BREAKING NEWS


Blog

എറണാകുളത്ത് വി.ഡി. സതീശന് വൻ സ്വീകരണം
Kerala News

എറണാകുളത്ത് വി.ഡി. സതീശന് വൻ സ്വീകരണം

എറണാകുളം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജില്ലയിൽ എത്തിയ നിയുക്ത എംഎൽഎ വി.ഡി. സതീശന് റെയിൽവേ സ്റ്റേഷനിഷൽ വൻ സ്വീകരണമൊരുക്കി പ്രവർത്തകർ. ഡിസിസി പ്രസിഡൻ്റും കൊച്ചി നിയുക്ത കൊച്ചി എംഎൽഎയുമായ മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് സ്വീകരണത്തിനായി തടിച്ചുകൂടിയത്. അതേസമയം, എറണാകുളം ഡിസിസിക്ക് മുൻപിൽ കെ. സി. വേണുഗോപാലിന് നന്ദി പറഞ്ഞുകൊണ്ട് ഫ്ലക്സ് ഉയർന്നിട്ടുണ്ട്. പിന്നണിയിൽ ശക്തി പകർന്നു, മുന്നണിയിൽ നിന്ന് നയിച്ചു, മഹാവിജയത്തിൽ പ്രിയ കെ.സി ക്ക് ഒരായിരം നന്ദി എന്നാണ് ഫ്ലക്സിൽ പറഞ്ഞിരിക്കുന്നത്. ഡൽഹി വിമാനത്താവളത്തിൽ എത്തിയ എഐഎസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും വമ്പൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കെസിയെ സ്വീകരിക്കാൻ എത്തിയത്. ചെണ്ടമേളം ഉള്‍പ്പെടെ വലിയ സ്വീകരണമാണ് കെ.സി. വേണുഗോപാലിന് രാജ്യതലസ്ഥാനത്ത് നിന്ന...
ജാതിമത വിഭാഗങ്ങള്‍ക്ക് അമിത പ്രധാന്യം നല്‍കരുത്: സച്ചിദാനന്ദ സ്വാമികള്‍
Kerala News

ജാതിമത വിഭാഗങ്ങള്‍ക്ക് അമിത പ്രധാന്യം നല്‍കരുത്: സച്ചിദാനന്ദ സ്വാമികള്‍

തിരുവനന്തപുരം: മന്ത്രിസഭയിലും പേഴ്സണൽ സ്റ്റാഫിലും ദളിത്‌ പിന്നോക്ക സമുദായങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമികൾ ആവശ്യപ്പെട്ടു. ഏതെങ്കിലും ജാതിമത വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ അമിത പ്രാധാന്യം നൽകരുതെന്നും, സമുദായ പ്രാതിനിധ്യം ലഭിക്കാത്ത സമുദായങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. മുമ്പ് ഇത് പാലിക്കാതെ വന്നതിനാലാണ് ഇപ്രകാരം പറയേണ്ടി വരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ജാതിമതഭേദമന്യേ വോട്ട് ചെയ്ത് ജയിച്ച ജനപ്രതിനിധികൾ ഭരണം കയ്യാളുമ്പോൾ എല്ലാ ജാതിമതസ്ഥർക്കും തുല്യ പ്രാധാന്യം നൽകി സാമൂഹിക നീതി ഉറപ്പുവരുത്തണം. ശിവഗിരി മഠത്തിന് ഒരു രാഷ്ട്രീയ കക്ഷിയോടും പ്രത്യേക താൽപ്പര്യമില്ലെന്നും സച്ചിദാനന്ദ സ്വാമികൾ അറിയിച്ചു. ശിവഗിരി മഠത്തിൻ്റെ ഇടപെടൽ കൊണ്ട് പിന്നോക്ക വിഭാഗങ്ങൾക്ക് ഒരു പരിധിവരെയെങ്...
ഏക ലക്ഷ്യം ജനങ്ങളുടെ ക്ഷേമം; നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ച് വിജയ്
Kerala News

