BREAKING NEWS


Blog

ഇന്ത്യയില്‍ ആദ്യം,25 വർഷത്തെ വികസന ദിശ നിർണ്ണയിക്കാൻ കേരള നഗരനയത്തിന് മന്ത്രി സഭ അംഗീകാരം
Kerala News

ഇന്ത്യയില്‍ ആദ്യം,25 വർഷത്തെ വികസന ദിശ നിർണ്ണയിക്കാൻ കേരള നഗരനയത്തിന് മന്ത്രി സഭ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടുത്ത 25 വർഷത്തെ വികസന ദിശ നിർണ്ണയിക്കുന്നതിനായി കേരള സർക്കാർ നഗര നയം രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. രണ്ട് വർഷത്തെ പഠനങ്ങളും ചര്‍ച്ചകളും ശേഷമാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു സമഗ്ര നഗര നയം രൂപപ്പെടുത്തുന്ന സംസ്ഥാനമായി കേരളം മാറുന്നത്. 2023–24 സംസ്ഥാന ബജറ്റിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം. വേഗത്തിൽ നഗരവൽക്കരിക്കപ്പെടുന്ന സംസ്ഥാനമായതിനാൽ വികസന പദ്ധതികളുടെ ഏകോപനമാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. കേരള നഗര നയ കമ്മിഷന്‍ കണക്കുകൾ പ്രകാരം 2050ഓടെ കേരളം 80 ശതമാനം നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമാകും. മലനാടും തീരദേശവും ഇടയിലുള്ള ജനസാന്ദ്ര മേഖലകളിൽ വികേന്ദ്രീകൃത നഗര വികസനം വേഗത്തിലാകുന്ന സാഹചര്യത്തിൽ പരിസ്ഥിതിയോട് ചേർന്ന ശാസ്ത്രീയ ആസൂത്രണത്തിന് നയം അടിസ്ഥാനരേഖയാകും. നിയമ-സംവിധാന പരിഷ്‌കാരം, ഭരണക്ഷമത വർധനം, ജനകേന്ദ...
വോട്ടര്‍പട്ടിക പരിഷ്‌ക്കരണം: 122 മണ്ഡലങ്ങളില്‍ ഹിയറിങ് പൂര്‍ത്തിയായി
Kerala News

വോട്ടര്‍പട്ടിക പരിഷ്‌ക്കരണം: 122 മണ്ഡലങ്ങളില്‍ ഹിയറിങ് പൂര്‍ത്തിയായി

തിരുവനന്തപുരം: കേരളത്തിലെ 122 നിയമസഭാ മണ്ഡലങ്ങളില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചവരുടെ ഹിയറിങ് പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. നോട്ടീസ് നല്‍കിയ എല്ലാവരെയും കൃത്യമായി കേട്ടശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും, ഒരു വോട്ടറുടെയും വോട്ടവകാശം നഷ്ടപ്പെടാതിരിക്കുക എന്നതാണ് പ്രധാന പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ഹിയറിങ് അവശേഷിക്കുന്ന മണ്ഡലങ്ങളില്‍ ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. താനൂര്‍ (1), പേരാമ്പ്ര (1), തവനൂര്‍ (2), ബാലുശ്ശേരി (2), എലത്തൂര്‍ (4), മഞ്ചേരി (5), അഴിക്കോട് (6), തിരുരങ്ങാടി (9), പൊന്നാനി (46), പത്തനാപുരം (43), കുന്നമംഗലം (44), കൊണ്ടോട്ടി (65), കളമശ്ശേരി (61), വള്ളിക്കുന്ന് (78), നാദാപുരം (71), കണ്ണൂര്‍ (93), കൊയിലാണ്ടി (88), പേരാവ...
ലഡാക്കിന് സംസ്ഥാന പദവി നൽകില്ല;  നിലപാട് വ്യക്തമാക്കി കേന്ദ്രം
National

