BREAKING NEWS


National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ബോംബാക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു
National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ബോംബാക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. കുക്കി വിഭാഗത്തിന്റെ ആക്രമണത്തില്‍ ബിഷ്ണുപുര്‍ ജില്ലയില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചു. മോയിറാങ് ട്രോങ്‌ളവോബിയിലെ ഒരു വീട്ടിലേക്കുണ്ടായ ബോംബാക്രമണത്തിലാണ് ആറ് മാസം പ്രായവും അഞ്ച് വയസുമായ സഹോദരങ്ങള്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒരുമണിയോടെ കുട്ടികളും അമ്മയും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഏറെ നാളായി നിലനിന്നിരുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ് ഈ ആക്രമണം. അതേസമയം, ഇംഫാല്‍ ഈസ്റ്റിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്ന ഏഴ് വയസുകാരിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവും സംഘര്‍ഷത്തിന് ഇടയാക്കി. കാണാതായിരുന്ന കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമായി ഉയരുകയും പ്രതിക്ക് ...
ചന്ദ്രന്റെ മറുപാതി കണ്ടു; ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 ദൗത്യസംഘം
National

ചന്ദ്രന്റെ മറുപാതി കണ്ടു; ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 ദൗത്യസംഘം

ചാന്ദ്ര ദൗത്യം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആര്‍ട്ടിമിസ് 2 പുതിയ ചരിത്രം കുറിച്ചു. ഭൂമിയില്‍നിന്ന് ഏകദേശം 2,52,760 മൈല്‍ ദൂരം സഞ്ചരിച്ച് മനുഷ്യര്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും ദൂരം പിന്നിട്ട ദൗത്യമായി ഇത് മാറി. 1970ല്‍ അപ്പോളോ 13 സ്ഥാപിച്ച റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്. ഒറയോണ്‍ പേടകം ചന്ദ്രനോട് ഏറ്റവും അടുത്തെത്തുന്ന ‘ഫ്‌ളൈ ബൈ’ ഘട്ടം പുലര്‍ച്ചെ ആരംഭിച്ചു. ഈ ഘട്ടത്തില്‍ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടു. ചന്ദ്രന്‍ പേടകത്തിനും ഭൂമിക്കും ഇടയില്‍ വരുന്നതിനാല്‍ ഇത്തരം ബ്ലാക്ക് ഔട്ട് സാധാരണമാണെന്നും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നാസ അറിയിച്ചു. ബ്ലാക്ക് ഔട്ട് പൂര്‍ത്തിയായതോടെ പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചു. അപ്പോളോ 8 ദൗത്യത്തിലെ പ്രശസ്തമായ ‘എര്‍ത്ത്‌റൈസ്’ ചിത്രം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വീണ്ടും പകര്‍ത്താനാണ് സംഘത്തിന്റെ ലക്...
സാത്താന്‍കുളം കസ്റ്റഡി കൊലപാതകം: ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ
National

സാത്താന്‍കുളം കസ്റ്റഡി കൊലപാതകം: ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ

ചെന്നൈ: മധുരയിലെ സാത്താന്‍കുളം കസ്റ്റഡി കൊലപാതക കേസില്‍ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. മധുര ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. വ്യാപാരിയായ പി ജയരാജന്റെയും മകന്‍ ജെ ബെനിക്‌സിന്റെയും കസ്റ്റഡി കൊലപാതകത്തിലാണ് ഈ നിര്‍ണായക വിധി.ഇത് അപൂര്‍വമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, മരിച്ചവരുടെ കുടുംബത്തിന് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് 1.40 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.2020 ജൂണ്‍ 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോവിഡ് നിയന്ത്രണ സമയത്ത് കട കൂടുതല്‍ സമയം തുറന്നുവെന്നാരോപിച്ച് ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്യുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ മകന്‍ ബെനിക്‌സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരെയും പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന...
ഐഎൻഎസ് താരഗിരി കമ്മീഷൻ ചെയ്തു; നാവിക ശക്തിക്ക് കരുത്തേകി തദ്ദേശീയ സ്റ്റെൽത്ത് ഫ്രിഗേറ്റ്
National

ഐഎൻഎസ് താരഗിരി കമ്മീഷൻ ചെയ്തു; നാവിക ശക്തിക്ക് കരുത്തേകി തദ്ദേശീയ സ്റ്റെൽത്ത് ഫ്രിഗേറ്റ്

വിശാഖപട്ടണം: ഇന്ത്യയുടെ നാവിക ശക്തിക്ക് കൂടുതൽ കരുത്തേകി തദ്ദേശീയമായി നിർമിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് താരഗിരി കമ്മീഷൻ ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ സാന്നിധ്യത്തിലാണ് കപ്പൽ നാവിക സേനയ്ക്ക് സമർപ്പിച്ചത്.ആധുനിക റഡാർ, സോണാർ, മിസൈൽ സംവിധാനങ്ങൾ ഉൾപ്പെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നത്. യുദ്ധ ദൗത്യങ്ങൾ, സമുദ്ര സുരക്ഷ, കടൽക്കൊള്ള വിരുദ്ധ പട്രോളിങ് എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന ശേഷിയുള്ളതാണ് ഇത്.ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെയും സ്വയംപര്യാപ്തതയുടെയും ഉദാഹരണമാണ് ഐഎൻഎസ് താരഗിരിയെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി. കപ്പലിന്റെ ഏകദേശം 75 ശതമാനവും തദ്ദേശീയമായി നിർമ്മിച്ചതാണ്.എംഎസ്എംഇകളുടെ സഹകരണത്തോടെ പ്രോജക്ട് 17എ പദ്ധതിയുടെ ഭാഗമായി മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡാണ് കപ്പൽ നിർമിച്ചിരിക്കുന്നത്. ...
ബിഹാറിൽ വിഷമദ്യം ദുരന്തം; മരണം അഞ്ചായി, ഒമ്പത് പേർ ചികിത്സയിൽ
National

ബിഹാറിൽ വിഷമദ്യം ദുരന്തം; മരണം അഞ്ചായി, ഒമ്പത് പേർ ചികിത്സയിൽ

പട്‌ന: ബിഹാറിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഒമ്പത് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് ബുധനാഴ്ച മുതൽ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്.ചികിത്സയിലുള്ള ഒമ്പത് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമ ചൗക്കിദാർ ഉൾപ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.സമ്പൂർണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. സംഭവത്തെ തുടർന്ന് സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മദ്യനിരോധന നയം പരാജയപ്പെട്ടുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി.2016ൽ മദ്യനിരോധനം നടപ്പിലാക്കിയതിന് ശേഷം ഔദ്യോഗിക കണക്കുകൾ പ്രകാരം 1300ലധികം ആളുകൾ വ്യാജമദ്യം കഴിച്ച് മരിച്ചതായും റിപ്പോർട്ടുകൾ വ്...
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി
National

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി

ദില്ലി: വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന്റെ വില 195.50 പൈസയാണ് കൂട്ടിയത്. എൽപിജി ക്ഷാമം രൂക്ഷമായിരിക്കെ വില വർധിപ്പിച്ചത് ഹോട്ടലുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് ഇരുട്ടടിയാകും. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. വില വർധിച്ചതോടെ കേരളത്തിലെ വാണിജ്യ സിലിണ്ടറുകളുടെ വില 1890 രൂപയിൽ നിന്ന് 2092 ആകും. പുതുക്കിയ വില ഉടൻ നിലവിൽ വരും. മാർച്ച് 7ന് 14.2 കിലോഗ്രാം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിൻ്റെ വില 60 രൂപ വർധിപ്പിച്ചിരുന്നു....
ഡിജിസിഎയ്ക്ക് പുതിയ മേധാവി; വീർ വിക്രം യാദവിന് നിയമനം
National

ഡിജിസിഎയ്ക്ക് പുതിയ മേധാവി; വീർ വിക്രം യാദവിന് നിയമനം

ഡൽഹി: രാജ്യത്തെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) തലവനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വീർ വിക്രം യാദവിനെ നിയമിച്ചു. ഹരിയാന കേഡറിലെ 1996 ബാച്ച് ഉദ്യോഗസ്ഥനായ യാദവ് നിലവിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയാണ്. ഇതോടൊപ്പം, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പുനീത് കൻസലിനെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായും വിശാൽ ഗഗനെ കേന്ദ്ര വിവര കമ്മീഷൻ സെക്രട്ടറിയായും നിയമിച്ചതായി ഉത്തരവിൽ വ്യക്തമാക്കുന്നു. അസം–മേഘാലയ കേഡറിലെ 1998 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേന്ദ്ര ഡി ത്രിപാഠിയെ കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിന്റെ അഡീഷണൽ സെക്രട്ടറിയായും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ സെക്രട്ടറിയായും നിയമിച്ചു. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ അൻസുമൻ പട്നായിക് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ അഡീഷണ...
ബിഹാറിലെ നളന്ദയിലെ മാ ശീതള ക്ഷേത്രത്തില്‍ മേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 8 പേർക്ക് ദാരുണാന്ത്യം
National

