BREAKING NEWS


Election

പി.കെ. ശശി യുഡിഎഫ് സ്ഥാനാർഥി; കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും
Election

പി.കെ. ശശി യുഡിഎഫ് സ്ഥാനാർഥി; കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും

പാലക്കാട്:സിപിഐഎം പുറത്താക്കിയ പി.കെ. ശശി യുഡിഎഫ് സ്ഥാനാർഥിയാകും. ഒറ്റപ്പാലം മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ ശശി മത്സരിക്കും. നേരത്തെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും എന്നാണ് അറിയിച്ചിരുന്നത്. പാർട്ടിയെ വെല്ലുവിളിച്ച് പാലക്കാട് വിമത കൺവെൻഷൻ വിളിച്ചു ചേർത്തതിന് പിന്നാലെ പി.കെ. ശശിയെ സിപിഐഎം പുറത്താക്കിയിരുന്നു. പാര്‍ട്ടി നടപടിയോട് പ്രതികരിച്ച പി.കെ. ശശി പുറത്താക്കാനുള്ള സമ്പൂര്‍ണ അധികാരം പാര്‍ട്ടിക്കുണ്ടെന്നാണ് പറഞ്ഞത്. ദീര്‍ഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും പി.കെ. ശശി പറഞ്ഞിരുന്നു....
കണ്ണൂരിൽ സീറ്റ് ലഭിച്ചില്ലെങ്കിലും പാർട്ടിയിൽ തുടരും;കെ. സുധാകരൻ
Election

കണ്ണൂരിൽ സീറ്റ് ലഭിച്ചില്ലെങ്കിലും പാർട്ടിയിൽ തുടരും;കെ. സുധാകരൻ

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സീറ്റ് ലഭിച്ചില്ലെങ്കിലും കോൺഗ്രസ് വിടില്ലെന്നും സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്നും അറിയിച്ച് കെ. സുധാകരൻ. കോൺഗ്രസിൽ അല്ലാതെ വേറെ എവിടെയാണ് പോകേണ്ടതെന്നും, പാർട്ടിയെ വെല്ലുവിളിക്കില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയുടെ അംഗീകാരം കിട്ടുമെങ്കിൽ മത്സരിക്കുമെന്നും പാർട്ടിക്ക് വിധേയനായി നിൽക്കുമെന്നും സുധാകരൻ വ്യക്തമാക്കി. സ്ഥാനാർഥിത്വം നിഷേധിച്ചെന്ന് കരുതി പാർട്ടി വിടാനാകുമോ എന്നും സുധാകരൻ ചോദിച്ചു.സുധാകരൻ്റെ നിലപാട് മയപ്പെടുത്താനായി ഖാർഗെ ഇന്ന് വൈകീട്ട് അദ്ദേഹവുമായി നേരിൽ സംസാരിച്ചിരുന്നു. എം.പിമാർ മത്സരിച്ച് ഉപതെരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അദ്ദേഹം സുധാകരനെ ഉപദേശിച്ചു. മറ്റു കാര്യങ്ങൾ രാഹുൽ ഗാന്ധി കൂടി പങ്കെടുക്കുന്ന ഒരു കൂടിക്കാഴ്ചയിൽ സംസാരിക്കാം എന്നും അദ്ദേഹം അറിയിച്ചു. ...
മട്ടന്നൂരിൽ വി.കെ. സനോജിന് കെട്ടിവെക്കാനുള്ള തുക കൈമാറി ബെന്യാമിൻ
Election

മട്ടന്നൂരിൽ വി.കെ. സനോജിന് കെട്ടിവെക്കാനുള്ള തുക കൈമാറി ബെന്യാമിൻ

മട്ടന്നൂർ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. സനോജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ. മട്ടന്നൂരിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ചാണ് സനോജിന് കെട്ടിവെക്കാനുള്ള തുക ബെന്യാമിൻ കൈമാറിയത്. സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെയും ബെന്യാമിന്‍ പരിഹസിച്ചു. ഇവിടെ 25 വര്‍ഷം എംഎല്‍എയായവരും 35 വര്‍ഷം എംപിയായവരും ഭരണത്തില്‍ നിന്ന് ഇറങ്ങുകയില്ല എന്ന് പറഞ്ഞുകൊണ്ട് ഡല്‍ഹിയില്‍ തുടങ്ങിയ അടി ഇനിയും അവസാനിച്ചിട്ടില്ല. അവര്‍ക്ക് ആര്‍ക്കുമില്ലാത്ത അഹങ്കാരം എല്‍ഡിഎഫിലെ പ്രവര്‍ത്തകര്‍ക്കും എംഎല്‍എമാര്‍ക്കും ഉണ്ടാകുമെന്ന വികലമായ കാഴ്ചപ്പാട് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബെന്യാമിന്‍ അഭിപ്രായപ്പെട്ടു.എല്‍ഡിഎഫിനെ താഴെയിറക്കിയിട്ട് 650ല്‍ അധികം എംപിമാരെയും എംഎല്‍എമാരെയും ബിജെപിക്ക് സംഭാവന ചെയ്ത പാര്‍ട്ടിയെയും മുന്നണിയെയും അികാരത്തലേറ്റൂ എന്നാണ് ച...
‘സീറ്റ് നല്‍കിയില്ല’; രാജിവെച്ച് പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി
Election

‘സീറ്റ് നല്‍കിയില്ല’; രാജിവെച്ച് പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് അതീവ നാടകീയമായ സംഭവവികാസങ്ങളാണ് ഇന്ന് അരങ്ങേറുന്നത്. പാലക്കാട് ജില്ലയിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറി കെ.സി. പ്രീത് പാർട്ടിയിൽ നിന്ന് രാജിവെച്ചു. മുൻ എംഎൽഎ കെ.എ. ചന്ദ്രന്റെ മകനും ചിറ്റൂർ മുൻസിപ്പാലിറ്റി കൗൺസിലറുമായ പ്രീതിന് നെന്മാറ സീറ്റ് നൽകാമെന്ന് പാർട്ടി ആദ്യം വാഗ്ദാനം നൽകിയിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. പാർട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താനെന്നും അർഹമായ പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂർ സീറ്റിനായി കടുത്ത നിലപാടെടുത്ത കെ. സുധാകരന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങി. സുധാകരൻ തന്നെ കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. ഇതോടെ അദ്ദേഹം നടത്താനിരുന്ന പ്രതിഷേധ വാർത്താസമ്മേളനം ഉപേക്ഷിച്ചു. കോന്നിയിൽ മത്സരിക്കാനില്ലെന്ന് കാണിച്ച് ആദ്യം ഫേസ്ബുക്ക് പോസ്റ്റിട്ട അടൂർ പ്രകാശ് എംപി, സുധാകരന്റെ കാ...
പെരുമ്പാവൂരിൽ ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർത്ഥി
Election

പെരുമ്പാവൂരിൽ ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർത്ഥി

കൊച്ചി: വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെത്തുടർന്ന് നടി ലക്ഷ്മി പ്രിയയെ ഒഴിവാക്കിയ പെരുമ്പാവൂർ മണ്ഡലത്തിൽ ജിബി പാത്തിക്കലിനെ പുതിയ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കോൺഗ്രസ് സഹയാത്രികനായിരുന്ന ജിബി പാത്തിക്കൽ, ട്വന്റി-20 പാർട്ടി രൂപീകരിച്ച കാലം മുതൽ സജീവ അംഗമാണ്. നിലവിൽ യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗമായും യൂത്ത് അസോസിയേഷൻ പെരുമ്പാവൂർ മേഖല ഭാരവാഹിയായും പ്രവർത്തിച്ചു വരികയാണ് അദ്ദേഹം. പെരുമ്പാവൂരിൽ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും റോഡ് ഷോയും ഉദ്ഘാടനം ചെയ്യാൻ കേന്ദ്രമന്ത്രി ഭൂപതിരാജു ശ്രീനിവാസ വർമ്മ എത്തിയ വേദിയിൽ വെച്ചാണ് ലക്ഷ്മി പ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന വിവരം പാർട്ടി പ്രവർത്തകർ അറിയുന്നത്. ഇതേത്തുടർന്ന് നിശ്ചയിച്ചിരുന്ന റോഡ് ഷോ റദ്ദാക്കിയിരുന്നു. ട്വന്റി-20 കൺവീനർ സാബു ജേക്കബ് പ്രഖ്യാപിച്ച ചലച്ചിത്ര താരങ്ങളുടെ പട്ടികയിൽ പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയയും ഏറ്റുമാന...
വോട്ടർ പട്ടികയിൽ പേരില്ല; വീണാ നായരും ലക്ഷ്മി പ്രിയയും മത്സരരംഗത്തുനിന്നും പിന്മാറി
Election

വോട്ടർ പട്ടികയിൽ പേരില്ല; വീണാ നായരും ലക്ഷ്മി പ്രിയയും മത്സരരംഗത്തുനിന്നും പിന്മാറി

കൊച്ചി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികളായി മത്സരിക്കാനില്ലെന്ന് നടിമാരായ വീണാ നായരും ലക്ഷ്മി പ്രിയയും അറിയിച്ചു. വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതാണ് ഇരുവർക്കും തിരിച്ചടിയായത്. ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന വീണാ നായർ, വോട്ടർ പട്ടികയിൽ പേരില്ലാത്തത് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്ന് പ്രതികരിച്ചു. വോട്ട് ചേർക്കാൻ അപേക്ഷ നൽകിയിരുന്നെങ്കിലും നടപടികൾ പൂർത്തിയാകാൻ വൈകുമെന്നതിനാലാണ് പിന്മാറ്റം. സ്ഥാനാർത്ഥിയാകാൻ കഴിയില്ലെങ്കിലും എൻഡിഎയ്ക്കും ട്വന്റി-20 സഖ്യത്തിനുമൊപ്പം ഉറച്ചുനിൽക്കുമെന്നും ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിക്കായി പ്രചാരണത്തിനിറങ്ങുമെന്നും വീണ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നതിനാൽ പട്ടികയിൽ പേരുണ്ടാകുമെന്നാണ് കരുതിയതെന്നും അവർ കൂട്ടിച്ചേർത്തു. പെരുമ്പാവൂർ മണ്ഡലത്തിൽ മത്സരിക്കാനിരുന്ന ലക്ഷ്മി പ്രിയയും സമാനമായ സാങ്കേതിക കാരണങ്ങളാലാണ് പി...
‘പൂര്‍ണസമയവും ഞാന്‍ കൂടെയുണ്ടാകും’; ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പി കെ ശശി
Election

‘പൂര്‍ണസമയവും ഞാന്‍ കൂടെയുണ്ടാകും’; ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പി കെ ശശി

പാലക്കാട്: സി.പി.ഐ.എം വിട്ടെത്തിയ പി.കെ. ശശി ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടും. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ശ്രീകൃഷ്ണപുരത്ത് നടന്ന കോൺഗ്രസ് പ്രവർത്തക യോഗത്തിൽ, വരും വർഷങ്ങളിൽ പൂർണ്ണസമയവും താൻ മണ്ഡലത്തിലെ പ്രവർത്തകർക്കൊപ്പം ഉണ്ടാകുമെന്ന് ശശി ഉറപ്പുനൽകി. തന്നെ അഞ്ചു കൊല്ലത്തേക്ക് ജനങ്ങൾ നിയോഗിക്കുകയാണെങ്കിൽ ആ കാലയളവ് മുഴുവൻ ഒപ്പമുണ്ടാകുമെന്നതിനേക്കാൾ വലിയ വാഗ്ദാനം മറ്റൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് ഓഫീസിലും പരിസരത്തും പി.കെ. ശശിക്കായുള്ള ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'യുഡിഎഫ് സ്വതന്ത്രൻ' എന്നതിന് പകരം 'യുഡിഎഫ് സ്ഥാനാർത്ഥി' എന്നാണ് ബോർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പുകൾ നില...
കൊടുവള്ളിയില്‍ സലീം മടവൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി
Election

കൊടുവള്ളിയില്‍ സലീം മടവൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി

കോഴിക്കോട്: കൊടുവള്ളിയില്‍ ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനാണ് സലീം മടവൂരിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കൊടുവള്ളി മുനിസിപ്പാലിറ്റിയും കിഴക്കോത്ത്, മടവൂര്‍, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കൊടുവള്ളി നിയമസഭാ മണ്ഡലം. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആണ് കൊടുവള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. 2021 ല്‍ എം കെ മുനീറായിരുന്നു കൊടുവള്ളിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ മുനീറിന്റെ പേര് ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പില്‍ നിന്ന് മുനീര്‍ സ്വയം മാറിനിന്നതാണെന്നാണ് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞത്....
“സർക്കാർ പരസ്യങ്ങൾ നീക്കണം”; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി വി.ഡി. സതീശൻ
Election

“സർക്കാർ പരസ്യങ്ങൾ നീക്കണം”; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി വി.ഡി. സതീശൻ

തിരുവനന്തപുരം: പൊതുയിടങ്ങളിലെ സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിൻ്റെ പരാതി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരാതി നൽകിയത്. സർക്കാർ പരസ്യങ്ങൾ പൊതു ഇടങ്ങളിൽ നിന്ന് നീക്കണമെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. നേട്ടങ്ങളും പദ്ധതികളും ഉൾക്കൊള്ളിച്ചുള്ള പരസ്യങ്ങൾ നീക്കണം. ഈ പരസ്യങ്ങൾ വോട്ടർമാരെ സ്വാധീനിക്കും. ഇത് തെരഞ്ഞെടുപ്പ് ചട്ട വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. കെഎസ്ആർടിസി ബസുകളിലേത് ഉൾപ്പെടെ പരസ്യങ്ങൾ നീക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ബസുകളിലെ പരസ്യം നീക്കം ചെയ്യാത്തതിനെ കഴിഞ്ഞദിവസം ചേർന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തിൽ യുഡിഎഫ് പ്രതിനിധികൾ ശക്തമായ പ്രതിഷേധം ഉന്ന‍യിച്ചിരുന്നു. എന്നാൽ ഈ വാദത്തെ ഭരണപക്ഷ നേതാക്കൾ ശക്തമായി എതിർത്തു....
പെരുമ്പാവൂരിൽ ട്വന്റി ട്വന്റിക്ക് അപ്രതീക്ഷിത തിരിച്ചടി, ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല
Election

പെരുമ്പാവൂരിൽ ട്വന്റി ട്വന്റിക്ക് അപ്രതീക്ഷിത തിരിച്ചടി, ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല

എറണാകുളം: പെരുമ്പാവൂരിൽ ട്വന്റി ട്വന്റിക്ക് തിരിച്ചടിയായി നടി ലക്ഷ്മി പ്രിയയുടെ സ്ഥാനാർഥിത്വം. വേട്ടർ പട്ടികയിൽ പേര് ഇല്ലെന്ന് കണ്ടെത്തിയതോടെ ഇന്ന് നടത്താനിരുന്ന ലക്ഷ്മി പ്രിയയുടെ റോഡ് ഷോ റദ്ദാക്കി. കേന്ദ്രമന്ത്രി എത്തിയിട്ടും റോഡ് ഷോയ്ക്ക് സ്ഥാനാർഥി എത്തിയിരുന്നില്ല. ആരോഗ്യപ്രശ്നം മൂലമാണ് എത്താതിരുന്നതെന്നാണ് സംഭവത്തിൽ ലക്ഷ്മി പ്രിയയുടെ വിശദീകരണം. ട്വന്റി 20യുടെ സ്ഥാനാർഥിയായാണ് പെരുമ്പാവൂരിൽ നടിയും മുൻ ബി​ഗ് ബോസ് താരവുമായ ലക്ഷ്മി പ്രിയയെ പ്രഖ്യാപിച്ചത്. ഒരു പാർട്ടിയിലും അംഗത്വം ഇല്ലെന്നും പത്ത് വർഷമായി ബിജെപി വേദികളിൽ സജീവമാണെന്നുമായിരുന്നു സ്ഥാനാർഥി നിർണയത്തിന് പിന്നാലെയുള്ള ലക്ഷ്മി പ്രിയയുടെ പ്രതികരണം....