് എംബസി ഹെലിപാഡിനു നേരെ മിസൈൽ ആക്രമണം. എംബസിയിൽ നിന്ന് പുക ഉയരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ എംബസി പ്രതികരിച്ചിട്ടില്ല. നിരവധി സർക്കാർ സ്ഥാപനങ്ങളും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷ മേഖലയിലാണ് ഡ്രോണുകൾ പതിച്ചത്. ആക്രമണത്തെ തുടർന്ന് ഇറാഖിലെ യുഎസ് പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വടക്കൻ ഇറാഖിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഫ്രഞ്ച് പൗരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ മാസം ആദ്യം ഇറാഖിൽ നിന്നുൾപ്പെടെയുള്ള അടിയന്തിര ആവശ്യങ്ങളില്ലാത്ത യുഎസ് പൗരൻമാർ തിരികെ മടങ്ങണമെന്ന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഇറാഖിൽ യുഎസ് മിലിട്ടറിയുടെ വിമാനം തകർന്ന് നാലു പേർക്ക് ജീവൻ നഷ്ടപ്പെട്ടതിനു പിന്നാലെയാണ് പുതിയ സംഭവം. വിമാനം തകർത്തതിൻ്റെ ഉത്തരവാദിത്തം ഇറാൻ അനുകൂല സായുധ സംഘം ഏറ്റെടുത്തിരുന...
വംശീയ ഏകതാ’ നിയമം അംഗീകരിച്ച് കമ്മ്യൂണിസ്റ്റ് ചൈന
World

വംശീയ ഏകതാ’ നിയമം അംഗീകരിച്ച് കമ്മ്യൂണിസ്റ്റ് ചൈന

രാജ്യത്തെ വിവിധ വംശങ്ങൾ തമ്മിൽ ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘വംശീയ ഏകതാ’ നിയമം ചൈന പാസാക്കി. പുതിയ നിയമപ്രകാരം എല്ലാ കുട്ടികൾക്കും മാൻഡരിൻ പഠനം നിർബന്ധമാക്കി. ഇതോടെ ടിബറ്റൻ, ഉയ്ഗുർ, മംഗോളിയൻ എന്നിവ ഉൾപ്പെടെയുള്ള ന്യൂനപക്ഷ ഭാഷകളുടെ ഉപയോഗം കുറയുമെന്ന ആശങ്ക ഉയരുന്നു. രാജ്യത്തെ 56 വംശങ്ങൾ തമ്മിലുള്ള ഐക്യം ഉറപ്പാക്കാനാണ് നിയമമെന്നാണ് ചൈനീസ് സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ പുതിയ നിയമം ന്യൂനപക്ഷ സമൂഹങ്ങളുടെ ഭാഷാ–സാംസ്കാരിക അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകളും വിമർശകർയും ആരോപിക്കുന്നു. നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി) വാർഷിക സമ്മേളനത്തിൽ വോട്ടെടുപ്പിലൂടെയാണ് നിയമം പാസാക്കിയത്. വിദ്യാഭ്യാസ സംവിധാനത്തിൽ ന്യൂനപക്ഷ ഭാഷകളുടെ പങ്ക് കുറയ്ക്കുന്ന വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനത്തിലുള്ള റബ്ബർ സ്റ്റാമ്പ് പാർലമെന്റായി പലപ്പ...
ഇറാഖിൽ യുഎസ് മിലിറ്ററി എയർക്രാഫ്റ്റ് തകർന്ന് വീണു
World

ഇറാഖിൽ യുഎസ് മിലിറ്ററി എയർക്രാഫ്റ്റ് തകർന്ന് വീണു

ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ മിലിറ്ററി എയർക്രാഫ്റ്റ് KC-135 തകർന്നു വീണു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിമാനം സുരക്ഷിതമായി താഴെ ഇറക്കി. വെടിവെപ്പിൽ അല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻ്റ് പറഞ്ഞു.ഇറാൻ-ഇസ്രയേൽ യുദ്ധം തുടങ്ങിയ ശേഷം മിഡിൽ ഈസ്റ്റിൽ തകർന്ന് വീഴുന്ന യുഎസിൻ്റെ നാലാമത്തെ വിമാനമാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മൂന്ന് F-35 വിമാനങ്ങൾ കുവൈറ്റിൽ വെടി വെച്ചിട്ടിരുന്നു. തകർന്ന KC-135 എയർക്രാഫ്റ്റ് 60 വർഷമായി യുഎസ് മിലിറ്ററിയുടെ ഭാഗമാണ്. മറ്റ് എയർക്രാഫ്റ്റുകൾക്ക് ഇന്ധനം നിറക്കുന്നതിന് വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നത്. പൈലറ്റും സഹ പൈലറ്റും ഉൾപ്പെടെ മൂന്ന് പേർക്കാണ് ഇതിൽ സഞ്ചരിക്കാനാവുക.   ...
മൊജ്തബ ഖമനേയിക്ക് സമ്പൂർണ പിന്തുണയുമായി ഉത്തരകൊറിയ
World

മൊജ്തബ ഖമനേയിക്ക് സമ്പൂർണ പിന്തുണയുമായി ഉത്തരകൊറിയ

ടെഹ്റാൻ: ഇറാൻ്റെ പുതുതായി അധികാരമേറ്റ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് സമ്പൂർണ പിന്തുണ അറിയിച്ച് ഉത്തരകൊറിയൻ പ്രസിഡൻ്റ് കിം ജോങ് ഉൻ. ഇറാനെതിരായ ഇസ്രയേൽ-യു.എസ് ആക്രമണത്തിൽ അപലപിച്ച കിം ജോങ് ഉൻ പ്യോങ്യാങിലെ യുദ്ധ കപ്പലിൽ നിന്ന് ക്രൂയിസ് മിസൈൽ പരീക്ഷണവും നടത്തി. ഉന്നിൻ്റെ മേൽ നോട്ടത്തിൽ നടക്കുന്ന രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്. ഇസ്രയേൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയിക്ക് അധികാരം നൽകാനുള്ള തീരുമാനത്തെ തങ്ങൾ അംഗീകരിക്കുന്നുവെന്ന് നോർത്ത് കൊറിയയുടെ വിദേശ കാര്യ വക്താവ് പറഞ്ഞു ...
ഹോർമുസ് കടലിടുക്കിൽ തായ് ചരക്ക് കപ്പലിന് നേരെ ആക്രമണം; 20 പേരെ രക്ഷപ്പെടുത്തി
World

ഹോർമുസ് കടലിടുക്കിൽ തായ് ചരക്ക് കപ്പലിന് നേരെ ആക്രമണം; 20 പേരെ രക്ഷപ്പെടുത്തി

ബാങ്കോക്ക്: ഹോർമുസ് കടലിടുക്കിൽ തായ് പതാക വഹിച്ച ചരക്ക് കപ്പലിന് നേരെ ആക്രമണം. ബുധനാഴ്ച യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് ഇന്ത്യയിലെ കാണ്ട്ല തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണം. മയുരീ നാരീ എന്ന ചരക്ക് കപ്പലാണ് ആക്രമിക്കപ്പെട്ടത്. നിലവിൽ ഇരുപത് നാവികരെ രക്ഷപ്പെടുത്തിയെന്നും മൂന്ന് പേരെ കാണാതായിട്ടുണ്ടെന്നും റോയൽ തായ് നേവി അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് റോയൽ തായ് നേവി വ്യക്തമാക്കി. സംഭവത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ഒമാൻ നാവികസേനയുടെ നേതൃത്വത്തിൽ 20 പേരെ കപ്പലിൽ നിന്നും രക്ഷപ്പെടുത്തിയതായി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ശേഷിക്കുന്ന മൂന്ന് പേരെ കണ്ടെത്താനായി വ്യാപകമായ തെരച്ചിൽ പുരോഗമിക്കുകയാണ്. ഗൾഫ് മേഖലയിൽ ചൊവ്വാഴ്ച മാത്രം മൂന്ന് കപ്പല...
സൗദി അറേബ്യയിലും കുവൈറ്റിലും ഡ്രോണ്‍ ആക്രമണം; അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ
World

സൗദി അറേബ്യയിലും കുവൈറ്റിലും ഡ്രോണ്‍ ആക്രമണം; അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ

ടെഹ്റാൻ: സൗദി അറേബ്യയിലും കുവൈറ്റിലും പുലർച്ചെ ഇറാൻ ഡ്രോണ്‍ ആക്രമണം. എണ്ണ സമ്പന്നമായ കിഴക്കൻ മേഖല ലക്ഷ്യമാക്കി അയച്ച ഡ്രോണുകൾ തങ്ങൾ തകർത്തുവെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിനിടെ ആവശ്യമായി വരുന്ന കാലം വരെ തങ്ങൾ ആക്രമണം തുടരുമെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ തള്ളിക്കളയുന്നതായും ഇറാൻ വിദേശ കാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതികരണം. അമേരിക്കയുമായുള്ള ചർച്ച തങ്ങളുടെ അജണ്ടയിലില്ലെന്ന് അദ്ദേഹം പറഞ്ഞു. ...