BREAKING NEWS


ടി20 ലോകകപ്പ് 2026: ന്യൂസിലൻഡിനെ തകർത്തു ഇന്ത്യ ചാമ്പ്യൻമാർ

By Nagaram Network
download 11

ICC Men’s T20 World Cup 2026യിൽ ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം കിരീടം നേടി. ഫൈനലിൽ ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീംയെ 96 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 19 ഓവറിൽ 159 റൺസിന് ഓൾഔട്ടായി.

ഇതോടെ ടി20 ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാം കിരീടമാണ്. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് ചാമ്പ്യൻമാരാകുന്നത്. കൂടാതെ ടി20 ലോകകിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യൻ ഇന്നിംഗ്സിൽ വീണ്ടും സെഞ്ചുറിക്കരികിൽ വീണെങ്കിലും തുടർച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസൺ (46 പന്തിൽ 89) ടോപ് സ്‌കോററായി. ഇഷാൻ കിഷൻ 25 പന്തിൽ 54 റൺസും അഭിഷേക് ശർമ 21 പന്തിൽ 52 റൺസും നേടി മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ തകർപ്പൻ പ്രകടനം നടത്തിയ ശിവം ദുബെ 8 പന്തിൽ 26 റൺസ് നേടി ഇന്ത്യയുടെ സ്കോർ 250 കടത്തുകയായിരുന്നു. രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 20-ാം ഓവറിൽ മാത്രം 24 റൺസാണ് ദുബെ നേടിയത്.

മറുപടി ബാറ്റിംഗിൽ സെമിഫൈനലിലെ സെഞ്ചുറി നായകൻ ഫിൻ അലൻ (7 പന്തിൽ 9), രചിൻ രവീന്ദ്ര (2 പന്തിൽ 1), ഗ്ലെൻ ഫിലിപ്സ് (5 പന്തിൽ 5) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിൽ തന്നെ ന്യൂസിലൻഡിന് നഷ്ടമായി. തുടർന്ന് ടിം സെയ്ഫർട്ട് 26 പന്തിൽ 52 റൺസും മിച്ചൽ സാന്റ്നർ 43 റൺസും നേടി പൊരുതിയെങ്കിലും കിവീസിനെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *