BREAKING NEWS


Kerala News

കത്തിൽ ബിജെപി സീൽ: സിപിഐഎം ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി
Kerala News

കത്തിൽ ബിജെപി സീൽ: സിപിഐഎം ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി

ഡൽഹി: കത്തിൽ ബിജെപിയുടെ സീൽ ഉണ്ടെന്ന സിപിഐഎമ്മിന്റെ ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ബിജെപി സീൽ പതിഞ്ഞ കത്ത് കമ്മീഷന് ലഭിച്ചതായി വ്യക്തമാക്കി. അതേ കത്ത് രാഷ്ട്രീയ പാർട്ടികൾക്ക് തെറ്റായി അയച്ചതാണെന്നും പിശക് തിരുത്താൻ ആവശ്യപ്പെട്ടിരുന്നുവെന്നും കമ്മീഷൻ വിശദീകരിച്ചു. സന്ദേശം പിൻവലിക്കാൻ പിന്നീട് കത്ത് പുറപ്പെടുവിച്ചതായും കമ്മീഷൻ അറിയിച്ചു. 2019 മാർച്ചിൽ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ കത്തിലാണ് ബിജെപി സീൽ ഉണ്ടായിരുന്നതെന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം. കത്തിൽ “ബിജെപി കേരള” എന്ന സീലാണുണ്ടായിരുന്നതെന്നും സിപിഐഎം ചൂണ്ടിക്കാട്ടി. കത്തിൽ ബിജെപിയുടെ സീൽ വന്നതെങ്ങനെ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് സിപിഐഎം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണവുമായി രംഗത്തെത്തിയത്....
ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ദേവസ്വം ബോർഡ്
Kerala News

ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ദേവസ്വം ബോർഡ്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ ലിംഗ വിവേചനം ഇല്ലെന്നും, യുവതി പ്രവേശനത്തിൽ പ്രായപരിധിയിലുള്ള നിയന്ത്രണം മാത്രമാണുള്ളതെന്നും ബോർഡ് വ്യക്തമാക്കി. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച് തീരുമാനമെടുക്കാൻ ബോർഡിന് അധികാരമുണ്ടെന്നും, മതസ്വാതന്ത്ര്യം ആചാരങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വിശ്വാസകാര്യങ്ങളിൽ ഇടപെടുന്നതിന് കോടതിക്ക് പരിമിതിയുണ്ടെന്നും, കോടതിക്ക് പുറത്തുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വിധി പറയരുതെന്നും ബോർഡ് കോടതിയെ അറിയിച്ചു. ഇതോടൊപ്പം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഈ മാസം 14ന് സർക്കാരും സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഹിന്ദുമത പണ്ഡിതരും സാമൂഹിക പരിഷ്‌കർത്താക്കളും ഉൾപ്പെട്ട സമിതിയെ നിയോഗിച്ച് അവരുടെ അഭിപ്രായം തേടിയ ശേഷമേ അന്തിമ നിലപാട് എടുക്കാവൂ എന...
കോഴിക്കോട് പക്ഷിപ്പനി; 15,000 പക്ഷികളെ കൊന്നൊടുക്കും, ജാഗ്രത നിർദേശം
Kerala News

കോഴിക്കോട് പക്ഷിപ്പനി; 15,000 പക്ഷികളെ കൊന്നൊടുക്കും, ജാഗ്രത നിർദേശം

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി അധികൃതർ. വൈറസ് വ്യാപനം തടയുന്നതിനായി പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നീ അഞ്ച് പഞ്ചായത്തുകളിലായി ഇന്ന് 15,000 പക്ഷികളെ കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിക്കുള്ളിലെ പക്ഷികളെയും കോഴികളെയുമാണ് നശിപ്പിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, എന്നാൽ അതീവ ജാഗ്രത പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ എച്ച്5എൻ1 വകഭേദമാണെന്ന് സ്ഥിരീകരിച്ചു. ഇപ്പോൾ വരെ മനുഷ്യരിലേക്ക് രോഗം പകരുന്ന സാഹചര്യം കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും വൈറസ് മനുഷ്യരിലേക്ക് പകരുന്നത് തടയാൻ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും ജാഗ്രത നിർദേശങ്ങൾ പുറപ്...
ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം, 30 വർഷം കഠിന തടവ്
Kerala News

ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം, 30 വർഷം കഠിന തടവ്

കൊല്ലം: ഡോക്ടർ വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആദ്യ 30 വർഷം കഠിന തടവായും കോടതി നിർദേശിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കേസിൽ 70ലേറെ സാക്ഷികളെ കോടതി വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളും കോടതി മുമ്പാകെ ഹാജരാക്കി. നിരീക്ഷണ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കുറ്റകൃത്യം തെളിയിക്കുന്നതിൽ നിർണായകമായി. കേസിന്റെ ഒരു ഘട്ടത്തിൽ പ്രതി ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ടു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും വൈദ്യപരിശോധനാ ...
ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതൽ
Kerala News

ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതൽ

തിരുവനന്തപുരം: ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 31ന് ആരംഭിക്കും. വിഷു പ്രമാണിച്ചാണ് പെൻഷൻ തുക നേരത്തെ വിതരണം ചെയ്യുന്നതെന്ന് സർക്കാർ അറിയിച്ചു. ഇതിന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 ന് ആരംഭിക്കും. അടുത്ത മാസത്തെ പെൻഷൻ കൂടി നൽകുന്നത്തോടെ ഈ മാസം 4000 രൂപ ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തും....
വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി! എസ്എൻഡിപി യോഗം ഡയറക്ടർമാരെ നീക്കിയ വിധിക്ക് സ്റ്റേ ഇല്ല
Kerala News

വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി! എസ്എൻഡിപി യോഗം ഡയറക്ടർമാരെ നീക്കിയ വിധിക്ക് സ്റ്റേ ഇല്ല

എറണാകുളം: എസ്എൻഡിപി യോഗം ഭാരവാഹികളെയും ഡയറക്ടർമാരെയും അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. ഇതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയ വിധി നിലനിൽക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് പ്രകാരമുള്ള നിലവിലെ സ്ഥിതി തുടരാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി വരും തിങ്കളാഴ്ച വിശദമായി പരിഗണിക്കും. അപ്പീൽ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിൽ വരുത്തിയ വീഴ്ച ചൂണ്ടിക്കാട്ടി മാർച്ച് 12-നാണ് ജസ്റ്റിസ് പി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികളെ നീക്കിയത്. പ്രമുഖ സാംസ്കാരിക നായകൻ എം.കെ. സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഈ നിർണ്ണായക ഉത്തരവ്. കമ്പനി നിയമപ്രകാരം വാർഷിക കണക്കുകൾ ബോധിപ്പ...
ശവ്വാൽ പിറ കണ്ടു, സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ
Kerala News

ശവ്വാൽ പിറ കണ്ടു, സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

കോഴിക്കോട്: സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ (വെള്ളി) ചെറിയ പെരുന്നാൾ ആഘോഷിക്കും. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിച്ചെന്നും ഇതനുസരിച്ച് നാളെ പെരുന്നാൾ ആയിരിക്കുമെന്നും പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തുടങ്ങിയ പ്രമുഖ ഖാസിമാരും നാളെ പെരുന്നാൾ ആയിരിക്കുമെന്ന് സ്ഥിരീകരിച്ചു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചുകൊണ്ട് വിശ്വാസികൾ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ പള്ളികളിലും ഈദ് ഗാഹുകളിലും നാളെ രാവിലെ പെരുന്നാൾ നിസ്കാരം നടക്കും. പെരുന്നാൾ വെള്ളിയാഴ്ചയായതിനാൽ വിശ്വാസികൾ പെരുന്നാൾ നിസ്കാരത്തോടൊപ്പം ജുമുഅ നിസ്കാരവും നിർവ്വഹിക്കണമെന്ന് മതനേതാക്കൾ ഓർമ്മിപ്പിച്ചു. ഗാസ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരി...
വാളയാർ ആൾക്കൂട്ടക്കൊല: എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; മൂന്ന് ദിവസത്തിനകം കീഴടങ്ങണം
Kerala News

വാളയാർ ആൾക്കൂട്ടക്കൊല: എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; മൂന്ന് ദിവസത്തിനകം കീഴടങ്ങണം

കൊച്ചി: വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശിയായ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതി പ്രതികൾക്ക് അനുവദിച്ചിരുന്ന ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യത്തിലുള്ള എട്ട് പ്രതികളും മൂന്ന് ദിവസത്തിനകം കോടതിയിൽ കീഴടങ്ങണമെന്ന് ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പ്രതികൾക്ക് അനാവശ്യ തിടുക്കം കാട്ടി ജാമ്യം അനുവദിച്ച വിചാരണ കോടതി നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ ആശ്രിതരുടെ ഭാഗം കേൾക്കാതെയാണ് ജാമ്യം നൽകിയതെന്നും അതീവ ഗൗരവതരമായ ഈ വിഷയം വിചാരണ കോടതി ജഡ്ജി ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ഡിസംബർ 17-നാണ് വാളയാർ അട്ടപ്പള്ളം മതാളികാടിൽ വെച്ച് രാംനാരായൺ എന്ന യുവാവ് ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. പാലക്കാട് കിൻഫ്രയിൽ ജോലി തേടിയെത...
പ്ലസ് ടു വിദ്യാര്‍ഥിക്കായി പരീക്ഷ എഴുതിയത് 20കാരൻ; കാസർഗോഡ് രണ്ടുപേർക്കെതിരെ കേസ്
Kerala News

പ്ലസ് ടു വിദ്യാര്‍ഥിക്കായി പരീക്ഷ എഴുതിയത് 20കാരൻ; കാസർഗോഡ് രണ്ടുപേർക്കെതിരെ കേസ്

കാസർഗോഡ്: കാസർഗോഡ് പ്ലസ്ടു പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതായി കണ്ടെത്തൽ. സംഭവത്തിൽ കുമ്പള പൊലീസ് രണ്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താര്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവര്‍ക്കെതിരെയാണ് കെസെടുത്തത്. ബംബ്രാണ, അഡ്യത്തടുക്ക സ്വദേശിയായ മുഹമ്മദ് മുക്താറിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിലാണ് സംഭവം നടന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് പൊലീസ് നടപടി. എസ്എസ്എല്‍സി പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ വിദ്യാര്‍ഥി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച സംഭവവും ഇതേ സ്കൂളിലായിരുന്നു....
കേരളം നിങ്ങളുടേതു കൂടിയാണ്; കമൽഹാസന്റെ ആശംസകൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
Kerala News

കേരളം നിങ്ങളുടേതു കൂടിയാണ്; കമൽഹാസന്റെ ആശംസകൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഭരണത്തുടർച്ച ആശംസിച്ച നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന് മറുപടി നൽകി മുഖ്യമന്ത്രി. കമൽഹാസൻ കേരളത്തിന് അന്യനല്ലെന്നും ഈ മണ്ണ് കേരളീയരുടേത് പോലെ തന്നെ അദ്ദേഹത്തിന്റേതു കൂടിയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും മണ്ണിൽ ആരും അന്യരല്ലെന്നും ജനക്ഷേമത്തിലും വികസനത്തിലും ഉറച്ചുനിന്ന് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കമൽഹാസന്റെ പിന്തുണയ്ക്കും ഊഷ്മളമായ ആശംസകൾക്കും നന്ദി അറിയിച്ച മുഖ്യമന്ത്രി, പുരോഗമന മനോഭാവത്തോടെ ഒന്നിച്ച് നിൽക്കാമെന്നും കേരളം തീർച്ചയായും വിജയിക്കുമെന്നും കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു കമൽഹാസൻ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പിണറായി വിജയന്റെ വിജയം കേരളത്തിന്റെ കൂടി വിജയമാണെന്നും കഴിഞ്ഞ പത്ത് വ...