സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ: പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ നാളെ ആരംഭിക്കും. ആദ്യ ഘട്ട ബോർഡ് പരീക്ഷയിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്ക് രണ്ടാം പരീക്ഷ എഴുതാൻ അനുമതിയില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ഒഴിവാക്കാനാവാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി രണ്ടാം പരീക്ഷ നേരിട്ട് എഴുതാൻ അനുമതി തേടിയ അപേക്ഷകൾക്ക് മറുപടിയായാണ് യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങൾ ബോർഡ് പുറത്തുവിട്ടത്.

സിബിഎസ്ഇ നിർദേശങ്ങളുടെ പ്രധാന കാര്യങ്ങൾ:
-
എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും ഒന്നാം ബോർഡ് പരീക്ഷ എഴുതണം.
-
പരീക്ഷ വിജയിച്ചവർക്കും യോഗ്യത നേടിയവർക്കും ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷകൾ എന്നിവ ഉൾപ്പെടെ പരമാവധി മൂന്ന് വിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുത്താനുള്ള അവസരം ലഭിക്കും.
-
ആദ്യ പരീക്ഷയിൽ മൂന്ന് അല്ലെങ്കിൽ അതിലധികം വിഷയങ്ങളിൽ ഹാജരാകാത്തവർ “എസൻഷ്യൽ റിപ്പീറ്റ്” വിഭാഗത്തിൽപ്പെടും; ഇവർക്ക് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന മെയിൻ പരീക്ഷയിൽ മാത്രമേ പങ്കെടുക്കാൻ കഴിയൂ.
-
ആദ്യ പരീക്ഷാഫലത്തിൽ “കംപാർട്ട്മെൻ്റ്” ലഭിച്ചവർക്ക് രണ്ടാം പരീക്ഷയും കംപാർട്ട്മെൻ്റ് വിഭാഗത്തിൽ എഴുതാം.
-
പത്താം ക്ലാസ് വിജയിച്ചതിന് ശേഷം അധിക വിഷയങ്ങൾ എഴുതാൻ അവസരം ഉണ്ടായിരിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി.
Related posts:
- തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു; മിഥുന്റെ മരണത്തിൽ നിര്‍ണായക നടപടി
- കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
- സ്കൂളുകൾക്ക് സി.എം. എവര്‍റോളിങ് ട്രോഫി നൽകുന്നത് പരിഗണനയില്‍: മന്ത്രി വി. ശിവൻകുട്ടി
- ”എൽ.ഡി.എഫ് വളർന്നത് മാധ്യമ പിന്തുണ കൊണ്ടല്ല”; 110 സീറ്റുകളിൽ വിജയം ഉറപ്പെന്ന് വി. ശിവൻകുട്ടി
