BREAKING NEWS


Blog

ശബരിമല സ്വർണക്കൊള്ള; ജംഷഡ്പൂർ ലാബോറട്ടറിയിൽ സാമ്പിൾ പരിശോധനക്ക് അനുമതി നൽകി ഹൈക്കോടതി
Kerala News

ശബരിമല സ്വർണക്കൊള്ള; ജംഷഡ്പൂർ ലാബോറട്ടറിയിൽ സാമ്പിൾ പരിശോധനക്ക് അനുമതി നൽകി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. സാമ്പിളുകൾ ജംഷഡ്പൂരിലെ ലബോറട്ടറിയിൽ പരിശോധിക്കാൻ അനുമതി. അത്യാധുനിക ശാസ്ത്രീയ പരിശോധന അനിവാര്യമെന്ന് കോടതി വ്യക്തമാക്കി. ദേശീയ ലബോറട്ടറി പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ചെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. കേസിൽ മാർച്ച് 31ന് മുന്‍പ് കുറ്റപത്രം നൽകും....
ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം; KSRTC കണ്ടക്ടറെ സ്ഥലംമാറ്റി,
Kerala News

ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം; KSRTC കണ്ടക്ടറെ സ്ഥലംമാറ്റി,

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരെ രാത്രി വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ കെഎസ്ആർടിസി അടിയന്തര അച്ചടക്കനടപടി സ്വീകരിച്ചു. പൂവാർ ഡിപ്പോയിലെ കണ്ടക്ടർ കെ. എൻ. പ്രേമസുതനെ കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റി. കണ്ടക്ടറുടെ പ്രവൃത്തി സ്ഥാപനത്തിന്റെ സൽപേരിന് കളങ്കമുണ്ടാക്കിയതായി വിലയിരുത്തിയതോടെയാണ് നടപടി. എംപാനൽ ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നൽകിയ നിർദേശപ്രകാരമാണ് നടപടി. കൊല്ലം സ്വദേശികളായ തീർത്ഥാടക സംഘം മന്ത്രിക്ക് പരാതി നൽകിയിരുന്നു. നിലയ്ക്കൽ സമീപത്ത് കെഎസ്ആർടിസി ബസിൽ നിന്ന് തീർത്ഥാടകരെ ഇറക്കിവിട്ടുവെന്നായിരുന്നു ആരോപണം. സ്ത്രീകളും വയോധികരും കുഞ്ഞുമടങ്ങിയ 13 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോകാനായി ബസിൽ കയറിയ ഇവരെ സ്റ്റാൻഡിൽ പ്രവേശിപ്പിക്കാതെ ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ ഇറക്കിവിട്ടുവെന...
സേവ് ബോക്‌സ്’ ആപ് തട്ടിപ്പ്;ജയസൂര്യക്കെതിരെ ഇഡി നടപടി: 39 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടി
Kerala News

സേവ് ബോക്‌സ്’ ആപ് തട്ടിപ്പ്;ജയസൂര്യക്കെതിരെ ഇഡി നടപടി: 39 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടി

കൊച്ചി: ‘സേവ് ബോക്‌സ്’ ആപ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടപടി സ്വീകരിച്ചു. കേസില്‍ പ്രതിചേർത്തതിനെ തുടർന്നാണ് 39 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചിരുന്ന ജയസൂര്യയെ ഇതിനകം രണ്ട് തവണ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. സാധാരണക്കാര്‍ക്കിടയില്‍ ആപ്പ് പ്രമോട്ട് ചെയ്തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. തട്ടിപ്പിലൂടെ സമ്പാദിച്ച പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയുടെ പേരും ഉണ്ടായിരുന്നതാണ് അന്വേഷണം ശക്തമാകാന്‍ കാരണമായത്. നിക്ഷേപത്തിന്റെ പേരില്‍ നിരവധി ആളുകളില്‍ നിന്ന് കോടികള്‍ തട്ടിയെന്ന കേസില്‍ ആപ്പ് ഉടമയായ സാത്വിക് റഹീംനെ 2023ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി ജയസൂര്യക്ക് ഉണ്ടായിരുന്ന ബന്ധവും സാമ്പത്തിക ഇടപാടുകളുമാണ് ഇഡി പരിശോധിക്കുന്നത്...
ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേട്: 21 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലന്‍സ്
Kerala News