ലഡാക്കിന് സംസ്ഥാന പദവി നൽകില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: ലഡാക്ക് സംസ്ഥാന പദവിയോ ആറാം ഷെഡ്യൂൾ സ്റ്റാറ്റസോ നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ലേ അപെക്സ് ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവരുമായി നടത്തിയ ചർച്ചയിലാണ് നിലപാട് അറിയിച്ചത്. സംസ്ഥാന പദവിക്ക് പകരം ടെറിട്ടോറിയൽ കൗൺസിൽ സംവിധാനം രൂപീകരിക്കാനാണ് തീരുമാനം.ഈ സംവിധാനപ്രകാരം ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ (എൽഎഎച്ച്ഡിസി) ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ മുഖ്യമന്ത്രിയായും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ ഉപമുഖ്യമന്ത്രിയായും നിയമിക്കുമെന്ന് നിർദ്ദേശമുണ്ട്. എന്നാൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന പ്രത്യേക ഭരണഘടനാപരമായ അധികാരങ്ങൾ ഒന്നും ലഭിക്കില്ല. കേന്ദ്രത്തിന്റെ നിർദ്ദേശം എൽഎബിയും കെഡിഎയും തള്ളിക്കളഞ്ഞു. ഇത് വെറും പ്രഹസനമാണെന്നാണ് അവരുടെ പ്രതികരണം. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്.സ...
കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുനാഥന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം
Kerala News

കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുനാഥന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം

  കൊല്ലം: കൊല്ലം പുനലൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോട്ടം തൊഴിലാളി രഘുനാഥന്റെ കുടുംബത്തിന് സര്‍ക്കാര്‍ കൈത്താങ്ങ്. പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. വനം വകുപ്പ് മന്ത്രിയും വകുപ്പ് മേധാവികളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടിയന്തര സഹായമായി രഘുനാഥന്റെ കുടുംബത്തിന് പതിനായിരം രൂപ ഉടന്‍ കൈമാറും. രഘുനാഥൻ്റെ കുടുംബത്തിലെ ഒരാള്‍ക്ക് വനം വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്ന് പുനലൂര്‍ എംഎല്‍എ പി എസ് സുപാല്‍ പറഞ്ഞു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. പുനലൂര്‍ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായിരുന്നു രഘുനാഥന്‍. ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു രഘുനാഥന് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്...
പുതുജീവനേകുക അഞ്ച് പേർക്ക്;പത്തുമാസം പ്രായമുള്ള കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യുന്നു
Kerala News

പുതുജീവനേകുക അഞ്ച് പേർക്ക്;പത്തുമാസം പ്രായമുള്ള കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യുന്നു

തിരുവനന്തപുരം: പത്തുമാസം പ്രായമുള്ള കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകൾ ആലിന്‍ ഷെറിന്‍ എബ്രഹാമിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് മരിച്ച ആലിന്‍ ഷെറിന്‍ എബ്രഹാം. റോഡപകടത്തെ തുടർന്നാണ് കുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചത്. കുട്ടിയുടെ രണ്ട് വൃക്കകൾ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കാണ് ദാനം ചെയ്യുക. കരൾ, ഹൃദയ വാൾവ്, കോർണിയ എന്നിവയാണ് ദാനം ചെയ്യുന്ന മറ്റ് അവയവങ്ങൾ. അവയവദാനം സംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് 10 മാസമുള്ള ഒരു മകളുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ ...
ബംഗ്ലാദേശില്‍ ബിഎന്‍പി അധികാരത്തിലേക്ക്; കേവല ഭൂരിപക്ഷം പിന്നിട്ടു
National

