BREAKING NEWS


Blog

ലോകകപ്പ് 2026: പരാഗ്വായെ തകർത്ത് യുഎസ്എ; ബോസ്നിയക്കെതിരെ കാനഡയ്ക്ക് ആശ്വാസ സമനില
Sports, Football

ലോകകപ്പ് 2026: പരാഗ്വായെ തകർത്ത് യുഎസ്എ; ബോസ്നിയക്കെതിരെ കാനഡയ്ക്ക് ആശ്വാസ സമനില

ലോസ് ഏഞ്ചൽസ്: ഫിഫ ലോകകപ്പ് 2026-ൽ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ അമേരിക്ക തകർപ്പൻ ജയം സ്വന്തമാക്കി. പരാഗ്വായെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അമേരിക്ക പരാജയപ്പെടുത്തിയത്. ഫോലെരിൻ ബലോഗൺ നേടിയ ഇരട്ട ഗോളുകളുടെ കരുത്തിലാണ് അമേരിക്കയുടെ വിജയം. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ പരാഗ്വയുടെ ഡാമിയൻ ബോബെഡില്ലയുടെ സെൽഫ് ഗോളിലൂടെ യുഎസ്എ ലീഡ് നേടി. തുടർന്ന് അമേരിക്ക ആക്രമണം ശക്തമാക്കുകയും ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ മൂന്ന് ഗോളുകളുടെ ലീഡ് സ്വന്തമാക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ മൗറീഷ്യയോയുടെ ഗോളിലൂടെ പരാഗ്വ ആശ്വാസം കണ്ടെത്തിയെങ്കിലും അമേരിക്കയുടെ ആധിപത്യം അവസാന നിമിഷം വരെ തുടർന്നു. കളി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ ജിയോവാനി റെയ്‌ന നേടിയ ഗോളോടെ യുഎസ്എ 4-1ന്റെ തകർപ്പൻ വിജയം ഉറപ്പിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനയെയും ബ്രസീലിനെയും പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തി...
റീട്ടെയിൽ പമ്പുകളിൽ നിന്ന് വൻകിട ഉപഭോക്താക്കൾക്ക് ഇന്ധനം വാങ്ങാൻ വിലക്ക്; കേന്ദ്രത്തിന്റെ നിർണായക തീരുമാനം
National, News

റീട്ടെയിൽ പമ്പുകളിൽ നിന്ന് വൻകിട ഉപഭോക്താക്കൾക്ക് ഇന്ധനം വാങ്ങാൻ വിലക്ക്; കേന്ദ്രത്തിന്റെ നിർണായക തീരുമാനം

ഡൽഹി: സാധാരണ ഉപഭോക്താക്കൾക്ക് പെട്രോളും ഡീസലും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വ്യവസായ, വാണിജ്യ, സ്ഥാപന ആവശ്യങ്ങൾക്കായി റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ആദ്യഘട്ടത്തിൽ 90 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ വിലക്കിന്റെ കാലാവധി നീട്ടാനും സർക്കാർ തീരുമാനിക്കാമെന്നാണ് സൂചന. പൊതുജനങ്ങൾക്ക് ഇന്ധന ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. പുതിയ ഉത്തരവ് പ്രകാരം വ്യാവസായിക യൂണിറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ, മറ്റ് വലിയ ഉപഭോക്താക്കൾ എന്നിവർക്ക് ഇനി സാധാരണ പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളോ ഡീസലോ വാങ്ങാൻ കഴിയില്ല. പകരം അംഗീകൃത ബൾക്ക് സപ്ലൈ സംവിധാനങ്ങളിലൂടെയോ സ്വന്തം കൺസ്യൂമർ പമ്പുകളിലൂടെയോ ഇന്ധനം വാങ്ങേണ്ടിവരും. റീട്ടെയിൽ വിലയും ബൾക്ക് വിലയു...
മാസപ്പടി കേസ്: വീണ വിജയന് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം
Kerala News, Latest news, Politics

മാസപ്പടി കേസ്: വീണ വിജയന് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന വീണയുടെ അഭ്യർഥനയ്ക്ക് പിന്നാലെയാണ് പുതിയ സമൻസ് നൽകിയത്. പുതിയ നോട്ടീസ് പ്രകാരം ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന ചോദ്യം ചെയ്യലിന് ആരോഗ്യകാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് വീണ ഇഡിയെ ഇമെയിൽ മുഖേന അറിയിച്ചിരുന്നു. അതേസമയം, ഇഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് തന്നെ ഹാജരാക്കാമെന്നും വീണ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ നിർദേശത്തോട് ഇഡി ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. സി.എം.ആർ.എൽ കമ്പനിയുമായും എക്സാലോജിക് സൊല്യൂഷൻസുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി വീ...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട്
Kerala News, Latest news, Weather

