BREAKING NEWS


മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ബോംബാക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

By Nagaram Network
download 93

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. കുക്കി വിഭാഗത്തിന്റെ ആക്രമണത്തില്‍ ബിഷ്ണുപുര്‍ ജില്ലയില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചു. മോയിറാങ് ട്രോങ്‌ളവോബിയിലെ ഒരു വീട്ടിലേക്കുണ്ടായ ബോംബാക്രമണത്തിലാണ് ആറ് മാസം പ്രായവും അഞ്ച് വയസുമായ സഹോദരങ്ങള്‍ കൊല്ലപ്പെട്ടത്.

പുലര്‍ച്ചെ ഒരുമണിയോടെ കുട്ടികളും അമ്മയും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പ്രദേശത്ത് ഏറെ നാളായി നിലനിന്നിരുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ് ഈ ആക്രമണം. അതേസമയം, ഇംഫാല്‍ ഈസ്റ്റിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്ന ഏഴ് വയസുകാരിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവും സംഘര്‍ഷത്തിന് ഇടയാക്കി. കാണാതായിരുന്ന കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമായി ഉയരുകയും പ്രതിക്ക് വധശിക്ഷ ആവശ്യപ്പെട്ട് പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *