ചൈനയ്ക്ക് 100% അധിക തീരുവ ചുമത്തി ട്രംപ്; ഷി-ജിൻ പിങുമായി കൂടികാഴ്ചയും റദ്ധാക്കി
വാഷിംങ്ടൺ: ചൈനയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ 100% അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ചൈനയ്ക്ക് മേൽ അധിക നികുതി ചുമത്തിയ കാര്യം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്. ഏഷ്യാ പസഫിക് എക്കണോമിക്സ് കേ ഓപ്പറേഷൻ ഉച്ചകോടിയിൽ ഷി-ജിൻ പിങുമായി നടത്താനിരുന്ന കൂടിക്കാഴ്ചയിൽ നിന്നും പിന്മാറുമെന്നും ട്രംപ് ഭീഷണി ഉയർത്തി.
ബീജിംഗുമായി ബന്ധപ്പെട്ട് ചൈന നടത്തിയ അസാധാരണമായ ആക്രമണസ്വഭാവമുള്ള നീക്കങ്ങൾക്ക് മറുപടിയാണ് ഈ തീരുമാനമെന്നാണ് ട്രംപിന്റെ വിശദീകരണം. "ചൈന ഇത്തരമൊരു നടപടി സ്വീകരിക്കുമായിരുന്നു എന്ന് വിശ്വസിക്കാൻ കഴിയില്ല, പക്ഷേ അവർ അങ്ങനെ ചെയ്തിട്ടുണ്ട്, ബാക്കിയുള്ളത് ചരിത്രമാണ്," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അമേരിക്ക...