ബിഹാറിലെ നളന്ദയിലെ മാ ശീതള ക്ഷേത്രത്തില്‍ മേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 8 പേർക്ക് ദാരുണാന്ത്യം

റാഞ്ചി: ബിഹാറിലെ നളന്ദയിലെ മാ ശീതള ക്ഷേത്രത്തില്‍ മേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് എട്ട് പേർക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ക്ഷേത്രത്തില്‍ മേളയുടെ ഭാഗമായി നിരവധി പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിനിടെ തിക്കും തിരക്കുമുണ്ടായതോടെ ആള്‍ക്കൂട്ടം ഭയപ്പെടുകയും തുടര്‍ന്ന് അപകടമുണ്ടാവുകയുമായിരുന്നു.പരിക്കേറ്റവരെ ബീഹാറിലെ മോഡല്‍ ആശുപത്രിയിലേക്ക് മാറ്റി. ...
സ്റ്റാലിന്റെ സംസ്ഥാനതല പ്രചാരണത്തിന് ഇന്ന് തുടക്കം; തിരുവാരൂരിൽ ആദ്യ പൊതുയോഗം
National

സ്റ്റാലിന്റെ സംസ്ഥാനതല പ്രചാരണത്തിന് ഇന്ന് തുടക്കം; തിരുവാരൂരിൽ ആദ്യ പൊതുയോഗം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സംസ്ഥാനതല തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. പിതാവും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ജന്മസ്ഥലമായ തിരുവാരൂരിലാണ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. 2011ലും 2016ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കരുണാനിധി തിരുവാരൂർ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചിരുന്നത്. തിരുവാരൂർ ത്യാഗരാജസ്വാമി ക്ഷേത്രത്തിന് സമീപമുള്ള സൗത്ത് സ്ട്രീറ്റിൽ നടക്കുന്ന പൊതുയോഗത്തിൽ സ്റ്റാലിൻ പങ്കെടുക്കും. തുടർന്ന് മന്നാർഗുഡി, തിരുവാരൂർ, കിഴ്‌വേലൂർ, നന്നിലം, തിരുത്തുറൈപൂണ്ടി മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. പാർട്ടി അറിയിച്ചതനുസരിച്ച് നാളെ (ഏപ്രിൽ 1) തിരുച്ചി, കരൂർ ജില്ലകളിലും മറ്റന്നാൾ (ഏപ്രിൽ 2) ഈറോഡ്, കോയമ്പത്തൂർ ജില്ലകളിലും സ്റ്റാലിൻ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകും. കഴിഞ്ഞ ദിവസമാണ് സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ...
സ്ഥാനാർഥി പട്ടികയുമായി ഡിഎംകെ; സ്റ്റാലിൻ കൊളത്തൂരിൽ വീണ്ടും
National

സ്ഥാനാർഥി പട്ടികയുമായി ഡിഎംകെ; സ്റ്റാലിൻ കൊളത്തൂരിൽ വീണ്ടും

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി പട്ടിക പുറത്തിറക്കി ഡിഎംകെ. പ്രതിപക്ഷം ദുർബലമായിരിക്കെ ഭരണത്തുടർച്ച നേടാമെന്ന പ്രതീക്ഷയിലാണ് ദ്രാവിഡ മുന്നേറ്റ കഴകം നേതൃത്വം.മുഖ്യമന്ത്രി എം.കെ . സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കും. കൊളത്തൂരിൽ നിന്ന് സ്റ്റാലിൻ ജനവിധി തേടുന്നത് തുടർച്ചയായ നാലാം തവണയാണ്. സ്റ്റാലിൻ്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻ സിറ്റിംഗ് സീറ്റായ ചെപ്പോക്കിൽ മത്സരിക്കും.അടുത്തിടെ എഐഎഡിഎംകെയിൽ നിന്ന് പടലപ്പിണക്കങ്ങളെ തുടർന്ന് ഡിഎംകെയിലേക്ക് ചേക്കേറിയ മുൻമുഖ്യമന്ത്രി ഒ. പനീർശെൽവം ബോഡിനായ്ക്കനൂരിൽ മത്സരിക്കും. അടുത്തിടെയാണ് പനീർശെൽവം ഡിഎംകെയിൽ ചേർന്നത്. മുൻമന്ത്രിയും സ്റ്റാലിൻ്റെ വിശ്വസ്തനുമായ സെന്തിൽ ബാലാജി കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിക്കും.കമൽ ഹാസൻ്റെ മക്കൾ നീതി മയ്യം (എംഎൻഎം), ദേശീയ മുർപോക്കു ദ്രാവിഡ കഴകം (ഡിഎംഡികെ), സോഷ്യൽ ഡെമോക്രാറ്റിക് ...