BREAKING NEWS


Blog

ഇഫ്‌ളുവിൽ പലസ്തീൻ അനുകൂല റാലി സംഘടിപ്പിച്ച് വിദ്യാർത്ഥികൾ; എതിര്‍പ്പുമായി എബിവിപി; സംഘർഷം
National

ഇഫ്‌ളുവിൽ പലസ്തീൻ അനുകൂല റാലി സംഘടിപ്പിച്ച് വിദ്യാർത്ഥികൾ; എതിര്‍പ്പുമായി എബിവിപി; സംഘർഷം

  ഹൈദരാബാദ്: ഇംഗ്ലീഷ് ആൻഡ് ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാല (ഇഫ്‌ളു)യില്‍ നടന്ന പലസ്തീന്‍ അനുകൂല റാലിയെ തുടര്‍ന്ന് സംഘര്‍ഷം. വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ സംഘടിപ്പിച്ച “ഫ്രീ പലസ്തീന്‍” റാലിക്ക് പിന്നാലെ എബിവിപി സയണിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളുമായി റാലി നടത്തിയതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. എബിവിപി പ്രവര്‍ത്തകര്‍ പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളെ എന്ന് വിളിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇന്നലെയായിരുന്നു എസ്എഫ്‌ഐ, എന്‍എസ്‌യുഐ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആന്റ് തെലുങ്ക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ ഉള്‍പ്പെടുന്ന യൂണിയന്‍ 'ഫ്രീ പലസ്തീന്‍' മുദ്രാവാക്യം വിളിച്ച് ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചത്. പരിപാടിക്ക് ഒടുവില്‍ പലസ്തീന്‍ അനുകൂലികളെ വെടിവെക്കണമെന്ന് ആഹ്വാനം ചെയ്ത് സയണിസ്റ്റ് അനുകൂല മുദ്രാവാക്യവുമായി എബിവിപി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഈ സ...
ഇക്വഡോർ പ്രസിഡന്റിനു നേരെ വധശ്രമം; അഞ്ച് പേർ അറസ്റ്റിൽ
World

ഇക്വഡോർ പ്രസിഡന്റിനു നേരെ വധശ്രമം; അഞ്ച് പേർ അറസ്റ്റിൽ

  ക്വിറ്റോ: ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയല്‍ നെബോയ്ക്ക് നേരെ വധശ്രമം. കനാര്‍ പ്രവിശ്യയിലേക്ക് പോകുന്ന വഴി 500ഓളം പേരടങ്ങുന്ന സംഘം പ്രസിഡന്റ് സഞ്ചരിച്ച കാറിനെ തടയുകയും കല്ലുകള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാഹനത്തിൽ വെടിയുണ്ടകൾ പതിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായി അധികൃതർ പറയുന്നു. എന്നാൽ പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിനെതിരെ പ്രതിഷേധക്കാർ കല്ലെറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കല്ലേറിൽ പേറലേറ്റ കാറിന് മുന്നിൽ നിൽക്കുന്ന പ്രസിഡന്റ് ഡാനിയൽ നോബോവയുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ നൊബോവയ്ക്ക് പരിക്കുകളൊന്നുമില്ലെന്നുംഅഞ്ച് പേരെ തടവിലാക്കിയിട്ടുണ്ടെന്നും പരിസ്ഥിതി-ഊര്‍ജ മന്ത്രി ഐനസ് മന്‍സനോ പറഞ്ഞു. ക്രിമിനലുകളാണ് ഇത് ചെയ്തതെന്നും ഇത്തരം പ്രവര്‍ത്തി അനുവദിക...
2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിന് പുരസ്കാരം മൂന്ന് ഗവേഷകര്‍ക്ക്
National

2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിന് പുരസ്കാരം മൂന്ന് ഗവേഷകര്‍ക്ക്

  2025 ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു. സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഘി എന്നീ മൂന്ന് ഗവേഷകരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. മെറ്റൽ - ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിനാണ് പുരസ്കാരം. മരുഭൂമിയിലെ വായുവിൽ നിന്ന് പോലും ജലം ശേഖരിക്കാനും, അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് അടക്കം വാതകങ്ങൾ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കൾ നിർമ്മിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടുത്തമാണ് ഇവര്‍ നടത്തിയത്. 2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജോൺ ക്ലാർക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണ്ണലിംഗും ഇലക്ട്രി സെർക്യൂട്ടിലെ ഊ‌ർജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്കാരം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വൈദ്യശാസ്ത്ര നൊബേൽ അമേരിക്കൻ, ജാപ്പനീസ് ഗവേഷകരാണ് പങ്കിട്ടെടുത്തത്. &nbs...
ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നത്; മന്ത്രി വീണ ജോർജ്
Kerala News

ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നത്; മന്ത്രി വീണ ജോർജ്

  തിരുവനന്തപുരം: താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും സംഭവത്തിൽ ശക്തമായ നിയമ സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡോക്ടര്‍ വിപിനെയാണ് സനൂപ് എന്നയാള്‍ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിപരുക്കേല്‍പ്പിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവാണ് സനൂപ്. മകളെ കൊന്നവനല്ലേയെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. അതേസമയം, ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ സർക്കാർ ഡോക്ടർമാർ പണിമുടക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണങ്ങൾ തുടർക്കഥയാവുകയാണെന്നും കെജിഎംഒഎ ആരോപിച്ചു. താമരശേരി താലൂക്ക് ആശുപത്രിയിലെ എല്ലാ സേവനങ്ങളും കോഴിക്കോട്ടെ സ‍ർക്കാ‍ർ ആശുപത്രികളിലെ അവശ്യ സ‍ർവീസ് ഒഴികെയുള്ള സേവനങ...
താമരശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റു; ആക്രമിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്
Kerala News

താമരശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റു; ആക്രമിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്

  കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസുകാരിയുടെ പിതാവാണ് സനൂപാണ് വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ആരോപിച്ചായിരുന്നു ആക്രമണം. താമരശേരി താലൂക്കാശുപത്രിയിലെ സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ചാണ് വെട്ടിയത്. പ്രതിയെ പൊലീസ് പിടികൂടി. വെട്ടാനുപയോഗിച്ച വാളും പൊലീസ് പിടിച്ചെടുത്തു. രണ്ടു മക്കളുമായി എത്തിയ സനൂപ് കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. എന്നാൽ ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. ജൂനിയർ ഡോക്ടർ വിപിനാണ് മുറിയിലുണ്ടായിരുന്നത്. മകളുടെ കാര്യം പറഞ്ഞ് തർക്കിക്കുകയും വടിവാൾ ഉപയോ​ഗിച്ച് വെട്ടുകയുമായിരുന്നു. ഡോക്ടർ വിപിന് പ്രാഥമിക ചികിത്സ ഡോക്ടർക്ക് താമരശേരി താലൂക്ക് ആശുപത്രിയിൽ വച്ചുതന്നെ നൽകിയിരുന്നു. ഡോക്ടർക്ക് സാരമായ പരിക്കുകളില്ലെന്നാ...
സ്വര്‍ണപ്പാളി വിവാദം: പ്രതിപക്ഷത്തെ കള്ളന്മാർ എന്ന് വിളിച് മന്ത്രി വി ശിവൻകുട്ടി; പ്രക്ഷുബ്ധമായി സഭ
Kerala News

സ്വര്‍ണപ്പാളി വിവാദം: പ്രതിപക്ഷത്തെ കള്ളന്മാർ എന്ന് വിളിച് മന്ത്രി വി ശിവൻകുട്ടി; പ്രക്ഷുബ്ധമായി സഭ

  തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ഇന്നും പ്രക്ഷുബ്ധമായി സഭ. സഭയിലെ ചോദ്യോത്തര വേളയിൽ പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സംസാരിക്കവെ ആക്ഷേപരൂപേണ പ്രതിപക്ഷത്തെ കള്ളന്മാർ എന്ന് വിളിച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. ചോര്‍ ഹേ ചോര്‍ ഹേ, യുഡിഎഫ് ചോര്‍ ഹേ എന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷത്തെ ആക്ഷേപിച്ചത്. അദ്ദേഹം സംസാരിക്കുന്നതിനിടെ പഴയ നിയമസഭയിലെ പ്രതിഷേധ ചിത്രം പ്രതിപക്ഷം ഉയർത്തിക്കാട്ടി. സംഭവത്തെ തുടർന്ന് സഭയിൽ നിന്ന് റോജി.എം.ജോണിനെ പുറത്താക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി സ്‌പീക്കറോട് ആവശ്യപ്പെട്ടു.ഇതോടെ സഭയിൽ അസാധാരണ നിമിഷങ്ങളാണ് അരങ്ങേറിയത്. സജി ചെറിയാന്‍, കെ. രാജന്‍ കെ. എന്‍ ബാലഗോപാല്‍ തുടങ്ങിയവരും നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം ബാനറുകളുയര്‍ത്തി നടുവിലേക്കിറങ്ങുകയും സ്പീക്കറുടെ മുഖം മറയ്ക്കുകയും ചെയ്തു. പ്രത...
ഇസ്രായേൽ ഗാസ യുദ്ധം; സമാധാന ചർച്ചയിൽ ട്രംപിന്റെ നിർദേശങ്ങളിൽ ഉപാധികളുമായി ഹമാസ്
National

ഇസ്രായേൽ ഗാസ യുദ്ധം; സമാധാന ചർച്ചയിൽ ട്രംപിന്റെ നിർദേശങ്ങളിൽ ഉപാധികളുമായി ഹമാസ്

  കെയ്‌റോ: ഇസ്രായേൽ ഗാസ യുദ്ധത്തെ തുടർന്ന് നടക്കുന്ന സമാധാന ചർച്ചയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച നിർദേശങ്ങളിൽ ഉപാധികൾ വെച്ച് ഹമാസ്. ആറ് ഉപാധികളാണ് ഹമാസ് ഉന്നയിച്ചത്. ഇസ്രയേല്‍ സൈന്യം പൂര്‍ണമായും യുദ്ധത്തില്‍ നിന്ന് പിന്മാറണം,സ്ഥിരമായ വെടി നിർത്തൽ, ജനങ്ങളെ ഗാസയിലേക്ക് തിരിച്ചെത്താന്‍ അനുവദിക്കണം, നിയന്ത്രണങ്ങളില്ലാതെ സഹായം അനുവദിക്കണം, ഗാസയുടെ പുനർനിർമാണം, തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാര്‍ തുടങ്ങിയവയാണ് ഉപാധികൾ. ഹമാസ് വക്താവ് ഫൗസി ബര്‍ഹൂമാണ് ഇക്കാര്യങ്ങൾ സമാധാന ചർച്ചയിൽ വ്യക്തമാക്കിയത്. ആവശ്യങ്ങൾ അംഗീകരിച്ചാൽ ബന്ദികളെ മോചിപ്പിക്കുമെന്നും മറ്റ് പലസ്തീനികൾക്ക് അധികാരം കൈമാറാൻ തയ്യാറാണെന്നും ഹമാസ് നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. അതേ സമയം ഹമാസ് ശേഷിക്കുന്ന എല്ലാ ബന്ദികളേയും തിരികെ നൽകുകയും, അധികാരം കൈമാറുകയും, നിരായുധരാകുകയും ചെയ്യുമ്പോൾ മാത്രമേ യുദ്ധം അ...
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമസാധ്യതയില്ല: കേന്ദ്രം ഹൈക്കോടതിയിൽ
Kerala News

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമസാധ്യതയില്ല: കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി: വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വായ്പ എഴുതിത്തള്ളൽ കേന്ദ്ര സർക്കാരിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്ന് ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയനിർദ്ദേശങ്ങൾ മാത്രമേ നൽകൂ. വായ്പാ തീരുമാനങ്ങൾ എടുക്കേണ്ടത് ബാങ്കുകളുടെ ഡയറക്ടർ ബോർഡുകളാണ്. ബാങ്കുകൾ സ്വതന്ത്ര സംവിധാനമായതിനാൽ കേന്ദ്രം നേരിട്ട് ഇടപെടാനാകില്ലെന്നും 2015ലെ തീരുമാനം അതിനുള്ള അടിസ്ഥാനമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ദുരന്തനിവാരണ നിയമപ്രകാരം പോലും ബാങ്കുകൾക്ക് വായ്പ എഴുതിത്തള്ളാൻ നിർദ്ദേശം നൽകാൻ വ്യവസ്ഥയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ പരിഗണിക്കണമെന്ന് ഹൈക്കോടതി നേരത്തെ കേന്ദ്രത്...
ഹിമാചലിൽ മണ്ണിടിച്ചിലിൽ ബസ് കുടുങ്ങി;15 പേർ മരിച്ചതായി റിപ്പോർട്ടുകൾ
National

ഹിമാചലിൽ മണ്ണിടിച്ചിലിൽ ബസ് കുടുങ്ങി;15 പേർ മരിച്ചതായി റിപ്പോർട്ടുകൾ

  ബിലാസ്പൂർ: ഹിമാചലിൽ മണ്ണിടിച്ചിലിൽ ബസ് കുടുങ്ങി. അപകടത്തിൽ 15 പേർ മരിച്ചതായി റിപ്പോർട്ടുകൾ. നിരവധിപ്പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ബിലാസ്പൂർ ജില്ലയിലെ ഝണ്ടുത സബ് ഡിവിഷനിലെ ബാലുഘട്ട് പ്രദേശത്താണ് സ്വകാര്യ ബസിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം നടന്നു വരികയാണ്. സംസ്ഥാന തലസ്ഥാനമായ ഷിംലയിൽ നിന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നുണ്ടെന്നും അവരുടെ പരിചരണത്തിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കാനും മുഖ്യമന്ത്രി അധികൃതർക്ക് നിർദേശം നൽകി....
ബുക്ക് ചെയ്ത ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റാം: സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവെ
National

ബുക്ക് ചെയ്ത ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റാം: സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവെ

ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷവും യാത്രാ തീയതി മാറ്റാനുള്ള സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവെ. ജനുവരി മുതൽ യാത്രക്കാർക്ക് അവരുടെ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി യാതൊരു ഫീസും കൂടാതെ ഓൺലൈനായി മാറ്റാമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതുവഴി യാത്രക്കാർക്ക് അവരുടെ പണം നഷ്ടമാകാതെ തന്നെ യാത്രകളിൽ മാറ്റം വരുത്താൻ സാധിക്കും. നിലവിൽ, യാത്രക്കാർ അവരുടെ ടിക്കറ്റ് റദ്ദാക്കി പുതിയൊരെണ്ണം ബുക്ക് ചെയ്ത് വേണം മറ്റൊരു തീയതിയിലേക്ക് മാറ്റിയെടുക്കാൻ. അതിൽ തന്നെ പല ഘടകങ്ങളും ആശ്രയിച്ച് തുകയിൽ കുറവും വരും. ഈ പ്രക്രിയ ചെലവേറിയതും അസൗകര്യപ്രദവുമായതിനാൽ അത് പരിഗണിച്ചാണ് യാത്രക്കാർക്ക് സൗകര്യപ്രദമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ പുതിയ സംവിധാനവും പൂർണമായും ഫലപ്രദമാകില്ല. പുതിയ തീയതിയിൽ സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല, കാരണം അത് സീ...