BREAKING NEWS


Blog

എംഎസ്‌സി എൽസ 3 കപ്പൽ അപകടം: ബാലസ്റ്റ് വാട്ടർ തകരാറും സുരക്ഷാ വീഴ്ചകളും കാരണമെന്ന് അന്വേഷണ റിപ്പോർട്ട്
Kerala News, Latest news

എംഎസ്‌സി എൽസ 3 കപ്പൽ അപകടം: ബാലസ്റ്റ് വാട്ടർ തകരാറും സുരക്ഷാ വീഴ്ചകളും കാരണമെന്ന് അന്വേഷണ റിപ്പോർട്ട്

കൊച്ചി: എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിന് പിന്നിൽ സാങ്കേതിക തകരാറുകളും ഗുരുതരമായ സുരക്ഷാ വീഴ്ചകളുമാണെന്ന് ഡിജി ഷിപ്പിംഗ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട്. കപ്പലിന്റെ ബാലസ്റ്റ് വാട്ടർ സംവിധാനത്തിലെ തകരാറാണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്നായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്‌നറുകൾ കയറ്റുന്നതിനിടെയാണ് കപ്പലിൽ വെള്ളം കയറാൻ തുടങ്ങിയത്. ഈ ഘട്ടത്തിൽ തന്നെ കപ്പലിന് അഞ്ച് ഡിഗ്രി വരെ ചെരിവുണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച് വിഴിഞ്ഞം പോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നാലാം നമ്പർ കാർഗോ ഹോൾഡിലേക്ക് വെള്ളം കയറിയതോടെ കപ്പലിന്റെ സ്ഥിരതയെ ഗുരുതരമായി ബാധിച്ചു. ശക്തമായ ചരിവ് കാരണം നിരവധി കണ്ടെയ്‌നർ സ്റ്റാക്കുകൾ സ്ഥാനഭ്രംശം സംഭവിക്കുകയും ഇതോടെ കപ്പലിന്റെ സുരക്ഷ കൂടുതൽ അപകടത്തിലാകുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. റിപ...
മാസപ്പടി കേസ്: ടി. വീണയ്ക്ക് ഇഡി സമൻസ്; സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ്
Kerala News, Latest news, Politics

മാസപ്പടി കേസ്: ടി. വീണയ്ക്ക് ഇഡി സമൻസ്; സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ്

തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് ഇഡി സമൻസ് അയച്ചു. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സിഎംആർഎല്ലിലെ എട്ട് ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുശേഷ് കുമാർ എന്നിവർക്കു പുറമെ മറ്റ് ജീവനക്കാർക്കും സമൻസ് അയച്ചിട്ടുണ്ട്. ശശിധരൻ കർത്തയുടെ ഭാര്യയും മകനുമടക്കമുള്ള കുടുംബാംഗങ്ങൾക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. വിവിധ കമ്പനികളുടെ ഡയറക്ടർമാരാണ് ഇവരെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു. ടി. വീണയുടെ സ്ഥാപനവും സിഎംആർഎല്ലും തമ്മിൽ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ഇഡിക്...
കനത്ത മഴ: കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala News, Latest news, Weather

കനത്ത മഴ: കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ച് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർമാർ മുൻകരുതൽ നടപടിയായി അവധി നൽകിയത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾ, സർവകലാശാല പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് അവധി ബാധകമല്ല. അവ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അ...
സിബിഎസ്ഇയുടെ ഓൺ സ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിന് തിരിച്ചടി; കേന്ദ്രത്തിനും ബോർഡിനും ഹൈക്കോടതി നോട്ടീസ്
Latest news, National

സിബിഎസ്ഇയുടെ ഓൺ സ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിന് തിരിച്ചടി; കേന്ദ്രത്തിനും ബോർഡിനും ഹൈക്കോടതി നോട്ടീസ്

ഡൽഹി: സിബിഎസ്ഇ നടപ്പാക്കിയ ഓൺ സ്‌ക്രീൻ മാർക്കിംഗ് സംവിധാനം ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ‍ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. എൻഎസ്‌യു സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. കേസ് ഈ മാസം 12ന് വീണ്ടും പരിഗണിക്കും. പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയത്തിനായി സിബിഎസ്ഇ ഈ വർഷം മുതൽ നടപ്പാക്കിയ ഒഎസ്എം സംവിധാനത്തിൽ ഗുരുതര സാങ്കേതിക പിഴവുകളുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു. പരീക്ഷയ്ക്ക് ഒരു മാസം മുൻപ് ഡൽഹിയിലെ പ്രധാന സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ട്രയൽ റണ്ണിൽ തന്നെ നിരവധി തകരാറുകൾ കണ്ടെത്തിയിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ സ്കൂളുകൾ, ഡൽഹി സർക്കാർ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാരും പ്രതിനിധികളും ഉൾപ്പെട്ട സമിതിയാണ് ട്രയൽ റൺ വിലയിരുത്തിയത്. ഉത്തരക്കടലാസുകൾ ഡിജിറ്റലായി പരിശോധിച്ച് ഓൺ സ്‌ക്രീൻ മാർക്കിംഗ...
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം
Business