ബംഗ്ലാദേശില്‍ ബിഎന്‍പി അധികാരത്തിലേക്ക്; കേവല ഭൂരിപക്ഷം പിന്നിട്ടു

ധാക്ക: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബംഗ്ലാദേശില്‍ ചരിത്ര ഭൂരിപക്ഷം കുറിച്ച് ബിഎന്‍പി അധികാരത്തിലേക്ക്.  204 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 158 സീറ്റുകള്‍ നേടി പാര്‍ട്ടി കേവല ഭൂരിപക്ഷം കടന്നതായി റിപ്പോര്‍ട്ടുകള്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബിഎന്‍പി ചെയര്‍മാനുമായ താരിഖ് റഹ്‌മാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളായ ധാക്കയും ബോഗ്രയിലും വിജയം നേടി. താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയായേക്കാമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ബിഎന്‍പിയുടെ മുൻ സഖ്യകക്ഷിയായിരുന്ന ജമാഅത്ത് ഇസ്ലാമി ഇതുവരെ 56 സീറ്റുകള്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.രാജ്യത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അവാമി ലീഗ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ലാത്ത സാഹചര്യത്തില്‍ ബിഎന്‍പിയും ജമാഅത്ത് ഇസ്ലാമ...
കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടിക 20ന്; പ്രചാരണ സമിതി രൂപീകരിച്ചു
Politics

കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടിക 20ന്; പ്രചാരണ സമിതി രൂപീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. ആദ്യ സ്ഥാനാർഥി പട്ടിക ഈ മാസം 20ന് പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു. രണ്ട് മണ്ഡലങ്ങൾ ഒഴികെ നിലവിലെ എംഎൽഎമാർ തന്നെ മത്സരിക്കും. തൃക്കാക്കര മണ്ഡലത്തിൽ ഉമാ തോമസ് വീണ്ടും രംഗത്തിറങ്ങും. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പുതുമുഖങ്ങൾക്ക് അവസരം നൽകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്ക്കും മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയിട്ടുണ്ട്. സിറ്റിങ് എംഎൽഎമാർ തമ്മിൽ സീറ്റ് മാറ്റം അനുവദിക്കില്ലെന്ന നിർദ്ദേശവും നൽകി. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സമിതികൾക്കും രൂപം നൽകി. മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പ്രചാരണ സമിതി ചെയർമാനാകും. തിരുവനന്തപുരം എംപി ശശി തരൂർ സഹ അധ്യക്ഷനാകും. പത്ത് അംഗങ്ങളുള്ള സമിതിയിൽ യുവ നേതാക്കളും ഉൾപ്പെടുന്നു. കൺവീനറായി വടകര എംപിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പ...
കിം ജോങ് ഉന്നിന്റെ പിൻഗാമിയായി മകൾ കിം ജു-എ? റിപ്പോർട്ടുകൾ പുറത്ത്
World

കിം ജോങ് ഉന്നിന്റെ പിൻഗാമിയായി മകൾ കിം ജു-എ? റിപ്പോർട്ടുകൾ പുറത്ത്

പ്യോംഗ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ തന്റെ അനന്തരാവകാശിയായി കൗമാരക്കാരിയായ മകൾ കിം ജു-എയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. ദക്ഷിണകൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS) പുറത്തുവിട്ട സാഹചര്യ തെളിവുകൾ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിലയിരുത്തൽ. ഈ മാസം അവസാനം പ്യോംഗ്യാങിൽ നടക്കാനിരിക്കുന്ന നോർത്ത് കൊറിയൻ വർക്കേഴ്സ് പാർട്ടി കോൺഗ്രസിൽ കിം ജു-എ പങ്കെടുക്കുമോയെന്ന് ദക്ഷിണകൊറിയൻ ഏജൻസി നിരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്. ഭരണാധികാരിയായി ചുമതലയേൽക്കാനുള്ള പരിശീലനം കിം ജു-എയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രായപരമായ തയ്യാറെടുപ്പും ഉണ്ടെന്നുമാണ് എൻഐഎസ് വിലയിരുത്തൽ. ഔദ്യോഗിക ചടങ്ങുകളിൽ കിം ജോങ് ഉനോടൊപ്പമുള്ള അവളുടെ സ്ഥിരം സാന്നിധ്യം ഉൾപ്പെടെ നിരവധി സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ നിഗമനം. കഴിഞ്ഞ വർഷം കിമ്മിനൊപ്പമുള്ള ബീജിംഗ് സന്ദർശനത്തിലും കിം ജു-എ പങ്കെടുത്തിരുന്നു. മുമ്പ് കിം ജോങ് ഉന്...
കേരള സർവകലാശാല യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
Kerala News

കേരള സർവകലാശാല യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സർവകലാശാല യൂണിയനെ പിരിച്ചുവിട്ട വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. യൂണിയന് ഈ മാസം 26 വരെ കാലാവധി പൂര്‍ത്തിയാക്കാന്‍ അവകാശമുണ്ടെന്ന പരാതിക്കാരുടെ വാദം കോടതി അംഗീകരിച്ചു. കൂടാതെ യൂണിയന് കലോത്സവ ഫണ്ട് അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച (ഫെബ്രുവരി 10)യാണ് വിസി യൂണിയനെ അസാധുവാക്കുകയും പുതിയ യൂണിയൻ തെരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ രൂപീകരിക്കുകയും ചെയ്തത്. വിസിക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു നടപടി. വിസിയുടെ ഉത്തരവിനെതിരെ സർവകലാശാല യൂണിയൻ ചെയർപേഴ്‌സണാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. യൂണിയൻ സംഘടിപ്പിക്കാനിരുന്ന കലോത്സവം ഉൾപ്പെടെയുള്ള രണ്ട് പരിപാടികളും വിസി റദ്ദാക്കിയിരുന്നു. വിസിയുടെ നടപടി പ്രതികാരപരമാണെന്നാരോപിച്ച് എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു....
ഐപിഎൽ വാതുവയ്പ്പ് വിവാദം: ധോണിയോട് 10 ലക്ഷം നിക്ഷേപിക്കാൻ മദ്രാസ് ഹൈക്കോടതി നിർദേശം
Sports

ഐപിഎൽ വാതുവയ്പ്പ് വിവാദം: ധോണിയോട് 10 ലക്ഷം നിക്ഷേപിക്കാൻ മദ്രാസ് ഹൈക്കോടതി നിർദേശം

ചെന്നൈ: ഐപിഎൽ വാതുവയ്പ്പ് വിവാദവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ്. ധോണിയോട് 10 ലക്ഷം രൂപ നിക്ഷേപിക്കാൻ മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. കേസിൽ തെളിവുകളായി സമർപ്പിച്ച സി.ഡി.കളിലെ ഉള്ളടക്കം പകർത്തിയെഴുതാനും വിവർത്തനം ചെയ്യാനുമുള്ള ചെലവിനായാണ് ഈ തുക അടയ്ക്കേണ്ടത്. മാർച്ച് 12നകം ചീഫ് ജസ്റ്റിസ് റിലീഫ് ഫണ്ടിലേക്ക് തുക അടയ്ക്കണമെന്നാണ് കോടതി ഉത്തരവ്. ഹിന്ദി ഭാഷയിലെ വാർത്തകളും ടെലിവിഷൻ ചര്‍ച്ചകളും ഉൾപ്പെട്ട റെക്കോർഡിംഗുകൾ എഴുത്തുരൂപത്തിലാക്കുകയും വിവർത്തനം ചെയ്യുകയും ചെയ്യുന്നത് വലിയ പ്രക്രിയയാണെന്ന് ജസ്റ്റിസ് ആർ.എൻ. മഞ്ജുല നിരീക്ഷിച്ചു. മൂന്ന് മുതൽ നാല് മാസം വരെ ഒരു ഔദ്യോഗിക വിവർത്തകനെയും ടൈപ്പിസ്റ്റിനെയും നിയമിക്കേണ്ട സാഹചര്യമുണ്ടാകുമെന്നതിനാൽ, കേസിലെ പരാതിക്കാരനായ ധോണി തന്നെ ഈ ചെലവ് വഹിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി....