BREAKING NEWS


ജപ്പാൻ കടലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ദക്ഷിണ കൊറിയ

By Nagaram Network
download 38

ടോക്യോ: സൗത്ത് കൊറിയ കിഴക്കൻ കടലിന് അഭിമുഖമായി പത്ത് ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. ദക്ഷിണ കൊറിയയും യുഎസും തമ്മിൽ നടക്കുന്ന സംയുക്ത സൈനിക പ്രകടനത്തിൻ്റെ ഭാഗമായാണ് മിസൈലുകൾ പരീക്ഷിച്ചത്.
പ്യോങ്യാങ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സുനാനിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. മിസൈലുകൾ ഏകദേശം 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിച്ചതായും റിപ്പോർട്ടുണ്ട്.

മിസൈലുകൾ സുപ്രധാന സാമ്പത്തിക മേഖലയ്ക്ക് പുറത്താണ് പതിച്ചതെന്ന് ജപ്പാൻ പ്രതിരോധമന്ത്രി ഷിഞ്ജിരോ കൊയ്സുമി അറിയിച്ചു. സംഭവത്തിൽ വിമാനങ്ങൾക്കോ കപ്പലുകൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം മൂന്നാം തവണയാണ് ദക്ഷിണ കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തുന്നത്. മധ്യേഷ്യയിൽ സംഘർഷം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷണം നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *