BREAKING NEWS


Kerala News

“ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്”;രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയൻ
Kerala News

“ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്”;രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയൻ

കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പോ മോനെ വിജയാ’ എന്ന പരാമർശത്തിന് മറുപടിയായി ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ പറയാൻ പാടില്ലാത്ത തരത്തിലുള്ള പ്രസ്താവനയാണ് രേവന്ത് റെഡ്ഡി നടത്തിയതെന്ന് പിണറായി വിജയൻ പറഞ്ഞു. സ്ഥാനത്തിനൊത്ത മര്യാദയും ഉത്തരവാദിത്തവും പാലിക്കേണ്ടതുണ്ടെന്നും, അതിനൊത്ത പെരുമാറ്റമാണോ അദ്ദേഹത്തിനുള്ളതെന്ന് സ്വയം വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശദമായ മറുപടി പിന്നീട് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.‘ഡീൽ’ എന്ന ആരോപണം ഇടതുമുന്നണിക്ക് ചേരുന്നതല്ലെന്നും അത് ചേരുന്നവർ തന്നെ ഏറ്റെടുക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ജി. സുധാകരൻ നടത്തിയ വിവാദ പരാമർശത്തെയും മുഖ്യമന്ത്രി വിമർശിച്ചു. സ്ഥാനാർഥിയിൽ നിന്ന് ...
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കൊട്ടിക്കലാശം അവസാന ലാപ്പിലേക്ക്
Kerala News

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കൊട്ടിക്കലാശം അവസാന ലാപ്പിലേക്ക്

തിരുവനന്തപുരം: രാ‌ഷ്‌ട്രീയ കേരളത്തെ ഇളക്കി മറിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കൊട്ടിക്കലാശം അവസാന ലാപ്പിലേക്ക്. വൈകീട്ട് ആറ് മണിയോടെ ആവേശ പ്രചാരണം സമാപിക്കും. പരസ്യ പ്രചാരണത്തിൻ്റെ അവസാന മണിക്കൂറുകളിൽ ബാൻഡ് മേളങ്ങളും കൊടികളും ഉയർത്തി വൻ ജനാവലിയാണ് ഒരോ കേന്ദ്രങ്ങളിലും എത്തിച്ചേർന്നത്. ബുധനാഴ്ചത്തെ നിശബ്‌ദ പ്രചാരണങ്ങൾക്ക് ശേഷം വ്യാഴാഴ്ച കേരളം പോളിങ് ബൂത്തിലെത്തും. സുരക്ഷ മുൻനിർത്തി എല്ലാ മണ്ഡലങ്ങളിലും  കേന്ദ്ര സേനയെയും പൊലീസിനേയും വിന്യസിച്ചിട്ടുണ്ട്....
900 വാഗ്ദാനങ്ങൾ,97% ശതമാനവും നടപ്പാക്കി; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇടത് സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട്
Kerala News

900 വാഗ്ദാനങ്ങൾ,97% ശതമാനവും നടപ്പാക്കി; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇടത് സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട്

കണ്ണൂർ: പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ വിശദീകരിച്ച് പ്രോഗ്രസ് കാർഡുമായി എൽഡിഎഫ് രംഗത്ത്. 2021 തെരഞ്ഞെടുപ്പിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ആളുകൾക്ക് സുരക്ഷിത ഭവനം ഉറപ്പാക്കിയതായും, ലൈഫ് മിഷനും പുനർഗേഹം പദ്ധതിയും വഴി ആയിരക്കണക്കിന് വീടുകളും ഫ്ലാറ്റുകളും കൈമാറിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അറുപതിനായിരത്തിലേറെ കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചുവെന്നും, ജപ്തി ഭീഷണി നേരിടാൻ ഏകകിടപ്പാട സംരക്ഷണ നിയമം കൊണ്ടുവന്നതായും അവകാശപ്പെടുന്നു.16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ നൽകുന്നുണ്ടെന്നും, കെ-സ്മാർട്ട് പദ്ധതിയിലൂടെ 82 ലക്ഷം അപേക്ഷകൾ വേഗത്തിൽ പരിഹരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‌സി അപേക്ഷാ പ്രായപരിധി ഉയർത്തുകയും 3,13,202 നിയമനങ്ങൾ നടപ്പാക്കുകയും ചെയ്തതായും റിപ്പോർട്ട് ച...
സുരേഷ് ഗോപിയെ ജയിപ്പിക്കാൻ എട്ട് കോടി നൽകിയെന്ന ആരോപണം; 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ച് ടി എന്‍ പ്രതാപൻ
Kerala News

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ എട്ട് കോടി നൽകിയെന്ന ആരോപണം; 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ച് ടി എന്‍ പ്രതാപൻ

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയത്തിനായി വോട്ട് മറിക്കാൻ എട്ട് കോടി രൂപ വാങ്ങിയെന്ന മുൻ കോൺഗ്രസ് പ്രവർത്തകൻ വി.എ ഫിറോസിന്റെ ആരോപണത്തിനെതിരെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ നിയമനടപടി തുടങ്ങി. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു.മൂന്ന് തവണ എംഎൽഎയും തൃശൂർ മുൻ എംപിയുമായ പ്രതാപന്റെ പൊതുജീവിതത്തെയും വ്യക്തിത്വത്തെയും തകർക്കാനുള്ള ഗൂഢശ്രമമാണ് ഈ ആരോപണങ്ങൾക്കുപിന്നിലെന്ന് നോട്ടീസിൽ പറയുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചത് ഇടതുപക്ഷവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും പ്രതാപൻ ആരോപിച്ചു.24 മണിക്കൂറിനുള്ളിൽ ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും, ഇല്ലെങ്കിൽ സിവിൽ-ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും അഡ്...
കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശി ശരണ്യ തിരികെ നാട്ടിലെത്തി
Kerala News

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശി ശരണ്യ തിരികെ നാട്ടിലെത്തി

കോഴിക്കോട്: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനി ശരണ്യ സുരക്ഷിതമായി നാട്ടിലെത്തി. പുലർച്ചെ ഒരു മണിയോടെ നാദാപുരത്തെ വീട്ടിൽ എത്തുകയായിരുന്നു. നാല് ദിവസം ഒരു കുപ്പി വെള്ളവും ഒരു പാക്കറ്റ് ബിസ്കറ്റും മാത്രമാണ് ആശ്രയിച്ചതെന്നും, താൻ ആരോഗ്യവതിയാണെന്നും ശരണ്യ പറഞ്ഞു. ഫോൺ ചാർജ് തീർന്നതിനെ തുടർന്ന് ആരെയും ബന്ധപ്പെടാൻ കഴിയാതെ പോയതായും വ്യക്തമാക്കി. സംഭവത്തിനുശേഷവും ട്രക്കിങ് തുടരാനുള്ള ആഗ്രഹം ഉണ്ടെന്നും ശരണ്യ കൂട്ടിച്ചേർത്തു. ട്രക്കിങ്ങിനിടെ രണ്ടാം തീയതി ഉച്ചയോടെയാണ് ശരണ്യയെ കാണാതായത്. വഴി തെറ്റിയതായി അറിയിച്ച സന്ദേശം ലഭിച്ചതിനെ തുടർന്ന് ഹോംസ്റ്റേ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരച്ചിൽ ശക്തമാക്കി. എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ശരണ്യയുടെ സുരക്ഷിത മടങ്ങിവരവ് ആശ്വാസമാവുകയാണ് കുടുംബത്തിനും നാട്ടുകാർക്കും....
Kerala News

900 വാഗ്ദാനങ്ങൾ,97% ശതമാനവും നടപ്പാക്കി; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇടത് സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട്

കണ്ണൂർ: പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ വിശദീകരിച്ച് പ്രോഗ്രസ് കാർഡുമായി എൽഡിഎഫ് രംഗത്ത്. 2021 തെരഞ്ഞെടുപ്പിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ആളുകൾക്ക് സുരക്ഷിത ഭവനം ഉറപ്പാക്കിയതായും, ലൈഫ് മിഷനും പുനർഗേഹം പദ്ധതിയും വഴി ആയിരക്കണക്കിന് വീടുകളും ഫ്ലാറ്റുകളും കൈമാറിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അറുപതിനായിരത്തിലേറെ കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചുവെന്നും, ജപ്തി ഭീഷണി നേരിടാൻ ഏകകിടപ്പാട സംരക്ഷണ നിയമം കൊണ്ടുവന്നതായും അവകാശപ്പെടുന്നു.16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ നൽകുന്നുണ്ടെന്നും, കെ-സ്മാർട്ട് പദ്ധതിയിലൂടെ 82 ലക്ഷം അപേക്ഷകൾ വേഗത്തിൽ പരിഹരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‌സി അപേക്ഷാ പ്രായപരിധി ഉയർത്തുകയും 3,13,202 നിയമനങ്ങൾ നടപ്പാക്കുകയും ചെയ്തതായും റിപ്പോർട്ട് ചൂണ്ടി...
വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ കേസെടുത്ത് പോലീസ്; സ്ഥാപന ഉടമ പ്രവീൺ ജിത്ത് പ്രതി
Kerala News

വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ കേസെടുത്ത് പോലീസ്; സ്ഥാപന ഉടമ പ്രവീൺ ജിത്ത് പ്രതി

തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ബിഎൻഎസ് 170 (ഐ) (ഐ), 173 വകുപ്പുകളും ജനപ്രാതിനിധ്യ നിയമത്തിലെ 123 (1) വകുപ്പും ചുമത്തിയാണ് നടപടി. കിറ്റുകൾ തയ്യാറാക്കിയ സ്ഥാപന ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി അനുഭാവികളുടെ നിർദ്ദേശപ്രകാരമാണ് കിറ്റ് തയ്യാറാക്കിയതെന്ന് എഫ്ഐആറിൽ പറയുന്നു. 72,542 രൂപയുടെ കിറ്റുകളാണ് തയ്യാറാക്കിയതെന്നും പൊലീസ് വ്യക്തമാക്കി. മണലൂർ മണ്ഡലത്തിൽ വിതരണം ചെയ്യുന്നതിനായാണ് കിറ്റുകൾ ഒരുക്കിയതെന്ന് ടി.എൻ. പ്രതാപൻ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഒളരിക്കരയിലും കിറ്റ് വിതരണം ചെയ്ത സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്....
വയനാട് തുരങ്ക പാത നിർമാണം; പാരിസ്ഥിതിക അനുമതി തടയണമെന്ന അപ്പീൽ തള്ളി സുപ്രീംകോടതി
Kerala News

വയനാട് തുരങ്ക പാത നിർമാണം; പാരിസ്ഥിതിക അനുമതി തടയണമെന്ന അപ്പീൽ തള്ളി സുപ്രീംകോടതി

ഡൽഹി: വയനാട് തുരങ്കപാത നിർമാണത്തിനുള്ള പാരിസ്ഥിതിക അനുമതി തടയണമെന്നാവശ്യപ്പെട്ട് പാരിസ്ഥിതിക സംരക്ഷണ സമിതി നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. തുരങ്കപാത നിർമ്മാണത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ സമർപ്പിച്ചത്.ഹൈക്കോടതി വിധിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നും ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണ് തുരങ്കപാതയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തുരങ്കപാത പലയിടത്തും നിർമ്മിക്കുന്നുണ്ടെന്നും ഇടപെടുന്നത് പദ്ധതി വൈകിപ്പിക്കാന്‍ മാത്രമേ കാരണമാകൂവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു....
ശശി തരൂർ എംപിയുടെ ഗൺമാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസ്; ഒരാൾ കസ്റ്റഡിയിൽ
Kerala News

ശശി തരൂർ എംപിയുടെ ഗൺമാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസ്; ഒരാൾ കസ്റ്റഡിയിൽ

മലപ്പുറം: ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ഗൺമാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കാളികാവ് സ്വദേശി ഉമ്മറിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം വണ്ടൂർ അസംബ്ലി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എ.പി. അനിൽകുമാറിൻ്റെ പ്രചാരണത്തിന് പോകുന്നതിനിടെയാണ് സംഭവം. ഗതാഗത കുരുക്കിൽപ്പെട്ടപ്പോൾ എംപിയുടെ കാർ ഡ്രൈവർ ഹോണടിച്ചതിൽ പ്രകോപിതരായ സംഘമാണ് കയ്യേറ്റത്തിന് ശ്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ...
കോൺഗ്രസിൻ്റെ വാഗ്‌ദാനം പാഴായി : ശ്രുതി സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കെ. റഫീഖ്
Kerala News

കോൺഗ്രസിൻ്റെ വാഗ്‌ദാനം പാഴായി : ശ്രുതി സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കെ. റഫീഖ്

വയനാട്: ദുരന്തബാധിതർക്കായി പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവിട്ടതിനെ തുടർന്ന് കോൺഗ്രസിനെതിരെ വിമർശനവുമായി സിപിഐഎം രംഗത്ത്. കുടുംബത്തെയാകെ നഷ്ടപ്പെട്ട ശ്രുതിയെയും കോൺഗ്രസ് വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിച്ചത്.120 ദിവസത്തിനുള്ളിൽ വീട് നൽകുമെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ നിലനിൽക്കുന്നുവെന്നും, കോൺഗ്രസിന്റെ വാഗ്ദാനം വിശ്വസിച്ച് ശ്രുതി ടൗൺഷിപ്പിലെ വീട് ഒഴിവാക്കി 15 ലക്ഷം രൂപ സ്വീകരിച്ചെന്നും റഫീഖ് പറഞ്ഞു. ഇപ്പോൾ പണം തിരികെ നൽകി ടൗൺഷിപ്പിൽ വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമീപിച്ചതായും അദ്ദേഹം വ്യക്തമാക്കി.കേരളം മുഴുവൻ ചേർന്ന് സഹായിച്ച ശ്രുതിയെ കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. പണം സ്വീകരിക്കാൻ ഉപയോഗിച്ച ആപ്പിന്റെ വിവരങ്ങളും സുതാര്യമായി പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.തിരഞ്ഞെടുപ...