ദേശീയ പണിമുടക്ക് കേരള ബന്ദായി ചുരുങ്ങി: വിമർശനവുമായി ശശി തരൂർ
തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഇന്നത്തെ “ഭാരത് ബന്ദ്” യഥാർത്ഥത്തിൽ “കേരള ബന്ദ്” മാത്രമായി ഒതുങ്ങിയതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇത് ഖേദകരമായ ഒരു വൈരുദ്ധ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെങ്കിലും മറ്റുള്ളവരെ തടസ്സപ്പെടുത്താനുള്ള അവകാശത്തെ പിന്തുണയ്ക്കാനാവില്ലെന്നും തരൂർ വ്യക്തമാക്കി. മറ്റൊരാളുടെ സ്വതന്ത്ര സഞ്ചാരത്തെ തടയാൻ ഒരു ഇന്ത്യക്കാരനും ഭരണഘടനാപരമായ അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഇന്നത്തെ "ഭാരത് ബന്ദ്" യഥാർത്ഥത്തിൽ മറ്റൊരു "കേരള ബന്ദ്" മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ ഒരു വൈരുദ്ധ്യമാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ ഇത്തരം നിർബന്ധിത തടസ്സപ്പെടുത്തലുകൾക്ക് അപ്പുറത്തേക്ക് വളർന്നപ്പോൾ, അസംഘടിതരായ ഭൂരിപക...










