ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യനീക്കവുമായി വിജയ്; പ്രതിപക്ഷ രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ
ചെന്നൈ: തമിഴ്നാട്ടിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി തമിഴക വെട്രി കഴകം അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്. നിലവിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഒരുമിപ്പിച്ച് വിശാല സഖ്യരൂപീകരണത്തിന് തുടക്കമിടാനുള്ള ആലോചനകളാണ് ടിവികെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
ഇതിന്റെ ഭാഗമായി പിന്തുണ നൽകുന്ന പാർട്ടികളുടെ യോഗം മറ്റന്നാൾ ചേരുമെന്ന് ടിവികെ നേതൃത്വം അറിയിച്ചു. ആദ്യഘട്ട ചർച്ചകളുടെ ഭാഗമായി ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദും നേതാവ് ആധവ് അർജുനയും വിസികെ അധ്യക്ഷൻ തിരുമാവളവനെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി. സർക്കാരിന് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് വിജയ് ആഗ്രഹിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ വ്യക്തമാക്കി.
സഖ്യത്തിന് പ്രത്യേക പേരിടുന്നതടക്കമുള്ള കാര്യങ്ങളും പാർട്ടി നേതൃത്വം പരിഗണിക്കുന്നുണ്ട്. ...









