BREAKING NEWS


Education

നീറ്റ് പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു; 11 ലക്ഷത്തിലധികം വിദ്യാർഥികൾ യോഗ്യത നേടി
Education, National

നീറ്റ് പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു; 11 ലക്ഷത്തിലധികം വിദ്യാർഥികൾ യോഗ്യത നേടി

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ ഫലം ദേശീയ പരീക്ഷാ ഏജൻസി (NTA) പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 11 ലക്ഷത്തിലധികം പേർ യോഗ്യത നേടി. ഇത്തവണ പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്തയും ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബെൻസാൽയും 715 മാർക്ക് നേടി രാജ്യത്തെ ടോപ് സ്കോറർമാരായി. യോഗ്യത നേടിയവരിൽ 58 ശതമാനവും പെൺകുട്ടികളാണെന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ 551 നഗരങ്ങളിലെയും വിദേശത്തെ 14 നഗരങ്ങളിലെയും 5,454-ലധികം പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ കേന്ദ്രസേനയുടെയും വിവിധ സംസ്ഥാന പൊലീസ് സേനകളുടെയും കർശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. പരീക്ഷാ കേന്ദ്രങ്ങൾക്കും പരിസര പ്രദേശങ്ങൾക്കും ചുറ്റുമായി ഒന്നരലക്ഷത്തിലധികം സിസിടിവി ക്യാമറകളും 51,000-ത്തിലധികം സിഗ്നൽ ജാമറുകളും വിന്യസിച്ചിരുന്നു. പരീക്ഷ ആരംഭിച്ചതോടെ ജാമറുകൾ സജീവമാക്കിയതായും അധികൃതർ അറിയിച്ചു. പതിനായിരത്തില...
കീം ഫലപ്രഖ്യാപനം മാറ്റി; സിബിഎസ്ഇ പുനർമൂല്യനിർണയ മാർക്ക് കൂടി ഉൾപ്പെടുത്തി പുതിയ റാങ്ക് ലിസ്റ്റ്
Education, Kerala News

കീം ഫലപ്രഖ്യാപനം മാറ്റി; സിബിഎസ്ഇ പുനർമൂല്യനിർണയ മാർക്ക് കൂടി ഉൾപ്പെടുത്തി പുതിയ റാങ്ക് ലിസ്റ്റ്

തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം 2026 പ്രവേശന പരീക്ഷയുടെ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലത്തിലെ മാർക്കുകൾ കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ച ശേഷമാകും ഫലം പ്രസിദ്ധീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലം ഇന്നലെ രാത്രിയോടെയാണ് പുറത്തുവന്നത്. ഇതോടെ പുതുക്കിയ മാർക്ക് വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവുമായി നിരവധി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. വിദ്യാർഥികളുടെ ആശങ്ക പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. പുനർമൂല്യനിർണയത്തിലൂടെ മാർക്ക് വർധിച്ച വിദ്യാർഥികൾക്കും റാങ്ക് നിർണയത്തിൽ തുല്യാവസരം ലഭിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. എല്ലാ വിഭാഗം വിദ്യാർഥികൾക്കും നീതി ഉറപ്പാക്കുകയെന്ന ല...
എസ്എസ്എൽസി, ഹയർ സെക്കണ്ടറി ഫലപ്രഖ്യാപന തീയതിയിൽ മാറ്റം; അവധിക്കാലത്ത് ട്യൂഷൻ അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻ കുട്ടി
Education

എസ്എസ്എൽസി, ഹയർ സെക്കണ്ടറി ഫലപ്രഖ്യാപന തീയതിയിൽ മാറ്റം; അവധിക്കാലത്ത് ട്യൂഷൻ അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻ കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷാഫലങ്ങളുടെ പ്രസിദ്ധീകരണ തീയതിയിൽ മാറ്റം പ്രഖ്യാപിച്ചു. മേയ് മൂന്നാം വാരത്തിൽ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മേയ് 22ന് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്ന ഹയർ സെക്കണ്ടറി ഫലം മേയ് 25ലേക്ക് മാറ്റിയിട്ടുണ്ട്.ഈ വർഷം 4,17,497 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. യുഎഇയിലെ പരീക്ഷകൾ റദ്ദാക്കിയതിനാൽ ദുബായിലെ 633 പേർക്ക് പരീക്ഷ എഴുതാനായില്ല. ഇവർക്ക് മോഡൽ പരീക്ഷയും ഗ്രേസ് മാർക്കും അടിസ്ഥാനമാക്കി മാർക്ക് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.ഹയർസെക്കണ്ടറി ഫലം ഒന്നാം വർഷ തിയറി മാർക്ക്, തുടർ മൂല്യനിർണയം, പ്രാക്ടിക്കൽ മാർക്ക് എന്നിവ ചേർത്താണ് പ്രസിദ്ധീകരിക്കുക. ഫലത്തിൽ തൃപ്തരല്ലാത്തവർക്ക് സേ, ഇംപ്രൂവ്മെൻറ് പരീക്ഷകൾ എഴുതാൻ അവസരം ഉണ്ടായിരിക്കും. തെരഞ്ഞെടുപ്പും അവധിയും കാരണം മൂല്യനിർണയം വൈകിയത...
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനി ച്ചു;മൂല്യനിർണയം ഏപ്രിൽ 16 മുതൽ, ഫലം മേയ് 8ന്
Education

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനി ച്ചു;മൂല്യനിർണയം ഏപ്രിൽ 16 മുതൽ, ഫലം മേയ് 8ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിച്ചു. ബയോളജി പരീക്ഷയോടെയാണ് ഇത്തവണത്തെ പരീക്ഷകൾക്ക് വിരാമമായത് . പരീക്ഷകൾ പൂർത്തിയായതോടെ വിദ്യാഭ്യാസ വകുപ്പ് മൂല്യനിർണയത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കും. ഏപ്രിൽ 16 മുതലാണ് മൂല്യനിർണയം ആരംഭിക്കുക. ആദ്യം ഏപ്രിൽ 6 മുതൽ 25 വരെ നടത്താനായിരുന്നു തീരുമാനം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തീയതികൾ പുനഃക്രമീകരിക്കുകയായിരുന്നു. മേയ് 8ന് ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം. മാർച്ച് 5നാണ് സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിച്ചത്. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. സംസ്ഥാനത്ത് 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഗൾഫ് മേഖലയിലും ലക്ഷദ്വീപിലും പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. കടുത്ത ചൂടിനിടയിലും പരീക്ഷകൾ സുഗമമായി നടത്താൻ വിദ്യാഭ്യാസ വകുപ്പ് വിപുലമായ ക്രമീകര...
ഗൾഫ് സംഘർഷം: എസ്‌എസ്‌എൽസി, ഹയർസെക്കന്ററി പരീക്ഷകൾ മാറ്റി
Education

ഗൾഫ് സംഘർഷം: എസ്‌എസ്‌എൽസി, ഹയർസെക്കന്ററി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ഗൾഫ് മേഖലയിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ എസ്‌എസ്‌എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതികളിൽ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാർച്ച് 5ന് നടത്താനിരുന്ന എസ്‌എസ്‌എൽസി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിലെ ഹയർസെക്കന്ററി പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. യുദ്ധസമാന സാഹചര്യം കാരണം പരീക്ഷാ സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് സമയത്ത് എത്താൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം പരിഗണിച്ചാണ് തീരുമാനം. ഉപരിപഠന സാധ്യതകൾക്ക് ബാധകമാകാത്ത രീതിയിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രാ തടസ്സങ്ങളോ മറ്റ് സാങ്കേതിക കാരണങ്ങളോ മൂലം പരീക്ഷ എഴുതാൻ കഴിയാത്തവർ സ്കൂൾ പ്രിൻസിപ്പൽ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഉടൻ അപേക്ഷ നൽകണം. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് പരീക്ഷ എഴുതാൻ അനുകൂല സാഹചര്യം ഒരുക്കാൻ വക...
പത്താം ക്ലാസ് ബോർഡ് പരീക്ഷ നാളെ; ആദ്യ പരീക്ഷ എഴുതാത്തവർക്ക് രണ്ടാം പരീക്ഷയില്ലെന്ന് സിബിഎസ്ഇ
Education

പത്താം ക്ലാസ് ബോർഡ് പരീക്ഷ നാളെ; ആദ്യ പരീക്ഷ എഴുതാത്തവർക്ക് രണ്ടാം പരീക്ഷയില്ലെന്ന് സിബിഎസ്ഇ

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ: പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ നാളെ ആരംഭിക്കും. ആദ്യ ഘട്ട ബോർഡ് പരീക്ഷയിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്ക് രണ്ടാം പരീക്ഷ എഴുതാൻ അനുമതിയില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ഒഴിവാക്കാനാവാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി രണ്ടാം പരീക്ഷ നേരിട്ട് എഴുതാൻ അനുമതി തേടിയ അപേക്ഷകൾക്ക് മറുപടിയായാണ് യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങൾ ബോർഡ് പുറത്തുവിട്ടത്. സിബിഎസ്ഇ നിർദേശങ്ങളുടെ പ്രധാന കാര്യങ്ങൾ: എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും ഒന്നാം ബോർഡ് പരീക്ഷ എഴുതണം. പരീക്ഷ വിജയിച്ചവർക്കും യോഗ്യത നേടിയവർക്കും ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷകൾ എന്നിവ ഉൾപ്പെടെ പരമാവധി മൂന്ന് വിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുത്താനുള്ള അവസരം ലഭിക്കും. ആദ്യ പരീക്ഷയിൽ മൂന്ന് അല്ലെങ്കിൽ അതിലധികം വിഷയങ്ങളിൽ ഹാജരാകാത്തവർ “എസൻഷ്യൽ റിപ്പീറ്റ്” വിഭാഗത്തിൽപ്പെടും; ഇവർക്ക് അടുത്...
പുതുമകളോടെ തൃശൂർ കലോത്സവം: പാരിതോഷികം വർധിപ്പിച്ചു, ആദിവാസി കലാരൂപങ്ങൾ സജീവം
Breaking News, Culture, Education

പുതുമകളോടെ തൃശൂർ കലോത്സവം: പാരിതോഷികം വർധിപ്പിച്ചു, ആദിവാസി കലാരൂപങ്ങൾ സജീവം

തൃശൂർ: കലയുടെ പൂരത്തിന് തൃശൂർ വേദിയാകുമ്പോൾ ഒട്ടേറെ ഭരണപരമായ പരിഷ്കാരങ്ങളും പുതുമകളുമാണ് ഇത്തവണത്തെ പ്രത്യേകത. വിധിനിർണ്ണയത്തിലെ സുതാര്യതയും കുട്ടികൾക്കുള്ള പ്രോത്സാഹനവും ലക്ഷ്യമിട്ടുള്ള നടപടികൾ കലോത്സവത്തിന് കൂടുതൽ പ്രൗഢി നൽകുന്നു. ​പാരിതോഷികം വർധിപ്പിച്ചു: എ ഗ്രേഡ് നേടുന്ന പ്രതിഭകൾക്ക് നൽകുന്ന പാരിതോഷികം 1,000 രൂപയിൽ നിന്നും 1,500 രൂപയായി വർധിപ്പിച്ചു. ​എല്ലാവർക്കും സർട്ടിഫിക്കറ്റ്: മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഇക്കുറി 'പങ്കാളിത്ത സർട്ടിഫിക്കറ്റ്' നൽകാൻ തീരുമാനിച്ചു. എ ഗ്രേഡ് കിട്ടാത്ത കുട്ടികൾക്കും ഇത് വലിയ ആത്മവിശ്വാസം നൽകുന്ന ഒന്നായി മാറും. ​സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ: സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെടാതിരിക്കാൻ 'കൈറ്റ്' (KITE) വഴി അവ ഡിജി ലോക്കറിൽ ലഭ്യമാക്കാനുള്ള സജ്ജീകരണം പൂർത്തിയായി.​കലോത്സവത്തിന്റെ താളം തെറ്റിക്കുന്ന പ്രധാന ഘടകമായിരുന്ന അപ്പീലുകളുടെ എണ്ണത്...
കലോത്സവ കലവറയിൽ ഇന്ന് ‘കൊങ്കിണി ദോശ’; എനർജി പകർന്ന് പഴയിടത്തിന്റെ സ്പെഷ്യൽ വിഭവം
Breaking News, Culture, Education, Thrissur

കലോത്സവ കലവറയിൽ ഇന്ന് ‘കൊങ്കിണി ദോശ’; എനർജി പകർന്ന് പഴയിടത്തിന്റെ സ്പെഷ്യൽ വിഭവം

തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന ആകർഷണമായി പഴയിടം മോഹനൻ നമ്പൂതിരിയുടെ കലവറ ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണത്തെ കലവറയിലെ താരം *'കൊങ്കിണി ദോശ'*യാണ്. നൃത്തവേദികളിൽ മാറ്റുരയ്ക്കുന്ന കുട്ടികൾക്ക് ആവശ്യമായ പ്രോട്ടീനും ഊർജ്ജവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഭവം ഉൾപ്പെടുത്തിയിരിക്കുന്നത്. ​ധാന്യങ്ങൾ, പയറുവർഗങ്ങൾ, മുളക്, കുരുമുളക്, കായം എന്നിവ ചേർത്താണ് ഈ ദോശ തയ്യാറാക്കുന്നത്. കൊച്ചി സ്വദേശികളായ ശിവാനന്ദഭട്ടും ഭാര്യ പ്രേമയുമാണ് ഈ പ്രത്യേക വിഭവം ഒരുക്കാൻ പഴയിടത്തിനൊപ്പമുള്ളത്. ആദ്യദിവസം മാത്രം 4,000 കൊങ്കിണി ദോശകളാണ് കുട്ടികൾക്കായി വിളമ്പുന്നത്. ​ ​പഴയിടം ടീം: 80 അംഗ സംഘവുമായി 24 മണിക്കൂറും സജീവമാണ് കലവറ. ​പാലുകാച്ചൽ: മന്ത്രി വി. ശിവൻകുട്ടി പാലുകാച്ചൽ കർമ്മം നിർവഹിച്ചു. മന്ത്രി കെ. രാജൻ, മേയർ നിജി ജസ്റ്റിൻ, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ സന്നിഹിതരായിരുന്നു. ​കണക്കുകൾ: കലോത്സവ നാള...
കലയുടെ പൂരത്തിന് തിരിതെളിയുന്നു; സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തൃശൂരിൽ തുടക്കം
Breaking News, Culture, Education, Latest news

കലയുടെ പൂരത്തിന് തിരിതെളിയുന്നു; സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തൃശൂരിൽ തുടക്കം

തൃശൂർ: നാടും നഗരവും ഒന്നടങ്കം കാത്തിരുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് സാംസ്കാരിക നഗരിയിൽ ഇന്ന് അരങ്ങുണരുന്നു. രാവിലെ 9 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് മുഖ്യവേദിയിൽ പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔപചാരിക തുടക്കമാകും. രാവിലെ 10.15-ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ​ഉദ്ഘാടന ചടങ്ങിന് പിന്നാലെ തേക്കിൻകാട് മൈതാനത്ത് വിസ്മയമൊരുക്കി നൂറോളം കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളവും കുടമാറ്റവും അരങ്ങേറും. തൃശൂരിന്റെ തനത് പൂരപ്രതീതി ജനിപ്പിക്കുന്ന കലാപ്രകടനങ്ങളാണ് ഇത്തവണത്തെ പ്രത്യേകത. ​അഞ്ച് നാളുകൾ, 249 ഇനങ്ങൾ ​അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കൗമാര കലാമേളയുടെ പ്രധാന വിവരങ്ങൾ: ​വേദികൾ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ 25 വേദികൾ. ​മത്സരാർത്ഥികൾ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15,000-ത്തോളം കലാപ്രതിഭകൾ. ​മത്സര ഇനങ്ങൾ: 249 വിഭാഗങ്ങളിലായി മ...
ഒരു കപ്പിലെ വാചകം, രാഷ്ട്രീയമായ കരുതല്; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി
Thiruvananthapuram, Culture, Education, Kerala News, Latest news

ഒരു കപ്പിലെ വാചകം, രാഷ്ട്രീയമായ കരുതല്; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സമരവേദിയിൽ നിന്നുള്ള രണ്ട് ചിത്രങ്ങളാണ്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരത്ത് നടന്ന സത്യഗ്രഹ സമരത്തിനിടയിൽ പകർത്തിയ ഈ ചിത്രങ്ങൾ വെറുമൊരു ദൃശ്യത്തിനപ്പുറം വലിയൊരു രാഷ്ട്രീയ സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ പടർത്തുന്നത്. ​ ​സമരവേദിയിൽ മുഖ്യമന്ത്രി വെള്ളം കുടിക്കാനുപയോഗിച്ച കപ്പിൽ ആലേഖനം ചെയ്തിരുന്ന വരികളാണ് ശ്രദ്ധാകേന്ദ്രം. 'Love you to moon and back' എന്നായിരുന്നു ആ വാചകം. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിൽ പരാതിയുമായി രംഗത്തെത്തിയ ആദ്യ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ഹൃദയസ്പർശിയായ വരികളാണിവ. നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയായ ആ സ്ത്രീ, തന്നിൽ നിന്നും പറിച്ചുമാറ്റപ്പെട്ട ജീവനെ ഓർത്ത് കുറിച്ച വാക്കുകൾ മുഖ്യമന്ത്രിയുടെ കൈകളിലെ കപ്പിൽ തെളിഞ്ഞത് അതിജീവിതയോടു...