തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറുടെ നാമനിർദേശ പത്രിക സ്വീകരിച്ചതിനെതിരെ നിയമ പോരാട്ടത്തിന് എൽഡിഎഫ് രംഗത്ത്. സത്യവാങ്മൂലത്തിൽ ആസ്തി വിവരങ്ങൾ മറച്ചുവെച്ചതായി ആരോപിച്ച് കോടതിയെ സമീപിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.

ജനപ്രതിനിധി നിയമപ്രകാരം ഇത് ശിക്ഷാർഹമാണെന്നും, അതിന്റെ അടിസ്ഥാനത്തിൽ കേസ് ഫയൽ ചെയ്യുമെന്നും എൽഡിഎഫ് വ്യക്തമാക്കി. സത്യവാങ്മൂലത്തിൽ ഏകദേശം 200 കോടി രൂപയുടെ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്നാണ് ആരോപണം.
ഇതിനോടകം തന്നെ കോൺഗ്രസ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. ബെംഗളൂരുവിലെ കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49,000 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് കോൺഗ്രസിന്റെ ആരോപണം.
Related posts:
- ‘നിലമ്പൂരിലെ ആയിരക്കണക്കിന് ആളുകളുമായി സത്യപ്രതിജ്ഞ ചെയ്യാൻ പോകും, ഇത് ജനങ്ങളെ അറിയാവുന്നതു കൊണ്ടുള്ള ആത്മവിശ്വാസം’- പി വി അൻവർ
- നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ലീഡ് കുറയാതെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു
- ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. വോട്ട് ചെയ്യാൻ പാലക്കാടെത്തി;
- വിവാദം: മലപ്പുറത്ത് വിജയാഹ്ലാദ പ്രസംഗത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ
