BREAKING NEWS


Business

സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന
Business

സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന

  തിരുവനന്തപുരം: കനത്ത വേനൽ ചൂടിനെ തുടർന്ന് സംസ്ഥാനത്ത് എയർ കണ്ടീഷൻ വിൽപ്പനയിൽ വൻ ഉയർച്ച. കഴിഞ്ഞ വർഷത്തെക്കാൾ 40 ശതമാനത്തിലധികമാണ് ഇത്തവണ വിൽപ്പന വർധിച്ചതെന്ന് വ്യാപാരികൾ പറയുന്നു. ഒരിക്കൽ ആഡംബര ഉപകരണമായി കണക്കാക്കിയിരുന്ന എയർ കണ്ടീഷൻ ഇന്ന് സാധാരണ കുടുംബങ്ങളിലേക്കും വ്യാപകമായി എത്തുകയാണ്. കടുത്ത ചൂടിൽ ഫാനും കൂളറും മതിയാകാത്ത സാഹചര്യത്തിൽ, കൂടുതൽ ആളുകൾ എസി വാങ്ങാൻ തിരിയുകയാണ്. പ്രത്യേകിച്ച് രാത്രി സമയം സുഖമായി ഉറങ്ങാനാണ് പലരും എസി സ്ഥാപിക്കുന്നത്. കുട്ടികളുടെ ആരോഗ്യവും പരിഗണിച്ചാണ് പല കുടുംബങ്ങളും ഈ തീരുമാനത്തിലേക്ക് കടക്കുന്നത്. കടം എടുത്തും മാസതവണയായി അടച്ചും എസി വാങ്ങുന്നവരുടെ എണ്ണവും ഉയരുന്നു. ചെലവ് കുറഞ്ഞ മോഡലുകൾക്കും വൈദ്യുതി ലാഭമുള്ള ഇൻവെർട്ടർ സംവിധാനമുള്ള എസികൾക്കും ആവശ്യക്കാർ കൂടുതലാണ്. രാജ്യത്ത് എസി ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം വരും വർഷങ്ങളിൽ പലമടങ്ങ് ഉയരുമെന്നാണ...
തൃണമൂൽ വിട്ട് പി.വി. അൻവർ പുതിയ പാർട്ടി രൂപീകരണത്തിന്
Business

തൃണമൂൽ വിട്ട് പി.വി. അൻവർ പുതിയ പാർട്ടി രൂപീകരണത്തിന്

മലപ്പുറം: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പി.വി. അൻവർ. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് അൻവറിന്റെ നീക്കം. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവയ്ക്കുമെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. കളമശേരിയിൽ ചേർന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ നിർണായക തീരുമാനം എടുത്തത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തൃണമൂലിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന വിമർശനവും അൻവർ ഉയർത്തി. ഒന്നര വർഷമായി ശക്തമായി പ്രവർത്തിച്ചിട്ടും പ്രതിഫലം കണ്ടില്ലെന്നും, കോൺഗ്രസുമായി സഹകരിക്കാൻ തൃണമൂൽ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ പ്രചാരണത്തിനായി ദേശീയ നേതാക്കളെ പോലും അയച്ചില്ലെന്നത് ഉൾപ്പെടെ പാർട്ടിക്കെതിരായ ആരോപണങ്ങളും അൻവർ ഉന്നയിച്ചു. മതേതരവും ജനാധിപത്യ മൂല്യങ്ങളും മുൻനിർത്തിയുള്ള സംസ്ഥാന പാർട്ടിയാകും രൂപീകരിക്കുകയെന്ന് വ്യക്തമാക്കിയ അൻവർ, പുതിയ പാ...
പൊലീസ് സംരക്ഷണം വേണം; മുഖ്യമന്ത്രിയ്ക്കും കമ്മീഷണർക്കും പരാതി നൽകി കുംഭമേള വൈറല്‍ താരം
Business

പൊലീസ് സംരക്ഷണം വേണം; മുഖ്യമന്ത്രിയ്ക്കും കമ്മീഷണർക്കും പരാതി നൽകി കുംഭമേള വൈറല്‍ താരം

കൊച്ചി: പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കമീഷണർക്കും പരാതി നൽകി വിവാഹിതയായ കുംഭമേള വൈറല്‍ താരം. വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷിക്കുന്നതിനായി മധ്യപ്രദേശ് പൊലീസ് കേരളത്തിൽ വന്നതിന് പിന്നാലെയാണ് പരാതി നൽകിയിരിക്കുന്നത്. കേരളത്തിൽ വെച്ച് നടത്തിയ പെണ്‍കുട്ടിയുടെ വിവാഹം ചർച്ചയാവുകയും പെൺക്കുട്ടിയുടെ പ്രായം18 ന് താഴെയാണെന്ന് ചൂണ്ടികാട്ടി ഉത്തർപ്രദേശ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ ഭർത്താവിനെതിരെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. വിവാഹവുമായി ബന്ധപ്പെട്ട് ഇതിനകം കേരള പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ അന്വേഷണത്തിന്റെ ഭാഗമായാണ് മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയത്.കുംഭമേളയ്ക്കിടെ വൈറലായ പെൺകുട്ടിയും  ഫർമാൻ ഖാനും മാർച്ച് പതിനൊന്നിനാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത...
അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ മഴ ലഭിച്ചേക്കും
Business, Weather

അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ മഴ ലഭിച്ചേക്കും

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാത്രി 7 മണിക്ക് പുറപ്പെടുവിച്ചതാണ് ഈ കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചൂടിൽ ഉരുകുകയാണ് സംസ്ഥാനം. പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രി കടന്നിരുന്നു. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി...
‘വോട്ട് സ്വീറ്റൻഡ് കേരള’: കന്നി വോട്ടർമാർക്ക് ഹൽവ നൽകാൻ തീരുമാനം
Business

‘വോട്ട് സ്വീറ്റൻഡ് കേരള’: കന്നി വോട്ടർമാർക്ക് ഹൽവ നൽകാൻ തീരുമാനം

നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ‘വോട്ട് സ്വീറ്റൻഡ് കേരള’ ക്യാംപെയിൻ്റെ ഭാഗമായാണ് ഈ നീക്കം. ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിൽ ആയിരിക്കും ഹൽവ വിതരണം നടത്തുക. യുവ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലകളിൽ നിന്ന് ഓരോന്നിലും 200 കന്നി വോട്ടർമാർക്ക് ഹൽവ നൽകും. ഇതിനായുള്ള നടപടിക്രമങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്. ഇത്തവണത്തെ വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്ത് 4,66,408 കന്നി വോട്ടർമാരാണ് ഉള്ളത്. യുവ വോട്ടർമാരെ കൂടുതൽ ബൂത്തുകളിലേക്ക് ആകർഷിച്ച് പോളിംഗ് ശതമാനം ഉയർത്താനാണ് കമ്മീഷന്റെ ശ്രമം....
വ്യോമപാത തുറന്ന് യുഎഇ
Business

വ്യോമപാത തുറന്ന് യുഎഇ

ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി അടച്ചിട്ട വ്യോമപാതകൾ യുഎഇ പുനരാരംഭിച്ചു. ഇന്ന് പുലർച്ചെ 'അസാധാരണ മുൻകരുതൽ നടപടി' എന്ന നിലയിൽ ഒരു മണിക്കൂർ നേരത്തേക്കാണ് സിവിൽ ഏവിയേഷൻ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയത്. ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചുവെന്ന് അധികൃതർ അറിയിച്ചെങ്കിലും അബുദാബിയിലെ ഷാഹ് ഓയിൽ ഫീൽഡിലും ഫുജൈറയിലെ വ്യവസായ മേഖലയിലും ഡ്രോൺ പതിച്ച് തീപിടിത്തമുണ്ടായി. എണ്ണപ്പാടത്തുണ്ടായ തീപിടിത്തത്തിൽ ആളപായമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ തീരുമാനിച്ചു. സ്പ്രിങ് വെക്കേഷന് ശേഷം മാർച്ച് 22 മുതൽ രണ്ടാഴ്ച കൂടി നഴ്സറികൾ മുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ ഓൺലൈൻ രീതിയിൽ പ്രവർത്തിക്കും. സുരക്ഷാ സാഹചര്യം മുൻനിർത്തിയാണ് ഈ നടപടി. അതേസമയം, ആക...
എഡിഎം നവീൻ ബാബു മരണം: തുടർ അന്വേഷണം ഭാഗികമായി അനുവദിച്ച് കോടതി
Business

എഡിഎം നവീൻ ബാബു മരണം: തുടർ അന്വേഷണം ഭാഗികമായി അനുവദിച്ച് കോടതി

കണ്ണൂർ: എഡിഎം നവീൻ ബാബു ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ തുടർ അന്വേഷണം ഭാഗികമായി അനുവദിച്ച് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി. മെയ് 30നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. പി. പി. ദിവ്യയുടെ ഫോൺ വിവരങ്ങൾ ശേഖരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കോടതി നടപടി. 2024 സെപ്റ്റംബർ 15നാണ് എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് മുൻദിവസം കണ്ണൂർ കളക്ട്രേറ്റ് സമ്മേളനശാലയിൽ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ അപ്രതീക്ഷിതമായി എത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി. പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു....
പാർട്ടി നിർദേശിച്ചാൽ മത്സരിക്കാൻ തയ്യാറെന്ന് രമേശ് പിഷാരടി
Business

പാർട്ടി നിർദേശിച്ചാൽ മത്സരിക്കാൻ തയ്യാറെന്ന് രമേശ് പിഷാരടി

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ തള്ളാതെ സിനിമാ താരം രമേഷ് പിഷാരടി. ഇതുവരെ പാർട്ടി നേതൃത്വത്തിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും നിർദേശം ലഭിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്നും പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയുടെ പേരിൽ പാലക്കാട് മാത്രമല്ല, എവിടെയായാലും മത്സരിക്കാൻ അവസരം ലഭിക്കുന്നത് അംഗീകാരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിർദേശം ലഭിക്കാത്ത പക്ഷവും കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച ശേഷമായിരുന്നു പ്രതികരണം. ഇതുവരെ പാർട്ടി നേതൃത്വം ബന്ധപ്പെട്ടിട്ടില്ലെന്നും, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും തന്റെ പേര് ഉയർന്നുവന്നത് ശ്രദ്ധിച്ചിരുന്നുവെന്നും പിഷാരടി പറഞ്ഞു. ഭരണമില്ലാത്ത സമയത്തും താൻ കോൺഗ്രസുകാരനാണെന്ന് തുറന്നുപറഞ്ഞ നിലപാടിനുള്ള അംഗീകാരമായിട്ടാകാം തന്റെ പേര് ഉയരുന്ന...
‘പ്രോജക്ട് ബോട്ടിൽ ക്ലബ്’ ബെവ്കോയിൽ ഇനി സ്വകാര്യ മദ്യകമ്പനികൾക്കായി പ്രത്യേക കൗണ്ടർ
Business

‘പ്രോജക്ട് ബോട്ടിൽ ക്ലബ്’ ബെവ്കോയിൽ ഇനി സ്വകാര്യ മദ്യകമ്പനികൾക്കായി പ്രത്യേക കൗണ്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീമിയം മദ്യഷോപ്പുകളിൽ സ്വകാര്യ മദ്യ കമ്പനികൾക്ക് അവരുടെ ബ്രാൻഡുകൾ പരസ്യം ചെയ്ത് വിൽക്കാൻ പ്രത്യേക കൗണ്ടർ സൗകര്യം അനുവദിക്കാൻ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ഒരുങ്ങുന്നു. ബ്രാൻഡ് ഒന്നിന് 5000 രൂപ വീതം ഈടാക്കി മൂന്ന് വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് കൗണ്ടറുകൾ അനുവദിക്കാൻ താൽപര്യപത്രം ക്ഷണിച്ചത്. ഈ സൗകര്യം ലഭിക്കുന്നതോടെ സർക്കാർ സ്ഥാപനത്തിനുള്ളിൽ തന്നെ സ്വകാര്യ കമ്പനികൾക്ക് സ്വന്തം ബ്രാൻഡ് മദ്യം പ്രദർശിപ്പിച്ച് വിൽക്കാൻ കഴിയും. ആദ്യഘട്ടത്തിൽ കൊല്ലം, കുണ്ടറ, തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലറ്റ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൗണ്ടറുകൾക്ക് നാമമാത്ര വാടക മാത്രം ഈടാക്കുന്നതിനെതിരെ ജീവനക്കാരിൽ പ്രതിഷേധമുണ്ട്. മദ്യഷോപ്പുകളുടെ നവീകരണത്തിന്റെ ഭാഗമായി ‘പ്രോജക്ട് ബോട്ടിൽ ക്ലബ്’ എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. ഷോപ്പുകളുടെ അടിസ്ഥാന സൗ...
സ്വർണവില ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് നിർമല സീതാരാമൻ
Business

സ്വർണവില ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് നിർമല സീതാരാമൻ

സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. ഇന്ത്യൻ വിപണിയിലെ സ്വർണവും വെള്ളിയും സംബന്ധിച്ച വിലസ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അവർ പറഞ്ഞു. നിലവിൽ 22 കാരറ്റ് സ്വർണം ഒരു പവന് 1,18,440 രൂപയാണ്. വിലവർധനവിന് പ്രധാന കാരണം സീസണൽ ആവശ്യകതയാണെന്നും ധനമന്ത്രി വ്യക്തമാക്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഡയറക്ടർമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ലോകത്തെ പല രാജ്യങ്ങളും അവരുടെ സെൻട്രൽ ബാങ്കുകളും സ്വർണവും വെള്ളിയും വൻതോതിൽ വാങ്ങുന്നതും വില ഉയരാൻ കാരണമായതായി അവർ ചൂണ്ടിക്കാട്ടി. ഒരു കുടുംബത്തിന് ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി സ്വർണം തുടരുന്നതായും ഉത്സവസീസൺ ആരംഭിച്ചതോടെ ആവശ്യകത വർധിച്ചതായും അവർ പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷി...