BREAKING NEWS


Blog

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്
Weather

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

  തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. ശനിയാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി വേനൽമഴ ശക്തമായി തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 8ന് ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും...
റാന്നി രഞ്ജിത കൊലക്കേസ്; പ്രതി അതുല്‍ സത്യന് ജീവപര്യന്തം കഠിനതടവ്
Kerala News

റാന്നി രഞ്ജിത കൊലക്കേസ്; പ്രതി അതുല്‍ സത്യന് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട: റാന്നി കീക്കൊഴൂർ രഞ്ജിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി. യുവതിക്ക് ഒപ്പം താമസിച്ചിരുന്ന പ്രതി അതുൽ സത്യൻ ആണ് കുറ്റക്കാരൻ. 2023 ജൂൺ 24 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതുലിനെതിരെ പൊലീസിൽ പരാതി നൽകിയതിന്‍റെ വിരോധത്തിലാണ് പ്രതി രഞ്ജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിതയുടെ വീട്ടിലേക്ക് വാളുമായി ഓടിക്കയറിയ പ്രതി മക്കളുടെ മുന്നിലിട്ടാണ് രഞ്ജിതയെ തലയ്ക്കും കഴുത്തിനും വെട്ടിയത്. ആക്രമണത്തിനിടെ രഞ്ജിതയുടെ അച്ഛനും അമ്മയ്ക്കും വെട്ടേൽക്കുകയും ചെയ്തിരുന്നു....
വിജയ്ക്ക് തിരിച്ചടി; ഭൂരിപക്ഷം തെളിയിക്കാനായില്ല
National

വിജയ്ക്ക് തിരിച്ചടി; ഭൂരിപക്ഷം തെളിയിക്കാനായില്ല

സർക്കാർ രൂപീകരിക്കുന്നതിൽ ഭൂരിപക്ഷം തെളിയിക്കാനാവാതെ ടിവികെ. ഭൂരിപക്ഷം തെളിയിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ കത്ത് ആവശ്യമെന്ന് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. കത്ത് ലഭിച്ചാൽ സത്യപ്രതിജ്ഞയിലേക്ക് കടക്കാമെന്നും ഗവർണർ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു വന്ന ടിവികെയ്ക്ക് കേവലഭൂരിപക്ഷമായ 118ൽ എത്താൻ 10ഓളം സീറ്റുകളാണ് വേണ്ടിയിരുന്നത്. കോൺഗ്രസ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ കേവല ഭൂരിപക്ഷം 112 ആയി ഉയർന്നു. സർക്കാർ രൂപീകരിക്കുവാൻ 118 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ 6 സീറ്റുകൾ കൂടി ലഭിച്ചാലേ ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാനാകൂ. അതേസമയം, കോൺഗ്രസിന് പുറമേ ഏതെങ്കിലും സ്വതന്ത്രർ ടിവികെയുടെ ഭാഗമാകുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വർഗീയ ശക്തികളെ സഖ്യത്തിൽ നിന്നും മാറ്റി നിർത്തണമെന്ന നിബന്ധനയോട് കൂടിയായിരുന്നു കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ...
ഇറാന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ചതായി യുഎസ്
World

ഇറാന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ചതായി യുഎസ്

വാഷിങ്ടൺ: ഇറാന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ്. ഹോർമുസിൽ കപ്പലുകൾക്ക് സുരക്ഷയൊരുക്കുന്നതും താൽക്കാലികമായി നിർത്തി. ഇറാനുമായുള്ള ചർച്ചയിൽ മികച്ച പുരോഗതിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ ഇറാൻ സൈനിക നടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. നേരത്തേ തുടക്കമിട്ട പ്രൊജക്ട് ഫ്രീഡം പരസ്പര ഉടമ്പടിപ്രകാരം നിർത്തിവയ്ക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അതേ സമയം ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള യുഎസ് ഉപരോധം നിലനിൽക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ട്രംപ് പിന്മാറി എന്നാണ് ഇറാനിയൻ മാധ്യമങ്ങൾ ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാനിലെ യുഎസ്-ഇസ്രായേൽ ആക്രമണം - ഓപ്പറേഷൻ എപ്പിക് ഫ്യൂറി - ലക്ഷ്യങ്ങൾ നേടിയതിന് ശേഷം അ...
എം.വി. ഗോവിന്ദൻ മാറിയാൽ മാത്രം പാർട്ടി നന്നാകില്ല”;  വി. കുഞ്ഞികൃഷ്ണൻ
Kerala News

എം.വി. ഗോവിന്ദൻ മാറിയാൽ മാത്രം പാർട്ടി നന്നാകില്ല”; വി. കുഞ്ഞികൃഷ്ണൻ

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനമൊഴിഞ്ഞാൽ മാത്രം പാർട്ടി നന്നാകില്ലെന്ന് നിയുക്ത പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. പാർട്ടി തെറ്റ് തിരുത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും, തെറ്റുകൾ തിരുത്താൻ സന്നദ്ധരായാൽ അത് പാർട്ടിക്കും കേരളത്തിനും നല്ലതാകുമെന്നും അദ്ദേഹം പറഞ്ഞു. “കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അപചയങ്ങളാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും അത് ചൂണ്ടിക്കാട്ടിയവരെ ക്രൂശിക്കുകയും ചെയ്യുകയായിരുന്നു പാർട്ടി,” എന്നും കുഞ്ഞികൃഷ്ണൻ വിമർശിച്ചു. ജയിക്കുമെന്ന പ്രതീക്ഷയോടെയല്ല മത്സരരംഗത്തിറങ്ങിയതെന്നും, എന്നാൽ പിന്നീട് അനുകൂല സാഹചര്യം രൂപപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. “അടിയൊഴുക്ക് മുൻകൂട്ടി കണക്കാക്കാനായില്ല. അതിന്റെ ശക്തി ഇപ്പോൾ സിപിഐഎമ്മിനും ബോധ്യപ്പെട്ടിട്ടുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്...
ശബരിമല യുവതി പ്രവേശനം: ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനെതിരെ സുപ്രീംകോടതി
Kerala News

ശബരിമല യുവതി പ്രവേശനം: ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനെതിരെ സുപ്രീംകോടതി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പൊതു താൽപര്യ ഹർജിയിൽ നിന്ന് എന്ത് ഗുണം ലഭിച്ചുവെന്ന് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനോട് സുപ്രീംകോടതി. നിയമ സ്ഥാപനമായ ഒരു സംഘടനയ്ക്ക് ആരാധനക്കുള്ള അവകാശം എങ്ങനെ അവകാശപ്പെടാൻ കഴിയുമെന്നും കോടതി ചോദിച്ചു. രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കേണ്ട സമയം ഈ വിഷയം ഹർജിക്കാരൻ ഏറ്റെടുക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടെന്ന് ചോദിച്ച ജസ്റ്റിസ് നാഗരത്ന വിശ്വാസികളാണോ ഈ സംഘടനയുടെ തലപ്പത്ത് എന്നും സംശയം പ്രകടിപ്പിച്ചു. പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജി അന്നുതന്നെ തള്ളേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായ ശേഷം സംസ്ഥാന സർക്കാർ വാദം ഉന്നയിക്കും. കഴിഞ്ഞ ദിവസം വാദത്തിനിടെ യഥാർത്ഥ വിശ്വാസികളായ യുവതികൾ ശബരിമലയിൽ പോകില്ലെന്ന നിരീക്ഷണം സുപ്രീംകോടതി നടത്തിയിരുന്നു. സർക്കാരിന്റെ വാദമടക്ക...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
Weather

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത റിപ്പോർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. വിവിധ ജില്ലകളിൽ മുന്നറിയിപ്പുണ്ട്. ഇന്നുമുതൽ മെയ് എട്ട് വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിളാണ് യെല്ലോ അലേർട്ടുള്ളത്. നാളെ എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മെയ് 7ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് എട്ടിന് ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും മെയ് ഒൻപതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അല‌ർട്ടാണ്. ഈ ജില്ലകളിലെല്ലാം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5...
കേരളത്തിലും ബിജെപി വലിയ ശക്തിയാകും”; പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ
Kerala News

കേരളത്തിലും ബിജെപി വലിയ ശക്തിയാകും”; പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ

  തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിൽ നാടിനുവേണ്ടി പ്രവർത്തിക്കാൻ ജനങ്ങൾ അവസരം നൽകിയെന്ന് രാജീവ് ചന്ദ്രശേഖർ. നേമത്ത് വിജയിച്ചതിന് പിന്നാലെയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. 20 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു ഇന്നലെയെന്നും ഈ തെരഞ്ഞെടുപ്പ് സിപിഐഎം വിരുദ്ധ തരംഗമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ ഒരുകാലത്ത് ബിജെപിക്ക് അഞ്ച് എംഎൽഎമാരായിരുന്നു ഉണ്ടായിരുന്നത്, ഇന്ന് അത് 195 ആയി വളർന്നു. കേരളത്തിലും അടുത്ത മൂന്ന് തെരഞ്ഞെടുപ്പുകൾക്കുള്ളിൽ ബിജെപി വലിയ ശക്തിയായി മാറുമെന്ന പ്രതീക്ഷയും രാജീവ് ചന്ദ്രശേഖർ പങ്കുവച്ചു. സിപിഐഎം കേരളത്തിൽ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ നേരിടുമെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസിന്റെ 100 എംഎൽഎമാരെ നേർവഴിക്ക് നടത്താൻ ബിജെപിയുടെ മൂന്ന് എംഎൽഎമാർ മതിയാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം, വി. മു...
ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്ന് വി. അബ്ദുറഹ്മാൻ
Kerala News

ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്ന് വി. അബ്ദുറഹ്മാൻ

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വി. അബ്ദുറഹ്മാൻ. തിരൂർ മണ്ഡലത്തിലെ ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്നും വോട്ട് നൽകിയ എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. “വിജയ-പരാജയങ്ങൾ എന്തുതന്നെയായാലും നിങ്ങളുടെ സ്നേഹവും വിശ്വാസവും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നാടിന്റെ നന്മയ്ക്കായി എന്നും നിങ്ങളോടൊപ്പം ഉണ്ടാകും,” എന്നാണ് അബ്ദുറഹ്മാൻ കുറിച്ചത്. അതേസമയം, മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ തിരൂരിൽ കുറുക്കോളി മൊയ്തീൻ വമ്പൻ വിജയം നേടി. 24,137 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം രണ്ടാം തവണ നിയമസഭയിലെത്തുന്നത്. സ്വന്തം തട്ടകത്തിലേക്ക് തിരിച്ചെത്തിയിട്ടും വി. അബ്ദുറഹ്മാന് മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കാനായില്ലെന്നത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്....
“ജനവിധിയല്ല, ഗൂഢാലോചനയുടെ ഫലം”; തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ മമത ബാനർജി
National

“ജനവിധിയല്ല, ഗൂഢാലോചനയുടെ ഫലം”; തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ ഗുരുതര ആരോപണങ്ങളുമായി മമത ബാനർജി. തെരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്നും ഗൂഢാലോചനയുടെ ഫലമാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ടിഎംസി മത്സരിച്ചത് ബിജെപിക്കെതിരെയല്ല, മറിച്ച് ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻക്കെതിരെയാണെന്നും മമത ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപക ക്രമക്കേടുകൾ നടത്തിയെന്നും ഫലം അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ നേരിട്ടത്. ബിജെപി 208 സീറ്റുകൾ നേടി അധികാരത്തിലെത്തിയപ്പോൾ ടിഎംസിക്ക് നേടാനായത് 79 സീറ്റുകൾ മാത്രം. മുഖ്യമന്ത്രി മമത ബാനർജിക്കും അപ്രതീക്ഷിത തോൽവിയാണ് നേരിട്ടത്. ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി 15,105 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സുവേന്ദു അധി...