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേട്: 21 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലന്‍സ്

കൊച്ചി: ശബരിമലയിൽ അഭിഷേകത്തിന് ശേഷമുള്ള ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ 21 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തി. കേസിൽ ശാന്തിമാരും മൂന്ന് സ്പെഷ്യൽ ഓഫീസർമാരും ഉൾപ്പെടെ 33 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണം സംബന്ധിച്ച പുരോഗതി റിപ്പോർട്ട് വിജിലൻസ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസിന് കോടതി 45 ദിവസത്തെ സാവകാശവും അനുവദിച്ചു. ക്രമക്കേടുകൾ ഒഴിവാക്കാൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌നോട് കോടതി നിർദേശം നൽകി. അഭിഷേകത്തിന് ശേഷമുള്ള നെയ്യ് പാക്കറ്റുകളാക്കി വിൽക്കുന്നതിനായി ബോർഡിന് കീഴിലുള്ള ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ വിൽപ്പനയിൽ നിന്നുള്ള മുഴുവൻ തുകയും ബോർഡ് അക്കൗണ്ടിൽ അടയ്ക്കാതെ സ്റ്റോക്കിൽ ക്രമക്കേട് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ജനുവരി 15-നാണ് നെയ്യ് വിൽപ്പന ...
‘പ്രതിഛായ’ വിവാദങ്ങൾക്ക് മറുപടിയുമായി ബി. ഉണ്ണികൃഷ്ണൻ
Cinema

‘പ്രതിഛായ’ വിവാദങ്ങൾക്ക് മറുപടിയുമായി ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനാകുന്ന പ്രതിഛായ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും ട്രെയ്‌ലർ ലോഞ്ചും കൊച്ചിയിൽ നടന്നു. കേരളത്തിൽ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചന ട്രെയ്‌ലർ നൽകുന്നുണ്ട്. ചിത്രം പ്രഖ്യാപിച്ച നാളുമുതൽ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട പ്രൊപ്പഗണ്ട സിനിമയാണെന്ന തരത്തിലുള്ള പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടായിരുന്നുവെങ്കിലും അതിന് സംവിധായകൻ വേദിയിൽ തന്നെ മറുപടി നൽകി. ചിത്രം നൂറ് ശതമാനം ഫിക്ഷനാണെന്നും യാതൊരു രാഷ്ട്രീയ പ്രൊപ്പഗണ്ടയുമല്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. വലിയ മുതൽമുടക്കുള്ള ചിത്രമായതിനാൽ തന്നെ തന്റെ കരിയറിലെ നിർണായക പ്രോജക്റ്റാണിതെന്നും, ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടി പ്രൊപ്പഗണ്ട സിനിമ എടുക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ കണ്ടുവരുന്ന ചില വ്യക്തികളുടെയും സംഭവങ്ങളുടെയും ഛ...
വയനാട്ടിൽ പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി
Death

വയനാട്ടിൽ പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി

വയനാട്: പീഡനത്തിന് ഇരയായ 16 കാരി ജീവനൊടുക്കി . തിങ്കളാഴ്ചയാണ് പ്ലസ്‌വൺ വിദ്യാർഥിനി ജീവനൊടുക്കി. വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിനെയും അയൽവാസിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടി പീഡനത്തിന് ഇരയായ വിവരം സ്കൂൾ അധികൃതരാണ് പൊലീസിനെ അറിയിച്ചത്.
കണ്ണൂരിൽ ആളൊഴിഞ്ഞ വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Kerala News

കണ്ണൂരിൽ ആളൊഴിഞ്ഞ വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: പഴയങ്ങാടി പുതിയങ്ങാടിയിൽ ആളൊഴിഞ്ഞ വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാസങ്ങളുടെ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. കാസർഗോഡ് നിന്ന് കഴിഞ്ഞ നവംബറിൽ കാണാതായ യുവാവിന്റെ മൃതദേഹമെന്നാണ് സംശയം.
നവകേരള സര്‍വേ: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
Kerala News

നവകേരള സര്‍വേ: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

തിരുവനന്തപുരം: നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാമിനെതിരായ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ. സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തു. കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയത്. രാഷ്ട്രീയ ക്യാംപയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്ന് വ്യക്തമാക്കിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ക്യാംപയിൻ ഹൈക്കോടതി റദ്ദാക്കിയത്.   കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ മുബാസ് ഓടക്കാലി എന്നിവർ നൽകിയ ഹര്‍ജിയിലായിരുന്നു നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ക്യാംപയിന്‍ സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പ്രഖ്യാപിച്ച ക്യാംപയിന്‍ ഈ വര്‍ഷം ആദ്യമാണ് ആരംഭിച്ചത്. രണ്ട് മാസം നീണ്ടു നില്‍ക്കുന്നതാ...
തിരുവനന്തപുരം മണ്ഡലത്തിന്റെ പ്രത്യേക ചുമതല വി. ശിവന്‍കുട്ടിക്ക്;സിപിഐഎം നീക്കത്തിന് ആന്റണി രാജുവിന്റെ എതിർപ്പ്
Politics

തിരുവനന്തപുരം മണ്ഡലത്തിന്റെ പ്രത്യേക ചുമതല വി. ശിവന്‍കുട്ടിക്ക്;സിപിഐഎം നീക്കത്തിന് ആന്റണി രാജുവിന്റെ എതിർപ്പ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ തിരുവനന്തപുരം മണ്ഡലം ഏറ്റെടുക്കാനുള്ള സിപിഐഎം നീക്കത്തിനെതിരെ ആന്റണി രാജു രംഗത്ത്. ഇനി തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരള കോൺഗ്രസ്‌ന് നല്‍കില്ലെന്ന നിലപാട് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐഎം ഔദ്യോഗികമായി അറിയിക്കാനിരിക്കുകയാണ്. മണ്ഡലത്തിന്റെ പ്രത്യേക ചുമതല മന്ത്രി വി. ശിവൻകുട്ടിക്ക് പാര്‍ട്ടി നല്‍കിയിട്ടുണ്ട്. എംഎല്‍എ സ്ഥാനത്ത് നിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെയാണ് സീറ്റ് ഏറ്റെടുക്കാന്‍ സിപിഐഎം തീരുമാനിച്ചത്. അയോഗ്യത തനിക്കുമാത്രമാണെന്നും പാര്‍ട്ടിക്കല്ലെന്നും ചൂണ്ടിക്കാട്ടി സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് അദ്ദേഹം. പാര്‍ട്ടി സ്ഥാനാര്‍ഥിയായി മറ്റൊരാളെ ഇറക്കാനുള്ള നീക്കവും ആരംഭിച്ചതോടെ സിപിഐഎം നേതൃത്വം മണ്ഡല നിയന്ത്രണം ശക്തമാക്കി. മണ്ഡലത്തില്‍ ഇടതുമുന്നണി നടത്തിയ വികസന ജാഥയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സഹകരിച്ചില്ലെന്നും, വി...
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്:ഡോക്ടര്‍ക്ക് സ്ഥലംമാറ്റം, ആരോഗ്യ വകുപ്പ് അന്വേഷണത്തിന്
Kerala News

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്:ഡോക്ടര്‍ക്ക് സ്ഥലംമാറ്റം, ആരോഗ്യ വകുപ്പ് അന്വേഷണത്തിന്

തിരുവനന്തപുരം: പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഡോക്ടര്‍ ബിന്ദു സുന്ദറിനെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തു. ആരോപണ വിധേയയായ ഡോക്ടറെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റി. മുമ്പും ഡോക്ടര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ മന്ത്രി വീണാ ജോർജ്യുടെ നിര്‍ദേശപ്രകാരം വിശദമായ അന്വേഷണത്തിനായി എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചു. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരടങ്ങിയ സംഘം ഇന്ന് തന്നെ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപണം വീണ്ടും ഉയര്‍ന്നത്. സിസേറിയനിടെ കുഞ്ഞ് മരിച്ചെന്നാണ് പാലോട് സ്വദേശികളായ നിരഞ്ജനയുടെയും ബിനിലിന്റെയും പരാതി. ഡോക്ടര്‍ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്ര...