ഏക ലക്ഷ്യം ജനങ്ങളുടെ ക്ഷേമം; നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ച് വിജയ്

ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയതില്‍ അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ച് ടിവികെ നേതാവ് വിജയ്. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വന്‍ വിജയം നേടിയ ടിവികെയ്ക്കും നേതാവ് വിജയ്ക്കും പ്രമുഖ നേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ക്ഷേമം മാത്രമാണ് തങ്ങളുടെ ഏക ലക്ഷ്യമെന്നും ആശംസകളറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയുണ്ടെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിജയ് പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തിന്റെ പുരോഗതിയിലും തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിലുമായിരിക്കും തങ്ങളുടെ ലക്ഷ്യം. ഈ ശ്രമത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായും വിജയ് വ്യക്തമാക്കി. ആശംസകള്‍ അറിയിച്ച രാഹുല്‍ ഗാന്ധിക്കും വിജയ് നന്ദി പറഞ്ഞു. പൊതു സേവനത്തിലും തമിഴ്‌നാടിന്റെ സാംസ്‌കാരിക തനിമ സംരക്ഷിക്കുന്നതിലും ടിവികെ...
ഭരണമാറ്റം; കിഫ്‌ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു
Kerala News

ഭരണമാറ്റം; കിഫ്‌ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു

തിരുവനന്തപുരം: കിഫ്‌ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ഭരണമാറ്റത്തിന് പിന്നാലെയാണ് സിഇഒ സ്ഥാനത്ത് നിന്ന് എബ്രഹാം പടിയിറങ്ങുന്നത്. അഡീഷണൽ സിഇഒ മിനി ആൻ്റണിക്കാണ് കിഫ്‌ബിയുടെ ചുമതല. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടതിന് പിന്നാലെ പിണറായി വിജയൻ ഗവർണർക്ക് രാജി കത്ത് കൈമാറിയിരുന്നു. ഇതിനുപിന്നാലെ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകരും രാജി സമർപ്പിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലകിനാണ് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് നൽകിയത്. അഡ്വക്കറ്റ് ജനറലിനെ കൂടാതെ, അഡീഷണൽ അഡ്വ. ജനറൽമാരായ അശോക് എം. ചെറിയാൻ, കെ.പി. ജയചന്ദ്രൻ എന്നിവരും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, സ്റ്റേറ്റ് അറ്റോണി എൻ. മനോജ് കുമാർ, എന്നിവരും രാജിക്കത്ത് കൈമാറിയിട്ടുണ്ട്....
സാങ്കേതിക കുരുക്ക്; കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി
Kerala News

സാങ്കേതിക കുരുക്ക്; കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി. ഒന്നാം തീയതി ലഭിക്കേണ്ട ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി. ശമ്പളമായി നൽകേണ്ട തുക ബാങ്ക് അനുവദിക്കാത്തതാണ് പ്രതിസന്ധിയിലായത്. സാങ്കേതിക കുരുക്ക് കാരണമാണ് പണം വൈകുന്നതെന്നാണ് വിശദീകരണം. പെരുമാറ്റചട്ടം നിലനിന്നിരുന്നതിനാൽ ബാങ്കിന് ഓവർഡ്രാഫ്റ്റ് നൽകാൻ സാധിച്ചില്ല. ഇതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. പുതിയ സർക്കാർ ഓവർ ഡ്രാഫ്റ്റ് നൽകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ ബാങ്കുകൾ പിൻവലിയുന്ന സ്ഥിതിയും ഉണ്ട്....
“എൽഡിഎഫിനുണ്ടായത് അനർഹമായ പരാജയം”; തിരിച്ചുവരവ് ഉറപ്പെന്ന് എം. സ്വരാജ്
Kerala News

“എൽഡിഎഫിനുണ്ടായത് അനർഹമായ പരാജയം”; തിരിച്ചുവരവ് ഉറപ്പെന്ന് എം. സ്വരാജ്

  എറണാകുളം: നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തോൽവി അനർഹമായ പരാജയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. എൽഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്തിന് സമഗ്രമായ മുന്നേറ്റമുണ്ടായിരുന്നുവെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. “കൊടുങ്കാറ്റുപോലെ തിരികെ വരും” എന്നായിരുന്നു ഫേസ്ബുക്കിലൂടെ എം. സ്വരാജിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലത്തെ ആത്മപരിശോധനയോടെ കാണുന്നുവെന്നും ജനങ്ങളുടെ വിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.   ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: അനർഹമായ ഒരു പരാജയം. കനത്ത പരാജയമാണ് എൽ ഡി എഫിന് ഉണ്ടായിരിക്കുന്നത്. യു ഡി എഫിന് മികച്ച വിജയവും നേടാനായി. എൽ ഡി എഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു. എൽ ഡി എഫ് ഭരണത്തിൽ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായത് . എതിരാളികൾ പോലും ഇക്കാര്യം സമ്മതിക്കും. എന്നിട്ടും തിരഞ്ഞെടുപ്പിൽ...
പാൻക്രിയാറ്റിക് കാൻസർ നേരത്തെ കണ്ടെത്താൻ പുതിയ എഐ സാങ്കേതിക വിദ്യ; വികസിപ്പിച്ച് യുഎസ് ശാസ്ത്രജ്ഞർ
Health

പാൻക്രിയാറ്റിക് കാൻസർ നേരത്തെ കണ്ടെത്താൻ പുതിയ എഐ സാങ്കേതിക വിദ്യ; വികസിപ്പിച്ച് യുഎസ് ശാസ്ത്രജ്ഞർ

  വാഷിങ്ടൺ: അതിവേഗം പടരുന്ന ഏറ്റവും അപകടകാരിയായ കാൻസറുകളിലൊന്നായ പാൻക്രിയാറ്റിക് കാൻസർ തുടക്കത്തിലേ കണ്ടെത്താൻ സഹായിക്കുന്ന പുതിയ എഐ സാങ്കേതിക വിദ്യ വികസിപ്പിച്ച് യുഎസ് ശാസ്ത്രജ്ഞർ. രോഗം ഡോക്ടർമാർ കണ്ടെത്തുന്നതിന് മാസങ്ങൾക്കുമുമ്പ് തന്നെ സൂചനകൾ തിരിച്ചറിയാൻ ഈ സംവിധാനത്തിന് കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. മായോ ക്ലിനിക്യും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് എംഡി ആൻഡേഴ്‌സൺ കാൻസർ സെന്റർയും ചേർന്നാണ് ‘റെഡ്‌മോഡ്’ എന്ന എഐ സംവിധാനം വികസിപ്പിച്ചത്. സാധാരണ സി.ടി സ്‌കാനുകളിൽ മനുഷ്യരുടെ കണ്ണിൽ പെടാതെ പോകുന്ന ചെറു മാറ്റങ്ങൾ പോലും തിരിച്ചറിയാൻ എഐക്ക് കഴിയുമെന്ന് ഗവേഷകർ വ്യക്തമാക്കി. രോഗം സ്ഥിരീകരിക്കുന്നതിന് ശരാശരി 16 മാസം മുതൽ മൂന്ന് വർഷം മുമ്പ് വരെ കാൻസറിന്റെ സൂചനകൾ കണ്ടെത്താൻ എഐക്ക് കഴിഞ്ഞതായും പഠന റിപ്പോർട്ടിൽ പറയുന്നു. 969 സി.ടി സ്‌കാനുകൾ ഉപയോഗിച്ചാണ് എഐയെ പരിശീലിപ്പിച്ചത്. പരീക്ഷണ ...
പറവൂരില്‍ വിജയാഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍ അറ്റു
Accident

പറവൂരില്‍ വിജയാഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍ അറ്റു

കൊച്ചി: വോട്ടെണ്ണലിന്റെ വിജയാഘോഷത്തിനിടെ പറവൂരില്‍ ഗുണ്ട് പൊട്ടിത്തെറിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍ അറ്റു. പറവൂര്‍ സ്വദേശിയായ സുധീഷിന്റെ ഇടതുകൈ വിരലാണ് അറ്റുപോയത്. ഇയാളുടെ കൈപ്പത്തിയുടെ ഒരു ഭാഗത്ത് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്...
കേരളത്തിൽ യുഡിഎഫ് കൊടുങ്കാറ്റ്; 102 സീറ്റുകളുമായി ചരിത്രവിജയം
Kerala News

കേരളത്തിൽ യുഡിഎഫ് കൊടുങ്കാറ്റ്; 102 സീറ്റുകളുമായി ചരിത്രവിജയം

തിരുവനന്തപുരം: യുഡിഎഫ് തരംഗത്തിൽ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രവിധി. 140ൽ 102 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലേക്ക് കുതിച്ചുകയറി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയിരുന്ന എൽഡിഎഫ് ഇത്തവണ 35 സീറ്റിലേക്ക് ചുരുങ്ങി കനത്ത തിരിച്ചടി നേരിട്ടു. അതേസമയം, ബിജെപി ചരിത്രത്തിൽ ആദ്യമായി മൂന്ന് സീറ്റുകൾ നേടി കേരള രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യം അറിയിച്ചു. നേമം, ചാത്തന്നൂർ, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. കണ്ണൂർ, കൊല്ലം, പാലക്കാട്, ആലപ്പുഴ അടക്കമുള്ള ഇടതുകോട്ടകൾ യുഡിഎഫ് തകർത്തു. ഇടത് വോട്ടുബാങ്കിൽ വലിയ ചോർച്ചയുണ്ടായതായാണ് ഫലസൂചന. “യഥാർഥ ഇടതുപക്ഷം യുഡിഎഫാണ്” എന്ന വി.ഡി. സതീശൻയുടെ പ്രചാരണവാചകം ഫലത്തിൽ പ്രതിഫലിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷണം. വി. ശിവൻകുട്ടി, പി. രാജീവ്, വി.എൻ. വാസവൻ ഉൾപ്പെടെ 12 മന്ത്രിമാർ പരാജയപ്പെട്ടു. പേരാവൂരിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ. ശൈലജയ...
പേരാവൂരിൽ വമ്പൻ ജയം നേടി സണ്ണി ജോസഫ്; കെ.കെ. ശൈലജയ്ക്ക് തിരിച്ചടി
Kerala News

പേരാവൂരിൽ വമ്പൻ ജയം നേടി സണ്ണി ജോസഫ്; കെ.കെ. ശൈലജയ്ക്ക് തിരിച്ചടി

കണ്ണൂർ: പേരാവൂർ മണ്ഡലത്തിൽ ഉജ്ജ്വല വിജയം നേടി സണ്ണി ജോസഫ്. കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംഎൽഎയുമായ സണ്ണി ജോസഫ്, മുൻ മന്ത്രി കെ.കെ. ശൈലജയെ 14,453 വോട്ടുകൾക്ക് പരാജയപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെറും 3,172 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫ് വിജയിച്ചിരുന്നത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം 11,281 വോട്ടുകൾ കൂടി ഉയർത്തിയാണ് അദ്ദേഹം മണ്ഡലം നിലനിർത്തിയത്. മട്ടന്നൂരിൽ നിന്ന് മാറിയാണ് കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കാൻ എത്തിയത്. കെപിസിസി അധ്യക്ഷനെ പരാജയപ്പെടുത്തി മണ്ഡലം പിടിക്കണമെങ്കിൽ ശൈലജ തന്നെ മത്സരിക്കണമെന്ന സിപിഐഎം വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥാനാർഥിത്വം. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരങ്ങളിലൊന്നായി പേരാവൂർ മാറി. ഇടത് ക്യാമ്പുകൾ പോലും അട്ടിമറി സാധ്യത ചർച്ച ചെയ്തിരുന്ന സാഹചര്യത്തിൽ, ഫലം വലിയ രാഷ്ട്രീയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. ലോക്...