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ തീരുമാനം. യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി നടപ്പാക്കാനാണ് ധാരണ. തുടർന്ന് യാത്രാ രീതികളും സാമ്പത്തിക പ്രത്യാഘാതങ്ങളും വിലയിരുത്തിയ ശേഷം മറ്റ് സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച അന്തിമ ധാരണയായത്. പദ്ധതിമൂലം കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും നഷ്ടവും വിലയിരുത്താൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന സർവീസുകളിലും ദീർ...
കേരളത്തിൽ കാലവർഷം ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും
Kerala News, Latest news, Weather

കേരളത്തിൽ കാലവർഷം ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.  24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വിവിധ ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ...
സിജെപി പ്രതിഷേധം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവാക്കൾ ജന്തർമന്തറിൽ; ഇടത് വിദ്യാർത്ഥി സംഘടനകളുടെ പിന്തുണ
Latest news, National

സിജെപി പ്രതിഷേധം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവാക്കൾ ജന്തർമന്തറിൽ; ഇടത് വിദ്യാർത്ഥി സംഘടനകളുടെ പിന്തുണ

ദില്ലി: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവതി-യുവാക്കൾ ഡൽഹിയിലെ ജന്തർമന്തറിൽ എത്തി. സാമൂഹിക മാധ്യമങ്ങളിലെ പിന്തുണയുമായി താരതമ്യപ്പെടുത്തുമ്പോൾ പങ്കാളിത്തം കുറവായിരുന്നെങ്കിലും പ്രതിഷേധം ശ്രദ്ധേയമായി. പാർട്ടിയുടെ ചിഹ്നമായ പാറ്റയുടെ ചിത്രം പതിപ്പിച്ച ടീഷർട്ടുകൾ ധരിച്ചും ദേശീയപതാക കൈയിലേന്തിയും പ്രവർത്തകർ പ്രതിഷേധ വേദിയിലെത്തി. ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന അറിയിപ്പിനെ തുടർന്ന് രാവിലെ മുതൽ തന്നെ പ്രവർത്തകർ ജന്തർമന്തറിൽ ഒത്തുകൂടിയിരുന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന...
വാഗ്ദാനം പാലിച്ച് വിജയ് സർക്കാർ; തമിഴ്നാട്ടിൽ 717 ടാസ്‌മാക് മദ്യഷാപ്പുകൾ അടച്ചുപൂട്ടി
Latest news, National

വാഗ്ദാനം പാലിച്ച് വിജയ് സർക്കാർ; തമിഴ്നാട്ടിൽ 717 ടാസ്‌മാക് മദ്യഷാപ്പുകൾ അടച്ചുപൂട്ടി

ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ അനധികൃതമായ മദ്യഷാപ്പുകൾ അടച്ചുപൂട്ടുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി വിജയ് സർക്കാർ. സംസ്ഥാനത്താകെ 717 ടാസ്‌മാക് മദ്യവിൽപ്പനശാലകളാണ് സർക്കാർ അടച്ചുപൂട്ടിയത്. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന ഔട്ട്‌ലെറ്റുകളാണ് പ്രധാനമായും അടച്ചുപൂട്ടിയത്. പൊതുജനങ്ങളുടെ പരാതികളും സുരക്ഷാ ആശങ്കകളും പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. എക്സൈസ് മന്ത്രി കെ. വിഗ്നേഷ് നൽകിയ വിവരമനുസരിച്ച് 610 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ ബുധനാഴ്ചയ്ക്ക് മുൻപുതന്നെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ശേഷിച്ച 107 ഔട്ട്‌ലെറ്റുകൾ കൂടി ഇന്നലെ അടച്ചതോടെയാണ് ആകെ എണ്ണം 717 ആയി ഉയർന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യഷാപ്പുകൾ അടച്ചുപൂട്ടിയത് മധുര ജില്ലയിലാണ്. ഇവിടെ 290 ഔട്ട്‌ലെറ്റ...
അതിശക്തമായ മഴ; നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, വടക്കൻ കേരളത്തിൽ റെഡ് അലർട്ട്
Business

അതിശക്തമായ മഴ; നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, വടക്കൻ കേരളത്തിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, ബോർഡ്, പൊതുപരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ലെന്നും അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്ക...
കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷ; ജന്തർ മന്തറിൽ സമരത്തിന് നീക്കം
Latest news, National

കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷ; ജന്തർ മന്തറിൽ സമരത്തിന് നീക്കം

ഡൽഹി: സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പൊതു പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പാർട്ടിയുടെ സ്ഥാപകൻ അഭിജിത് ദീപ്കേ നാളെ ഡൽഹിയിലെത്തുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് ഡൽഹി പൊലീസ് ജാഗ്രത വർധിപ്പിച്ചത്. അമേരിക്കയിൽ നിന്ന് ഡൽഹിയിലെത്തുന്ന അഭിജിത് ദീപ്കേ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കി. എന്നാൽ നേരത്തെ നൽകിയ ആഹ്വാനത്തിൽ മാറ്റം വരുത്തി, പിന്തുണക്കുന്നവർ വിമാനത്താവളത്തിലേക്ക് എത്തരുതെന്നും പകരം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയാൽ മതിയെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധത്തിന് അനുമതി തേടാനാണ് തീരുമാനം. പ്രതിഷേധത്തിന് അനുമതി ലഭിക്കാത്ത പക്ഷം...