ടി20 ലോകകപ്പ്: പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് 61 റൺസിന്റെ ജയം
കൊളംബോ: ഗ്രൂപ്പ് എ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് 61 റൺസിന്റെ വിജയം. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് ഓൾഔട്ടായി.ഇന്ത്യൻ ബൗളിംഗിൽ ജസ്പ്രീത് ബുംറയും അക്സർ പട്ടേലും വരുൺ ചക്രവർത്തിയും രണ്ട് വീതം വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, തിലക് വർമ എന്നിവർ ഓരോ വിക്കറ്റും നേടി. ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളിൽ ഇന്ത്യയുടെ ലീഡ് 8-1 ആയി.
ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ തന്നെ പാകിസ്ഥാന് സാഹിബ്സാദ ഫർഹാൻ്റെ (0) വിക്കറ്റ് നഷ്ടമായി. റൺസൊന്നുമെടുക്കാതെ ഫർഹാനെ മടക്കി അയച്ചത് ഹാർദിക് പാണ്ഡ്യയാണ്. രണ്ടാം ഓവറിലെ രണ്ടാം പന്തിൽ തന്നെ സയീം അയൂബിനെ (6) ജസ്പ്രീത് ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി. അതേ ഓവറിൽ പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘയെ പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ബുംറ വീണ്ടും പാകിസ്ഥാനെ ഞെട്ടിച്ചു. ബാബർ അസമിനെ അക്സർ പട്ടേൽ ക്ലീൻ ബൗൾഡാക...