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റ് തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാറ്റും മഴയും ഉണ്ടാകുന്ന സമയങ്ങളിൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും ശ്രദ്ധയിൽപ്പെട...
തേവര പാലത്തിൽ ലോറി അപകടം; കൈവരി തകർത്ത് കായലിലേക്ക് തൂങ്ങിനിന്നു
Kerala News

തേവര പാലത്തിൽ ലോറി അപകടം; കൈവരി തകർത്ത് കായലിലേക്ക് തൂങ്ങിനിന്നു

കൊച്ചി: എറണാകുളം തേവര പാലത്തിൽ ലോറി അപകടത്തിൽപ്പെട്ട് പാലത്തിന്റെ കൈവരി തകർത്ത് കായലിലേക്ക് തൂങ്ങിനിൽക്കുന്ന നിലയിൽ. അപകടത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക പരന്നതോടെ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തേവര ജംഗ്ഷന് സമീപം കുണ്ടന്നൂരിൽ നിന്ന് ഐലൻഡിലേക്കുള്ള റോഡിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരികൾ തകർത്തശേഷം കായലിലേക്ക് പതിക്കുന്നതിന് തൊട്ടുമുൻപായി തൂങ്ങിനിൽക്കുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. സ്ഥിതി ഗുരുതരമാണെന്ന് മനസിലാക്കിയ ഡ്രൈവർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. അതിനാൽ വലിയ ദുരന്തവും ആളപായവും ഒഴിവായി. അപകടവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ്, അഗ്നിരക്ഷാസേന, മറ്റ് രക്ഷാപ്രവർത്തക സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തി. ലോറി സുരക്ഷിതമായി മാറ്റുന്നതിനും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത...
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; പ്രിയദർശിനി പദ്ധതിക്ക് മുമ്പേ പ്രതിസന്ധി
Kerala News

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; പ്രിയദർശിനി പദ്ധതിക്ക് മുമ്പേ പ്രതിസന്ധി

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി ആരംഭിക്കുന്നതിന് മുൻപേ സാമ്പത്തിക പ്രതിസന്ധി ഉയർന്നു. പദ്ധതിക്കായി മുൻകൂർ തുക അനുവദിക്കില്ലെന്ന സർക്കാർ നിലപാടാണ് കെഎസ്ആർടിസിയുമായി അഭിപ്രായവ്യത്യാസത്തിന് വഴിവെച്ചിരിക്കുന്നത്. പദ്ധതി വിജയകരമായി നടപ്പാക്കാൻ മുൻകൂർ ധനസഹായം അനിവാര്യമാണെന്ന് കെഎസ്ആർടിസി സർക്കാരിനെ അറിയിച്ചു. അല്ലാത്തപക്ഷം കോർപ്പറേഷന്റെ വരുമാനത്തെയും ഇന്ധന സബ്‌സിഡി സംവിധാനത്തെയും ഇത് ബാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സ്ത്രീകൾക്ക് നൽകുന്ന സീറോ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് ഓരോ മാസാവസാനവും ചെലവായ തുക കെഎസ്ആർടിസിക്ക് നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഈ രീതി സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് കെഎസ്ആർടിസിയുടെ ആശങ്ക. 45 ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയിൽ ഇന്ധന കമ്പനികൾ കെഎസ്ആർടിസിക്ക് പ്രത്യേക ഇ...
മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ നാളെ ഹാജരാകില്ലെന്ന് വീണ വിജയൻ; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി മെയിൽ
Kerala News, Latest news

മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ നാളെ ഹാജരാകില്ലെന്ന് വീണ വിജയൻ; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി മെയിൽ

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്ന് വീണ വിജയൻ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വീണ ഇഡിക്ക് ഇമെയിൽ അയച്ചു. ആവശ്യമായ രേഖകൾ അന്വേഷണ ഏജൻസിക്ക് കൈമാറാൻ തയ്യാറാണെന്നും, അഭിഭാഷകർ മുഖേന രേഖകൾ സമർപ്പിക്കുമെന്നും ഇമെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. വീണയുടെ അഭ്യർഥന പരിഗണിച്ച ഇഡി പുതിയ തീയതി അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി പുതുക്കിയ സമൻസ് ഇന്ന് നൽകുമെന്നാണ് വിവരം. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് ലഭിച്ച സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകാനായിരുന്നു ഇഡി വീണ വിജയന് നിർദേശം നൽകിയിരുന്നത്. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട് 132 കോടിയിലധികം രൂപയുടെ ക്രമക്കേടുകൾ നടന്നതായി എസ്.എഫ്.ഐ.ഒ. കണ്ടെത്തിയതിനെ തുടർന്നാണ് കള്ളപ്പണ ഇടപാട് കേസിൽ അന്വേഷണം ശക്തമാക്കിയത്. 2016 മ...
രജനീകാന്തിന്റെ മരുമകൻ വിശാഖൻ അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക്
National, Politics

രജനീകാന്തിന്റെ മരുമകൻ വിശാഖൻ അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക്

ചെന്നൈ: തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ മരുമകനും നടനും വ്യവസായിയുമായ വിശാഖൻ കെ. വണങ്ങാമുടി, കെ. അണ്ണാമലൈ രൂപീകരിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ 'വി ദ ലീഡേഴ്സ്' ൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്. രജനീകാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്തിന്റെ ഭർത്താവാണ് വിശാഖൻ. അണ്ണാമലൈക്ക് രജനീകാന്തിന്റെ പിന്തുണയുണ്ടെന്ന സൂചനകൾ ശക്തമാകുന്നതിനിടെയാണ് ഈ രാഷ്ട്രീയ നീക്കം ശ്രദ്ധ നേടുന്നത്. അണ്ണാമലൈയുടെ ജനകീയ കൂട്ടായ്മയുടെ ഭാഗമായാണ് വിശാഖൻ പ്രവർത്തിക്കുക എന്നാണു വിവരം. ജൂൺ 5-നാണ് കെ. അണ്ണാമലൈ ബിജെപിയിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചത്. തുടർന്ന് 'വി ദ ലീഡേഴ്സ്' എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിക്കുകയും ചെയ്തു. പ്രഖ്യാപനത്തിന് പിന്നാലെ വെറും 24 മണിക്കൂറിനുള്ളിൽ 13.85 ലക്ഷംത്തിലധികം ആളുകൾ പ്രസ്ഥാനത്തിന്റെ സജീവ അംഗങ്ങളായി രജിസ്റ്റർ ചെയ്തതായി അണ്ണാമലൈ അവകാശപ്പെട്ടു. തന്റെ പൊതുജീവിതത്തിലെയും രാഷ്ട്രീ...
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവം: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് കമ്മീഷണറുടെ ശാസന
Kerala News, Latest news

ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവം: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് കമ്മീഷണറുടെ ശാസന

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് സമീപം ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ശാസന. കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും ശാസിക്കുകയും ചെയ്തത്. സംഭവദിവസത്തെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച ശേഷമാണ് കമ്മീഷണർ പൊലീസുകാരോട് വിശദീകരണം ആവശ്യപ്പെട്ടത്. പ്രതിഷേധക്കാർ മുട്ട എറിയുകയും വാഹനങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ പ്രതികളെ തടയുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതായി കമ്മീഷണർ വിലയിരുത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ആവശ്യമായ നടപടി സ്വീകരിക്കാത്തതിനെക്കുറിച്ചും അദ്ദേഹം ചോദ്യം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് വ്യക്തമായ നിർദേശം ലഭിച്ചിരുന്നില്ലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ വിശദ...
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; അഞ്ച് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്
Kerala News, Latest news, Weather

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; അഞ്ച് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷ മഴ തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ തീവ്രത കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും തീവ്രമഴയോ അതിതീവ്രമഴയോ സംബന്ധിച്ച മുന്നറിയിപ്പുകൾ നിലവിലില്ല. അതേസമയം, വടക്കൻ കേരളത്തിൽ മഴ തുടരുമെന്നതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. എന്നാൽ സാധാരണ കാലവർഷ മഴ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തുടരുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടർന്ന് വടക്കൻ കേരളത്തിൽ മഴക്കെടുതികൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നദികളിലെയും പ്രധാന അണക്കെട്ടുകളിലെയും ജലനിരപ്പ് നിലവിൽ സുരക്ഷിത പരിധിയിലാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ 13 അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവ...