ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ തിരിമറിക്കേസിലെ അപ്പീൽ കോടതി തള്ളി
തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആൻ്റണി രാജു സമർപ്പിച്ച അപ്പീൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവും 10,000 രൂപ പിഴയും റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതോടെ ആൻ്റണി രാജുവിന് ശിക്ഷാ നടപടികളിൽ നിന്ന് താൽക്കാലിക ആശ്വാസം ലഭിക്കില്ലെന്ന് വ്യക്തമായി.
മജിസ്‌ട്രേറ്റ് കോടതിയുടെ വിധി നിയമപരമായി നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷൻ എതിർക്കുകയും കോടതി അത് ശരിവെക്കുകയും ചെയ്തു.കേസിൽ രണ്ടാം പ്രതിയായ ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ അദ്ദേഹം എം.എൽ.എ സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടിരുന്നു.ജില്ലാ കോടതി അപ്പീൽ തള്ളിയ സാഹചര്യത്തിൽ ആൻ്റണി രാജുവിന് ഇനി ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.
1990-ൽ നടന്ന ലഹരിക്കടത്ത് കേസിലെ തൊണ്ടിമുതലിൽ കൃത്രിമം കാട്ടി എന്നതാണ് ആൻ്റണ...










