BREAKING NEWS


Kerala News

“പരസ്യപ്രസ്താവനകൾ വേണ്ട”; മുഖ്യമന്ത്രി ചർച്ച വിലക്കി കെപിസിസി
Kerala News

“പരസ്യപ്രസ്താവനകൾ വേണ്ട”; മുഖ്യമന്ത്രി ചർച്ച വിലക്കി കെപിസിസി

കണ്ണൂർ: മുഖ്യമന്ത്രി ചർച്ചകളിൽ നിന്ന് പ്രവർത്തകർ മാറിനിൽക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. നിർദേശം ലംഘിച്ചും പ്രസ്താവനകൾ നടത്തിയാൽ അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു. ഇത്തരം പ്രസ്താവനകൾ അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ് പറഞ്ഞു. ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസിയും കർശനമായ നിർദേശം നൽകിയിരുന്നു. എന്നാൽ പ്രവർത്തകർ അത് മുഖവിലയ്‌ക്ക് എടുക്കാത്തതിനാലാണ് കർശന നിർദേശം നൽകാൻ കെപിസിസി നിർബന്ധിതമായതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി....
പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി യുവാവ്; അവശനിലയിൽ ആശുപത്രിയിൽ
Kerala News

പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി യുവാവ്; അവശനിലയിൽ ആശുപത്രിയിൽ

എറണാകുളം: മൂവാറ്റുപുഴയിൽ ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പൊലീസെത്തിയതിന് പിന്നാലെ യുവാവ് എംഡിഎംഎ വിഴുങ്ങി. പൊലീസിന്റെ കൈയിൽ ലഹരി കിട്ടാതിരിക്കാനാണ് തൊടുപുഴ തൈപ്പറമ്പിൽ സ്വദേശി 23കാരനായ ടോണി സാബു എംഡിഎംഎ വിഴുങ്ങിയത്. ഇന്ന് വൈകിട്ട് നാലരയോടെയാണു പൊലീസ് സംഘം കിഴക്കേക്കരയിലെ രഹസ്യകേന്ദ്രത്തിൽ എത്തിയത്. ഇവിടെ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്നു പേരിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവ് പിടിച്ചെടുത്തു. ടോണിയിൽ നിന്നും ചെറിയ അളവിൽ രാസലഹരി പിടിച്ചെടുത്തു. അവശനിലയിലായ ടോണിയെ പൊലീസ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ...
സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണം”; സ്ഥാനാർഥികളെ സ്ട്രോങ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിങ് ഓഫീസർ
Kerala News

സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണം”; സ്ഥാനാർഥികളെ സ്ട്രോങ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിങ് ഓഫീസർ

കണ്ണൂർ: തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഉടൻ സ്ട്രോങ് റൂമിൽ എത്തണമെന്ന് റിട്ടേണിങ് ഓഫീസർ. സ്ട്രോങ് റൂമുകളിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണം എന്ന് റിട്ടേണിങ് ഓഫീസർ അറിയിച്ചതോടെയാണ് സ്ഥാനാർഥികൾക്ക് നിർദേശം നൽകിയത്. ബ്രണ്ണൻ കോളേജിലാണ് രണ്ടു മണ്ഡലങ്ങളുടെയും സ്ട്രോങ് റൂം. ഹാർഡ് ഡിസ്കിൻ്റെ റെക്കോഡിങ് കപ്പാസിറ്റി തീരുന്നുവെന്നാണ് റിട്ടേണിങ് ഓഫീസറുടെ വിശദീകരണം. മതിയായ കപ്പാസിറ്റി ഇല്ലാത്ത ഹാർഡ് ഡിസ്കാണോ വെച്ചതെന്ന് യുഡിഎഫ് ആരോപിച്ചു. ...
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് വീണ്ടും പോസ്റ്റർ
Kerala News

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് വീണ്ടും പോസ്റ്റർ

കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി വിവാദത്തിന് പിന്നാലെ പോസ്റ്റർ പ്രചാരണവും ശക്തമാകുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് വീണ്ടും പോസ്റ്റർ. മാടായി കൂട്ടായ്മ എന്ന പേരിൽ പഴയങ്ങാടി ബീവി റോഡിലാണ് പോസ്റ്റർ സ്ഥാപിച്ചത്. മലപ്പുറം കാലടിയിൽ യൂത്ത് ലീഗ് പ്രവർത്തകരാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കി ഫ്ലക്സ് ബോർഡ് വെച്ചത്. യൂത്ത് ലീഗ് പ്രവർത്തകൻ അനസ് പാറപ്പുറം ഫേസ്ബുക്കിൽ ബോർഡിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചു. പാറപ്പുറം കൂട്ടായ്മ എന്ന പേരിൽ കാലടി പഞ്ചായത്ത് പാറപ്പുറത്താണ് ഫ്ലക്സ് സ്ഥാപിച്ചത്. ...
ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Kerala News

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ശബരിമലയിൽ ഹെലികോപ്റ്റർ പറന്ന സംഭവം: കേസ് പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച ആരോപണം. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററാണ് അതീവ സുരക്ഷാ മേഖലയിലൂടെ താഴ്ന്ന് പറന്നത്. സംഭവത്തെക്കുറിച്ച് പമ്പ പൊലീസിന് മുൻകൂട്ടി അറിവില്ലായിരുന്നുവെന്നാണ് വിവരം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിൽ ഉൾപ്പെടെ ചിത്രങ്ങൾ പകർത്തിയെന്ന സംശയവും ഉയർന്നിട്ടുണ്ട്. സംഭവം അതീവ ഗൗരവകരമാണെന്ന് എസ്. ശ്രീജിത്ത് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, കാലാവസ്ഥ മോശമായതിനെ തുടർന്ന് ദിശ മാറി പറന്നതാണെന്ന് കോസ്റ്റ് ഗാർഡ് വിശദീകരിച്ചു. സാധാരണ പരിശീലനത്തിന്റെ ഭാഗമായാണ് ഹെലികോപ്റ്റർ പറത്തിയതെന്നും 6000 അടി ഉയരത്തിലായിരുന്നു പറന്നതെന്നും അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് പമ്പയ്ക്കടുത്ത് മലയിൽ ഇറക്കിയ ശേഷം പിന്നീട് കൊച്ചിയിലേക്ക് മടങ്ങി...
ഡാമുകളിലെ ജലനിരപ്പ് താഴ്ന്നു; വൈദ്യുതി പ്രതിസന്ധി
Kerala News

ഡാമുകളിലെ ജലനിരപ്പ് താഴ്ന്നു; വൈദ്യുതി പ്രതിസന്ധി

  ഇടുക്കി: കടുത്ത വേനൽ ചൂടിനെ തുടർന്ന് സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ടുകൾ. പല അണക്കെട്ടുകളിലെയും നീരൊഴുക്ക് കുറഞ്ഞ നിലയിലാണ്. ഇടുക്കി ഡാംയിൽ നിലവിൽ 2335 അടി വെള്ളം മാത്രമാണ് ഉള്ളത്. ആകെ സംഭരണ ശേഷിയുടെ ഏകദേശം 35 ശതമാനം മാത്രമാണിത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം പത്ത് അടി വരെ കുറവാണെന്ന് വിലയിരുത്തുന്നു. ഡാമുകളിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞതും കടുത്ത ചൂടിനെ തുടർന്ന് ജലം വേഗത്തിൽ വറ്റിപ്പോകുന്നതും ജലനിരപ്പ് താഴാൻ കാരണമായി. ഇതിനിടെ വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിലാണ്. നിലവിൽ ഡാമിൽ നിന്ന് ശരാശരി 10 മുതൽ 11 മില്യൺ യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. ജലനിരപ്പ് ഇങ്ങനെ തുടർന്നാൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നു....
ഹൈവേ നിർമാണത്തിന്റെ മറവിൽ സിലിക്ക മണൽ കടത്തുന്നതായി പരാതി
Kerala News

ഹൈവേ നിർമാണത്തിന്റെ മറവിൽ സിലിക്ക മണൽ കടത്തുന്നതായി പരാതി

എറണാകുളം: ഹൈവേ നിർമാണത്തിന്റെ മറവിൽ കോടികളുടെ സിലിക്ക മണൽ കടത്തുന്നതായി പരാതി. വേമ്പനാട് കായൽ, കായംകുളം കായൽ എന്നിവിടങ്ങളിൽ ഉപയോഗശൂന്യമായ ചെളി നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിലാണ് തട്ടിപ്പെന്നാണ് ആരോപണം. അഞ്ച് കോടിയിലധികം രൂപയുടെ സിലിക്ക മണൽ കടത്തിയതായി വിജിലൻസ് വിഭാഗംക്കും ചീഫ് സെക്രട്ടറിയ്ക്കും ലഭിച്ച പരാതിയിൽ പറയുന്നു. ഇറിഗേഷൻ വകുപ്പ്, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണൽ കടത്തുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു. ഇങ്ങനെ എടുത്ത സിലിക്ക മണൽ ചേർത്തലയിലെ ലൈസൻസുള്ള കമ്പനികൾക്കും കോയമ്പത്തൂർയിലെ ഇടനിലക്കാര്ക്കും വിൽക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നു....
തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം; കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ
Kerala News

തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം; കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം: ജില്ലയിലെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റത്തിൽ കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ സമർപ്പിച്ച വിശദീകരണം തൃപ്തികരമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കളക്ടറുടെയും താലൂക്ക് തഹസിൽദാരുടെയും കീഴിൽ പ്രവർത്തിക്കുന്ന 71 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ കൂട്ടമായി സ്ഥലം മാറ്റിയത്.അതേസമയം, സ്ഥലംമാറ്റ ഉത്തരവിൽ സാധൂകരണം ആവശ്യപ്പെട്ട് ജില്ലാ കളക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം നടപ്പാക്കിയ ഉത്തരവ് സാധൂകരിക്കണമെന്നാണ് കളക്ടറുടെ ആവശ്യം. ...
തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു
Kerala News

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

തൃശൂർ: വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതര പരിക്കേറ്റ തിരുവമ്പാടി വിഭാഗത്തിൻ്റെ ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു. 90% പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ഔദ്യോഗിക കണക്ക് 11 ആയി. മൂന്ന് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സതീശൻ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായില്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, അപകടസ്ഥലത്ത് ഇന്ന് നടത്തിയ പരിശോധനയിൽ ശരീരഭാഗങ്ങൾ ലഭിച്ചിരുന്നു. ഇതുവരെ 103 ശരീരഭാഗങ്ങളാണ് അപകടം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ചത്.  ഏപ്രിൽ 21ന് ഉച്ചയ്ക്ക് ശേഷമാണ് മുണ്ടത്തിക്കോട് പടക്കപ്പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന സ്ഥലത്തായിരുന്നു സ്ഫോടനം. ...
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീടുകള്‍;കയറിത്താമസം ഏപ്രില്‍ 27ന്
Kerala News

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീടുകള്‍;കയറിത്താമസം ഏപ്രില്‍ 27ന്

  കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്‌ലിം ലീഗ് നിര്‍മിച്ച വീടുകളിലെ കയറിത്താമസം ഏപ്രില്‍ 27ന് നടക്കും. ആദ്യഘട്ടമായി നല്‍കിയ 51 വീടുകളില്‍ കുടുംബങ്ങള്‍ ഒരുമിച്ച് താമസം ആരംഭിക്കാനാണ് തീരുമാനം. മേപ്പാടി പഞ്ചായത്തിലെ മുട്ടില്‍-മേപ്പാടി റോഡ് സമീപമുള്ള തൃക്കൈപ്പറ്റ വെള്ളിത്തോടാണ് പദ്ധതി പ്രദേശം. മൂന്ന് കിടപ്പുമുറികളുള്ള 1050 ചതുരശ്ര അടിയുള്ള വീടുകളാണ് ഒരുക്കിയത്. ഫര്‍ണീച്ചര്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളും നല്‍കിയിട്ടുണ്ട്. കൂടാതെ കമ്മ്യൂണിറ്റി ഹാള്‍, പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ടാം ഘട്ടമായി 54 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. നേരത്തെ ഫെബ്രുവരി 28ന് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ 51 വീടുകളുടെ താക്കോല്‍ കൈമാറിയിരുന്നു....