BREAKING NEWS


ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്ക്കും; സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ

By Nagaram Network

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകിട്ട് വരെ മദ്യ വില്‍പന പൂര്‍ണമായി നിരോധിക്കും. കൂടാതെ, വോട്ടെണ്ണല്‍ ദിനമായ മെയ് നാലിനും മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല.
ഏപ്രില്‍ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ഡ്രൈ ഡേ ഉത്തരവ് നിലവില്‍ വരും. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിംഗ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ ആ ദിവസങ്ങളിലും അതത് പ്രദേശങ്ങളില്‍ ഡ്രൈ ഡേയായിരിക്കും.
ഈ കാലയളവില്‍ പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുക, ശേഖരിക്കുക, വിതരണം ചെയ്യുക, ഉപയോഗിക്കുക എന്നിവ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. മദ്യശാലകള്‍ക്കൊപ്പം ക്ലബ്ബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണ്.
വ്യക്തികള്‍ മദ്യം സംഭരിക്കുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അനധികൃത മദ്യക്കടത്ത് തടയാന്‍ അതിര്‍ത്തികളില്‍ ശക്തമായ പരിശോധന ഏര്‍പ്പെടുത്തും. നിയമലംഘകരെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എക്‌സൈസ് വകുപ്പിനും പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *